കവിയൂർ പൊന്നമ്മ ആശുപത്രിയിൽ; നില ഗുരുതരമെന്ന് റിപ്പോർട്ട്

കൊച്ചി: മലയാള സിനിമയിലെ അമ്മ മുഖമായ കവിയൂർ പൊന്നമ്മയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. നിലവിൽ കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യം വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കൊണ്ട് ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. നിരവധി സിനിമാ പ്രവർത്തകർ വിവരം അറിഞ്ഞതിനെ തുടർന്ന് ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് വിവരം.  

എഡിജിപി എം.ആർ അജിത്ത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു; സുജിത് ദാസിനെതിരെയും അന്വേഷണം

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത്ത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസ് മേധാവിയുടെ ശുപാർശ അംഗീകരിച്ചാണ് സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. മുൻ പത്തനംതിട്ട എസ്‌പി സുജിത് ദാസിനെതിരായ ആരോപണങ്ങളിലും വിജിലൻസ് അന്വേഷണം നടത്തും. അന്വേഷണ സംഘാംഗങ്ങളെ നാളെ തീരുമാനിക്കും.

ഓണ വിപണിയില്‍ നടത്തിയത് 3881 പരിശോധനകള്‍, 108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി 3881 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 231 സ്‌ക്വാഡുകള്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. 476 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 385 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. തുടര്‍ പരിശോധനകള്‍ക്കായി 752 സര്‍വൈലന്‍സ് സാമ്പിളുകളും 135 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 108 […]

മലപ്പുറത്ത് 7 പേർക്ക് നിപ രോഗലക്ഷണം, എം പോക്സ് സമ്പർക്ക പട്ടികയിൽ 23 പേർ; നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മന്ത്രീ

മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്. ഇതിൽ 37 സാമ്പിളുകൾ നെഗറ്റീവാണ്. മറ്റുളളവരുടെ സാമ്പിളുകൾ ഉടൻ പരിശോധനക്ക് അയക്കും. നിപ ഇനി രണ്ടാമതൊരാൾക്കില്ലെന്ന് ഉറപ്പിക്കാനാണ് ജാഗ്രത പാലിക്കുന്നതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മലപ്പുറത്ത് വിദേശത്ത് നിന്നെത്തിയ 38കാരന് ഇന്നലെ എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധനയും ജാഗ്രതയും കർശനമാക്കി. എം പോക്സ് ബാധിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 23 പേരാണ് […]

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന ബസ് അപകടത്തിൽപ്പെട്ടു : നിരവധി പേർക്ക് പരിക്ക്

ഹുൻസൂർ : ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് ഹുൻസൂരുവിന് സമീപം അപകടത്തിൽപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. രാത്രി 12 മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട ബസ് സമീപത്തെ വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് ലഭ്യമായ വിവരം. ബസ് നിറയെ യാ ത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് വന്ന SKS ബസ്സാണ് അപകടത്തിൽപ്പെട്ടത്.

പ്രവാസികൾക്ക് ഓൺലൈനായി ഭൂനികുതി അടയ്ക്കാൻ സൗകര്യമൊരുക്കും: മന്ത്രി കെ രാജൻ

പാലക്കാട് > വിദേശ മലയാളികൾക്ക് കേരളത്തിൽ അവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ നികുതി ഓൺലൈനായി അടയ്ക്കാൻ സൗകര്യമൊരുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ആലത്തൂർ താലൂക്ക്തല പട്ടയമേളയുടെയും എരിമയൂർ 1 സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ സ്മാർട്ട് ആക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ലോക കേരളസഭയിൽ ഉയർന്ന ആവശ്യം പരിഗണിച്ച് 10 രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് ഓൺലൈനായി കേരളത്തിലെ അവരുടെ ഭൂമിക്ക് ടാക്സ് അടയ്ക്കാനുള്ള സൗകര്യമൊരുക്കും. സർക്കാരിന്റെ മൂന്നാം വാർഷികത്തിൻ്റെ […]

ഷിരൂരിൽ അർജുനായുള്ള തിരച്ചിൽ; ഡ്രെഡ്ജർ ​ഗം​ഗാവലിയിൽ എത്തിച്ചു, കാലാവസ്ഥ അനുകൂലം

ബെംഗളൂരു: ഉത്തരകന്നഡയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിന് ഗോവയിൽനിന്നുള്ള ഡ്രഡ്ജർ ​ഗം​ഗാവലി പുഴയിലെത്തി. വ്യാഴാഴ്ച വൈകീട്ട് 4.45-ഓടെയാണ് ഡ്രഡ്ജർ എത്തിച്ചത്. ഗംഗാവലിപുഴയിലെ അടിയൊഴുക്ക് മൂന്നു നോട്‌സിൽ താഴെ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കാനാകുമെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. ഡ്രഡ്ജർ ഷിരൂരിലേക്ക് എത്തിക്കുന്നതിനുള്ള ആദ്യകടമ്പയാണ് ഇപ്പോൾ കടന്നിരിക്കുന്നത്. തീരദേശപാതയുടെ ഭാഗമായുള്ള ഒന്നാംപാലം ഡ്രഡ്ജർ ഇപ്പോൾ കടന്നിട്ടുണ്ട്. ഇനി കൊങ്കൺ റെയിൽവേയുടെ ഭാഗമായുള്ള തീവണ്ടിപാലംകൂടെയാണ് കടക്കാനുള്ളത്. വ്യാഴാഴ്ച രാത്രിയോടെ ഡ്രഡ്ജർ അപകടസ്ഥലത്ത് എത്തിക്കാനാകുമെന്നാണ് […]

എടവണ്ണപാറയിലെ കരാട്ടെ അധ്യാപകന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

ന്യൂഡൽഹി: മലപ്പുറത്ത് കരാട്ടെയുടെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗീകപീഡനത്തിന് ഇരയാക്കിയ കേസിൽ അധ്യാപകന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി. കരാട്ടെ അധ്യാപകൻ സിദ്ദിഖ് അലിയുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേസിന്റെ സ്വഭാവവും ഗൗരവവും പരിഗണിച്ചാണ് നടപടി. കഴിഞ്ഞ ഫെബ്രുവരി 19നാണ് ചാലിയാർ പുഴയിൽ 17കാരിയെ പുഴയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നിരവധി പെൺകുട്ടികൾ പ്രതിക്കെതിരെ പീഡന പരാതിയുമായി രംഗത്തുവരികയും ആറ് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. കാപ കേസടക്കം ഇയാൾക്കെതിരെ […]

കേരളത്തില്‍ വേനലിന് സമാനമായ ചൂട്; കാലര്‍ഷം തീരും മുമ്പേ വരണ്ട കാലാവസ്ഥ; മുന്നറിയിപ്പ്

കാലവർഷം കഴിയും മുന്നേ കേരളത്തില്‍ വരണ്ട കാലാവസ്ഥ വരണ്ട കാലാവസ്ഥ അനുഭവപ്പെട്ടു തുടങ്ങി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം വിവിധ ജില്ലകളില്‍ വരണ്ട കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി. അടുത്ത അഞ്ചുദിവസത്തേക്ക് നാലു ജില്ലകളില്‍ വരണ്ട കാലാവസ്ഥ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്. സെപ്റ്റംബർ 20 നും 21 നും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ വരണ്ട കാലാവസ്ഥ പ്രവചനമുണ്ട്. […]

കുട്ടികൾക്കിടയിൽ ലഹരി ഉപയോഗങ്ങൾ വർദ്ധിക്കുന്നു; ജാഗ്രത പുലർത്താൻ ഇബ്രാഹീം അടക്കാപുരയുടെ തുറന്ന കത്ത്.

കുട്ടികൾക്കിടയിലെ ലഹരി ഉപയോഗങ്ങൾക്ക് എതിരെ സമൂഹത്തോട് ജാഗ്രത പുലർത്തുവാൻ ഇബ്രാഹീം അടക്കാപുരയുടെ തുറന്ന കത്ത് പ്രാദേശിക തലങ്ങളിലെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വലിയ ചർച്ചയാകുന്നു. നമ്മുടെ പ്രദേശത്ത് നമുക്ക് ഏറെ വേണ്ടപ്പെട്ട പല കുട്ടികളും വലിയ രീതിയിൽ ലഹരിക്ക് അടിമപ്പെട്ടു കൊണ്ടിരിക്കുകയാണ്. അവിശ്വസനീയമായ ചില സംഭവവികാസങ്ങൾ കഴിഞ്ഞ ഒരു രണ്ട് ദിവസങ്ങളിൽ നമ്മുടെ പ്രദേശത്തു നിന്ന് അറിയാനും നേരിട്ട് മനസ്സിലാക്കാനും സാധിച്ചു. പലതരത്തിലുള്ള ലഹരി വസ്തുക്കൾ പോലീസ് പിടിച്ചെടുത്തതും മറ്റുമെല്ലാം പത്രമാധ്യമങ്ങളിലൂടെ നമ്മൾ കേൾക്കുന്നതും കാണുന്നതുമാണ്. എന്നാൽ […]

  • 1
  • 2