വൈദ്യുതി ബില്ലുകൾ ഇനി മലയാളത്തിൽ; മാറ്റം റഗുലേറ്ററി കമ്മീഷൻ അദാലത്തിലെത്തിയ പരാതിയെ തുടർന്ന്

  തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ബില്ലുകൾ മലയാളത്തിൽ നൽകിത്തുടങ്ങി. ബില്ല് മലയാളത്തിലാക്കണമെന്ന് റഗുലേറ്ററി കമ്മീഷൻ അദാലത്തിൽ ആവശ്യം ഉയർന്നിരുന്നു. ഇംഗ്ലീഷിലെ ബില്ലുകൾ വായിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് നടപടി. മീറ്റർ റീഡിംഗ് മെഷീനിൽ തന്നെ ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത് അനുസരിച്ച് മലയാളത്തിലോ ഇംഗ്ളീഷിലോ നൽകും.   കറന്‍റ് ബില്ല് ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് മെസേജായും ഇ മെയിലായും നൽകും. www.kseb.in എന്ന വെബ്സൈറ്റിൽ നിന്നും ഡൌണ്‍ലോഡും ചെയ്യാം. എനർജി ചാർജ്, ഡ്യൂട്ടി ചാർജ്, മീറ്റർ വാടക എന്നിവയെല്ലാം എന്താണെന്നും […]

കേരളത്തിലെ ഏറ്റവും ഉയരംകൂടിയ വ്യക്തി കമറുദ്ധീൻ അന്തരിച്ചു; 25 ഓളം സിനിമകളിലും വേഷമിട്ട “പൊക്കക്കാരനെ” അറിയാം

തൃശൂർ: കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിയായി അറിയപ്പെടുന്ന പാവറട്ടി സ്വദേശി പണിക്കവീട്ടിൽ കമറുദീൻ (61) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്നു. ഏഴടി 2 ഇഞ്ച് ആയിരുന്നു കമറുദ്ദീൻ്റെ ഉയരം. കബറടക്കം ഇന്നലെ നാട്ടിൽ നടന്നു. ഉയരക്കൂടുതൽ ഉള്ളവരുടെ കൂട്ടായ്മയായ ടോൾമെൻ അസോസിയേഷൻ നേതാവ് ആയിരുന്നു. അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനത്തിലാണ് കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിയായി കമറുദീനെ തിരഞ്ഞെടുത്തത്. നല്ല ഉയരം കമറുദ്ദീൻ്റെ ജീവിതത്തിൽ നേട്ടങ്ങൾക്കും പ്രതിസന്ധികൾക്കും കാരണമായിട്ടുണ്ട്. തൊഴിൽ തേടി വീടു വിട്ടു1986 ൽ […]

മാലിന്യം സംബന്ധിച്ച പരാതി നല്‍കാന്‍ വാട്‌സാപ് നമ്പർ

തിരുവനന്തപുരം:പൊതുസ്ഥലങ്ങളിൽ മാലിന്യം കൂടിക്കിടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവർക്കെതിരെ പരാതി നൽകുവാനും വാട്സാപ് നമ്പർ. ഇനി മുതല്‍ പരാതികള്‍ തെളിവുകൾ സഹിതം 9446700800 എന്ന വാട്സാപ് നമ്ബറിലേക്ക് അയക്കാം. സ്വച്ഛത ഹി സേവാ 2024 ക്യാമ്ബയിന്റെ സംസ്ഥാനതല ലോഞ്ചും മാലിന്യ നിക്ഷേപത്തിന് എതിരെ പരാതി നൽകുവാനുള്ള പൊതു വാട്സാപ്പ് നമ്പറിൻ്റെ പ്രഖ്യാപനവും കൊല്ലം കോർപറേഷൻ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. പൊതു […]

  • 1
  • 2