കോട്ടയത്ത് കാർ ആറ്റിലേക്ക് മറിഞ്ഞ് രണ്ടുമരണം

കോ​ട്ട​യം കു​മ​ര​കം കൈ​പ്പു​ഴ​മു​ട്ടി​ൽ കാ​ർ ആ​റ്റി​ലേ​ക്ക് മറിഞ്ഞ് ര​ണ്ടു​പേ​ർ മ​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 8.45 നാ​യി​രു​ന്നു അപകടം. കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നു വ​ന്ന കാ​ർ കൈ​പ്പു​ഴ​മു​ട്ട് പാ​ല​ത്തി​ൻറെ ഇ​ട​തു​വ​ശ​ത്തെ സ​ർ​വീ​സ് റോ​ഡ് വ​ഴി നേ​രെ ആ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാണ് വിവരം. അപകടകാരണം വ്യക്തമല്ല. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ കാ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. ച​ളി നി​റ​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു കാ​ർ. ഫ​യ​ർ​ഫോ​ഴ്സ് എത്തി ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ഇ​രുവ​രെ​യും ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹങ്ങൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോട്ടയം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ആറ്റുകാല്‍ പൊങ്കാല കലക്കി തിരുവനന്തപുരം നഗരസഭ ബിജെപിക്ക് കൊടുക്കുമോ’; പിണറായിയോട് കെ. മുരളീധരന്‍റെ ചോദ്യം

തിരുവനന്തപുരം : പൂരം കലക്കി സുരേഷ് ഗോപിയെ ദില്ലിക്ക് അയച്ച പോലെ പൊങ്കാല കലക്കി തിരുവനന്തപുരം നഗരസഭ ബിജെപിക്ക് കൊടുക്കുമോ എന്നാണ് ഇനി അറിയേണ്ടതെന്ന് കെ. മുരളീധരന്‍. പിണറായിക്ക് ഇനിയൊന്നും നോക്കാനില്ല. യോഗി ആദിത്യനാഥിനേക്കാൾ ഇപ്പോൾ ആർഎസിഎസിന് വിശ്വാസം പിണറായിയെ ആണ്. പൂരം കലക്കിയ ആളായാണ് റിപ്പോർട്ട് ഉണ്ടാക്കാൻ ഏൽപ്പിച്ചത്. തിരുവമ്പാടി കൃഷ്ണനും പാറമേക്കാവ് ഭഗവതിയും പൂരം കലക്കിയെന്ന് പറയാത്തത് ഭാഗ്യമെന്നും മുരളീധരൻ പരിഹസിച്ചു. എന്തിനാണ് പൂരപ്പറമ്പിലേക്ക് ആംബുലൻസ് കൊണ്ട് വന്നത്. ഒരു സ്ഥാനാർത്ഥിക്ക് വരാൻ ശവശരീരം […]

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; കോഴിക്കോട് യുട്യൂബര്‍ പിടിയിൽ 

കോഴിക്കോട്: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ യുട്യൂബർ പിടിയില്‍. കോഴിക്കോട് കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂലിനെയാണ് അറസ്റ്റ് ചെയ്തത്. ചേവായൂർ ഇൻസ്‌പെക്ടർ സജീവിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞു നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടുന്നത്. യുവതിയെ മൂന്നുമാസം മുൻപ് പ്രതി ലെെംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിന് ശേഷം മുങ്ങിയ പ്രതിക്കായി പൊലീസ് വിവിധ ജില്ലകളില്‍ അന്വേഷണം നടത്തി. പതിമൂന്നിലേറെ മൊബെെല്‍ ഫോണ്‍ നമ്പർ മാറ്റി ഉപയോഗിച്ച ഇയാള്‍ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ […]

മുതിർന്ന പൗരൻമാർക്ക് സിനിമ കാണാനുള്ള അവസരമൊരുക്കി ആക്രി കല്യാണം സിനിമാ പ്രവർത്തകർ

രാമനാട്ടുകര: വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററിലെത്തിയവരും, ആദ്യമായി മൾട്ടി ഫ്ലക്സ് തിയേറ്ററിലെത്തിയവരും ഉള്‍പ്പടെയുള്ള അറുപതോളം പ്രേക്ഷകർക്ക് മുന്നിലാണ് ആക്രി കല്യാണം എന്ന സിനിമയുടെ പ്രത്യേക പ്രദർശനം നടന്നത്. പുലരി ചുള്ളിപ്പറമ്പിൻ്റെ പകൽ വീട് പദ്ധതിയുടെ ഭാഗമായി വിവിധ ഡിവിഷനുകളില്‍ നിന്ന് താല്‍പര്യം പ്രകടിപ്പിച്ച വയോജനങ്ങളള്‍ക്കാണ് തിയേറ്ററിലെത്തി ഈ സിനിമ കാണാനുള്ള അവസരം ലഭിച്ചത്. വയോജനങ്ങള്‍ക്ക് സന്തോഷം പകരുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന പുലരി ചുള്ളിപ്പറമ്പിൻ്റെ പകൽ വീട് പദ്ധതിയെ പ്രോൽസാഹിപ്പിക്കുകയും ഒപ്പം ചേര്‍ത്ത് നിര്‍ത്താനുമുള്ള സിനിമാ പ്രവർത്തകരുടെ താല്പര്യത്തിൻ്റെ ഭാഗമായാണ് […]

ലെബനനില്‍ ഇസ്രായേലിന്റെ വ്യാപക വ്യോമാക്രമണം; 182 മരണം, 742 ലേറെ പേര്‍ക്ക് പരിക്ക്

ബെയ്റുത്ത്: ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 182 പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍. 727 -ലേറെപ്പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ തെക്കന്‍ ലെബനനിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ശത്രുക്കള്‍ ആക്രമണം നടത്തുന്നതായി മന്ത്രാലയം വ്യക്തമാക്കി. 300-ഓളം ഹിസ്ബുല്ല കേന്ദ്രങ്ങളെ തിങ്കളാഴ്ച ആക്രമിച്ചതായി ഇസ്രായേല്‍ സൈന്യം എക്സില്‍ കുറിച്ചു. കൂടുതല്‍ ആക്രമണങ്ങള്‍ക്ക് തലവന്‍ ഹെര്‍സി ഹെലവി അനുമതി നല്‍കിയതായും ഐ.ഡി.എഫ്. വ്യക്തമാക്കി. ഹിസ്ബുല്ല ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്ക് സമീപത്തുനിന്ന് മാറാന്‍ ആവശ്യപ്പെട്ട് ടെക്സ്റ്റ്- വോയിസ് മെസേജുകള്‍ ലഭിച്ചുവെന്ന് തെക്കന്‍ ലെബനനിലെ താമസക്കാരെ […]

പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്‌മയിൽ മരിച്ച നിലയിൽ

കൊച്ചി: പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിൽ മരിച്ച നിലയിൽ. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് മൃതദേഹംകണ്ടെത്തിയത്. ഇന്ന് 3 മണിയോടെ ബാത്ത്റൂമിൽ മരിച്ച നിലയിൽകണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 10 ദിവസമായി ഷാനു ഇവിടെതാമസിക്കുകയായിരുന്നു. സെപ്റ്റംബർ 11 നാണ് ഷാനു ഇസ്മയില്‍ ഹോട്ടലിൽ റൂം എടുത്തത്. ഇന്ന് റൂമിൽ നിന്നും പുറത്തു വരാത്തത് കൊണ്ട് അന്വേഷിച്ചപ്പോഴാണ് ബാത്ത്റൂമിൽ മരിച്ച നിലയിൽകണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് സെൻട്രൽ പോലീസ് അന്വേഷണംതുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിൽ മ്യൂസിയം പോലീസ്ഷാനുവിനെതിരെ കേസെടുത്തിരുന്നു. സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞു […]

പൊലിസ് മോട്ടോര്‍ വാഹനവകുപ്പ് പിഴയടക്കുന്നതിനായി ഇ-ചലാൻ അദാലത്ത് 26 മുതല്‍ നടത്തും

കണ്ണൂർ : പൊലിസ് – മോട്ടോർ വാഹന വകുപ്പുകള്‍ സംയുക്തമായി ഇ-ചലാൻ മുഖേന നല്‍കിയ പിഴ യഥാസമയം അടയ്ക്കാൻ സാധിക്കാത്തവർക്കായി ഈ മാസം 26,27,28 തീയ്യതികളില്‍ ഇ-ചലാൻ അദാലത്ത് നടത്തും. വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പൊലിസ് വകുപ്പും മോട്ടോർ വാഹന വകുപ്പും ഇ-ചലാൻ മുഖേന നല്‍കിയിട്ടുള്ള പിഴകളില്‍ യഥാസമയം അടയ്ക്കാൻ സാധിക്കാത്തതും നിലവില്‍ കോടതി മുൻപാകെ അയക്കപ്പെട്ടിട്ടുള്ളവയുമായ ചലാനുകളില്‍ പ്രോസിക്യൂഷൻ നടപടികള്‍ക്ക് ശുപാർശ ചെയ്‌തിട്ടുള്ളവ ഒഴികെയുള്ള ചലാനുകളുടെ പിഴയൊടുക്കി തുടർ നടപടികളില്‍ ഒഴിവാകാം. കണ്ണൂർ ആർ.ടി.ഒ ഓഫീസില്‍ […]

ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പശുവിന്റെതെന്ന് പരിശോധനാഫലം

ബംഗളൂരു : ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്ന് ഇന്നലെ കണ്ടെത്തിയ അസ്ഥി മനുഷ്യന്റെതല്ലെന്ന് സ്ഥിരീകരണം. മംഗളുരുവിലെ എഫ്‌എസ്‌എല്‍ ലാബ് നടത്തിയ പരിശോധനയില്‍ അതു പശുവിന്റെതാണെന്ന് വ്യക്തമായതായി ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു. അസ്ഥി മനുഷ്യന്റേതെന്ന നിലയില്‍ നടക്കുന്ന പ്രചാരണം തെറ്റെന്നും കലക്ടര്‍ വ്യക്തമാക്കി. ഗംഗാവലി പുഴയില്‍ നടത്തിയ തെരച്ചിലിനിടെയാണ് ഇന്നലെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥിയാണെന്ന് സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് വിശദമായ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കുകയായിരുന്നു. അതേസമയം, ഗംഗാവലി പുഴയില്‍ നടത്തിയ തെരച്ചിലില്‍ അര്‍ജുന്‍ […]

കോഴിക്കോട് മധ്യവയസ്കന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചെന്ന് പരാതി; ഭർത്താവിനെതിരേ ഭാര്യയുടെ വെളിപ്പെടുത്തൽ 

കോഴിക്കോട് : തലക്കുളത്തൂരിൽ മധ്യവയസ്കന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചെന്ന് പരാതി. അതേസമയം ആരോപണവിധേയയായ ഭാര്യ ഭർത്താവിന്റെ വാദം തള്ളി രം​ഗത്തുവന്നു. ജനനേന്ദ്രിയം മുറിച്ചെന്ന ഭർത്താവിന്റെ പരാതിക്കെതിരെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് ഭാര്യ പരാതിയും നൽകി. വർഷങ്ങളായി തന്നെ ഉപദ്രവിക്കുന്ന ഭർത്താവ് സംഭവദിവസം തന്നെയും സഹോദരപുത്രനെയും കത്തി കൊണ്ട് അപായപ്പെടുത്താൻ ശ്രമിക്കുകയും തുടർന്ന് തന്നെ കേസിൽ കുടുക്കാൻ ജനനേന്ദ്രിയത്തിൽ സ്വയം മുറിവുണ്ടാക്കുകയായിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് മധ്യവയസ്കന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചെന്ന് പരാതി; ഭർത്താവിനെതിരേ ഭാര്യയുടെ വെളിപ്പെടുത്തല്‍ […]

മലപ്പുറത്തേത് എംപോക്സിൻ്റെ പുതിയ വകഭേദം, കൂടുതൽ അപകടകാരിയെന്ന് കേന്ദ്രം; രാജ്യത്തെ ആദ്യ ക്ലേഡ് 1 ബി കേസ്

മലപ്പുറം: മലപ്പുറത്തെ എംപോക്സ് കേസ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. യുഎഇയിൽ നിന്നും എത്തിയ ആളിലാണ് മലപ്പുറത്ത് കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ചത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിൽ എത്തിയ വൈറസാണ് എംപോക്സിൻ്റേത്. എം പോക്സ് ബാധിച്ച രോഗിയിൽ നിന്ന് സ്പർശനത്തിലൂടെ മറ്റൊരാളിലേക്ക് രോഗം പകരും. 1957ൽ കോംഗോയിലാണ് […]