മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്‌സിന്റെ പുതിയ വകഭേദം

മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്‌സിന്റെ പുതിയ ക്ലേഡ് 1ബി വകഭേദം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെതാണ് സ്ഥിരീകരണം. രാജ്യത്ത് ആദ്യമായാണ് പുതിയ വകഭേദം സ്ഥിരീകരിക്കുന്നത്. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച വകഭേദമാണിത്. റിപ്പോർട്ട്:-അഷ്റഫ് കളത്തിങ്ങൽ പാറ

വൈറലാകാന്‍ എന്തും ചെയ്യും; കുഞ്ഞിനെ കിണറ്റിലേക്ക് തൂക്കിപ്പിടിച്ച് യുവതിയുടെ റീല്‍.

ലൈക്കും ഷെയറും കിട്ടിയാല്‍ ജീവിതത്തില്‍ എല്ലാമായി എന്ന് കരുതുന്ന സോഷ്യല്‍ മീഡിയ ഭ്രാന്തന്മാര്‍ കാട്ടിക്കൂട്ടുന്ന സാഹസികതകള്‍ പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചു വരുത്താറുണ്ട്.(Viral video: Reel of young woman hanging baby into well) വൈറലാവാന്‍ വേണ്ടി സ്വന്തം കുഞ്ഞിന്റെ ജീവന് പോലും വില കല്‍പ്പിക്കാത്ത ഒരു സ്ത്രീയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. തന്റെ കുഞ്ഞിനെ അപകടരമായ രീതിയില്‍ കയ്യില്‍ തൂക്കിപ്പിടിച്ചിരിക്കുന്ന ഒരു സ്ത്രീയുടെതാണ് വിഡിയോ. വീഡിയോയില്‍ ഒരു കിണറിന്റെ ആള്‍മറയില്‍ ഇരിക്കുകയാണ് സ്ത്രീ. […]

നടന്‍ സിദ്ദീഖ് ഒന്നര കോടിയോളം രൂപ നികുതി വെട്ടിച്ചു; വെട്ടിപ്പുകാരില്‍ മറ്റ് പ്രമുഖ നടന്മാരും; ഒക്ടോബര്‍ 4ന് ഹാജരാവണം.

കൊച്ചി: പീഡന ആരോപണത്തിന് പിന്നാലെ അമ്മ ജനറല്‍ സെക്രട്ടറി നടന്‍ സിദ്ദീഖിനെതിരെ കോടികളുടെ നികുതി വെട്ടിപ്പ് കേസ്.  സേവന നികുതിയുമായി ബന്ധപ്പെട്ട് നികുതി വകുപ്പിനോട് രണ്ടാഴ്ചക്കുള്ളില്‍ നടന്‍ സിദ്ദീഖ് മറുപടി നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഹൈക്കോടതി. 2017 മുതല്‍ 2020 വരെ അടക്കേണ്ട നികുതിയുമായി ബന്ധപ്പെട്ട് ആഗസ്ത് 2 ന് സിദ്ദീറിന് നോട്ടീസ് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സിദ്ദീഖ് നല്‍കിയ ഹരജി തീര്‍പ്പാക്കിയാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ നിര്‍ദ്ദേശം. 1.38 കോടിയുടെ നികുതി വെട്ടിപ്പാണ് 2017- 18 […]

അന്തിമ തീരുമാനം വരും വരെ ലോറൻസിന്‍റെ മൃതദേഹം പഠന ആവശ്യങ്ങൾക്ക് കൈമാറരുത്’; തത്ക്കാലം മോർച്ചറിയിൽ സൂക്ഷിക്കും

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ നല്‍കിയ ഹര്‍ജി തീർപ്പാക്കിയില്‍. ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. തീരുമാനം വരും വരെ ലോറന്‍സിന്‍റെ മൃതദേഹം പഠന ആവശ്യങ്ങൾക്ക് കൈമാറരുതെന്നും തത്ക്കാലം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കാനുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് പഠന ആവശ്യങ്ങൾക്ക് കൈമാറരുതെന്നും മൃതദേഹം ആശുപത്രിക്ക് കൈമാറാൻ ലോറൻസ് പറഞ്ഞിരുന്നില്ലെന്നുമാണ് മകൾ […]

പ്രായം അതല്ലേ…; കൗമാരക്കാർക്ക് നിയന്ത്രണവുമായി മെറ്റ, ഇന്‍സ്റ്റയില്‍ കുട്ടികളി ഇനി നടക്കില്ല

വിമർശനങ്ങൾക്ക് പിന്നാലെ പുതിയ അപ്ഡേഷനുമായി സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാം. പുതിയ അപ്ഡേഷനനുസരിച്ച് പുതിയതായി സൈൻഇൻ ചെയ്യുന്ന കൗമാരക്കാരെ ടീൻ അക്കൗണ്ടുകളിലേക്ക് ഉൾപ്പെടുത്താൻ തുടങ്ങുമെന്ന് മെറ്റാ പ്ലാറ്റ്‌ഫോം അറിയിച്ചു. കൗമാരക്കാരെ നിയന്ത്രിക്കുന്നതിനുള്ള പുതിയ അപ്ഡേഷനാണ് ടീൻ അക്കൗണ്ട് ഫീച്ചർ. മാതാപിതാക്കളുടെ മാർഗനിർദേശത്തിൽ കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവമായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. നിലവിലുള്ള അക്കൗണ്ടുകൾ അടുത്തയാഴ്ച മുതൽ ടീൻ അക്കൗണ്ടുകളിലേക്ക് മാറ്റുമെന്നും കമ്പനി പറയുന്നു. ഘട്ടംഘട്ടമായാണ് ഇൻസ്റ്റാഗ്രാം ടീൻ അക്കൗണ്ടുകൾ പുറത്തിറക്കുന്നത്. യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ആദ്യം […]

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും കുറ്റകരം; സുപ്രീം കോടതി

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് കൈവശം വെക്കുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ പാർലമെൻ്റിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുകയും കാണുകയും ചെയ്യുന്നത് പോക്‌സോ ആക്ട്, 2012, ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) ആക്റ്റ്, 2000 എന്നിവ പ്രകാരം കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധിയെ റദ്ദാക്കികൊണ്ടായിരുന്നു സുപ്രീം കോടതിയുടെ തീരുമാനം. ചൈൽഡ് പോണോഗ്രാഫി അഥവാ കുട്ടികളുടെ അശ്ലീലദൃശ്യം എന്ന പദം ഉപയോഗിക്കരുതെന്ന് കോടതി […]

വേർപാട്

വേങ്ങര: പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക് പ്രസിഡന്റ്‌ ഹംസ പുല്ലമ്പലവന്റെ ഭാര്യ ടി. ഫാത്തിമാബി ഹജ്ജുമ്മ (70) മരണപ്പെട്ടു. മക്കൾ: കമറുദ്ധീൻ, ജാസ്മിൻ,(ജില്ലാ പ്രസിഡന്റ്‌ വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ) റജുല, നസ്റീൻ. മരുമക്കൾ: കുഞ്ഞിമുഹമ്മദ് എം. പൂക്കോട്ടുംപാടം (ജില്ലാ സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി), സി. പി. അബ്ദുൽ അസീസ് തിരുനാവായ, പി. വി. അബ്ദുൽ നാസർ എടവണ്ണ, സുനിത കാലടി നിസ്കാരം വൈകീട്ട് 5.30 ന് വേങ്ങര മാട്ടിൽ […]

ഷിരൂർ ദൗത്യം; കൂടുതല്‍ സ്‌പോട്ട് കണ്ടെത്തി തിരച്ചില്‍, അസ്ഥി ഡിഎന്‍എ പരിശോധനയ്ക് അയക്കും.

ബെംഗളൂരു: കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് നിര്‍ണായകം. തിരച്ചിലിന്റെ മൂന്നാം ഘട്ട ദൗത്യത്തില്‍ ഡ്രഡ്ജിങ്ങിന് പുറമെ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍ആര്‍എഫ് സംഘാംഗങ്ങള്‍ കൂടി ദൗത്യത്തിന്റെ ഭാഗമാകും. റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍ ഇന്ന് ഷിരൂരില്‍ എത്തും. ജിപിഎസ് സംവിധാനം വഴി നേരത്തെ കണ്ടെത്തിയ സ്‌പോട്ടുകളില്‍ കൂടുതല്‍ സാധ്യത ഉള്ള മേഖല കണ്ടെത്താനുള്ള ശ്രമമായിരിക്കും ഇന്ന് നടക്കുന്നത്. തുടര്‍ന്ന് ആ മേഖല കേന്ദ്രീകരിച്ചാണ് ഇന്നത്തെ തെരച്ചില്‍ തുടരുക. അതേസമയം ഇന്നലെ കണ്ടെത്തിയ അസ്ഥിയുടെ […]

ഷിരൂർ തെരച്ചിലിന് വീണ്ടും വെല്ലുവിളി; അടുത്ത 3 ദിവസം ഉത്തര കന്ന‍ഡയിൽ കനത്ത മഴ മുന്നറിയിപ്പ്, ഡ്രഡ്ജിങിന് തടസം

ഷിരൂരില്‍ അര്‍ജുൻ ഉള്‍പ്പെടെ കാണാതായ മൂന്നുപേരെ കണ്ടെത്താനുള്ള തെരച്ചിലിന് വീണ്ടും കാലാവസ്ഥ വെല്ലുവിളിയാകുന്നു. ഉത്തര കന്നഡ ജില്ലയിൽ അടുത്ത മൂന്നു ദിവസം കനത്ത മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. ഇത് ഷിരൂരിലെ തെരച്ചിൽ പ്രതിസന്ധിയിലാക്കിയേക്കും. ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചിലിനും തടസമാകും. ഉത്തരകന്നഡ ജില്ലയിലും തീരദേശ കര്‍ണാടകയിലെ ജില്ലകളിലും അടുത്ത മൂന്നു ദിവസം ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ തുടര്‍ന്നാല്‍ ഡ്രഡ്ജിങ് എളുപ്പമാകില്ല. ഗംഗാവലി പുഴയിലെ അടിയൊഴുക്കും വര്‍ധിച്ചാൽ ഡ്രഡ്ജര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും തടസം […]

മുഖ്യമന്ത്രിക്കൊപ്പമുള്ള ഫേസ്ബുക്ക് കവർ ചിത്രം മാറ്റി പിവി അൻവർ, പുതിയ കവർ ഫോട്ടോ പ്രവർത്തകർക്ക് ഒപ്പം

തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് പിന്നാലെ പാർട്ടിയും പരസ്യമായി തള്ളിപ്പറഞ്ഞതോടെ ഫേസ്ബുക്കിലെ കവർചിത്രം മാറ്റി പി വി അൻവർ എംഎൽഎ. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രത്തിന് പകരം പ്രവർത്തകർക്ക് ഒപ്പം ഉള്ള ഫോട്ടോ കവർ ചിത്രമാക്കി. സമൂഹ മാധ്യമങ്ങളിൽ അൻവറിന് സൈബർ സഖാക്കൾ വലിയ പിന്തുണയാണ് നൽകുന്നത്. പരസ്യ പ്രസ്താവനകൾ താത്കാലികമായി നിർത്തുന്നുവെന്ന് അൻവർ ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പാർട്ടിയാണ് എല്ലാറ്റിനും മുകളിലെന്നും വ്യക്തമാക്കിയിരുന്നു. കുറ്റാരോപിതര്‍ സ്ഥാനത്ത് തുടരുന്നതിൽ ഇപ്പോഴും വിയോജിപ്പുണ്ടെന്നും പോസ്റ്റിൽ കുറിച്ചു. തന്‍റെ നടപടികള്‍ സഖാക്കളെ വേദനിപ്പിച്ചുവെന്നും ഓരോരുത്തരോടും […]