വയനാട്ടിൽ യു.ഡി.എഫിൽ ഭിന്നത : ജില്ലാ യുഡിഎഫ് കൺവീനർ രാജിവച്ചു

കൽപ്പറ്റ : വയനാട് യുഡിഎഫ് കൺവീനർ കെ.കെ.വിശ്വനാഥൻ രാജിവച്ചു. ‍ഡിസിസി പ്രസിഡന്റ് എല്ലാ പരിപാടികൾക്കും വിലങ്ങുതടിയായി നിൽക്കുന്നുവെന്നാരോപിച്ചാണ് രാജി. ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ശേഷമായിരുന്നു രാജി. യുഡിഎഫ് മെമ്പർമാരെ പോലും ഫോണിൽ വിളിക്കാൻ അനുവാദമില്ലെന്നും ഡിസിസി പ്രസിഡന്റ് ഉപജാപക സംഘവുമായിട്ടാണ് പ്രവർത്തിക്കുന്നതെന്നും രാജിവച്ചെന്ന് അറിയിച്ചു പുറത്തിറക്കിയ കുറിപ്പിൽ ആരോപിക്കുന്നു. ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടക്കുന്നത് ഗ്രൂപ്പ് പ്രവർത്തനമാണ്. കെപിസിസിയുടെ മാനദണ്ഡങ്ങൾ മുഴുവൻ കാറ്റിൽപ്പറത്തിയാണ് പുനഃസംഘടന നടത്തുന്നത്. പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ടവരെ ഒഴിവാക്കി പഴയ ഡിഐസിക്കാരെയും എ […]

മെക് സെവൻ ഹെൽത്ത് ക്ലബ് ഒതുക്കുങ്ങൽ യൂണിറ്റ് ട്രയൽ റൺ ഞായറാഴ്ച

കോട്ടക്കൽ : മെക് സെവൻ ഹെൽത്ത് ക്ലബ് ഒതുക്കുങ്ങൽ യൂണിറ്റ് ട്രയൽ റൺ ഞായറാഴ്ച (29/09/2024) തുടക്കം കുറിക്കും. ഒതുക്കുങ്ങൽ ഗവൺമെന്റ് ഹൈസ്കൂൾ ഗ്രൗണ്ടിൽ രാവിലെ 6:00 മണി മുതൽ 6:30 വരെ ആയിരിക്കും പരിപാടി. സ്ത്രീകൾക്കും ഹെൽത്ത് ക്ലബിന്റെ ഭാഗമായി ഇതിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താത്പര്യമുള്ളവർ പേര്, സ്ഥലം, മൊബൈൽ നമ്പർ എന്നിവ സഹിതം ഗ്രൂപ്പിൽ ടൈപ്പ് ചെയ്ത് അയച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതോടൊപ്പം മെക് സെവൻ ഹെൽത്ത് ക്ലബ് ഒതുക്കുങ്ങൽ ആരംഭിക്കുന്ന വിവരം നിങ്ങളുടെ […]

വിറക് ശേഖരിച്ച് കൊണ്ടിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച് മോഷ്ടാവ് കടന്നു കളഞ്ഞു

ഒഴൂർ : പറമ്പില്‍ വിറക് ശേഖരിച്ച് കൊണ്ടിരുന്ന സ്ത്രീയുടെ നാലര പവന്റെ മാല പൊട്ടിച്ച് മോഷ്ടാവ് കടന്നു കളഞ്ഞുഒഴൂർ തലക്കടുത്തൂർ സ്വദേശിനിയായ സ്ത്രീയുടെ മാലയാണ് കവർന്നത്. പുതിയ വീട് പണിയുന്ന കരിങ്കപ്പാറ പരപ്പാറപ്പുറത്ത് പറമ്പിലെ വിറക് ശേഖരിച്ചു കൊണ്ടിരിക്കെബൈക്കിൽ എത്തിയ മോഷ്ടാവ് ഞെടിയിടയിൽ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം താനൂർ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

തൃശൂർ മാജിക് കാലിക്കറ്റ് എം സിയെ തുരത്തി

അവിശ്വസനീയ തിരിച്ചുവരവ് കണ്ട മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ നാലാം റൗണ്ട് മത്സരത്തിൽ തൃശൂർ മാജിക് എഫ്സി 2-2 ന് കാലിക്കറ്റ് എഫ്സിയെ സമനിലയിൽ തളച്ചു. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൻ്റെ രണ്ടാം പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. രണ്ടു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു തൃശൂർ ടീമിൻ്റെ തിരിച്ചു വരവ്. മുഹമ്മദ് റിയാസ്, പി എം ബ്രിട്ടോ കാലിക്കറ്റ് എഫ്സിക്കായും ബ്രസീൽ താരങ്ങളായ ഫിലോ, ലൂക്കാസ് സിൽവ എന്നിവർ തൃശൂർ ടീമിനായും സ്കോർ […]

വേർപാട്

വേങ്ങര : ചേറൂർ സ്വദേശിയും പൗരപ്രമുഖനും ജീവകാരുണ്യ പ്രവർത്തകനും വേങ്ങര ചുക്കാൻ ടവർ ഉടമയും, ചുക്കാൻ പരേതനായ കുഞ്ഞിമുഹമ്മദാജി ( വല്ല്യാപ്പു ) എന്ന വരുടെ മകൻ ചുക്കാൻ മൊയ്തീൻകുട്ടി എന്ന (കുഞ്ഞു ) അൽപ്പം മുമ്പ് മരണപ്പെട്ടു. ഖബറടക്കം നാളെ (25/09/24) രാവിലെ 9 മണിക്ക് ചേറൂർ  വലിയ ജുമുഹത്ത് പള്ളിയിൽ

അൽഐനിൽ നിന്ന് അവധിക്കു നാട്ടിലെത്തിയ പൊന്നാനി സ്വദേശിനി മരിച്ചു.

യുഎഇയിലെ അൽഐനിൽ നിന്ന് അവധിക്കു നാട്ടിലെത്തിയ പൊന്നാനി സ്വദേശിനി മരിച്ചു. കാവിലപ്പടി പിലാക്കൽ അബ്ദുൽ ഖാദറിന്റെ ഭാര്യ പൊന്നാനി ചന്തപ്പടി സ്വദേശിനി രേഷ്മ എന്ന അസ്മയാണ് (44) മരിച്ചത്. ലുലു റീജനൽ ഓഫീസ് സെക്രട്ടറിയായ ഭർത്താവ് അബ്ദുൽ ഖാദറിനൊപ്പം 20 വർഷമായി അൽ ഐനിൽ താമസിച്ചു വരികയായിരുന്നു അസ്മ.ഉംറ തീർഥാടനം കഴിഞ്ഞ് കുടുംബ സമേതം നാട്ടിലെത്തിയതിന് ശേഷം അസുഖ ബാധിതയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകൻ: അബ്ദുൽ ബാസിത്:(ഈജിപ്ത് – അൽ നഹ്ദ യൂനിവേഴ്സിറ്റി എം ബി ബി […]

ഹജ്ജ് 2025: ഈ രണ്ട് കാരണങ്ങളാൽ ഇക്കുറി ഹജ്ജ് അപേക്ഷ വളരെ കുറവ്; അവസാന തീയതി വീണ്ടും നീട്ടി.

മലപ്പുറം: മുൻ വർഷങ്ങളെ അപേക്ഷിച്ച് ഹജ്ജിനുള്ള അപേക്ഷകളുടെ എണ്ണം കുറഞ്ഞതോടെ 2025 വർഷത്തെക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയതി നീട്ടി. പുതിയ തിയ്യതി സെപ്തംബർ 30 ആണ്. ഇതുവരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 18,835 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 3768 അപേക്ഷകൾ 65+ വയസ്സ് വിഭാഗത്തിലും, 2077 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്റം45+ (പുരുഷ മെഹ്റമില്ലാത്തവർ) വിഭാഗത്തിലും 12,990 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ് ലഭിച്ചത്. ഇന്ത്യയിലൊട്ടാകെയായി ഇതുവരെ […]

ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഇനി നിരോധിത പ്ലാസ്റ്റിക് കവറുകള്‍ ലഭിക്കില്ല ഒക്ടോബര്‍ ഒന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കും

മലപ്പുറം:മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ വകുപ്പും. പ്ലാസ്റ്റിക് കാരിബാഗുകള്‍ ഉള്‍പ്പെടെ ഒറ്റത്തവണ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലും ഒക്ടോബര്‍ ഒന്ന് മുതല്‍ ലഭ്യമാകില്ല. നടപടികളുമായി പൊതുജനങ്ങളും ഉപഭോക്താക്കളും വ്യാപാരി സമൂഹവും പൂര്‍ണമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അഭ്യര്‍ഥിച്ചു. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളില്‍ പാര്‍സല്‍ വിതരണത്തിനും ഒക്ടോബര്‍ […]

സംസ്ഥാനത്തെ ആംബുലന്‍സുകള്‍ക്ക് താരിഫ്; ഡ്രൈവര്‍മാര്‍ക്ക് ഐഡി കാര്‍ഡും യൂണിഫോമും

തിരുവനന്തപുരം: സംസ്ഥാനത്തെ ആംബുലന്‍സുകള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഐസിയു സംവിധാനം ഉള്ള ആംബുലന്‍സിന് 10 കിലോമീറ്ററില്‍ 2,500 രൂപയും സി ലെവല്‍ ആംബുലന്‍സിന് 1,500 രൂപയും ബി ലെവല്‍ ആംബുലന്‍സിന് 1000 രൂപയുമാണ് മിനിമം ചാര്‍ജ്. ഐസിയു സംവിധാനം ഉള്ള ആംബുലന്‍സ് അധിക കിലോമീറ്ററിന് 50 രൂപയും മറ്റുള്ളവയ്ക്ക് 40, 30 രൂപ വീതവും ഈടാക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ആംബുലന്‍സിന് താരിഫ് പ്രഖ്യാപിക്കുന്നത്. വെന്റിലേറ്റര്‍ […]

പൊതുമാപ്പിൽ വീണ്ടും ഇളവ്; പുതിയ നിർദ്ദേശം നൽകി യുഎഇ

അബുദാബി: യുഎഇയിലെ പൊതുമാപ്പിൽ വീണ്ടും ഇളവ് നല്‍കി അധികൃതര്‍. ഔട്ട്പാസ് ലഭിച്ചാൽ 14 ദിവസത്തിനകം രാജ്യം വിടണം എന്ന നിർദേശത്തിൽ ഇളവ്. പൊതുമാപ്പ് കാലാവധി തീരുന്നതിനു മുൻപായി രാജ്യം വിട്ടാൽ മതി. ഇതിനിടെ ജോലി ലഭിച്ചാൽ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരുകയും ചെയ്യാം. സെപ്റ്റംബർ ഒന്നു മുതൽ രണ്ടുമാസ കാലത്തേക്കാണ് യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് കാലയളവ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ ഒന്നുമുതൽ ഒക്ടോബർ 31 വരെ രണ്ട് മാസത്തേക്കാണ് യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാലയളവിൽ എല്ലാതരം വിസ […]

  • 1
  • 2