ബം​ഗളൂരു അപ്പാർട്ട്മെന്റിൽ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ച വൈറൽ വീഡിയോയിലെ മലയാളി യുവതിക്കെതിരെ കേസ്

ബം​ഗളൂരു: ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ ഉൾപ്പെടെ ഒരുക്കിയ പൂക്കളം അലങ്കോലമാക്കിയ മലയാളി യുവതിക്കെതിരെ കേസ്. പത്തനംതിട്ട സ്വദേശിനി സിമി നായർക്കെതിരെയാണ് കേസ്. തന്നിസാന്ദ്ര അപ്പാർട്മെന്റ് കോംപ്ലക്സിലെ മലയാളി കൂട്ടായ്മയുടെ പരാതിയിൽ സമ്പി​ഗെഹള്ളി പൊലീസാണ് കേസെടുത്തത്. ശനിയാഴ്ച മൊണാർക്ക് സെറിനിറ്റി അപ്പാർട്മെന്റിൽ ഓണാഘോഷത്തിന്റെ ഭാ​ഗമായി കുട്ടികളുടെ നേതൃത്വത്തിൽ ഒരുക്കിയ പൂക്കളം ആണ് സിമി നായർ ചവിട്ടി അലങ്കോലമാക്കിയത്. പുലർച്ചെ നാല് മണിക്കാണ് പൂക്കളം പൂർത്തിയാക്കിയത്. ഇതിനു തൊട്ടു പിന്നാലെ അവിടെയെത്തിയ സിമി പൂക്കളം ചവിട്ടി നശിപ്പിക്കുകയായിരുന്നു. കോമൺ‌ ഏരിയയിൽ […]

നടൻ സിദ്ധീഖിൻ്റെ ലൈംഗിക ശേഷി പരിശോധിക്കണമെന്ന് ഹൈക്കോടതി

നടൻ സിദ്ധീഖിൻ്റെ ലൈംഗിക ശേഷി പരിശോധിക്കണമെന്ന് ഹൈക്കോടതി. നടൻ്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയ വിധിയിലാണ് ഇക്കാര്യമുള്ളത്. കേസ് ഗൌരവതരമാണെന്നും സിദ്ധീഖിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും വിധിപ്പകർപ്പിൽ കോടതി അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും ജാമ്യം നൽകിയാൽ സിദ്ധീഖ് സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചതിൻ്റെ ഭാഗമായാണ് നടൻ്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

തൃശൂരില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊന്ന് ആംബുലന്‍സില്‍ തള്ളി; കണ്ണൂര്‍ സ്വദേശികള്‍ക്കായി തിരച്ചിൽ 

തൃശൂര്‍ കയ്പമംഗലത്ത് യുവാവിനെ മര്‍ദ്ദിച്ച് കൊന്ന് ആംബുലന്‍സില്‍ തള്ളി. കോയമ്പത്തൂര്‍ സ്വദേശി അരുണ്‍ (40) ആണ് കൊല്ലപ്പെട്ടത്. പ്രതികളായ കണ്ണൂര്‍ സ്വദേശിയായ ഐസ് ഫാക്ടറി ഉടമയ്ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. നാലംഗ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. ഹെരഡിയം നല്‍കാമെന്ന് പറഞ്ഞ് അരുണ്‍ കൊലയാളിയില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ ഹെരഡിയം കിട്ടാത്തതിനെ തുടര്‍ന്ന് ഈ പണം തിരികെ വാങ്ങാനായി കണ്ണൂര്‍ സ്വദേശികളായ മൂന്നംഗ സംഘം തൃശൂരിലെത്തുകയായിരുന്നു. പിന്നാലെ പാലിയേക്കര ടോള്‍ പ്ലാസയ്ക്കു […]

ഷിരൂരിൽ തിരച്ചിൽ തുടരും; പണത്തെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല, കഴിയാവുന്ന സഹായങ്ങൾ ചെയ്യും: കാർവാർ എംഎൽഎ.

ബെം​ഗളൂരു: കർണാടക ഷിരൂരിലുണ്ടായ മണ്ണിടിച്ചിൽ തിരച്ചിൽ തുടരുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. തിരച്ചിലിനാവശ്യമായ പണം നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും എംഎൽഎ ഫണ്ടിൽ നിന്നും പണം സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ‘പ്രധാന പോയിന്റുകളിലെല്ലാം തിരച്ചിൽ നടത്തുകയാണ് പ്രധാന ഉദ്ദേശ്യം. നാലാം പോയിന്റിൽ തിരച്ചിൽ നടത്തിയിരുന്നു. ജനറൽ ക്യാപ്റ്റനും ഇവിടെ എത്തിയിട്ടുണ്ട്. വ്യക്തമായ പോയിന്റുകൾ അദ്ദേഹം അടയാളപ്പെടുത്തും. കഴിഞ്ഞ ദിവസം നേവിയും ഇന്ദ്രപാലനും അറിയിച്ച പോയിന്റുകളിലല്ല തിരച്ചിൽ നടത്തുന്നതെന്ന് അർജുന്റെ സഹോദരി പറഞ്ഞിരുന്നു. ഇതിന്റെ […]

ബലാല്‍സംഗക്കേസില്‍ സിദ്ദീഖിന് ജാമ്യമില്ല; ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും

മസ്‌കത്ത് ഹോട്ടലില്‍ പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയിലാണ് സിദ്ദീഖ് കുരുക്കിലായത്. ജസ്റ്റിസ് സി.എസ് ഡയസിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് സിദ്ദീഖിനെതിരെ കേസെടുത്തത്. താന്‍ നിരപരാധിയാണെന്ന് സിദ്ദിഖ് ഹൈക്കോടതിയില്‍ വാദിച്ചു. എന്നാല്‍ സിദ്ദീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. മസ്‌കത്ത് ഹോട്ടലില്‍ പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയിലാണ് സിദ്ദീഖ് കുരുക്കിലായത്. ജസ്റ്റിസ് സി.എസ് ഡയസിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് സിദ്ദീഖിനെതിരെ […]

ഇതെന്തൊരു ഔട്ട്’; ക്രിക്കറ്റിലെ അപൂർവ്വ കാഴ്ചയായി അഫ്ഗാൻ താരത്തിന്റെ റണ്ണൗട്ട്

ഷാർജ: ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്താൻ മത്സരത്തിനിടെ അപൂർവ്വമായൊരു റണ്ണൗട്ടിന് സാക്ഷിയായി ആരാധകർ. അഫ്ഗാൻ താരം റഹ്‌മത്ത് ഷായാണ് സ്വന്തം റണ്ണൗട്ടിന് കാരണക്കാരനായത്. അഫ്ഗാൻ ഇന്നിങ്‌സിലെ ഒൻപതാം ഓവറിലായിരുന്നു സംഭവം. ലുങ്കി എൻഗിഡി എറിഞ്ഞ ഓവറിലെ രണ്ടാം പന്ത് റഹ്‌മത്തുള്ള ഗുർബാസ് മിഡ് ഓണിലേക്ക് കളിച്ചു. തനിക്ക് നേരെയെത്തിയ പന്ത് കൈപിടിയിലൊതുക്കാൻ എൻഗിഡിക്കായില്ല. പന്ത് നോൺ സ്‌ട്രൈക്കിങ് എൻഡിലുണ്ടായിരുന്ന റഹ്‌മത്ത് ഷായുടെ ഷോൾഡറിൽ തട്ടി വിക്കറ്റിലേക്ക്. പന്തിന്റെ ഗതി മനസിലാക്കി ഒഴിഞ്ഞുമാറാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. പന്ത് വിക്കറ്റിൽ തട്ടുമ്പോൾ റഹ്‌മത്ത് ഷാ […]

ഒഴുകി നടന്ന ബോട്ടിൽ നിന്ന് ദുർഗന്ധം, കണ്ടെത്തിയത് 30ലേറെ മൃതദേഹം, മിക്കവയും തിരിച്ചറിയാനാവാത്ത നിലയിൽ

ഡാകർ(സെനഗൽ): തീരത്തേക്ക് ഒഴുകിയെത്തിയ ബോട്ടിൽ കണ്ടെത്തിയത് അഴുകിയ നിലയിലുള്ള മുപ്പതിലേറെ മൃതദേഹങ്ങൾ. സെനഗൽ തീരത്തേക്ക് ഒഴുകിയെത്തിയ ബോട്ടിലാണ് 30ലേറെ മൃതദേഹങ്ങൾ അഴുകിയ നിലയിൽ കണ്ടെത്തിയത്. രാജ്യ തലസ്ഥാനമായ ഡാകറിൽ നിന്ന് 70 കിലോമീറ്റഡ അകലെയായാണ് ബോട്ട് കണ്ടെത്തിയത്. മരം കൊണ്ട് നിർമ്മിച്ച ബോട്ട് നാവിക സേനയാണ് തിങ്കളാഴ്ച തുറമുഖത്തേക്ക് കെട്ടിവലിച്ച് കൊണ്ടുവന്നത്. മൃതദേഹങ്ങൾ ജീർണിച്ച് തുടങ്ങിയ അവസ്ഥയിൽ ആയതിനാൽ തിരിച്ചറിയൽ അടക്കമുള്ള പ്രവർത്തനങ്ങൾ വലിയ രീതിയിൽ ദുഷ്കരമെന്നാണ് അധികൃതർ വിശദമാക്കുന്നത്. മൃതദേഹങ്ങളിൽ നിന്ന് തിരിച്ചറിയാനുള്ള സാംപിളുകൾ ലഭ്യമാകുമോയെന്ന് […]

അടുത്ത വേനലിനു മുമ്പ് ജില്ലയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നടപടി- മന്ത്രി വി. അബ്ദുറഹിമാൻ

അടുത്ത വേനലിനു മുമ്പ് ജില്ലയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നടപടി- മന്ത്രി വി. അബ്ദുറഹിമാന്‍. 📌അഞ്ച് സബ് സ്റ്റേഷനുകള്‍ അടുത്ത മെയ് മാസത്തിനകം 📌ഏഴ് സബ് സ്‌റ്റേഷനുകളിലെ ട്രാന്‍സ്‌ഫോര്‍മര്‍ ശേഷി ജനുവരിയോടെ കൂട്ടും മലപ്പുറം:വേനല്‍ക്കാലത്തെ ജില്ലയിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അടുത്ത വേനലിനു മുമ്പ് തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കായിക- ന്യൂനപക്ഷ ക്ഷേമ- ഹജ്ജ്- വഖ്ഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ വേനലില്‍ സംഭവിച്ചതു പോലുള്ള വൈദ്യുതി വിതരണത്തിലെ […]

ഹജ്ജ് :അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി സെപ്തംബർ 30 വരെ നീട്ടി

സൗദി ,: 2025 വർഷത്തെക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തിയ്യതി സെപ്തംബർ 30 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 6 പ്രകാരം അറിയിച്ചു. ഇതുവരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 18,835 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 3768 അപേക്ഷകൾ 65+ വയസ്സ് വിഭാഗത്തിലും, 2077 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്റം45+ (പുരുഷ മെഹ്റമില്ലാത്തവർ) വിഭാഗത്തിലും 12,990 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യയിലൊട്ടാകെയായി ഇതുവരെ […]

  • 1
  • 2