കൊല്ലത്ത് കാണാതായ വിദ്യാര്‍ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: പൂയപ്പള്ളിയില്‍ നിന്ന് ഇന്നലെ കാണാതായ വിദ്യാര്‍ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി.ശാസ്താം കോട്ട തടാകത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ്‌വണ്‍ വിദ്യാര്‍ഥികളായ മൈലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബിന്‍ഷാ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം കുടുബം കുട്ടികളെ കാണാനില്ലെന്ന പേരില്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ശേഷം പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.