സംസ്ഥാനതല വയോജന ദിനാഘോഷം ഒൿടോബർ ഒന്നിന് ചൊവ്വാഴ്ച തിരൂരിൽ

വേങ്ങര: സംസ്ഥാനത്തെ ഒട്ടനവധി ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്ന വയോജനങ്ങളുടെ കൂട്ടായ്മയായ സായം പ്രഭാ ഹോമിന്റെ സംസ്ഥാനതല ദിനാഘോഷവും അവാർഡ് വിതരണവും അന്താരാഷ്ട്ര വയോജന ദിനമായ ഒക്ടോബർ ഒന്നിന് ചൊവ്വാഴ്ച രാവിലെ 9:00 മണി മുതൽ വൈകിട്ട് അഞ്ചുമണി വരെ തിരൂർ വാഗൺ ഡ്രാഗജി ഹാളിൽ നടക്കും. സംസ്ഥാന മന്ത്രിമാരായ ഡോക്ടർ ആർ ബിന്ദു, വി അബ്ദുറഹിമാൻ, അബ്ദുസമദ് സമദാനി എംപി, കുറുക്കോളി മൊയ്തീൻ എം എൽ എ, മലപ്പുറം ജില്ലാ കലക്ടർ വി ആർ വിനോദ് തുടങ്ങി […]

വെബ്‌സൈറ്റ് റിവ്യൂവിന്റെ പേരില്‍ തട്ടിപ്പ്; യുവതിയുടെ നാലു ലക്ഷം തട്ടിയെടുത്ത 3 യുവാക്കള്‍ അറസ്റ്റിൽ 

പാലക്കാട്: വെബ്സൈറ്റുകള്‍ റിവ്യൂ ചെയ്ത് പണം സമ്പാദിക്കാമെന്ന പേരില്‍ യുവതിയുടെ നാല് ലക്ഷം രൂപ തട്ടിയെടുത്ത സംഘം പിടിയില്‍. പാലക്കാട് സ്വദേശികളായ ബിൻഷാദ്, ഷമീല്‍, സിനാസ് എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഫോണ്‍ വഴിയാണ് സംഘം ഓണ്‍ലൈൻ ചതിക്കുഴി ഉണ്ടാക്കിയത്. എറണാകുളം സ്വദേശിനിയുടെ ഫോണിലേക്ക് വിവിധ വെബ്സൈറ്റുകളുടെ ലിങ്കുകള്‍ ആദ്യം അയച്ചു നല്‍കി. പിന്നാലെ റിവ്യു ചെയ്ത് നല്‍കിയാല്‍ പണം നല്‍കാമെന്നായിരുന്നു വാഗ്ദാനം. മുന്നോടിയായി ചെറിയ തുക യുവതിയോട് സംഘം കൈപ്പറ്റി. ലാഭവിഹിതമെന്ന […]

മോട്ടർ വാഹന വകുപ്പിന്റെ വാഹന ഫിറ്റ്‌നസ് പരിശോധന ഇനി ആഴ്‌ചയിൽ 4 ദിവസം

പെരിന്തൽമണ്ണ: മോട്ടർ വാഹന വകുപ്പിന്റെ വാഹന ഫിറ്റ്നസ് പരിശോധന ഇനി പഴയപടി ആഴ്ചയിൽ 4 ദിവസം. ഇടക്കാലത്ത് 2 ദിവസമായി ചുരുക്കിയിരുന്നതാണ് പഴയപടിയാകുന്നത്. പെരിന്തൽമണ്ണ ജോയിന്റ് ആർടിഒ ഓഫിസിൽ പരിശോധനയ്‌ക്ക് സ്ലോട്ട് ലഭിക്കാതെ അറുനൂറോളം പേരാണ് 2 മാസത്തിലേറെയായി വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്‌ക്ക് കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ഓൾ കേരള ഓട്ടോ കൺസൽറ്റന്റ് ഏരിയ കമ്മിറ്റിയുടെയും ഓട്ടോ–ടാക്സി ആൻഡ് ലൈറ്റ് മോട്ടർ വർക്കേഴ്സ് യൂണിയന്റെയും (സിഐടിയു) നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. നിലവിൽ ബുധൻ, […]

അൻവർ എംഎല്‍എ പങ്കെടുത്ത പരിപാടിക്കിടെ മാധ്യമപ്രവരത്തകർക്ക് മർദനം; രണ്ടു പേ൪ക്കെതിരെ കേസെടുത്തു

അലനല്ലൂർ: പി.വി അന്‍വര്‍ എംഎല്‍എയോട് ചോദ്യം ചോദിച്ചതിന് പാലക്കാട് അലനല്ലൂരില്‍ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ രണ്ടു പേ൪ക്കെതിരെ പൊലീസ് കേസെടുത്തു. അലനല്ലൂർ സ്വദേശികളായ മജീദ്, അൻവർ എന്ന മാണിക്കൻ എന്നിവ൪ക്കെതിരെയാണ് നാട്ടുകല്‍ പൊലീസ് കേസെടുത്തത്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ഹാത്തിഫ് മുഹമ്മദ്, പ്രാദേശിക മാധ്യമപ്രവര്‍ത്തകൻ സൈതലവി എന്നിവര്‍ക്ക് നേരെയാണ് കൈയ്യേറ്റമുണ്ടായത്. ഇവരുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. താൻ പി.വി അൻവറിനൊപ്പം ഫോട്ടോയെടുക്കാനെത്തിയതാണെന്ന് മജീദിൻ്റെ മൊഴി. മാണിക്കൻ മദ്യപിച്ചിരുന്നതായും ഇരുവരും സിപിഎം അനുഭാവികളെന്നും പൊലീസ് പറഞ്ഞു. […]

ഇനി മുതല്‍ ഡ്രെെവിംഗ് ലെെസൻസ് കയ്യില്‍ കൊണ്ട് നടക്കേണ്ട; മൊബെെലില്‍ കാണിച്ചാല്‍ മതി

കോഴിക്കോട് : പുതിയ ഡ്രെെവിംഗ് ലെെസൻസ് ലഭിക്കാൻ വളരെ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന പരാതികള്‍ക്ക് പരിഹാരമാകുന്നു. ഇനി ഡിജിറ്റല്‍ ലെെസൻസുകള്‍ ആവിഷ്കരിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡില്‍ ആരംഭിച്ച ശീതികരിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെയാണ് മന്തി ഈ കാര്യം വ്യക്തമാക്കിയത്. ചിത്രവും ക്യു ആർ കോഡുമുള്ള ഡ്രെെവിംഗ് ലെെസൻസ് മൊബെെലുകളിലേക്ക് ഡൗണ്‍ലോഡ് ചെയ്യാൻ കഴിയുന്ന സംവിധാനത്തിനാണ് പദ്ധതിയിടുന്നത്. അത് മൊബെെലില്‍ കാണിച്ചാല്‍ പരിശോധിക്കുന്ന […]

കൊണ്ടോട്ടിയില്‍ 30 കുപ്പി വിദേശമദ്യവുമായി ഒരാൾ എക്സൈസിന്റെ പിടിയിൽ

കൊണ്ടോട്ടി : അനധികൃതമായി വിൽപനക്കായി സൂക്ഷിച്ച 30 കുപ്പി വിദേശമദ്യവുമായി പൂക്കോട്ടൂർ, അറവങ്കര, മുതിരപ്പറമ്പ് നാരങ്ങാളി വീട്ടിൽ സതീഷ് കുമാർ (49) കൊണ്ടോട്ടി എക്സൈസിന്റെ പിടിയിലായി. മദ്യം കടത്തിയ ആക്റ്റിവ സ്കൂട്ടറും വിൽപന നടത്തി ലഭിച്ച 1200 രൂപയും പിടിച്ചെടുത്തു. ഇതര സംസ്ഥാന തൊഴിലാളികൾക്കടക്കം സ്കൂട്ടറിൽ കറങ്ങി നടന്നാണ് മദ്യവിൽപന നടത്തുന്നത്. നേരത്തെയും ഇയാളുടെ പേരിൽ അബ്കാരി കേസുണ്ട്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്‌തു.

സ്വർണക്കടത്ത്; കരിപ്പൂരിൽ ഏജൻസി സൂപ്പർവൈസറും യാത്രക്കാരനും അറസ്റ്റിൽ; പിടികൂടിയത് 1.14 കിലോ സ്വർണം..!

കരിപ്പൂർ വിമാനത്താവളത്തിൽ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസി സൂപ്പർവൈസറുടെ സഹായത്തോടെ കടത്താൻ ശ്രമിച്ച 1.14 കിലോ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. സ്വർണം കടത്തിക്കൊണ്ടുവന്ന യാത്രക്കാരനെയും സൂപ്പർവൈസറെയും അറസ്റ്റുചെയ്തു. 87.01 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് കടത്താൻ ശ്രമിച്ചത്. ജിദ്ദയിൽനിന്നെത്തിയ മലപ്പുറം സ്വദേശിയാണ് സ്വർണം കടത്തിക്കൊണ്ടുവന്നത്. ഇത് പുറത്തെത്തിക്കാൻ ഇയാൾ ഗ്രൗണ്ട് ഹാൻഡ്‌ലിങ് സൂപ്പർവൈസർക്ക് കൈമാറി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം സൂപ്പർവൈസറിൽനിന്ന് 1.26 കിലോഗ്രാം തൂക്കംവരുന്ന, പേസ്റ്റ് രൂപത്തിൽ സ്വർണമടങ്ങിയ […]

സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍: പോലീസ് അന്വേഷണം ബ്ലാക്ക്‌മെയിലിങ് രീതിയിലെന്ന് സിദ്ദിഖിന്റെ മകൻ

നടൻ സിദ്ധിഖിനെതിരെ നടത്തുന്ന അന്വേഷണത്തിൽ മകൻ ഷഹീൻ സിദ്ദിഖിന്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തെന്നു ആരോപണം. രണ്ട് തവണ പ്രത്യേക അന്വേഷണ സംഘം വീട്ടിലെത്തിയെന്നും മൊഴിയെടുത്തെന്നും ഷഹീൻ പറഞ്ഞു. കൂടാതെ, ഇന്ന് രാവിലെ 5.30ഓടെയാണ് സുഹൃത്തുക്കളായ പോളിനേയും ലിബിനേയും പ്രത്യേക അന്വേഷണ സംഘം പിടികൂടിക്കൊണ്ടുപോയെന്നും സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖ് ആരോപിച്ചു. പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെങ്കിലും ഇങ്ങനെ പിടിച്ചുകൊണ്ടുപോകുന്നത് ആദ്യമാണ്. എവിടെയാണെന്ന് വിവരമില്ല. പോലീസ് ഇക്കാര്യം അംഗീകരിക്കുന്നില്ല. സുപ്രീം കോടതിയില്‍ നിന്ന് നാളെ തന്നെ ഒരു തീരുമാനം […]

ജിദ്ദ ഇന്‍റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ വൻ തീപിടിത്തം, മലയാളികൾ ജോലിചെയ്യുന്ന കടകളും അഗ്നിക്കിരയായി

ജിദ്ദയിലെ ഇൻറർനാഷണൽ ഷോപ്പിംഗ് സെൻററിൽ വൻ അഗ്നിബാധ. നഗരത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രങ്ങളിലൊന്നായ റൗദ ഡിസ്ട്രിക്റ്റിൽ മദീന റോഡിൽ മുറബ്ബ പാലത്തിനടുത്ത് ലെ-മെറിഡിയൻ ഹോട്ടലിനോട് ചേർന്നാണ് ഇൻറർനാഷണൽ ഷോപ്പിംഗ് സെൻററിൽ സ്ഥിതി ചെയ്യുന്നത്. ഇന്ന് രാവിലെ എട്ട് മണിക്കുണ്ടായ തീപിടുത്തത്തിൽ ഷോപ്പിംഗ് സെൻററിനകത്തുള്ള സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ നിരവധി ഷോപ്പുകൾ കത്തിയമർന്നതായാണ് വിവരം. തീപിടുത്തത്തിൽ കോടിക്കണക്കിന് റിയാലിെൻറ നാശനഷ്ടം ഉണ്ടായിട്ടുണ്ടാവാം എന്നാണ് പ്രാഥമിക വിലയിരുത്തൽ. അഗ്‌നിശമന രക്ഷാസേനയുടെ നിരവധി യൂനിറ്റുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ഷോപ്പിംഗ് […]

കരിപ്പൂർ വികസനവുമായി ബന്ധപ്പെട്ട് മന്ത്രി വി. അബ്ദുറഹിമാൻ്റെ നേതൃത്വത്തിൽ യോഗം വിളിക്കും

ന്യൂ ഡൽഹി: കരിപ്പൂർ വിമാനത്താവളത്തിൻ്റെ റെസ വികസനവുമായി ബന്ധപ്പെട്ട് കായിക-ന്യൂനപക്ഷ ക്ഷേമ- ഹജ്ജ്- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ്റെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർക്കും. ശനിയാഴ്ച ഡൽഹിയിലെ രാജീവ് ഗാന്ധി ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി കെ. റാം മോഹൻ നായിഡുവുമായി നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാന പ്രകാരമാണ് യോഗം വിളിക്കുന്നതെന്ന് മന്ത്രി വി. അബ്ദുറഹിമാർ അറിയിച്ചു. കരിപ്പൂരിൽ റൺവേയുടെ റെസ വികസനത്തിനായി സംസ്ഥാന സർക്കാർ വലിയ തുക നഷ്ടപരിഹാരം നൽകി […]

  • 1
  • 2