ശ്രീലങ്കയിൽ പുതുചരിത്രം: മാർക്സിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെ പുതിയ പ്രസിഡന്റ്
കൊളംബോ : ശ്രീലങ്കയിൽ പുതുചരിത്രം കുറിച്ച് മാർക്സിസ്റ്റ് നേതാവ് നാഷണൽ പീപ്പിൾസ് പവർ (എൻപിപി) നേതാവ് അനുര കുമാര ദിസനായകെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്കന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു സ്ഥാനാര്‍ഥിക്കും കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തില്‍ രണ്ടാം മുന്‍ഗണനാ വോട്ടുകളെണ്ണിയാണ് വിജയിയെ തീരുമാനിച്ചത്. 2022ൽ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ഇടതുസഖ്യത്തിന്റെ ജയം. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ ദിസനായകെ തന്നെയായിരുന്നു മുന്നേറിയിരുന്നത്. 22 ഇലക്ട്രല്‍ […]


