ഫുട്ബോൾ കളിക്കിടെ ഒരാൾ കുഴഞ്ഞുവീണു മരണപ്പെട്ടു

തിരൂരങ്ങാടി: നന്നമ്പ്രയിൽ ഫുട്ബോൾ കളിക്കിടെ ഒരാൾ കുഴഞ്ഞുവീണു മരണപ്പെട്ടു. കുണ്ടൂർ വടക്കേ അങ്ങാടി സ്വദേശി തിലായിൽ പോക്കരിന്റെ മകൻ ഹമീദ് (49) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7 മണിക്ക് ചെറുമുക്ക് ടർഫിൽ വെച്ചാണ് സംഭവം. ചെറുമുക്ക് മെക് സെവൻ ഹെൽത്ത് ക്ലബിൽ യോഗക്കു ശേഷം മുതിർന്നവരുടെ ഫുട്ബോൾ കളിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ സി പി ആർ നൽകി ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഖബറടക്കം ഇന്നലെ രാത്രി 8:00 മമണിക്ക് കുണ്ടൂർ ജുമാ മസ്ജിദിൽ. […]

കണ്ണൂർ വിമാനത്താവളത്തിൽ സോളാർ പ്ലാൻ്റ് വരുന്നു

കണ്ണൂർ: വൈദ്യുതോർജ ചെലവും പാരിസ്ഥിതികാഘാതവും കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള നാല് മെഗാ വാട്ട് സോളാർ പ്ലാൻ്റുമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തിന്റെ വൈദ്യുതി ഉപഭോഗ ചെലവ് ഏകദേശം 50% കുറക്കുമെന്നും കാർബൺ ഫൂട്ട് പ്രിന്റ് കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് മണി വരെ വൈദ്യുതി ലഭ്യമാക്കുന്ന സോളാർ പ്ലാന്റ്, തിരക്കേറിയ പ്രവർത്തന സമയങ്ങളിൽ ബാഹ്യ വൈദ്യുതി സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ വിമാനത്താവളത്തെ സഹായിക്കും. വിമാനത്താവളത്തിന്റെ കാർ പാർക്കിംഗ് ഏരിയയിലും സമീപ പ്രദേശങ്ങളിലെ ഭൂമിയിലും […]

ജില്ലയിലെ ബാങ്കുകളിൽ 55,​499 കോടി രൂപയുടെ നിക്ഷേപം

മലപ്പുറം: ജില്ലയിലെ ബാങ്കുകളിൽ ഈ സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ (2024 ജൂൺ) 55,499 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. കഴിഞ്ഞ പാദത്തിലേതിനെക്കാൾ 181 കോടി രൂപയുടെ വർദ്ധനവാണ് ഇത്തവണ ഉണ്ടായത്. കഴിഞ്ഞ പാദത്തിൽ (2024 മാർച്ച്) ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപം 55,318.02 കോടി രൂപയായിരുന്നു. ഇതിൽ 13,​541 കോടി രൂപ പ്രവാസി നിക്ഷേപമാണ്. കഴിഞ്ഞ പാദത്തിൽ പ്രവാസി നിക്ഷേപം 12893 കോടി രൂപയായിരുന്നു. ജില്ലയിലെ മൊത്തം വായ്പകൾ 37,​464 […]

ബില്‍ഡിങ് പെര്‍മിറ്റ് ഫീസ്: കൂടുതല്‍ അടച്ച തുക തിരിച്ചു നല്‍കാൻ വൈകുന്നു

തിരുവനന്തപുരം∙ ബില്‍ഡിങ് പെര്‍മിറ്റ് ഫീസ് കുറയ്‌ക്കുന്നത് സംബന്ധിച്ചും കൂടുതല്‍ അടച്ച തുക തിരിച്ചു നല്‍കുന്നതു സംബന്ധിച്ചും തദ്ദേശസ്വയംഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും നടപ്പാകാന്‍ വൈകുന്നുവെന്ന് പരാതി.  ഗ്രാമപഞ്ചായത്തുകള്‍ക്ക് പെര്‍മിറ്റ് ഫീ വഴി അധികം ഒടുക്കിയ തുക തിരിച്ചു നല്‍കാന്‍ നടപടികള്‍ ആയിട്ടുണ്ടെങ്കിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും നടപടിക്രമം പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നാണ് പരാതി. ഒരാഴ്ചയ്ക്കുള്ളില്‍ പരാതി പരിഹരിക്കപ്പെടുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അറിയിച്ചു. നഗരസഭയില്‍ കെ സ്മാര്‍ട്ടിന് മുന്‍പുള്ള ഡേറ്റ കൂടി ചേര്‍ത്ത് പൂര്‍ണമായി ഓണ്‍ലൈനില്‍ പ്രോസസ് ചെയ്ത് […]

കൊടിഞ്ഞി ഫൈസൽ വധം ഒത്തു കളി ആർക്ക് വേണ്ടി. എസ്.ഡി.പി.ഐ

തിരൂരങ്ങാടി : കൊടിഞ്ഞി ഫൈസൽ വധം ഒത്തുകളി ആർക്ക് വേണ്ടി എന്ന മുദ്രാവാക്യം ഉയർത്തി എസ്.ഡി.പി.ഐ കൊടിഞ്ഞി ഫാറൂഖ് നഗറിൽ പ്രതിഷേധ മാർച്ചും, പൊതുസമ്മേളനവും നടത്തി. പൊതുസമ്മേളനം എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി അഡ്വ: കെ.സി. നസീർ ഉത്ഘാടനം ചെയ്തു. കേരളത്തിൽ സംഘ്പരിവാർ കലാപങ്ങൾക്ക് ഒത്ത് കളി നടത്തുന്നവരായി പിണറായി സർക്കാരും പോലീസും മാറുകയാണന്ന് അദ്ദേഹം പറഞ്ഞു. കൊടിഞ്ഞി ഫൈസൽ കേസ് അട്ടിമറിക്കാൻ ഗൂഡ ശ്രമമാണ് നടക്കുന്നത്. കുടുംബം ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാതെ ഇഷ്ടാനുസരണം പ്രോസിക്യൂഷനെ നിയമിക്കുകയും അദ്ധേഹം രാജിവെച്ചതും […]

മുഖ്യമന്ത്രിക്ക് അൻവറിൻ്റെ മറുപടി: ഇഎംഎസും പഴയ കോണ്‍ഗ്രസുകാരൻ; ചവിട്ടി പുറത്താക്കിയാലും പോരാടും

മുഖ്യമന്ത്രിക്ക് മറുപടിയുമായി പിവി അൻവര്‍ എംഎല്‍എ. താൻ മാത്രമല്ല, ഇഎംഎസും പഴയ കോണ്‍ഗ്രസുകാരനായിരുന്നുവെന്ന് പിവി അൻവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിവി അന്‍വറിന് ഇടതുപക്ഷ പശ്ചാത്തലമില്ലെന്നും കോണ്‍ഗ്രസില്‍ നിന്നാണ് വന്നതെന്നുമുള്ള പിണറായി വിജയന്‍റെ ആരോപണത്തിനുള്ള മറുപടിയായാണ് പിവി അൻവറിന്‍റെ മറുപടി. മുഖ്യമന്ത്രി ഇന്ന് പറഞ്ഞത് എംആര്‍ അജിത് കുമാറിന്‍റെ പ്രസ്താവനയാണ്. മുഖ്യമന്ത്രി പറഞ്ഞത് എഡിജിപിയുടെ അതേ വാദമാണ്. മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല. പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും തള്ളിപ്പറഞ്ഞ് ആളാകാൻ താനില്ലെന്നും തന്നെ ചവിട്ടിപ്പുറത്താക്കിയാലും താൻ പാര്‍ട്ടിയില്‍ നിന്ന് പോരാടുമെന്നും പിവി അൻവര്‍ […]

ആര്‍സി, ലൈസന്‍സ് അച്ചടി ഇനിയും വൈകും

ആര്‍സി, ലൈസന്‍സ് അച്ചടി ഇനിയും വൈകാന്‍ സാധ്യത. അച്ചടി സംബന്ധിച്ച്‌ ഗതാഗതവകുപ്പും അച്ചടിക്കരാര്‍ ഏറ്റെടുത്ത ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസും (ഐടിഐ) തമ്മില്‍ തര്‍ക്കം രൂക്ഷമായതാണ് ഇതിനു കാരണം. നിലവില്‍ 4.5 ലക്ഷം ആര്‍സിയും ഒരു ലക്ഷത്തിലധികം ലൈസന്‍സും അച്ചടിക്കാനിരിക്കെയാണ് സര്‍ക്കാരും കമ്പനിയും തമ്മില്‍ തെറ്റിയത്. കുടിശികയുള്ള 14.77 കോടി രൂപ നല്‍കാതെ അച്ചടി തുടങ്ങാനാകില്ലെന്ന് കമ്പനി സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ കഴിഞ്ഞ തവണ കുടിശിക തുക എട്ട് കോടി നല്‍കിയപ്പോള്‍ ജൂലൈ വരെ കെട്ടിക്കിടക്കുന്നതെല്ലാം അച്ചടിച്ച്‌ വിതരണം […]

അങ്ങാടിപുറം മേൽപ്പാലത്തിന് സമീപമുള്ള റോഡിലെ കുഴികൾ അടച്ചു കുഴികൾ അടച്ചതോടെ കുരുക്കിന് ആശ്വാസം

പെരിന്തൽമണ്ണ : കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപാലം പരിസരത്തെ കുഴികൾ വീണ്ടും അടച്ചതോടെ ഇന്നലെ വാഹനക്കുരുക്കിന് ആശ്വാസം. വ്യാഴാഴ്‌ച രാത്രിയാണ് കുഴികൾ അടച്ചത്. പകൽ തിരക്കേറിയ സമയത്ത് കുഴി അടയ്‌ക്കൽ ന‌ടത്തിയത് മുൻപ് പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതിനാലാണ് ഇത്തവണ രാത്രിയിലാക്കിയത്. വ്യാഴാഴ്ച രൂക്ഷമായ ഗതാഗതക്കുരുക്കായിരുന്നു പാതയിൽ അനുഭവപ്പെട്ടത്. മുൻപൊക്കെ ആംബുലൻസുകൾക്ക് ഏതു കുരുക്കുകളിലും ഇവിടെ വഴിയൊരുക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആംബുലൻസുകളും കുരുക്കിൽ കിടന്നു. ജീവനക്കാരൻ വാഹനത്തിന്റെ മുന്നിലോടിയാണ് കഴിഞ്ഞ ദിവസം ആംബുലൻസിന് വഴിയൊരുക്കിയത്. ദിവസങ്ങൾക്കു […]

ശ്രീ അജിത് കുമാര്‍ സാറിനെ ധനമന്ത്രിയാക്കണം’, മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി പി.വി അനവർ 

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി പി വി അൻവർ എംഎൽഎ രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അൻവറിന്റെ പരിഹാസം. അന്വേഷണത്തിന് ശേഷം മാത്രമേ എ ഡി ജി പി അജിത് കുമാറിനെതിരെ നടപടിയുണ്ടാകു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനു പിറകെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തിനൊപ്പം, സംസ്ഥാനത്തിന്റെ ധനകാര്യവകുപ്പ് മന്ത്രിയുടെ അധിക ചുമതല കൂടി ശ്രീ അജിത്ത് കുമാർ സാറിന് നൽകണമെന്ന് അൻവർ പരിഹാസ രൂപേണ ഫേസ്ബുക്കിൽ കുറിച്ചത്. കൂടാതെ ശ്രീ അജിത്ത് […]

പിണറായി പോലിസ്- ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു:

മലപ്പുറം: “പിണറായി പോലിസ്-ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു” എന്ന തലക്കെട്ടില്‍ സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 25 വരെ സംസ്ഥാനത്ത് ജനജാഗ്രത കാംപയിന്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. അധോലോകത്തെ പോലും വെല്ലുന്ന തരത്തില്‍ സ്വര്‍ണ കള്ളക്കടത്ത്, കൊലപാതകം, ബലാല്‍സംഗം, തൃശൂര്‍ പൂരം സംഘര്‍ഷ ഭരിതമാക്കല്‍, മരം മുറിച്ചു കടത്തല്‍ തുടങ്ങി അവിശ്വസനീയമായ അക്രമപ്രവര്‍ത്തനങ്ങളാണ് ഉന്നത പോലീസ് നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഭരണകക്ഷി എംഎല്‍എ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. എഡിജിപിക്കെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ചുമതലയില്‍ […]