നിപ: പുതുക്കിയ സമ്പർക്കപ്പട്ടികയിൽ 175 പേർ; 74 ആരോഗ്യപ്രവർത്തകരും

മലപ്പുറം: നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി. നിലമ്പൂർ പൊലീസ് സ്‌റ്റേഷൻ, വണ്ടൂർ നിംസ് ആശുപത്രി, പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ്, നടുവത്ത് ഫാസിൽ ക്ലിനിക്ക്, പാരമ്പര്യ വൈദ്യശാല, വണ്ടൂർ ജാഫർ ക്ലിനിക്ക് എന്നീ സ്ഥലങ്ങൾ രോഗി സന്ദർശിച്ചു. ■ പുതുക്കിയ സമ്പർക്കപ്പട്ടികയിൽ 175 പേരാണുള്ളത് ■ 104 പേർ ഹൈ-റിസ്ക‌് വിഭാഗത്തിൽ ■ 74 പേർ ആരോഗ്യപ്രവർത്തകർ ■ 13 പേരുടെ സ്രവസാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ■ 10 പേർ നിലവിൽ ചികിത്സയിൽ

മലയാള സിനിമ മേഖലയിൽ പുതിയ സംഘടന വരുന്നു; പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന

കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെയുണ്ടായ വിവാദങ്ങൾക്കും ചേരിപ്പോരിനും പിന്നാലെ മലയാള സിനിമ മേഖലയിൽ പുതിയ സംഘടന രൂപീകരിക്കാൻ ശ്രമം. ആഷിക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, റിമ കല്ലിങ്കൽ, രാജീവ് രവി എന്നിവരാണ് നേതൃനിരയിൽ ഉള്ളത്. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ എന്നാണ് സംഘടനയുടെ പേര്. രൂപീകരണം സംബന്ധിച്ച് അസോസിയേഷൻ സിനിമ പ്രവർത്തകർക്ക് കത്ത് നൽകിയിട്ടുണ്ട്. ചലച്ചിത്ര മേഖലയിൽ പുതിയ സിനിമാ സംസ്കാരം രൂപീകരിക്കുമെന്ന് സംഘടന വ്യക്തമാക്കി. സമത്വം, സഹകരണം, സാമൂഹിക നീതി […]

ഉല്ലാസ ബോട്ടുകളെ നിയന്ത്രിക്കും; സര്‍‌വീസ് അനുമതി 11 ബോട്ടുകള്‍ക്ക് മാത്രം

മലപ്പുറം: ഓണവും സ്‌കൂള്‍ അവധിയും ആഘോഷമാക്കാൻ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നത് മുന്നില്‍ കണ്ട് ഉല്ലാസ ബോട്ട് സർവീസുകള്‍ക്ക് കർശന നിയന്ത്രണമേർപ്പെടുത്തി അധികൃതർ. താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ സർവീസ് നടത്തുന്ന ഉല്ലാസ ബോട്ടുകളോട് മതിയായ രേഖകള്‍ ഹാജരാക്കാൻ മാരിടൈം ബോർഡ് നിർദ്ദേശിച്ചിരുന്നു. തുടർന്ന് 11 ബോട്ടുകള്‍ മാത്രമാണ് യഥാവിധി രേഖകള്‍ സമർപ്പിച്ചിട്ടുള്ളത്. ഇവർക്ക് മാത്രമാണ് ഈ ഓണം സീസണില്‍ ഉല്ലാസ ബോട്ട് സർവീസ് നടത്താൻ അനുമതിയുള്ളത്. ഭാരതപുഴയിലും ചാലിയാറിലുമായി ജില്ലയില്‍ വിവിധയിടങ്ങളില്‍ […]

മാസ്‌ക് നിര്‍ബന്ധമാക്കി, കടകള്‍ 10 മുതല്‍ 7 വരെ മാത്രം, തിയേറ്ററുകള്‍ തുറക്കരുത്’; മലപ്പുറത്ത് നിയന്ത്രണം കടുപ്പിക്കുന്നു

മലപ്പുറം : മലപ്പുറത്ത് നിപ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കണ്ടെയ്‌മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. മാസ്‌ക് നിര്‍ബന്ധമാക്കി. പൊതു ജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല. തിയേറ്ററുകള്‍ അടച്ചിടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 7 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്. തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളിലും മമ്ബാട്ടെ എഴാം വാര്‍ഡിലുമാണ് നിയന്ത്രണം കടുപ്പിച്ചത്. ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഓണാവധി ആയതിനാല്‍ സ്‌കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങിയ പ്രവര്‍ത്തിക്കാത്തത് ആശ്വാസകരമാണ്. […]

ഒരു മൃതദേഹം സംസ്‌കരിക്കാൻ 75,000 രൂപ’; മുണ്ടക്കൈ ദുരന്തത്തിലെ സർക്കാർ കണക്കുകൾ പുറത്ത്

  കോഴിക്കോട് : വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ. ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ് സര്‍ക്കാര്‍ കണക്ക്. 359 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് 2 കോടി 76 ലക്ഷം ചെലവിട്ടു. ദുരിത ബാധിതര്‍ക്കായുളള വസ്ത്രങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച് നൽകിയിരുന്നു. ആവശ്യത്തിലേറെ വസ്ത്രങ്ങൾ ലഭിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയടക്കം വാർത്താ സമ്മേളനത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാൽ സര്‍ക്കാര്‍ കണക്ക് പുറത്ത് […]

കോഴിക്കോട് പെരുവയലിൽ വീട് കുത്തിത്തുറന്ന് മേഷണം; 30 പവൻ സ്വർണവും 70,000 രൂപയും കവർന്നു

കോഴിക്കോട്: പെരുവയലില്‍ വീട് കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് 30 പവൻ സ്വർണവും 70,000 രൂപയും കവർന്നു. ചെറുകുളത്തൂരിലെ നിർമ്മല അന്തർജ്ജനത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്.വീട്ടില്‍ നിർമ്മല അന്തർജനം മാത്രമാണുള്ളതെന്നും രാത്രിയില്‍ തൊട്ടടുത്ത ബന്ധു വീട്ടിലാണ് ഇവരുടെ താമസമെന്നും ബന്ധു നവീൻ പറഞ്ഞു. നിർമ്മല ഇന്ന് രാവിലെ വീട്ടിലേക്ക് തിരിച്ചെത്തിയോപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുപ്പത് പവൻ സ്വർണ്ണവും, എഴുപതിനായിരം രൂപയും, കൂടാതെ വീട്ടിലുണ്ടായിരുന്ന വെള്ളി ആഭരണങ്ങളുമാണ് നഷ്ടമായത്. വീടിന് മുൻ വശത്തെ വാതില്‍ കർത്താണ് കള്ളൻ […]

ഇന്ന് മുതല്‍ യുപിഐ ഇടപാട് പരിധിയില്‍ മാറ്റം!;അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: രാജ്യത്തെ ദശലക്ഷക്കണക്കിന് നികുതിദായകര്‍ക്ക് പ്രയോജനം ലഭിക്കുന്ന പ്രഖ്യാപനവുമായി നാഷണല്‍പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). സെപ്റ്റംബര്‍ 16 മുതല്‍, 5 ലക്ഷം രൂപ വരെ നികുതി അടയ്ക്കാന്‍ ഉപയോക്താക്കള്‍ക്ക് യുപിഐ സംവിധാനം ഉപയോഗിക്കാം.നികുതി പേയ്മെന്റുകള്‍ക്കായി യുപിഐ ഇടപാട് പരിധി ഉയര്‍ത്താനുള്ളഎന്‍പിസിഐ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. നികുതിപേയ്മെന്റുകള്‍ക്കുള്ള ഇടപാട് പരിധി 5 ലക്ഷംരൂപയായിഉയര്‍ത്തുന്നതായി നാഷണല്‍ പേയ്മെന്റ്‌സ്കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സര്‍ക്കുലറില്‍പറയുന്നു.നികുതി പേയ്മെന്റ് പ്രക്രിയലളിതമാക്കാനും ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ക്കായി യുപിഐഉപയോഗിക്കാന്‍ആളുകളെപ്രോത്സാഹിപ്പിക്കാനുമാണ് ഈ പരിഷ്‌കാരമെന്നും സര്‍ക്കുലറില്‍വ്യക്തമാക്കുന്നു. നിലവിൽ ഒരു ലക്ഷം രൂപയാണ് […]

സിബിഎസ്‌സി; ഒന്‍പത്, പതിനൊന്ന് ക്ലാസുകളിലേക്ക് രജിസ്റ്റര്‍ ചെയ്യാം 

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി ഒന്‍പത്, പതിനൊന്ന് ക്ലാസുകളിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സപ്തംബർ 18 മുതല്‍ ഒക്ടോബര്‍ 16 വരെ രജിസ്റ്റര്‍ ചെയ്യാം. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ വഴിയാണ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്. ഒന്‍പതാം ക്ലാസിലേക്ക് 300 രൂപ, പതിനൊന്നാം ക്ലാസിലേക്ക് 600 രൂപ എന്നിങ്ങനെയാണ് രജിസ്‌ട്രേഷന്‍ ഫീസ്. വൈകി ഫീസ് അടക്കുക ആണെങ്കില്‍ 2300 രൂപ അധിക ചാര്‍ജ് അടയ്ക്കണം. ഒക്ടോബര്‍ 18 മുതല്‍ ഒക്ടോബര്‍ 24 വരെയാണ് ഫൈനോട് കൂടെ ഫീസ് അടക്കാം. വിശദ […]

പോകുന്നിടത്തൊക്കെ വീട്ടിലെ വൈഫൈ ഉപയോഗിക്കാം പദ്ധതിയുമായി ബി.എസ്.എൻ.എൽ

തിരുവനന്തപുരം : വീട്ടിലെ ഫൈബർ കണക്‌ഷനിൽ കിട്ടുന്ന അതിവേഗ ഇൻ്റർനെറ്റ് വീടുവിട്ട് പുറത്തുപോകുമ്പോഴും വൈഫൈ ആയി കിട്ടാവുന്ന സംവിധാനം ബി.എസ്. എൻ.എൽ. കേരളത്തിൽ തുടങ്ങുന്നു. ‘ സർവത്ര ‘ എന്ന പേരിൽ അവതരിപ്പിക്കുന്ന ഈ പദ്ധതി ടെലികോം രംഗത്തെ വിപ്ലവമായിമാറുമെന്നാണ് വിലയിരുത്തൽ. ട്രയൽ റൺ പൂർത്തിയായി. കേരളത്തിൽ ആദ്യഘട്ടമായി നടപ്പാകും. ചെയർമാനും മാനേജിങ് ഡയറക്ടറുമായ റോബർട്ട് ജെ. രവി മുന്നോട്ടുവെച്ച ആശയമാണ് ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് ‘സർവത്ര’യായി എത്തുന്നത്. മൊബൈൽ ഡേറ്റയ്ക്കുവേണ്ടി ചെലവാകുന്ന തുക വലിയതോതിൽ കുറയ്ക്കാനാകുമെന്നതാണ് പ്രത്യേകത. […]

1.33 കോടി ലിറ്റര്‍ പാലും 15 ലക്ഷം കിലോ തൈരും; വില്‍പ്പനയില്‍ റെക്കോര്‍ഡുമായി മില്‍മ

ഓണക്കാലത്ത് വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡുമായി മില്‍മ. പാല്‍, തൈര്, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയാണ് ഓണക്കാലത്ത് കുതിച്ചത്. തിരുവോണത്തിന് മുന്നേയുള്ള ഉത്രാടം ദിനത്തില്‍ മാത്രം 37,00,365 ലിറ്റര്‍ പാലും 3,91,576 കിലോ തൈരുമാണ് മില്‍മ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത്. തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസളിലായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സഹകരണസംഘം വഴി 1,33,47,013 ലിറ്റര്‍ പാലും 14,95,332 കിലോ തൈരുമാണ് വിറ്റഴിച്ചത്. കേരളത്തില്‍ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച ഓഗസ്റ്റ് 15 മുതല്‍ നെയ്യിന്റെ വില്‍പ്പന 814 മെട്രിക് ടണ്‍ […]