റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് കോട്ടക്കൽ സ്വദേശി ഒമാനില്‍ മരിച്ചു

മസ്‌കത്ത് : കോട്ടക്കൽ സ്വദേശിയായ ജലീല്‍ സഖാഫി(49) ഓമാനില്‍ അപകടത്തില്‍ മരിച്ചു. കോട്ടക്കല്‍ ഇന്ത്യനൂര്‍ ഈസ്‌ററ് വെള്ളൂര് സ്വദേശിയാണ്. മസ്‌കത്തിനു സമീപം ബിദ്ബിദില്‍ വച്ചാണ് അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരേ വന്ന വാഹനം ഇടിക്കുകയായിരുന്നു. കഴിഞ്ഞമാസമാണ് സന്ദര്‍ശക വിസയില ഇദ്ദേഹം ഒമാനിലെത്തിയത്. നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം സംഭവിച്ചത്. പിതാവ് മുഹമ്മദ് കുട്ടി കുന്നക്കാടന്‍, മാതാവ് സഫിയ. സമാഇല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ഐസിഎഫ് വെല്‍ഫയര്‍ സമിതി അറിയിച്ചു.

കളിയാവേശത്തില്‍ അതിജീവനത്തിന്റെ പുതുപാഠം; ഐ എസ് എല്‍ താരങ്ങളുടെ കൈപിടിച്ച് വയനാട്ടിലെ കുട്ടികള്‍

കൊച്ചി : വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതബാധിതരായവര്‍ക്ക് അതിജീവനത്തിന്റെ കളിപാഠം പകര്‍ന്ന് മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുട്ടികള്‍. ഐ എസ് എല്‍ കൊച്ചിയിലെ ആദ്യ മത്സരത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം താരങ്ങളുടെ കൈപിടിക്കാന്‍ അണിനിരന്നത് ദുരിത ബാധിത പ്രദേശത്തെ കുടുംബങ്ങളിലെ കുട്ടികളാണ്. വയനാട് ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തെ 22 കുട്ടികളാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി – പഞ്ചാബ് എഫ്.സി മത്സരത്തിലേക്ക് താരങ്ങളെ കൈപിടിച്ച് ആനയിക്കാനെത്തിയത്. വണ്ണാര്‍മല ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മുണ്ടക്കൈ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍, […]

തിരുനബി സന്ദേശങ്ങൾ മനുഷ്യനെ നവീകരിക്കുന്നവ: കാന്തപുരം ഉസ്താദ്

കാരന്തൂർ : മനുഷ്യനെ നവീകരിക്കാൻ പ്രാപ്തമായ സ്വഭാവ ശൈലികളും ജീവിത രീതികളുമാണ് പ്രവാചകൻ മുഹമ്മദ് നബി വിളംബരം ചെയ്തതെന്ന് സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസ് മഹല്ല് സഖാഫത്തുൽ ഇസ്‌ലാം മദ്‌റസയിൽ നബിദിനത്തോടനുബന്ധിച്ച് നടന്ന ‘അൽ മഹബ്ബ മീലാദ് ഫെസ്റ്റ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹവും സാഹോദര്യവും സമത്വവും ഉദ്‌ഘോഷിക്കുന്ന നബി സന്ദേശങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാൻ വിശ്വാസികൾ ഉത്സാഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. മദ്‌റസ വിദ്യാർഥികളായ 200 ഓളം മത്സരാർഥികൾ പങ്കെടുക്കുന്ന […]

രാജി പ്രഖ്യാപിച്ച്‌ കെജ്‍രിവാള്‍ ; 2 ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനമൊഴിയും : ‘ഇനി ജനം തീരുമാനിക്കട്ടെ

ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ച്‌ കഴിഞ്ഞ ദിവസം തിഹാർ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ രാജി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തിനകം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം, ഇനി എന്തുവേണമെന്ന് രാജ്യത്തെ ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം ഞാൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. ജനവിധി പ്രഖ്യാപിക്കുന്നത് വരെ ഞാൻ ആ കസേരയില്‍ ഇരിക്കില്ല. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമേ ഉള്ളൂ. കോടതിയില്‍നിന്ന് എനിക്ക് നീതി കിട്ടി, […]

ഐ.എസ്.എൽ : ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ലീഗിലെ ആദ്യ മത്സരത്തില്‍ പരാജയം. ഞായറാഴ്ച പഞ്ചാബ് എഫ്.സിക്ക് എതിരായ ഐ.എസ്.എല്ലിലെ ആദ്യ മത്സരം 2-1 നാണ് അവസാനിച്ചത്. ഇഞ്ച്വറി ടൈമില്‍ 95 ആം മിനുട്ടില്‍ ആയിരുന്നു പഞ്ചാബിന്റെ വിജയം ഗോള്‍ വന്നത്. വിരസമായ ആദ്യ പകുതിയാണ് ഇന്ന് കലൂർ സ്റ്റേഡിയത്തില്‍ കണ്ടത്‌. ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കാൻ ഇരു ടീമുകളും പ്രയാസപ്പെട്ടു. ലൂണയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്സ് നിരയില്‍ വ്യക്തമായിരുന്നു‌. ലൂണ ഇല്ലാത്താത് കൊണ്ട് തന്നെ അറ്റാക്കില്‍ നല്ല നീക്കങ്ങള്‍ ആദ്യ […]

വയനാട് ഉരുള്‍പൊട്ടല്‍ : മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ സ്‌പോണ്‍സറാകാം

മേപ്പാടി : വയനാട്ടിലെ ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ പുനരധിവാസത്തിന് സ്വകാര്യ വ്യക്തികള്‍, സ്ഥാപനങ്ങള്‍, കമ്ബനികള്‍, കോർപ്പറേഷനുകള്‍ എന്നിവിടങ്ങളില്‍നിന്ന് സ്പോണ്‍സർഷിപ്പ് സ്വീകരിക്കാൻ സർക്കാർ അനുമതിയായി. ജില്ലാ മജിസ്ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ സ്പോണ്‍സർഷിപ്പ് സ്വീകരിച്ച്‌ അർഹരായ കുട്ടികള്‍ക്ക് നല്‍കാം. സ്പോണ്‍സർഷിപ്പ് ഒറ്റത്തവണ സഹായധനം 18 വയസ്സായശേഷം പിൻവലിക്കാവുന്ന തരത്തില്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെയും കുട്ടിയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കും. പലിശ മാസംതോറും കുട്ടിയുടെ അക്കൗണ്ടിലേക്ക്. മാസ സ്പോണ്‍സർഷിപ്പ് കുട്ടിയുടെയും കുട്ടിയെ പരിചരിക്കാൻ ശിശുക്ഷേമസമിതി നിശ്ചയിച്ച രക്ഷിതാവിന്റെയും […]

2 എസ്പിമാരും ഒരു ഡിവൈഎസ്പിയും നിരീക്ഷണത്തിൽ; വിവരങ്ങൾ ചോർന്ന് കിട്ടിയതിന് പി വി അൻവറിന് പൊലീസ് സഹായം

ക്രൈം ബ്രാഞ്ചിലെ രഹസ്യ രേഖയടക്കം പുറത്ത് വിട്ട് വെല്ലുവിളിച്ച പി വി അൻവറിന് പൊലീസിലെ അടക്കം രഹസ്യ വിവരങ്ങൾ ചോർന്ന് കിട്ടിയ സംഭവത്തിൽ ഇന്റലിജൻസിനോട് വിശദമായ റിപ്പോർട്ട് തേടി ഡിജിപി. പൊലീസിലെ വിവരങ്ങൾ ചോർത്തി നൽകിയതിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. രഹസ്യങ്ങൾ ചോ‍ർത്തിയെന്ന് സംശയിക്കുന്ന രണ്ട് എസ്പിമാരും ഒരു ഡിവൈഎസ്പിയും നിരീക്ഷണത്തിലാണ്. അൻവറിന് ഉപദേശം നൽകുന്നതും പൊലീസ് ഉദ്യോഗസ്ഥരാണെന്നും ഇന്റലിജൻസ് വിഭാഗം റിപ്പോർട്ടിലുണ്ട്. ക്രൈം ബ്രാഞ്ചിലെ രഹസ്യ രേഖ പുറത്ത് വിട്ട് പൊലീസിനെ […]

നിപ: തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ 5 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ

മലപ്പുറം: ജില്ലയിലെ തിരുവാലി നടുവത്ത് കഴിഞ്ഞ ആഴ്ച യുവാവ് മരിച്ചത് നിപ ബാധിച്ചാണെന്ന് പൂനെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകൾ, മമ്പാട് പഞ്ചായത്തിലെ 7-ാം വാർഡ് എന്നിവ കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ കളക്ടർ വി.ആർ. വിനോദ് പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളിൽ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങൾ ഉണ്ടാവും. ഈ വാർഡുകളിലെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവക്കണമെന്നു ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജില്ലയിൽ പൊതുവെ […]

കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തി

കുറ്റിപ്പുറം : പൈങ്കണ്ണുർ നിന്നും കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തിയതായി അറിയുന്നു : കൊല്ലം പത്തനാപുരം ഗാന്ധി ഭവനിൽ കണ്ടെത്തി എന്നാണ് അറിഞ്ഞത്

യുവതിയെയും കുട്ടികളെയും കാണാതായി

കുറ്റിപ്പുറം പഞ്ചായത്തിലെ 10-ാം വാർഡ് പൈങ്കണ്ണൂരിൽ നിന്നും 14.09.2024 ശനി വൈകീട്ട് 4 മണി മുതൽ മുകളിൽ ഫോട്ടോയിൽ ഉള്ള സ്ത്രീയേയും അഞ്ച് വയസ്സുള്ള ആൺകുട്ടിയെയും, മൂന്ന് വയസുള്ള പെൺകുട്ടിയെയും കാണാതായിട്ടുണ്ട് എന്തെങ്കിലും വിവരം കിട്ടുന്നവർ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ നംബറിലോ 0494 268250 /തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കുക