അയോധ്യ രാമക്ഷേത്ര ജീവനക്കാരിയെ 
കൂട്ടബലാത്സം​ഗം ചെയ്തു

അയോധ്യ അയോധ്യ രാമക്ഷേത്രത്തിലെ ശുചീകരണ ജീവനക്കാരിയായ കോളേജ് വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സം​ഗംചെയ്തു. എട്ടുപേരെ അയോധ്യ പൊലീസ് അറസ്റ്റുചെയ്തു. രാമക്ഷേത്ര ന​ഗരിയിലെ കനത്ത സുരക്ഷാ മേഖലയിലുള്ള ​ഗസ്റ്റ് ഹൗസിൽ വച്ചാണ് ബലാത്സം​ഗംചെയ്തത്. അയോധ്യയിലെ സാദത്ത് ​ഗഞ്ച് സ്വദേശിയായ വൻഷ് ചൗധരിയാണ് പ്രധാന പ്രതി. ഉദിത്കുമാര്‍, സത്റാം ചൗധരി, വിനയ് കുമാര്‍, മൊഹമ്മദ് ഷാരിഖ് തുടങ്ങിയവരാണ് മറ്റുപ്രതികള്‍. വൻഷ് ചൗധരിയെ നാലു വര്‍ഷത്തോളമായി പെൺകുട്ടിക്ക് പരിചയമുണ്ടായിരുന്നു. ഇതുമുതലെടുത്ത് വിവിധ സ്ഥലങ്ങള്‍ കാണിച്ചുതരാമെന്ന വ്യാജേന ആ​ഗസ്ത് 16ന് പെൺകുട്ടിയെ വൻഷ് ​ഗസ്റ്റ് […]

അങ്കിളും വാറ്റാപ്പി’യും എടുത്ത വാടക വീട്; കുലുക്കി സര്‍ബത്ത് വണ്ടിയുമായി കറക്കം, രഹസ്യം പൊളിച്ച്‌ എക്സൈസ്

ഓണം പ്രമാണിച്ച്‌ സംസ്ഥാനമാകെ എക്സൈസിന്റെ കർശന പരിശോധന തുടരുന്നു. ഇതില്‍ കുലുക്കി സർബത്തിന്റെ മറവില്‍ നടന്ന ചാരായ വില്‍പ്പന എക്സൈസിനെ പോലും അമ്പരിപ്പിച്ചിരിക്കുകയാണ്. ചാരായം വില്‍ക്കാൻ ശ്രമിച്ച രണ്ട് പേർ എറണാകുളത്താണ് പിടിയിലായത്. 20 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുമുണ്ട്. ഓണം സ്പെഷ്യല്‍ കുലുക്കി സർബത്ത് എന്നാണ് ബോർഡ്, പക്ഷേ വിറ്റത് ചാരായവും. തേവക്കലില്‍ വീട് വാടകക്ക് എടുത്തായിരുന്നു ചാരായം വാറ്റിയത്. വീടിന് കാവലായി വിദേശ ഇനം നായ്ക്കളുമുണ്ട്. വെറുതെ ഉണ്ടാക്കിവെക്കലല്ല. ഓ‌ർഡർ അനുസരിച്ച്‌ […]

പേരാമ്പ്രയിൽ കാട്ടാന ഇറങ്ങി, നഗരത്തിനോട് ചേർന്ന ഭാഗത്ത് ആനയെ കണ്ടത് നടക്കാനിറങ്ങിയ നാട്ടുകാർ

കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയിൽ കാട്ടാന ഇറങ്ങി. നഗരത്തിനോട് ചേർന്ന പൈതോത്ത് റോഡ് ഭാഗത്താണ് ആനയിറങ്ങിയത്. പേരാമ്പ്ര നഗരത്തിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ ദൂരത്താണ് നിലവിൽ ആന നിൽക്കുന്നത്. രാവിലെ നടക്കാനിറങ്ങിയവരാണ് ആനയെ ആദ്യം കണ്ടത്. ഫോറസ്റ്റ് ജീവനക്കാരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. താമരശ്ശേരി ആര്‍ആര്‍ടി സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. ആന ചിലയിടങ്ങളിൽ കൃഷി നശിപ്പിച്ചെന്ന് നാട്ടുകാർ ആരോപിച്ചു. പെരുവണ്ണാമൂഴി പട്ടാണിപ്പാറ ഭാഗത്ത് നിന്നാണ് ആനയെത്തിയതെന്നാണ് സൂചന.

ഡോക്ടർ അരീക്കാട്ട് മൊയ്‌ദീൻകുട്ടി(ബാപ്പുട്ടി) മരണപ്പെട്ടു

കൊണ്ടോട്ടി: കൊണ്ടോട്ടിറിലീഫ് ഹോസ്പിറ്റൽ ഉടമഡോക്ടർ അരീക്കാട്ട് മൊയ്‌ദീൻകുട്ടി(ബാപ്പുട്ടി ) മരണപ്പെട്ടു. ജനാസ നമസ്കാരം വൈകുന്നേരം 4 മണിക്ക് കൊണ്ടോട്ടി കോടങ്ങാട് പള്ളിയിൽ 5 മണിക്ക് അരീക്കാട്ട് (പുതിയത്ത പുറായ ) പള്ളിയിൽ.  

ചൂളം വിളിച്ച്’ മരണമെത്തി; ചില ശരീര ഭാഗങ്ങൾ കണ്ടെത്തിയത് അടുത്ത സ്റ്റേഷനിൽ നിന്ന്, ഞെട്ടൽ മാറാതെ കുടുംബം

കാഞ്ഞങ്ങാട് : ഓണത്തിരക്കിൽ അമർന്ന നഗരത്തെ ഞെട്ടിച്ചാണ് രാത്രി ട്രെയിൻ തട്ടി മൂന്നു സ്ത്രീകളുടെ ദാരുണാന്ത്യം. ഉത്രാടദിനത്തിൽ രാത്രി 7.10ന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനു സമീപം മൂന്നു പേരുടെ ജീവനെടുത്ത അപകടം നാടിനെ നടുക്കി. കോട്ടയത്തു നിന്നു കള്ളാറിലേക്ക് വിവാഹ ചടങ്ങുകൾക്ക് എത്തിയ സംഘത്തിലെ മൂന്നു പേരാണു ട്രെയിൻ തട്ടി മരിച്ചത്. ചിങ്ങവനം പാലക്കുടി വീട്ടിൽ ചിന്നമ്മ ഉതുപ്പായ് (73), നീലംപേരൂർ പരപ്പൂത്തറ ആലീസ് തോമസ് (61), എയ്ഞ്ചലീന ഏബ്രഹാം (30) എന്നിവരാണു മരിച്ചത്. ശനിയാഴ്ച രാവിലെ […]

ചെമ്മാട് കരിപറമ്പിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ചെമ്മാട് : കരിപറമ്പിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിപറമ്പ് അങ്ങാടിയിലുള്ള കോഹിനൂർ പന്തൽ ഇവന്റ് സ്ഥാപനത്തിലെ പാചകക്കാരൻ കോട്ടുവലക്കാട് സ്വദേശി അയ്യൂബ് (43) ആണ് മരിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരൻ ആണ്. ഇന്ന് പുലർച്ചെയാണ് സംഭവം. രാവിലെയാണ് ആളുകൾ കണ്ടത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കുന്നു. റിപ്പോർട്ട് : അബ്ദുൽ റഹീം പൂക്കത്ത്

അവധി ആധിയില്ലാതെ ആഘോഷിക്കാം; വീടിനു പോലീസ് സംരക്ഷണം ഒരുക്കും

ഓണാവധിക്ക് വീട് പൂട്ടി യാത്രപോകുന്നവര്‍ക്ക് ഇനി ഭയം വേണ്ട. അക്കാര്യം പൊലീസിനെ അറിയിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ ‘Locked House Information’ എന്ന സൗകര്യമാണ് ഇതിനായി വിനിയോഗിക്കാവുന്നത്. കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ സൗകര്യം വിനിയോഗിച്ചാല്‍ വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. യാത്രപോകുന്ന […]

പാലക്കാട് നിന്ന് വയനാടിനൊരു കൈത്താങ്ങ്; ചെണ്ടുമല്ലി കൃഷി നടത്തി കേരള കർഷകസംഘം

വയനാടിനായി ചെണ്ടുമല്ലി കൃഷി നടത്തി കേരള കർഷകസംഘം. പാലക്കാട് കൊല്ലങ്കോട് കർഷക സംഘം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് എലവഞ്ചേരി കരിങ്കുളത്തെ പാടവരമ്പിൽ ചെണ്ടുമല്ലി വിളവിറക്കിയത്. ചെണ്ടുമല്ലിയുടെ വിളവെടുപ്പ് കർഷക സംഘം പാലക്കാട് ജില്ലാ ഭാരവാഹികൾ നിർവഹിച്ചു. പൊൻകതിർ വിളയുന്ന പാടത്ത് അതിജീവനത്തിൻ്റെ പൂകൃഷി നടത്തി കേരള കർഷക സംഘം. വയനാട്ടിലെ ദുരിത ബാധിതരുടെ അതിജീവനത്തിനായി കൊല്ലങ്കോട് കർഷക സംഘം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് എലവഞ്ചേരി കരിങ്കുളത്തെ പാടവരമ്പിൽ ചെണ്ടുമല്ലി കൃഷി നടത്തിയത്. കർഷക സംഘം പാലക്കാട് ജില്ലാ […]

തുടരുന്ന അവഗണന; വയനാട് ദുരന്തബാധിതർക്ക് സഹായം പ്രഖ്യാപിക്കാതെ കേന്ദ്രം

വയനാടിന്റെ ആവശ്യങ്ങളിൽ അവഗണന തുടർന്ന് കേന്ദ്രം. പ്രധാനമന്ത്രി നേരിട്ടെത്തി ദുരന്തത്തിന്റെ ആഘാതം കണ്ടെങ്കിലും ഇന്ത്യ കണ്ട എക്കാലത്തേയും വലിയ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ഇനിയും സഹായം പ്രഖ്യാപിച്ചിട്ടില്ല. മുണ്ടക്കൈ ഉരുൾപ്പൊട്ടലിന്‌ ശേഷം പ്രളയമുണ്ടായ സംസ്ഥനങ്ങൾക്ക്‌ വൻ ധനസഹായം പ്രഖ്യാപിച്ചിരിക്കെയാണ്‌ കേരളത്തോടുള്ള വിവേചനം. ദുരന്തമുണ്ടായി പതിനൊന്നാം ദിവസം പ്രധാനമന്ത്രി നേരിട്ടെത്തി പ്രഖ്യാപിച്ച സഹായ വാഗ്ദാനം ഒരു മാസം പിന്നിടുമ്പോഴും പ്രഖ്യാപിച്ചിട്ടില്ല. സമഗ്ര സ്ഥിര പുനരധിവാസത്തിന്‌ ഭൂമി വരെ കണ്ടെത്തിക്കഴിഞ്ഞു. സംസ്ഥാന സർക്കാർ. സാമ്പത്തിക സഹായമുൾപ്പെടെ നൽകി താൽക്കാലിക പുനരധിവാസം ഒരുമാസത്തിനിടെ […]

അട്ടപ്പാടിയില്‍ വ്യാപകമായി മരം മുറിച്ചു കടത്തല്‍; പരാതിയുമായി കോഴിക്കൂടം ആദിവാസി ഊരിലെ ആദിവാസികളൾ

അട്ടപ്പാടി: അട്ടപ്പാടിയില്‍ വ്യാപകമായി മരം മുറിച്ചു കടത്തുന്നുവെന്ന് പരാതിയുമായി കോഴിക്കൂടം ഊരിലെ ആദിവാസികൾ. ഇതു സംബന്ധിച്ച്‌ പാലക്കാട് കലക്ടര്‍ അന്വേഷണം തുടങ്ങി. വയലൂര്‍ ഭാഗത്ത് റോഡില്‍ മുറിച്ച്‌ മരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. ആദിവാസികള്‍ക്ക് സാമൂഹിക വനാവകാശ നിയമപ്രകാരം നല്‍കിയ പ്രദേശത്തുനിന്നാണ് മരങ്ങള്‍ മുറിക്കുന്നത്. ഈ പ്രദേശത്തിന്റെ വടക്കും തെക്കും അതിര്‍ത്തി വരടിമലയാണ്. വടക്ക് വയലൂരും പടഞ്ഞാറ് വെങ്കക്കടവുമാണ് അതിരുകള്‍. പഴയകാലത്ത് കോഴിക്കൂടം, വയലൂര്‍ ഊരുകളിലെ ആദിവാസികളുടെ കൊത്തുകാട് ഭൂമികളായിരുന്നു. ബ്രിട്ടീഷുകാരാണ് ഈ പ്രദേശത്ത് എസ്റ്റേറ്റ് തുടങ്ങിയത്. 1947 ശേഷം […]