ആധാർ ഉപഭോക്താക്കൾക്ക് ആശ്വാസം; സമയ പരിധി നീട്ടി

ആധാർ വിശദാംശങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി ഇന്ന് അവസാനിക്കാൻ ഇരിക്കുകയായിരുന്നു. ഇപ്പോഴിതാ അതിന്റെ സമയ പരിധി പുതുക്കിയതായി യുഐഡിഎഐ അറിയിക്കുന്നു. 2024 ഡിസംബർ 14 വരെ ആണ് പുതുക്കിയ തിയ്യതി. ഈ തീയതിക്ക് ശേഷം, നിങ്ങളുടെ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാൻ ഫീസ് ആവശ്യമാണ്. 10 വർഷം മുമ്പാണ് ആധാർ എടുത്തതെങ്കിൽ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടത് നിർബന്ധമാണെന്ന് യുഐഡിഎഐ വ്യക്തമാക്കുന്നു.

കോഴിക്കോട്ടുകാരെ സ്നേഹം കൊണ്ട് ഊട്ടിയ കാദർക്ക നിര്യാതനായി

കോഴിക്കോട് : 25 രൂപയ്ക്ക് ഊണും 60 രൂപക്ക് ബിരിയാണിയും വിളമ്പി കോഴിക്കോട് നഗരത്തിലെത്തുന്നവരുടെ മനസ്സും വയറു നിറച്ച കാദർക്ക മെസ്സ് ഹൗസ് ഉടമ കാദർക്ക നിര്യാതനായി. നഗരത്തിൽ ചെറിയ ശമ്പളത്തിന് ജോലിയെടുക്കുന്ന തൊഴിലാളികളുടേയും വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സാധാരണക്കാരുടേയും പ്രധാന ആശ്രയമായിരുന്നു ഈ മെസ്സ്. ആദ്യം ചെമ്മണ്ണൂർ ജ്വല്ലറിയുടെ അടുത്തുള്ള ചെറിയ വീട്ടിലായിരുന്നു പ്രവർത്തിച്ചിരുന്നത് പിന്നീട് സ്റ്റേഡിയത്തിന് അടുത്തുള്ള യൂണിറ്റി ഹൗസിന് തൊട്ടരികിലുള്ള വീട്ടിലേക്ക് മാറ്റി. ഇവിടെ സപ്ലയർമാർ അല്ല ഭക്ഷണം വിളമ്പിയിരുന്നത് എന്നതാണ് ഈ […]

കോഴിക്കോട് വിദ്യാർത്ഥിനിയെ കാണാതായി

മാത്തോട്ടം:വിദ്യാർത്ഥിനിയെ കാണാതായി. മാത്തോട്ടം അരക്കിണർ കളത്തിങ്കൽ പറമ്പ് ദിൽഷാസിൽ ആയിഷ റെന (18) യെ ആണ് കാണാതായത്. മാനഞ്ചിറ വൈക്കം മുഹമ്മദ് ബഷീർ റോഡിലു ള്ള Akash Institute ൽ Entrance coaching ന് പഠിക്കുകയാണ്. ഇന്നു വൈകീട്ട് 5:30 ന് mobile Phone ഉപയോഗിച്ചതിന് മാതാവ് വഴക്ക് പറത്തതിന് പിന്നാലെ വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങി പോയിട്ട് തിരികെ വന്നിട്ടില്ല. വീട്ടിൽ നിന്ന് പോകുന്ന സമയം മഞ്ഞ ചുരിദാർ, റോസ് പാൻ്റ്, കറുത്ത ഷാൾ, കൂടാതെ […]

വയനാട് ദുരന്തബാധിതര്‍ക്ക് ആശ്വാസം; ഒരു കോടിയിലേറെ രൂപയുടെ വായ്പകള്‍ എഴുതിത്തളളും

കല്‍പ്പറ്റ: വയനാട് ദുരന്ത ബാധിതരുടെ വായ്പ്പകള്‍ എഴുതി തള്ളാന്‍ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ തീരുമാനം. 52 പേരുടെ 64 വായ്പ്പകളാണ് ബാങ്ക് എഴുതിത്തള്ളുന്നത്. ഒരു കോടി അഞ്ച് ലക്ഷത്തിലധികം രൂപയുടെ വായ്പ്പകളാണ് ഇപ്രകാരം എഴുതി തള്ളുകയെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഒരു മാസത്തിനകം നടപടി പൂര്‍ത്തിയാക്കുമെന്നും ഈടായി നല്‍കിയ പ്രമാണങ്ങള്‍ തിരികെ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ദുരന്ത ബാധിതര്‍ക്ക് ധനസഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 50 ലക്ഷം രൂപയാണ് […]

ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിനു നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യമന്ത്രി

ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്‍റിബയോട്ടിക്കുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതോടെ അനാവശ്യമായ ആന്‍റിബയോട്ടിക് ഉപയോഗത്തില്‍ കാര്യമായ കുറവുണ്ടായെന്നും മന്ത്രി പറഞ്ഞു. അതേസമയം വളര്‍ത്തു മൃഗങ്ങള്‍ക്ക് വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആന്‍റിബയോട്ടിക്കുകള്‍ അനാവശ്യമായി നല്‍കുന്നെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഓപ്പറേഷന്‍ വെറ്റ്ബയോട്ടിക് എന്ന പേരില്‍ പരിശോധനകള്‍ നടത്തി. ഇത്തരം മൃഗങ്ങളുടെ പാലിലൂടെയും മാംസത്തിലൂടെയും […]

പണിവരുന്നുണ്ടെന്ന് എംവിഡി; അരുത്, ഇത്തരം ‘പാർക്കിംഗ് അപാരതകൾ’

റോഡുകളിലെ അനധികൃത പാർക്കിംഗിനെതിരെ ബോഝവൽക്കരണവുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് എംവിഡി ഇതിനിതെരി രംഗത്തെത്തിയത്. താത്കാലിക സമയ ലാഭത്തിന് വേണ്ടി തോന്നിയപോലെ വാഹനം റോഡിൽ പാർക്ക് ചെയ്യുമ്പോൾ മറ്റൊരാളുടെ സഞ്ചാരസ്വാതന്ത്യത്തെയാവാം നമ്മൾ തടസ്സപ്പെടുത്തുന്നതെന്ന് പോസ്റ്റിൽ എംവിഡി ഓർമ്മിപ്പിക്കുന്നു. അലക്ഷ്യമായ പാർക്കിംഗ് അപകട കാരണമായേക്കാമെന്നും നിയമം പാലിച്ച് ഓടിക്കുന്ന നിരപരാധികൾ ഇരകളായേക്കാം എന്നും എംവിഡി പറയുന്നു. ★താഴെ പറയുന്ന സ്ഥലങ്ങളിലെ പാർക്കിംഗ് ഒഴിവാക്കണമെന്നും എംവിഡി ആവശ്യപ്പെടുന്നു • കൊടുംവളവിലും വളവിന് സമീപത്തും •പെഡസ്ടിയൻ […]

നമ്മള്‍ ചരിത്രം സൃഷ്ടിച്ചു’ ; 100 കോടി ഫോളോവേഴ്‌സുമായി റൊണാള്‍ഡോ

കളിക്കളത്തിനു പുറത്തും റെക്കോര്‍ഡുകള്‍ കുറിക്കുന്നത് തുടര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പോര്‍ച്ചുഗലിന്റെ ഫുട്‌ബോള്‍ഇതിഹാസത്തെ പിന്തുടരുന്നവരുടെ എണ്ണം 100 കോടി കവിഞ്ഞു. എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലുമായാണ് താരത്തിന് 1 ബില്യണ്‍ ഫോളോവേഴ്‌സുള്ളത്. ഫേസ്ബുക്കില്‍ 170 ദശലക്ഷം, എക്‌സില്‍ 113 ദശലക്ഷം, ഇന്‍സ്റ്റഗ്രാമില്‍ 638 ദശ ലക്ഷം കഴിഞ്ഞ മാസം ആരംഭിച്ച യൂട്യൂബ് ചാനലില്‍ 60.5 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് എന്നിങ്ങനെയാണ് ക്രിസ്റ്റ്യാനോയെ പിന്തുടരുന്ന ആള്‍ക്കാര്‍. ഇത് കേവലം തന്നോടുള്ള ഇഷ്ടത്തിനപ്പുറം ഫുട്‌ബോള്‍ എന്ന മഹത്തായ കായിക വിനോദത്തോടുള്ള അടങ്ങാത്ത […]

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കില്ല; ഉത്തരവിറക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി

തിരുവനന്തപുരം :  കെഎസ്ആർടിസി ജീവനക്കാരുടെ അഞ്ചു ദിവസത്തിൽ കുറയാത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവ് അടിയന്തിരമായി പിൻവലിക്കുവാൻ ഗതാഗതവകുപ്പ് മന്ത്രി നിർദ്ദേശിച്ചു. ആഗസ്‌ത്‌ 12നായിരുന്നു ഉത്തരവിറങ്ങിയത്‌. ഓണക്കാലത്ത് ഒറ്റ ഗഡുവായി ജീവനക്കാർക്ക് ശമ്പളം നൽകിയതിന് തൊട്ടുപിന്നാലെ ഇത്തരത്തിൽ ഒരു ഉത്തരവിറക്കിയതിന് പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നും, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്‌ടർ പ്രമോജ് ശങ്കറിന് നൽകിയ നിർദ്ദേശത്തിൽ ഗതാഗതമന്ത്രി ആവശ്യപ്പെടുകയും ചെയ്തു.

2030നകം 10,000 മെ​ഗാവാട്ട് വൈദ്യുതി , ആറുവർഷത്തിനുള്ളിൽ പരമാവധി 171 മെ​ഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതികൾ

തിരുവനന്തപുരം : സംസ്ഥാനത്ത് 2030ഓടെ 10,000 മെ​ഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കെഎസ്ഇബി. ഒരു ദശാബ്ദത്തിനുള്ളിൽ 1-01 മെ​ഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത നിലയങ്ങൾ പുതുതായി ​ഗ്രിഡിലേക്ക് ബന്ധിപ്പിച്ചു. ആറുവർഷത്തിനുള്ളിൽ പരമാവധി 171 മെ​ഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതികൾ പൂർത്തിയാക്കാനാകുമെന്ന്‌ ലക്ഷ്യവയ്‌ക്കുന്നതെന്ന് മന്ത്രി കെ ക-ൃഷ്ണൻകുട്ടി പറഞ്ഞു. ജലവൈദ്യുത പദ്ധതികൾ പരിസ്ഥിതി പ്രശ്നങ്ങൾ പറഞ്ഞ് തടസപ്പെടുത്തുന്ന സാഹചര്യത്തിൽ പുറത്തുനിന്ന് വലിയ വിലയ്‌ക്ക്‌ വൈദ്യുതി വാങ്ങിയെത്തിച്ച് വിതരണം ചെയ്യേണ്ട സ്ഥിതിയാണ്‌–- മന്ത്രി പറഞ്ഞു. 50 മെ​ഗാവാട്ടിന്റെ വെസ്‌റ്റ്‌ കല്ലട ഫ്ലോട്ടിങ് സോളാർ […]

ഇന്‍ഷൂറന്‍സില്ലാത്ത കെഎസ്ആര്‍ടിസി ബസിടിച്ച് പരുക്കേറ്റു; എട്ടര ലക്ഷം രൂപ കെഎസ്ആര്‍ടിസി പിഴ അടക്കണമെന്ന് കോടതി

കോഴിക്കോട്: ഇന്‍ഷൂറന്‍സില്ലാത്ത കെഎസ്ആര്‍ടിസി ബസ്സിടിച്ച് പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രികന് നഷ്ടപരിഹാരമായി എട്ടര ലക്ഷം രൂപ കെഎസ്ആര്‍ടിസി പിഴ അടക്കണമെന്ന് കോടതി വിധി. കോഴിക്കോട് പ്രിന്‍സിപ്പല്‍ മോട്ടോര്‍ ആക്‌സിഡന്‍സ് ക്ലെയിംസ് ട്രിബൂണലാണ് വിധി പ്രസ്താവിച്ചത്. 2021 ജനുവരി 19ന് എരഞ്ഞിപ്പാലത്തുവെച്ചായിരുന്നു കേസിന് ആസ്പദമായ അപകടം. അമിത വേഗതയിലും അശ്രദ്ധയിലും എത്തിയ കെ.എല്‍ 15 എ 410 നമ്പര്‍ കെഎസ്ആര്‍ടിസി ബസ് പരാതിക്കാരനായ പറമ്പില്‍ ബസാര്‍ വാണിയേരിത്താഴം താഴെ പനക്കല്‍ വീട്ടില്‍ മൊയ്തീന്‍ കോയ മകന്‍ പി.പി. റാഹിദ് മൊയ്തീന്‍ […]