ജനങ്ങള്‍ സൂക്ഷിക്കണം, പനി ലക്ഷണം കണ്ടാല്‍ ഉടൻ ചികിത്സ തേടൂ; രണ്ടാഴ്‌ചയ്‌ക്കിടെ മരിച്ചത് അഞ്ചുപേർ
മലപ്പുറം: മഴയും വെയിലും ഇടകലർന്ന കാലാവസ്ഥയില്‍ ജില്ലയില്‍ ഡെങ്കിപ്പനിയും എലിപ്പനിയും വർദ്ധിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ അഞ്ച് മരണങ്ങളുണ്ടായി. പനി ബാധിച്ച് ഒരാളും എലിപ്പനി ബാധിച്ച് മൂന്ന് പേരും ഡെങ്കിപ്പനി ബാധിച്ച് ഒരാളും മരിച്ചു. പകർച്ചവ്യാധികളെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങള്‍ ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ ഡെങ്കി ലക്ഷണങ്ങളോടെ 1325 പേർ വിവിധ സർക്കാർ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ 48 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് കേസുകള്‍ കൂടുതലാണ്. മഴയും വെയിലും ഇടകലർന്ന കാലാവസ്ഥയില്‍ പകർച്ചവ്യാധികള്‍ വർദ്ധിച്ചേക്കാമെന്നാണ് […]


