ഇനി ഐഎസ്എല്‍ മാമാങ്കം: ഇന്ന് രാത്രി 7.30 ന് കിക്കോഫ്; കേരള ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ മൽസരം ഞായറാഴ്ച്ച കൊച്ചിയിൽ
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണിന് ഇന്ന് തുടക്കമാവും. പുതിയ സീസണില്‍ 13 ടീമുകളുമായാണ് ഐഎസ്എല്‍ വരുന്നത്. ഐഎസ്എല്ലിന്റെ 11ാം സീസണിനാണ് ഇന്ന് കൊല്‍ക്കത്തിയില്‍ തുടക്കമാവുന്നത്. ഐ ലീഗില്‍നിന്ന് സ്ഥാനക്കയറ്റം നേടിയെത്തിയ മുഹമ്മദന്‍സാണ് പുതുമുഖ ടീം. മുംബൈ സിറ്റി എഫ്.സിയാണ് നിലവിലെ ചാംപ്യന്മാര്‍. സീസണിലെ ആദ്യമത്സരത്തില്‍ കഴിഞ്ഞവര്‍ഷത്തെ ഫൈനലിസ്റ്റുകളായ മുംബൈ സിറ്റിയും മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സും മുഖാമുഖംവരും. സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ ഇന്ന് വെള്ളിയാഴ്ച രാത്രി 7.30-നാണ് കിക്കോഫ്. കേരള ബ്ലാസ്റ്റേഴ്‌സ് ഞായറാഴ്ച ആദ്യകളിയില്‍ കൊച്ചിയില്‍ […]


