മൂന്നിയൂരിലെ കോൺഗ്രസ് നേതാവ് സൈതു മദ്രാസിൽ വച്ച് മരണപ്പെട്ടു.

മൂന്നിയൂർ: മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹംസ എന്നവരുടെ മകനും മൂന്നിയൂരിലെ കോൺഗ്രസ് നേതാവുമായ പി.പി. സൈദ് ചെന്നൈയിൽ വെച്ച് ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ചെന്നൈയിൽ ബിസിനസ്സുകാരനായിരുന്നു. മൂന്നിയൂർ മണ്ഡലം 18-ാം വാർഡ് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ടും നാട്ടിലെ മത-സാമൂഹ്യ സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യവുമായിരുന്നു.മുൻ മൂന്നിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ടായിരുന്നു. മാതാവ്: പരേതയായ ഖദീജ. ഭാര്യ: നുസ്രത്ത് . മക്കൾ: ഫാത്തിമ സൻ ഹ (10), മുഹമ്മദ് സൻ ഹ […]

സമരത്തിന്‌ കുട്ടികളെ ഉപയോഗിക്കരുത്‌..! ഹൈക്കോടതി

കൊച്ചി: പത്ത് വയസ്സ്‌ തികയാത്ത കുട്ടികളുമായി സമരത്തിന് എത്തുന്ന രക്ഷിതാക്കൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. ന്യായമായ ആവശ്യത്തിന് വേണ്ടിയാണെങ്കിലും കാര്യങ്ങൾ തിരിച്ചറിയാൻ ആകാത്ത പ്രായത്തിലുള്ള കുട്ടികളുമായി സമരമോ സത്യഗ്രഹമോ ധർണയോ വേണ്ടെന്ന്‌ ജസ്‌റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു. മൂന്ന് വയസ്സുള്ള കുട്ടിയുമായി സെക്രട്ടറിയറ്റിന് മുന്നിൽ 59 ദിവസം പൊരി വെയിലത്ത് സമരം നടത്തിയ തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾക്ക് എതിരായ കേസ് റദ്ദാക്കിയുള്ള ഉത്തരവിലാണ് കോടതി നിർദേശം. എന്തിന് വേണ്ടിയാണ് സമരമെന്ന് പത്ത് വയസ്സിൽ താഴെയുള്ള […]

ഹക്കീം ഫൈസി ആദൃശ്ശേരി വീണ്ടും സിഐസി തലപ്പത്തേക്ക്, സാദിഖലി തങ്ങൾ പ്രസിഡന്റ്

കോഴിക്കോട്: സമസ്ത – സിഐസി തർക്കത്തിനൊടുവിൽ ഹക്കീം ഫൈസി ആദൃശ്ശേരി വീണ്ടും സിഐസി തലപ്പത്തേക്ക്. ഹക്കീം ഫൈസി ആദൃശ്ശേരിയെ സിഐസി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ, സമസ്ത സിഐസി തർക്കത്തെ തുടർന്ന് ഹക്കീം ഫൈസിയെ മാറ്റി നിർത്തിയിരുന്നു. സിഐസി സെനറ്റ് യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. പാണക്കാട് സാദിഖലി തങ്ങളെ പ്രസിഡന്റായും തെരഞ്ഞെടുത്തിട്ടുണ്ട്. സമസ്ത- സിഐസി തർക്കം സമസ്‌ത – ലീഗ് തർക്കത്തിനും വഴിവെച്ചിരുന്നു.

കേരള പ്രവാസി ക്ഷേമനിധി: പിഴ തുകയില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനമായി

കേരള പ്രവാസി ക്ഷേമനിധിയില്‍ തുടര്‍ച്ചയായി ഒരു വര്‍ഷത്തില്‍ അധികം അംശദായം അടയ്ക്കാത്തതു മൂലം അംഗത്വം സ്വമേധയാ നഷ്ടമായവര്‍ക്ക് അംഗത്വം പുനസ്ഥാപിക്കുന്നതിന് വന്‍ ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനമായി. കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ 48-ാംമത് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. 2009 മുതല്‍ ഇതുവരെ ക്ഷേമനിധിയില്‍ അംഗത്വം എടുത്തവരും പെന്‍ഷന്‍പ്രായം പൂര്‍ത്തീകരിക്കാത്തവരും എന്നാല്‍ ഒരു വര്‍ഷത്തിലേറെ അംശദായ അടവില്‍ വീഴ്ച വരുത്തിയവരുമായവര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്ന് കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചീഫ് […]

സ്‌കൂള്‍ പഠനസമയത്ത് പിടിഎ, സ്റ്റാഫ് മീറ്റിങ്ങുകളും ചടങ്ങുകളും വേണ്ട; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ ക്കുലർ 

തിരുവനന്തപുരം : സ്‌കൂള്‍ സമയത്ത് യോഗങ്ങള്‍ വിലക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍. പിടിഎ, എസ്എംസി, സ്റ്റാഫ് മീറ്റിങ്, യാത്രയയപ്പ് ചടങ്ങുകള്‍ തുടങ്ങിയവ സ്‌കൂള്‍ പ്രവൃത്തിസമയത്ത് നടത്തരുതെന്നാണ് നിര്‍ദേശം. പഠനസമയം സ്‌കൂള്‍ കുട്ടികളുടെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായിതന്നെ പ്രയോജനപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മീറ്റിങ്ങുകളും യോഗങ്ങളും മറ്റു പരിപാടികളും നടത്തുന്നത് മൂലം അധ്യയന സമയം നഷ്ടമാകുന്നുവെന്നപരാതിയെത്തുടര്‍ന്നാണ് നിര്‍ദേശം. സ്‌കൂള്‍ സമയത്തിന് ശേഷം മാത്രമേ മീറ്റിങ്ങുകളും ചടങ്ങുകളും നടത്താവൂ. അടിയന്തര പ്രധാന്യമുള്ള മീറ്റിങ്ങുകള്‍ സ്‌കൂള്‍ സമയത്ത് നടത്തണമെങ്കില്‍ വിദ്യാഭ്യാസ ഓഫീസറുടെ അനുമതി […]

ആളില്ലാതെ പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് : മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ.

പെരിന്തൽമണ്ണ : ആളില്ലാതെ പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് തളിക്കോട് തടത്തരിക്കുത്ത് സജിന മൻസിലിൽ നസീമിനെയാണ് (റോയ്-52) പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മേയ് 22-ന് പുലർച്ചെ പെരിന്തൽമണ്ണ കുന്നപ്പള്ളി കളത്തിലക്കരയിലെയും, ആശാരിക്കരയിലെയും വീടുകളിൽ നടത്തിയ മോഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒരു വീട്ടിൽനിന്ന് സ്വർണാഭരണവും മറ്റൊരു വീട്ടിൽ നിന്ന് വിദേശ കറൻസികളടങ്ങിയ പണവും വാച്ചുമാണ് മോഷണം പോയത്. സംസ്ഥാനത്തുടനീളം നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് നസീമെന്ന് പോലീസ് […]

ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേല്‍, കൊലപ്പെടുത്തിയത് വ്യോമാക്രമണത്തിലെന്ന് സൈന്യം

ടെല്‍ അവീവ് : ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്തേക്ക് നടത്തിയ ആക്രമണത്തില്‍ തലവൻ ഷെയിഖ് ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേല്‍ അവകാശവാദം. ഇസ്രയേല്‍ സൈന്യമാണ് ഇക്കാര്യം പുറത്ത് വിട്ടത്. 3 പതിറ്റാണ്ടായി ഹിസ്ബുല്ലയുടെ നേതൃത്വത്തിലുളള സെക്രട്ടറി ജനറലാണ് ഹസൻ നസ്റല്ല. ലെബനോനിലും പശ്ചിമേഷ്യയിലും ഏറ്റവും സ്വാധീനമുളള സായുധ സംഘടനയായി ഹിസ്ബുല്ലയെ വളർത്തിയെടുത്തത് ഹസൻ നസ്റല്ലയാണ്. അബ്ബാസ്-അല്‍-മുസാവി കൊല്ലപ്പെട്ടപ്പോള്‍ 1992ല്‍ 32 ആം വയസില്‍ നേതൃത്വം ഏറ്റെടുത്താണ് ഹിസ്ബുല്ലയുടെ തലപ്പത്തേക്ക് ഷെയിഖ് ഹസൻ നസ്റല്ല എത്തിയത്. ഇറാൻ പിന്തുണയോടെയാണ് ഹിസ്ബുല്ലയുടെ […]

സ്‌കൂള്‍ പഠനസമയത്ത് പിടിഎ, സ്റ്റാഫ് മീറ്റിങ്ങുകളും ചടങ്ങുകളും വേണ്ട; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ ക്കുലർ 

തിരുവനന്തപുരം: സ്‌കൂള്‍ സമയത്ത് യോഗങ്ങള്‍ വിലക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍.പിടിഎ, എസ്എംസി, സ്റ്റാഫ് മീറ്റിങ്, യാത്രയയപ്പ് ചടങ്ങുകള്‍ തുടങ്ങിയവ സ്‌കൂള്‍ പ്രവൃത്തിസമയത്ത്നടത്തരുതെന്നാണ് നിര്‍ദേശം. പഠനസമയം സ്‌കൂള്‍ കുട്ടികളുടെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായിതന്നെ പ്രയോജനപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മീറ്റിങ്ങുകളും യോഗങ്ങളും മറ്റു പരിപാടികളും നടത്തുന്നത് മൂലം അധ്യയന സമയം നഷ്ടമാകുന്നുവെന്നപരാതിയെത്തുടര്‍ന്നാണ് നിര്‍ദേശം. സ്‌കൂള്‍ സമയത്തിന് ശേഷം മാത്രമേ മീറ്റിങ്ങുകളും ചടങ്ങുകളും നടത്താവൂ. അടിയന്തര പ്രധാന്യമുള്ള മീറ്റിങ്ങുകള്‍ സ്‌കൂള്‍ സമയത്ത് നടത്തണമെങ്കില്‍ വിദ്യാഭ്യാസ ഓഫീസറുടെഅനുമതി വാങ്ങണമെന്നും പുതിയ സര്‍ക്കുലറിലുണ്ട്.

ഇലക്‌ട്രിക് വെല്‍ഡിംഗ് വര്‍ക്കിനിടെ സ്‌കൂള്‍ ബസിന് തീപിടിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനായിരക്ക്

നിലമ്പൂർ: നിലമ്പൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു. തീ പടരുന്നത് കണ്ട ഡ്രൈവര്‍ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടു. അപകട സമയത്ത് ബസില്‍ കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഇലക്‌ട്രിക് വെല്‍ഡിംഗ് വര്‍ക്കിനിടെയാണ് സംഭവം. വിവരമറിയിച്ചതിനെത്തുടര്‍ന്ന് നിലമ്പൂര്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.

കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വിപുലീകരണം; മണ്ണ് ലഭ്യത വൈകുന്നതിനാല്‍ പ്രവൃത്തി സ്തംഭനാവസ്ഥയിൽ 

കരിപ്പൂര്‍ : കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ വിപുലീകരണ പ്രവൃത്തികള്‍ ആവശ്യമായ മണ്ണ് ലഭ്യമാകാത്തതിനാല്‍ അനന്തമായി നീളുന്നു. വിമാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ റണ്‍വേയുടെ രണ്ടറ്റങ്ങളിലെയും സുരക്ഷ മേഖലയായ റണ്‍വെ എൻഡ് സേഫ്റ്റി ഏരിയ (റെസ) നീളം കൂട്ടി വിപുലീകരിക്കുന്ന പ്രവൃത്തികളാണ് നിശ്ചലാവസ്ഥയിലായിരിക്കുന്നത്. റെസ നീളം കൂട്ടുന്നതിന് 35 ലക്ഷത്തിലധികം ക്യുബിക് മീറ്ററിലധികം മണ്ണാണ് ആവശ്യം. പ്രവൃത്തികള്‍ക്കായി ഏറ്റെടുത്ത സ്ഥലങ്ങള്‍ നിരപ്പാക്കുന്ന ജോലികള്‍ പൂര്‍ത്തിയായി ഒരു മാസത്തിലധികം പിന്നിട്ടിട്ടും മണ്ണ് ലഭ്യമാക്കുന്നതിലെ സാങ്കേതിക തടസ്സങ്ങള്‍ തുടരുന്നതാണ് വിമാനത്താവള വികസനത്തിന് […]