ഡ്രൈവിംഗ് ലൈസന്‍സിനായി മലയാളികൾ കേരളം വിടുന്നു

കേരളത്തില്‍ ഡ്രൈവിംഗ് പരിഷ്‌കരണം വന്നതിന് ശേഷം ലൈസന്‍സ് ലഭിക്കാനായി വലിയ കാലതാമസമാണ് നേരിടേണ്ടി വരുന്നത്. ഒരു ഓഫീസില്‍ പ്രതിദിനം 40 ടെസ്റ്റുകള്‍ എന്ന രീതിയില്‍ ഇപ്പോള്‍ ഇതിന്റെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഡ്രൈവിംഗ് ലൈസന്‍സിനായി സംസ്ഥാനം വിട്ട് തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും വണ്ടി കയറുകയാണ് മലയാളികള്‍. കേരളത്തില്‍ ഡ്രൈവിംഗ് ലൈസന്‍സിനായി നാല് മാസത്തോളം കാത്തിരിക്കേണ്ട അവസ്ഥയാണെന്നത് തന്നെയാണ് അതിനുള്ള കാരണവും. ഇവിടെ ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷിച്ചാല്‍ മിനിമം നാല് മാസമെങ്കിലും വേണം ടെസ്റ്റിന് തീയതി ലഭിക്കാന്‍. ആദ്യം […]

പൊലീസിനെ കണ്ട് ഭയന്നോടി 40 അടിയുള്ള കിണറ്റിൽ വീണ വിദ്യാർത്ഥിയെ രക്ഷിച്ച് ഫയർഫോഴ്സ്

മുക്കം: പൊലീസിനെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി അഗ്നി രക്ഷാസേന. കളൻതോട് എംഇഎസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ രണ്ടാംവർഷ വിദ്യാർത്ഥി ഫദലിനെ (20) ആണ് മുക്കം അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ചത്. പൂളക്കോട് സെന്‍റ് പീറ്റേഴ്സ് ജേക്കബ് സുറിയാനി ദേവാലയത്തിന്‍റെ സമീപമുള്ള 40 അടിയോളം താഴ്ചയും അഞ്ചടിയോളം വെള്ളമുള്ള കിണറ്റിലാണ് ഫദൽ വീണത്. തിങ്കളാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. കോളേജ് വിട്ട് ഇരുചക്ര വാഹനത്തിൽ വരുന്നതിനിടെ പൊലീസിനെ കണ്ടു ഭയന്ന് വാഹനം പാർക്ക് […]

ജില്ലയെ മാലിന്യമുക്തമാക്കാന്‍ ഒക്ടോബര്‍ 2 മുതല്‍ മാര്‍ച്ച് 30 വരെ ജനകീയ കാംപയിൻ

മലപ്പുറം: മാലിന്യ നിര്‍മാര്‍ജന രംഗത്ത് ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന മാലിന്യമുക്തം നവകേരളം ജനകീയ കാംപയിന്‍ ജില്ലാ നിര്‍വഹണ സമിതി യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച് 2025 മാര്‍ച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തില്‍ അവസാനിക്കുന്ന തരത്തില്‍ പരിതകേരളം മിഷന്റെ നേതൃത്വത്തില്‍ മാലിന്യമുക്തം നവകേരളം കാംപയിന്‍ സംഘടിപ്പിക്കും. മാര്‍ച്ച് 31ന് സമ്പൂര്‍ണ്ണ ശുചിത്വ കേരളം പ്രഖ്യാപനം നടത്തുന്നതിന്റെ ഭാഗമായാണ് ജില്ലയിലും […]

കാഫിർ സ്‌ക്രീൻ ഷോട്ടിന്റെ ഉറവിടം എത്രയും വേഗം കണ്ടെത്തണമെന്ന് ഹൈക്കോടതി

വടകരയിലെ വിവാദമായ കാഫിർ സ്‌ക്രീൻ ഷോട്ട് ആരോപണത്തിൽ ഫോറൻസിക് പരിശോധന പൂർത്തിയാക്കി ഉറവിടം എത്രയും വേഗം കണ്ടെത്തണമെന്ന് ഹൈക്കോടതി. വ്യാജ സ്‌ക്രീൻ ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്നും കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് എംഎസ്എഫ് നേതാവ് പികെ മുഹമ്മദ് ഖാസിം നൽകിയ ഹർജി തീർപ്പാക്കി കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് വ്യാജ സ്‌ക്രീൻ ഷോട്ട് കേസിൽ കേസ്ഡയറി അടക്കം കോടതി പരിശോധിച്ചു. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമെന്നാണ് ബോധ്യപ്പെട്ടതെന്നും കേസിലെ ഇര എന്ന നിലയിൽ തുടർ നടപടികൾ ആവശ്യമെങ്കിൽ മജിസ്‌ട്രേറ്റ് കോടതിയെ […]

അൻവറിന്റെ പിന്നിൽ അൻവർ മാത്രമേയുള്ളു; എഡിജിപിക്കെതിരായ അന്വേഷണം അട്ടിമറിക്കാനാകില്ല: എംവി ഗോവിന്ദൻ

പിവി അൻവറിന്റെ വെളിപ്പെടുത്തലിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ നടക്കുന്ന അന്വേഷണം അട്ടിമറിക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എഡിജിപിക്കെതിരെ ന്വേഷണം നടക്കുകയാണ്. അൻവറിന് പിന്നിൽ ആരുമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു അൻവറിന്റെ പിന്നിൽ സിപിഎം ആണോയെന്ന ചോദ്യത്തിന് അൻവറിന്റെ പിന്നിൽ അൻവർ മാത്രമുള്ളുവെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി. എംഎൽഎയെയും എംപിയെയും കേരളത്തിൽ ബിജെപിക്ക് നൽകിയത് കോൺഗ്രസാണ്. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

ഓണത്തിന് കുട്ടികള്‍ക്ക് അഞ്ച് കിലോ അരി; ഗുണഭോക്താക്കള്‍ 26.22 ലക്ഷം വിദ്യാര്‍ഥികള്‍

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഓണത്തിന് അഞ്ച് കിലോ അരി വീതം ലഭിക്കും. സംസ്ഥാനത്തെ 12027 വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള 26.22 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് അരി വിതരണം ചെയ്യുന്നത്. 2.06 ലക്ഷം കുട്ടികള്‍ പ്രീ പ്രൈമറി വിഭാഗത്തിലും 13.80 ലക്ഷം കുട്ടികള്‍ പ്രൈമറി വിഭാഗത്തിലും 10.35 ലക്ഷം കുട്ടികള്‍ അപ്പര്‍ പ്രൈമറി വിഭാഗത്തിലും ഉള്‍പ്പെടുന്നു. സപ്ലൈകോ അരി സ്‌കൂളുകളില്‍ എത്തിച്ച് നല്‍കും. ഓണാവധി ആരംഭിക്കുന്നതിന് മുന്‍പ് […]

ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13കാരന്‍ മരിച്ചു

ഊതിവീര്‍പ്പിക്കുന്നതിനിടെ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13കാരന്‍ മരിച്ചു. ഹിമാചല്‍പ്രദേശിലെ കാംഗ്രയിലാണ് സംഭവം. വിവേക് കുമാര്‍ എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. സ്‌കൂള്‍ കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്കു പോവുന്നതിനിടെയാണ് വിവേക് കുമാര്‍ ബലൂണ്‍ വീര്‍പ്പിച്ചത്. സ്‌കൂള്‍ ഗേറ്റി സമീപത്തു നിന്ന് ബലൂണ്‍ വീര്‍പ്പിക്കുകയായിരുന്നു കുട്ടി. ഇതിനിടെ കാറ്റുപോയ ബലൂണ്‍ കുട്ടിയുടെ വായ്ക്കുള്ളിലേക്കു പോവുകയും തൊണ്ടയില്‍ കുടുങ്ങി കുട്ടിക്ക് ശ്വാസതടസ്സമുണ്ടാവുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍ പെട്ട അധ്യാപകര്‍ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു. കൂലിപ്പണിക്കാരായ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ചികില്‍സാച്ചെലവ് താങ്ങാനാവാതെ […]

റേഷൻ കാർഡിലെ അംഗങ്ങൾക്കുള്ള മസ്റ്ററിങ് പുനരാരംഭിക്കുന്നു

റേഷൻ കാർഡിലെ അംഗങ്ങൾക്കുള്ള മസ്റ്ററിങ് (ഇ-കെ.വൈ.സി.) പുനരാരംഭിക്കുന്നു. മഞ്ഞ, പിങ്ക് കാർഡുകാർക്ക് നിർബന്ധമാണ്. നീല, വെള്ള തുടങ്ങിയ മറ്റുവിഭാഗത്തിനും മസ്റ്ററിങ് ചെയ്യാം. ഇ-പോസ് സെർവറിന്റെ സാങ്കേതിക പ്രശ്നത്തെ തുടർന്ന് മാസങ്ങൾക്കു മുൻപ് നിർത്തിവെച്ച മസ്റ്ററിങ്ങാണ് വീണ്ടും തുടങ്ങുന്നത്. സെപ്റ്റംബർ 18-നു തുടങ്ങി ഒക്ടോബർ എട്ടിനു തീരുന്ന രീതിയിൽ ഓരോ ജില്ലയ്ക്കും വ്യത്യസ്ത തീയതിയാണു നിശ്ചയിച്ചിട്ടുള്ളത്. ഇ-പോസ് സെർവറിന്റെ ശേഷി കൂട്ടിയെങ്കിലും മസ്റ്ററിങ്ങിന് മുടക്കം വരാതിരിക്കാനാണിത്. റേഷൻകടകളിലെ മസ്റ്ററിങ്ങിനു പുറമേ സ്കൂളുകൾ, അങ്കണവാടികൾ തുടങ്ങിയയിടങ്ങളിൽ ക്യാമ്പ് സംഘടിപ്പിക്കും. കിടപ്പുരോഗികൾ, […]

ഇന്ത്യയിൽ എംപോക്‌സ് വൈറസ് ബാധ സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യത്ത് നിന്ന് എത്തിയയാളിലാണ് രോഗം സ്ഥിരീകരിച്ചത്. എംപോക്സ് വൈറസിന്റെ വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 വകഭേദമാണ് പരിശോധനയിൽ കണ്ടെത്തിയതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 2022 ജൂലൈ മുതൽ 30 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന് സമാനമാണിതെന്നും ലോകാരോഗ്യ സംഘടനയുടെ പൊതുജനാരോഗ്യ അടിയന്താരവസ്ഥ ഇതിന് ബാധകമല്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ നിർദേശമുള്ളത് ക്ലേഡ് 1 വകഭേദത്തെ സംബന്ധിച്ചാണ്. രോഗം ബാധിച്ചയാളുടെ ആരോഗ്യസ്ഥിതിക്ക് […]

രണ്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; യുഎഇയിൽ മലയാളിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം

ന്യൂഡല്‍ഹി: ഹെല്‍ത്ത്- ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജി.എസ്.ടി. കുറയ്ക്കുന്ന കാര്യത്തില്‍ നവംബറില്‍ ചേരുന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമുണ്ടാവുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇത് പരിശോധിക്കാനായി മന്ത്രിതല സമിതിയെ നിയോഗിച്ചുവെന്നും തിങ്കളാഴ്ചത്തെ ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിനുശേഷം മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാന്‍സര്‍ മരുന്നുകളുടെ നികുതി 12-ല്‍നിന്ന് അഞ്ചുശതമാനമായി കുറച്ചു. ഏതാനും ലഘുഭക്ഷണങ്ങളുടേയും ജി.എസ്.ടിയില്‍ കുറവുവരുത്തി. ഷെയറിങ് അടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ഹെലികോപ്ടറുകളുടെ ജി.എസ്.ടി. അഞ്ചുശതമാനമായിരിക്കും. കേന്ദ്ര- സംസ്ഥാന സര്‍വകലാശാലകള്‍ക്കുള്ള ജി.എസ്.ടി. ഒഴിവാക്കി. ഓണ്‍ലൈന്‍ ഗെയിമിങ്ങില്‍നിന്നുള്ള വരുമാനം 412 ശതമാനം […]