അതാ വാട്സ്‌ആപ്പില്‍ അടുത്ത പുത്തൻ ഫീച്ചര്‍, സ്ഥിരം മെസേജുകള്‍ അയക്കുന്നവര്‍ക്ക് സഹായകരം
ഈയടുത്ത് ഏറെ പുത്തൻ ഫീച്ചറുകളുമായി അമ്ബരപ്പിക്കുന്ന മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വാട്സ്‌ആപ്പില്‍ അടുത്ത സർപ്രൈസ്. അണ്‍സെന്റ് ആയ മെസേജുകള്‍ എളുപ്പം കാണാനാവുന്ന തരത്തില്‍ ഡ്രാഫ്റ്റ് ചെയ്യുന്ന സംവിധാനമാണ് വാട്സ്‌ആപ്പിലേക്ക് വരുന്നത് എന്നാണ് വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട്. ഇപ്പോള്‍ ആൻഡ്രോയ്ഡ് ബീറ്റ ടെസ്റ്റർമാർക്ക് ലഭ്യമായിട്ടുള്ള ഈ ഫീച്ചർ വൈകാതെ ലോഞ്ച് ചെയ്യും. വളരെ പ്രതീക്ഷയോടെയാണ് ഡ്രാഫ്റ്റ് ലേബല്‍ വാട്സ്‌ആപ്പ് അവതരിപ്പിക്കുന്നത്. അപൂർണമായ സന്ദേശമായി ഇത്തരം മെസേജുകള്‍ ചാറ്റ് ബോക്സില്‍ കാണാനാകും. അണ്‍സെന്റ് ആയ മെസേജുകള്‍ കൃത്യമായി ഇതില്‍ […]


