KSEB പോസ്റ്റുകളില്‍ ഇനി പരസ്യം വേണ്ട; നിയമനടപടിക്കൊരുങ്ങി ബോർഡ്

തിരുവനന്തപുരം: വൈദ്യുതി പോസ്റ്റുകളില്‍ പരസ്യം പതിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി കെഎസ്ഇബി. മാലിന്യ മുക്ത കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. മാലിന്യ മുക്ത കേരളം നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വകുപ്പ് തലവന്മാരുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തിയിരുന്നു. അതില്‍ കെഎസ്ഇബി വിവിധ നിര്‍ദേശങ്ങളാണ് മുന്നോട്ട് വച്ചത്. അതെല്ലാം കര്‍ശനമായി നടപ്പിലാക്കാനാണ് ചെയര്‍മാന്‍ ബിജു പ്രഭാകര്‍ ഉത്തരവിട്ടത്. കെഎസ്ഇബി ഓഫീസുകളിലെ അപകടകരമായ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കും. വൈദ്യുതി ബില്ലില്‍ ശുചിത്വ സന്ദേശം ഉള്‍പ്പെടുത്തുന്നതും ആലോചനയിലുണ്ട്. പ്ലാസ്റ്റിക് […]

ഉള്ളണത്ത് ഓട്ടോ മറിഞ്ഞു. മൂന്നിയൂർ സ്വദേശി ഡ്രൈവർ മരണപ്പെട്ടു

മൂന്നിയൂർ: പരപ്പനങ്ങാടി ഉള്ളണത്ത് വെച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു. മൂന്നിയൂർ കളിയാട്ട മുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ അഷ്റഫ് (58) ആണ് മരണപ്പെട്ടത്. ശനിയാഴ്ച്ച വൈകുന്നേരമാണ് ഉള്ളണം തയ്യിലപ്പടിയിൽ വെച്ച് അപകടമുണ്ടായത്. ഭാര്യ: ആയിശാബി . മക്കൾ: മുഹമ്മദ് മുർഷിൻ,അബ്ദു റസാഖ്, പരേതയായ മുർഷിദാബാനു . തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നടപടിക്രമങ്ങൾക്ക്‌ ശേഷം കളിയാട്ട മുക്ക് കടവത്ത് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും. റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ.

റേഷന്‍ സംവിധാനത്തിന്റെ ആധുനികവത്ക്കരണത്തിന് നടപടികള്‍ പുരോഗമിക്കുന്നു . മന്ത്രി ജി.ആര്‍ അനിൽ

മലപ്പുറം:ഇന്ത്യക്കാകെ മാതൃകയാണ് സംസ്ഥാനത്തിന്റെ പൊതുവിതരണ സമ്പ്രദായമെന്നും റേഷന്‍ കടകളുടെ ആധുനികവത്കരണത്തിന് സര്‍ക്കാര്‍ വിവിധങ്ങളായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പു മന്ത്രി ജി.ആര്‍ അനില്‍ വ്യക്തമാക്കി. രാജ്യത്ത് തന്നെ 100 ശതമാനവും ആധാറുമായി ബന്ധിച്ച പൊതുവിതരണ സമ്പ്രദായം കേരളത്തിലേത് മാത്രമാണ്. റേഷന്‍ കടകള്‍ വഴി ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ എല്ലാ സേവനങ്ങളും ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം സിവില്‍ സ്റ്റേഷനില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഭക്ഷ്യ- പൊതുവിതരണ വകുപ്പിന്റെ പുതിയ ജില്ലാ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് […]

വയനാട്ടിൽ ആവശ്യമായ മുൻകരുതല്‍ എടുക്കാത്തതിനാലാണ് വലിയ ദുരന്തമുണ്ടായത് : അമിക്വസ് ക്യൂറി

കൊച്ചി : വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്ന് അമിക്വസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട നിര്‍ണായക റിപ്പോര്‍ട്ട് അമിക്വസ് ക്യൂറി ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. വയനാട്ടിൽ അഞ്ച് വർഷത്തേക്ക് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് 2019 ലെ ഡിസാസ്റ്റർ മാനേജ്മെൻ്റ് പ്ലാനിൽ പറഞ്ഞിരുന്നുവെന്നും വയനാട്ടിലെ 29 വില്ലേജുകൾ പ്രശ്ന ബാധിത പ്രദേശമാണെന്നും റിപ്പോര്‍ട്ടിലുണ്ടെന്നും അമിക്വസ് ക്യൂറിയുടെ റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. വയനാട്ടിൽ ആവശ്യമായ മുൻകരുതല്‍ എടുക്കാത്തതിനാലാണ് വലിയ ദുരന്തമുണ്ടായത്. ഓറഞ്ച് ബുക്കിൽ ഉൾപ്പെട്ട പ്രദേശമായിരുന്നിട്ടും ശാസ്ത്രീയമായി മഴയുടെ തോത് […]

എൽ.കെ.ജി വിദ്യാർഥിനിയെ സ്കൂളിലെത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

മട്ടാഞ്ചേരി : എൽ.കെ.ജി വിദ്യാർഥിനിയെ സ്കൂളിലെത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. കണ്ണമാലി പുത്തൻതോട് മണിയാമുഴി വീട്ടിൽ സച്ചിനെയാണ് (29) തോപ്പുംപടി പൊലീസ് സബ് ഇൻസ്പെക്ടർ സിനു ലാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ തോപ്പുംപടിയിലെ സ്കൂളിൽനിന്നാണ് കുട്ടിയെ കൊണ്ടുപോകാൻ ശ്രമിച്ചത്. സ്കൂളിലെത്തിയ ഇയാൾ കണ്ണമാലി ചെറിയകടവ് സ്വദേശിനിയായ കുട്ടിയുടെ പേരു പറഞ്ഞ്, വീട്ടിൽനിന്ന് വഴക്കിട്ടുപോയ സഹോദരനാണെന്നും കൂട്ടിക്കൊണ്ടു പോകണമെന്നും പറഞ്ഞാണ് അധ്യാപികയെ സമീപിച്ചത്. സംശയം തോന്നിയ അധ്യാപിക കുട്ടിയുടെ മാതാവിന് ഫോൺ ചെയ്തപ്പോൾ […]

ഷിരൂരിൽ അർജുനായുള്ള തെരച്ചിൽ വ്യാഴാഴ്ച പുനരാരംഭിക്കും; ഡ്രഡ്ജർ ബുധനാഴ്ച എത്തിക്കും

മണ്ണിടിച്ചിലുണ്ടായ ഷിരൂരിൽ അടുത്ത വ്യാഴാഴ്ച്ച തെരച്ചിൽ പുനരാരംഭിക്കും. ഗോവ പോർട്ടിൽ നിന്ന് ഡ്രഡ്ജർ ബുധനാഴ്ച്ച ഗംഗാവലി പുഴയിലെത്തിക്കും. കാലാവസ്ഥ അനുകൂലമായതോടെ ആണ് ജില്ലാ ഭരണകൂടം ഡ്രഡ്ജിങ് കമ്പനിക്ക് നിർദേശം നൽകിയത്. ഡ്രഡ്ജർ എത്തിക്കുന്നതിന് മൂന്നോടിയായുള്ള പരിശോധനകൾ നേരത്തെ തന്നെ പൂർത്തീകരിച്ചിരുന്നു. ഡ്രഡ്ജറിന്റെ ചിലവ് പൂർണമായി സംസ്ഥാന സർക്കാർ വഹിച്ചു. ഷിരൂരിൽ തടസമായി ഉണ്ടായിരുന്ന മോശം കാലാവസ്ഥയും മാറി. ഇതോടെയാണ് അടുത്ത ആഴ്ച്ചയിൽ തിരച്ചിൽ പുനരാരംഭിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഗോവ പോർട്ടിൽ നിന്ന് ഡ്രഡ്ജർ ഷിരൂരിൽ എത്തിക്കാൻ […]

എഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് വിഡി സതീശന് വേണ്ടിയെന്ന്‌ പിവി അൻവർ

എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബെലയുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ നേതാവ് വിഡി സതീശന് വേണ്ടിയെന്ന് പിവി അൻവർ എംഎൽഎ. എഡിജിപിയും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയുള്ള കുറ്റം മുഖ്യമന്ത്രി പിണറായിക്ക് മേൽ ചാർത്തി രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. ഡിജിപിക്ക് ആർഎസ്എസുമായും യുഡിഎഫുമായും ബന്ധമുണ്ട്. ഇവർ ഇത്തരത്തിൽ പല പ്രശ്‌നങ്ങളും സർക്കാരിനും ഇടതുപക്ഷത്തിനുമെതിരെ ഉണ്ടാക്കുന്നുണ്ട്. പുനർജനി കേസിൽ പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണം അട്ടിമറിച്ചത് എഡിജിപി ഇടപെട്ടാണ്. പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടെങ്കിൽ പുനർജനി കേസിൽ […]

കേരളത്തിന്റെ സൂപ്പര്‍ ലീഗ് ഇന്ന് ആരംഭിക്കും!! ആദ്യ മത്സരം ഫോഴ്സാ കൊച്ചിയും മലപ്പുറം എഫ് സിയും തമ്മിൽ

കൊച്ചി: കലൂർ ജവഹർലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന സൂപ്പർ ലീഗ് കേരള ഫുട്ബോള്‍ മത്സരവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പശ്ചിമ കൊച്ചി, വൈപ്പിൻ ഭാഗങ്ങളില്‍ നിന്ന് കളി കാണാൻ വരുന്നവർ വാഹനങ്ങള്‍ ചാത്യാത്ത് റോഡില്‍ മറ്റു വാഹനങ്ങള്‍ക്ക് തടസമില്ലാത്ത രീതിയില്‍ പാർക്ക് ചെയ്ത് പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ സ്റ്റേഡിയത്തില്‍ എത്തണം. പറവൂർ, തൃശൂർ, മലപ്പുറം മേഖലകളില്‍ നിന്ന് വരുന്നവരുടെ വാഹനങ്ങള്‍ ആലുവയിലും കണ്ടെയ്നർ റോഡിലും പാർക്ക് ചെയ്യണം. ഇടുക്കി, കോട്ടയം, പെരുമ്ബാവൂർ […]

കുവൈത്തില്‍ കപ്പല്‍ മറിഞ്ഞ് മരിച്ചത് തൃശൂര്‍‍ സ്വദേശി; മരണം അടുത്ത മാസം നാട്ടിലേക്ക്‌ വരാനിരിക്കെ, കണ്ണൂര്‍ സ്വദേശിക്കായി തിരച്ചില്‍

ഇറാൻ ചരക്ക് കപ്പലായ അറബ് കതർ കുവൈത്തില്‍ മറിഞ്ഞ് തൃശൂർ മണലൂർ പാലം സ്റ്റോപ്പ് സൂര്യാനഗറില്‍ വെളക്കേത്ത് ഹനീഷ് ( 26) മരിച്ചു.അമ്മ: നിമ്മി. സഹോദരൻ: ആഷിക്. 10 മാസം മുൻപാണ് കപ്പലില്‍ ജോലിക്ക് പോയത്. അടുത്ത മാസമോ, ഡിസംബറിലോ നാട്ടിലെത്തുമെന്ന് നേരത്തെ കൂട്ടുകാരെ അറിയിച്ചിരുന്നു. 2 ആഴ്ച മുന്നേ കുവൈത്തിലെത്തിയതായി ഹനീഷ് പറഞ്ഞതായി കൂട്ടുകാർ പറയുന്നു.  അപകടത്തില്‍പെട്ട കണ്ണൂർ സ്വദേശിക്കായി തിരച്ചില്‍. ഇറാൻ ചരക്കുകപ്പല്‍ കുവൈത്ത് തീരത്ത് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ കണ്ണൂർ വെള്ളാട് കാവുംകുടി […]

പ്രകൃതി ദുരന്ത മുന്നറിയിപ്പിന് ‘കവചി’ന്റെ സൈറൺ; മുഴങ്ങുക തീവ്രതയ്ക്കനുസരിച്ച് നിറങ്ങൾ പ്രകാശിപ്പിച്ച് വ്യത്യസ്ത ശബ്ദങ്ങളിൽ

കോഴിക്കോട്: കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാനായി മൊബൈൽ ടവറുകളിലടക്കം സ്ഥാപിച്ച സൈറണുകൾ ഇനി വിവിധ ശബ്ദങ്ങളിൽ മുഴങ്ങും. 126 സൈറണുകളിൽ 91 എണ്ണം നിലവിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവ കടലേറ്റം, തീവ്രമഴ, കാറ്റ്, ചൂട് എന്നിവയുണ്ടാവുമ്പോൾ തീവ്രതയ്ക്കനുസരിച്ച് നിറങ്ങൾ പ്രകാശിപ്പിച്ച് വ്യത്യസ്ത ശബ്ദങ്ങളിൽ ആയിരിക്കും മുന്നറിയിപ്പ് നൽകുക. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിൽ ‘കവചം’ പദ്ധതിയുടെ ഭാഗമായാണ് സൈറണുകൾ സ്ഥാപിച്ചത്. നാഷണൽ സൈക്ലോൺ റിസ്ക് മിറ്റഗേഷൻ പ്രോജക്ടിന്റെ ഭാഗമായാണ് പദ്ധതി. കേന്ദ്ര കാലാവസ്ഥാവകുപ്പ് അടക്കമുള്ള ഏജൻസികളുടെ […]