എഡിജിപിയെ തൊട്ടാൽ സർക്കാരിന് പൊളളും, സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വർഗീയവാദി, പക്കാ ആർഎസ്എസ് : അൻവർ

മലപ്പുറം : എഡിജിപി എം.ആർ. അജിത്ത് കുമാറിനെ തൊട്ടാൽ സർക്കാരിന് പൊള്ളുമെന്നും ഇനി ആശ്രയം ഹൈക്കോടതിയെന്നും പി വി അൻവർ എംഎൽഎ. അനധികൃത സ്വത്ത് സമ്പാദനത്തിൽ എഡിജിപി എം.ആർ അജിത്ത് കുമാറിനെ സർക്കാർ സസ്പെൻഡ് ചെയ്യാൻ മതിയായ കാരണങ്ങളുണ്ട്. പക്ഷേ അജിത്ത് കുമാറിനെ തൊടാൻ സർക്കാരിന് കഴിയില്ല. തൊട്ടാൽ പലതും സംഭവിക്കും. സർക്കാരിന് പൊളളും. നടപടികളുണ്ടാകാത്ത സാഹചര്യത്തിൽ ഹൈക്കോടതി മാത്രമാണ് ഇനി ആശ്രയമെന്നും പി വി അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിഷേധങ്ങൾ നടത്തി തന്നെ ഭയപ്പെടുത്താനാണ് സി.പി.എം […]

മലപ്പുപുറം പുകയിലരഹിത ജില്ലയ്ക്കായി യെല്ലോ ലൈൻ

മലപ്പുറം: ജില്ലയെ പുകയില രഹിതമാക്കാൻ യെല്ലോലൈൻ കാമ്പയിൻ ഒരുങ്ങുന്നു. ജനങ്ങളെ പുകയിലയുടെ പിടിയിൽനിന്ന് രക്ഷിക്കുന്നതിനും ആരോഗ്യസംരക്ഷണവുമാണ് യെല്ലോലൈൻ കാമ്പയിനിന്റെ ലക്ഷ്യമെന്ന് ജില്ലാകളക്ടർ വി.ആർ. വിനോദ് അറിയിച്ചു. ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി വിവിധ വകുപ്പുകളിലെ ബ്ലോക്കുതല ഉദ്യോഗസ്ഥർക്ക് നടത്തിയ പരിശീലനപരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 2024 ജനുവരിയിൽ അബ്ദുറഹിമാൻ നഗർ പഞ്ചായത്ത് സമ്പൂർണ പുകയില രഹിത വിദ്യാലയങ്ങളുള്ള പഞ്ചായത്തായി പ്രഖ്യാപിച്ചിരുന്നു. ഇതേ രീതിയിൽ ജില്ലയിലെ മുഴുവൻ സ്കൂളുകളും പഞ്ചായത്തുകളും പുകയിലരഹിതമാക്കുകയും പുകയിലയുടെയും മറ്റ് ലഹരിപദാർഥങ്ങളുടെയും ഉപയോഗം കുറയ്ക്കുകയുമാണ് […]

മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് രണ്ട് മാസം; കാണാമറയത്ത് ഇനിയും 47 പേർ

കൽപ്പറ്റ: ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി രണ്ട് മാസം. ദുരന്തത്തിൽ കാണാതായ 47 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിരവധി പേരുടെ മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും കണ്ടെത്തിയ ആനടിക്കാപ്പ് സൂചിപ്പാറ മേഖലയില്‍ തെരച്ചില്‍ തുടരാൻ അധികൃതർ തയ്യാറായില്ല. അനുമതി ഇല്ലാതെ തെരച്ചില്‍ നടത്താൻ കഴിയാത്ത നിസ്സാഹയതയിലാണ് പ്രദേശം പരിചയമുള്ള റിപ്പണ്‍ ചാമ്പ്യൻസ് ക്ലബും. ഗംഗാവലി പുഴയില്‍ കാണാതായ അർജുന്‍റെ മൃതദേഹം കണ്ടെത്താൻ 72 ദിവസത്തെ തെരച്ചില്‍ നടന്നു. ഈ ശ്രമങ്ങള്‍ക്ക് വലിയ പ്രശംസ ലഭിക്കുമ്പോഴാണ് വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ […]

കോഴിക്കോട് ലുലു മാളിലെ മാലമോഷണം; ദമ്പതികൾ പിടിയിൽ

കോഴിക്കോട്: മാങ്കാവ് ലുലു മാളിൽ പ്രയർ റൂമിൽ കയറി 10 മാസം പ്രായമുള്ള കുട്ടിയുടെ സ്വർണ്ണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിലായി. കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ ഫസലുൽ റഹ്മാൻ(35), കണ്ണൂർ തളിപ്പറമ്പ് സ്വദേശിനിയായ ഷാഹിന (39) എന്നിവരെയാണ് കസബ പോലീസും ടൗൺ അസിസ്റ്റന്റ് കമ്മീഷണർ അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഈ മാസം ഇരുപത്തിയാറാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ലുലു മാളിൽ രക്ഷിതാക്കളോടൊപ്പം എത്തിയ 10 മാസം പ്രായമുള്ള […]

വേർപാട്

ചേറൂർ: കോട്ടമാട് സ്വദേശി ചെറുകോട്ടയിൽ മുഹമ്മദ് കുട്ടി (63) എന്ന കുഞ്ഞാപ്പ മരണപ്പെട്ടു. (ചേറൂർ PPTMYHSS -ലെ സ്ക്കൂൾ ബസ്സിൽ മുൻപ് ഡ്രൈവർ ആയിരുന്നു ) ഭാര്യ: നൂർജഹാൻ മക്കൾ : ജംഷിയ, ജസ്‌ന, ജിൻഷിദ മയ്യിത്ത് നിസ്കാരം ഇന്ന് (28/09/24 ശനി) രാവിലെ 10 മണിക്ക് ചണ്ണയിൽ ജുമാ മസ്ജിദിൽ  

കൊല്ലത്ത് കാണാതായ വിദ്യാര്‍ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: പൂയപ്പള്ളിയില്‍ നിന്ന് ഇന്നലെ കാണാതായ വിദ്യാര്‍ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി.ശാസ്താം കോട്ട തടാകത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ്‌വണ്‍ വിദ്യാര്‍ഥികളായ മൈലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബിന്‍ഷാ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം കുടുബം കുട്ടികളെ കാണാനില്ലെന്ന പേരില്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ശേഷം പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കയ്യും കാലും വെട്ടിയെടുത്ത് പുഴയിൽ തള്ളും’; അൻവറിനെതിരെ കൊലവിളിയുമായി സിപിഎം പ്രകടനം

മലപ്പുറം: പി.വി അൻവർ എംഎൽഎയ്ക്ക് എതിരായ പ്രതിഷേധ പ്രകടനത്തിൽ സിപിഎമ്മിന്റെ കൊലവിളി മുദ്രാവാക്യം. ‘ഗോവിന്ദൻ മാഷ് ഒന്ന് ഞൊടിച്ചാൽ കൈയും കാലും വെട്ടിയെടുത്തു പുഴയിൽ തള്ളും’ എന്നതടക്കം കടുത്ത ഭാഷയിലാണ് പ്രകടനത്തിൽ മുദ്രാവാക്യങ്ങൾ ഉയര്‍ന്നത്. പിവി അൻവറിന്റെ മണ്ഡലമായ നിലമ്പൂരിലായിരുന്നു സിപിഎം പ്രകടനത്തിൽ ആദ്യം കൊലവിളി മുദ്രാവാക്യം ഉയര്‍ന്നത്. ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന ബാനർ ഉയർത്തിയും മുദ്രാവാക്യം വിളിച്ചുമായിരുന്നു ഇന്നലെ വരെ ചേര്‍ത്തുപിടിച്ച ഇടത് എംഎൽഎക്കെതിരെ നിലമ്പൂരിൽ നടന്ന പ്രതിഷേധ പ്രകടനം. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത […]

കേരളത്തിന് വീണ്ടും ദേശീയ അംഗീകാരം; കടലുണ്ടി, കുമരകം എന്നിവ രാജ്യത്തെ മികച്ച ടൂറിസം വില്ലേജുകൾ

കേരളത്തിന് വീണ്ടും ദേശീയ അംഗീകാരം. കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. കടലുണ്ടി, കുമരകം എന്നിവ രാജ്യത്തെ മികച്ച ടൂറിസം വില്ലേജുകള്‍. ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പാക്കിയ പദ്ധതികള്‍ക്കാണ് അവാര്‍ഡുകള്‍. കടലുണ്ടി, കുമരകം എന്നിവിടങ്ങളില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പാക്കിയ പദ്ധതികള്‍ക്ക് ആണ് അവാര്‍ഡുകള്‍ ലഭിച്ചത്. കടലുണ്ടിക്ക് മികച്ച റെസ്‌പോണ്‍സിബിള്‍ ടൂറിസം വില്ലേജ് അവാര്‍ഡും കുമരകത്തിന് മികച്ച അഗ്രി ടൂറിസം വില്ലേജ് അവാര്‍ഡുമാണ് ലഭിച്ചത്.

ശനിയാഴ്ച്ച പ്രവർത്തി ദിവസം; സംസ്ഥാന വ്യാപകമായി ഐ.ടി.ഐകളിൽ നാളെ കെ.എസ്.യു പഠിപ്പുമുടക്കും

തിരുവനന്തപുരം: കേരളത്തിലെ ഐ.ടി.ഐ സ്ഥാപനങ്ങളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമായി തുടരുന്നതിൽ പ്രതിഷേധം ശക്തമാക്കി കെ.എസ്.യു. നിരന്തരമായ ആവശ്യമുയർന്നിട്ടും വിഷയത്തിൽ വിദ്യാർഥി വിരുദ്ധ നയം സ്വീകരിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി ഐ.ടി.ഐകളിൽ നാളെ കെ.എസ്.യു പഠിപ്പുമുടക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.  

അര്‍ജുന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ ക്കാർ 

ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. 5 ലക്ഷം രൂപയാണ് അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം അര്‍ജുന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചിരുന്നു. അര്‍ജുന്റെ മൃതദേഹം കാര്‍വാര്‍ ആശുപത്രിയില്‍നിന്ന് നാട്ടിലേക്ക് പുറപ്പെട്ടു. നാളെ രാവിലെ ആറുമണിയോടെ മൃതദേഹം വീട്ടിലെത്തിക്കും. വീട് വരെ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലും കര്‍ണാടക പൊലീസും ആംബുലന്‍സിനെ അനുഗമിക്കും. ഷിരൂരില്‍ 72 ദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് അര്‍ജുനെയും അര്‍ജുന്റെ ലോറിയും കണ്ടെത്താനായത്. […]