സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4000 രൂപ ബോണസ്; 2750 രൂപ പ്രത്യേക ഉത്സവബത്ത

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു.പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിക്കും. പാര്‍ട്ട് ടൈം, കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6000 രൂപയാണ്. […]

ഓൺലൈൻ ട്രേഡിങ് വാഗ്ദാനം ചെയ്തു യുവതിയിൽ നിന്നും തട്ടിയെടുത്തത് 41 ലക്ഷം രൂപ; പ്രതി റിമാൻഡിൽ

മലപ്പുറം : ഓണ്‍ലൈൻ ട്രേഡിംഗ് വാഗ്ദാനം ചെയ്ത് 41 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ പ്രതി റിമാൻഡില്‍.മലപ്പുറം സ്വദേശിയായ കെ ജാഫറിനെ (49) നെയാണ് കാസർകോട് സൈബർ സെല്‍ പൊലീസ് മലപ്പുറം മേലാറ്റൂരില്‍ അറസ്റ്റ് ചെയ്തത്. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ബുശ്റ ശബീറിനാണ് തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ വർഷം നവംബർ മുതല്‍ ഡിസംബർ വരെ, പ്രതി വാട്‌സ്‌ആപ് വഴി ബന്ധപ്പെട്ട് ഓണ്‍ലൈൻ ട്രേഡിംഗില്‍ വൻ ലാഭം ഉണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്യുകയും തുടർന്ന് ആപ് ലിങ്ക് അയച്ചുകൊടുത്ത് […]

ഒന്നാം തിയതിയിലെ ഡ്രൈ ഡേ മാറ്റമില്ലാതെ തുടരും

സംസ്ഥാനത്ത് എല്ലാ മാസവും ഒന്നാം തിയതിയുള്ള ഡ്രൈ ഡേ ആചരണം മാറ്റമില്ലാതെ തുടരാന്‍ തീരുമാനം. ടൂറിസം മേഖലയിലെ മുന്നേറ്റം ഉള്‍പ്പെടെ കണക്കിലെടുത്ത് മുന്‍പ് ഡ്രൈ ഡേ ഒഴിവാക്കാന്‍ ആലോചനകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മദ്യനയം സംബന്ധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് തീരുമാനം വന്നിരിക്കുന്നത്. ഡ്രൈ ഡേ ഒഴിവാക്കിയില്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റില്ലെന്നും അത് തങ്ങളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുമെന്നായിരുന്നു ബാര്‍ ഉടമകളുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം സിപിഐഎം അംഗീകരിച്ചില്ല. കേരളത്തില്‍ മൈക് […]

പ്രവാസികൾക്ക് ‘പണി’ കൊടുത്ത് മലേഷ്യ; വിസ ഫീസ് കുത്തനെ കൂട്ടി, പുതിയ നിരക്കുകൾ അറിയാം

മലയാളികളടക്കം ഒന്നര ലക്ഷത്തോളം പേര്‍ക്ക് തിരിച്ചടിയായി വിസ ഫീസ് വര്‍ധിപ്പിച്ച് മലേഷ്യ. സെപ്റ്റംബര്‍ 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ആശ്രിത വിസ, എംപ്ലോയ്മെന്‍റ് പാസ്, പ്രൊഫഷണല്‍ വിസിറ്റ് പാസ്, ലോംഗ് ടേം സോഷ്യല്‍ വിസിറ്റ് പാസ് തുടങ്ങിയ വിഭാഗങ്ങളെയും നിരക്ക് വര്‍ധന ബാധിക്കും. 150,000 ഇന്ത്യന്‍ തൊഴിലാളികളില്‍ ഏകദേശം 10,000 പ്രവാസികള്‍ ഐടി, നിര്‍മാണം, ബാങ്കിംഗ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ക്വാലാലംപൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. *മലേഷ്യന്‍ വിസയ്ക്കുള്ള പുതിയ ഫീസ് ഇങ്ങനെ* പ്രവാസികളെ […]

സംസ്ഥാനത്തെ അഞ്ച് ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 177 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒരു ആശുപത്രിയ്ക്ക് പുതിയതായി അംഗീകാരവും മറ്റ് നാല് ആശുപത്രികള്‍ക്ക് പുനഃഅംഗീകാരവുമാണ് ലഭിച്ചത്. കൊല്ലം ശക്തികുളങ്ങര കുടുംബാരോഗ്യ കേന്ദ്രം 96 ശതമാനം സ്‌കോര്‍ നേടിയാണ് പുതിയതായി അംഗീകാരം നേടിയത്. കൂടുതല്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ സംസ്ഥാന ആരോഗ്യ വകുപ്പ് സ്വീകരിച്ച് വരുന്നതായും മന്ത്രി പറഞ്ഞു കണ്ണൂര്‍ പാട്യം കുടുംബാരോഗ്യ കേന്ദ്രം 97 ശതമാനം […]

ജില്ലാ സപ്ലൈ ഓഫീസിന്റെ പുതിയ കെട്ടിടോദ്ഘാടനം നാളെ (ശനിയാഴ്ച)

മലപ്പുറം:മലപ്പുറം ജില്ലാ സപ്ലൈ ഓഫീസിനായി സിവില്‍ സ്റ്റേഷനില്‍ പുതുതായി പണി കഴിപ്പിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (സെപ്റ്റംബര്‍ 7 ശനി) രാവിലെ 10 ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ നിര്‍വഹിക്കും. കായിക- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.. അബ്ദുറഹിമാന്‍ അധ്യക്ഷനാകും. എം.പി മാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.പി .സുനീല്‍, പി. ഉബൈദുള്ള എം.എല്‍ .എ തുടങ്ങിയവര്‍ പങ്കെടുക്കും. റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ

കള്ളാടി – മേപ്പാടി തുരങ്കപ്പാത: രണ്ടു കമ്പനികൾക്ക് കരാർ

കൽപ്പറ്റ : താമരശേരി ചുരം ഒഴിവാക്കി വയനാട്ടിലേക്ക് എത്താനുള്ള ആനക്കാം പൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപ്പാതയുടെ നിർമാണം രണ്ടു കമ്പനികൾക്ക്. 1341 കോടി രൂപയ്ക്ക് ദിലിപ് ബിൽഡ്കോൺ തുരങ്കത്തിന്റെ നിർമാണവും 160 കോടി രൂപയ്ക്ക് റോയൽ ഇൻഫ്രാസ്ട്രക്ചർ കമ്പനി അപ്രോച്ച് റോഡിന്റെ നിർമാണവുമാണ് ഏറ്റെടുക്കുക. ടെൻഡറിൽ രണ്ടു പദ്ധതികൾക്കും കുറഞ്ഞ തുക ക്വോട്ട് ചെയ്തത് ഈ രണ്ടു കമ്പനികളാണെങ്കിലും ഇവരുമായി കൊങ്കൺ റെയിൽവേ കരാർ ഒപ്പിട്ടിട്ടില്ല. പ്രദേശത്തെ പ്രതികൂല സാഹചര്യങ്ങൾ മാറിയ ശേഷമേ കരാറുകൾ […]

സമദാനിയുടെ ഇടപെടൽ ഫലം കണ്ടു: താനൂർ തെയ്യാല റെയിൽവെ ഗേറ്റ് ഓണാഘോഷം കഴിയുന്നത് വരെ അടയ്ക്കില്ല.

താനൂർ: താനൂർ തെയ്യാല റെയിൽവെ ഗേറ്റ് മേൽപാലം പ്രവൃത്തിക്കായി സപ്തംബർ രണ്ടാം വാരത്തിൽ അടച്ചിടുമെന്ന റെയിൽവേ അധികൃതരുടെ ഉത്തരവിനെത്തുടർന്ന് വ്യാപാരികളടക്കമുള്ള യാത്രക്കാർക്കുണ്ടായ പ്രയാസങ്ങൾക്കും ഉൽകണ്ഠകൾക്കും പരിഹാരമായി. വിശേഷിച്ചും ഓണാഘോഷത്തോട് ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി യാത്രക്കാരുടെ വാഹനങ്ങളുടെയും ചരക്ക് വണ്ടികളുടെയും ഗതാഗതത്തിന് ഉണ്ടാകുന്ന തടസ്സങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയുടെ ഫലമായിട്ടാണ് പ്രശ്നത്തിന് പരിഹാരമായത്. അബ്ദുസ്സമദ് സമദാനി എം.പി ആവശ്യപ്പെട്ടതനുസരിച്ച് ലെവൽ ക്രോസിംഗ് ഗേറ്റ് അടച്ചിടുന്ന നടപടി സെപ്തംബർ […]

മൂന്നുപേരും ചേര്‍ന്ന് എന്നെ മുതലാക്കി. പെണ്ണുങ്ങള്‍ക്കുള്ള ബിയര്‍ ആണെന്ന് പറഞ്ഞ് മദ്യം തന്നു… പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണി’; സുജിത് ദാസിനെതിരായ മലപ്പുറത്തെ സ്ത്രീയുടെ വെളിപ്പെടുത്തലിന്റെ മുഴുവന്‍ രൂപം

മലപ്പുറം: വിവാദ മുന്‍ എസ്.പി സുജിത് ദാസിനെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് കേരളം. സുജിത് ദാസടക്കമുള്ള പൊലീസിലെ ഉന്നതര്‍ക്കെതിരായ മലപ്പുറം സ്വദേശിനിയായ സ്ത്രീയുടെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടര്‍ ടി.വിയാണ് പുറത്തുവിട്ടത്. മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വി.വി ബെന്നി, പൊന്നാനി മുന്‍ സി.ഐ വിനോദ് എന്നിവര്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. പൊലീസ് ഉന്നതര്‍ പരസ്പരം കൈമാറിയായിരുന്നു പീഡനമെന്നും യുവതി വെളിപ്പെടുത്തി. ബലാത്സംഗം നടന്നത് മലപ്പുറത്ത് 2022ലാണ് മലപ്പുറത്തുവച്ച് […]

വീട്ടമ്മയുടെ ബലാല്‍സംഗ ആരോപണം: കുടുംബം തകര്‍ക്കാനുള്ള ഗൂഡാലോചനയെന്ന് സുജിത് ദാസ്

തിരുവനന്തപുരം: വീട്ടമ്മയുടെ ബലാത്സംഗ ആരോപണം അടിസ്ഥാന രഹിതമെന്ന് മുന്‍ എസ്പി സുജിത് ദാസ്. ആരോപണത്തിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് സുജിത് ദാസ് പറഞ്ഞു. ആരോപണത്തിനെതിരെ കേസ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2022ല്‍ എസ്പി ഓഫീസില്‍ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു സ്ത്രീ എത്തിയത്. റിസപ്ഷന്‍ രജിസ്റ്ററില്‍ വിശദാംശങ്ങള്‍ ഉണ്ട്. നിരന്തരമായി പൊലീസിനെതിരെ കേസ് കൊടുക്കുന്ന സ്ത്രീയാണ് ഇപ്പോള്‍ ഇത്തരം ആരോപണവുമായി രംഗത്തെത്തിയതെന്നും സുജിത് ദാസ് അവകാശപ്പെടുന്നു. ഒരു എസ്എച്ച്ഒക്കെതിരെ നല്‍കിയ പരാതി സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ഉപയോഗിച്ച് അന്വേഷിച്ചതാണ്. പരാതിയില്‍ […]