മലപ്പുറത്ത് ഹോട്ടലില്‍ പാര്‍സല്‍ വാങ്ങാന്‍ വന്ന രണ്ട് യുവാക്കള്‍ തമ്മില്‍ തര്‍ക്കം; ഒടുവില്‍ ഹോട്ടല്‍ മുഴുവന്‍ അടിച്ചുതകര്‍ത്തു
മലപ്പുറം തിരൂരില്‍ രണ്ടംഗ സംഘം ഹോട്ടല്‍ അടിച്ചു തകര്‍ത്തു. തിങ്കളാഴ് രാത്രി ഒമ്പതരയോടെ തിരൂര്‍ മൂച്ചിക്കലിലെ ഫ്രഞ്ച് ഫ്രൈസ് എന്ന ഹോട്ടലിലാണ് ആക്രമണമുണ്ടായത്. ഉടമയടക്കം മൂന്ന് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഹോട്ടല്‍ ഉടമ താനൂര്‍ കാട്ടിലങ്ങാടി സ്വദേശി മൊല്ലക്കാനകത്ത് അസീസിനും, ജീവനക്കാരനായ പുത്തന്‍തെരു സ്വദേശി മമ്മിക്കാനകത്ത് ജാഫറിനും, ഭക്ഷണം കഴിക്കാനെത്തിയ ഒരു യുവാവിനുമാണ് ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് പേരും ആശുപത്രിയില്‍ ചികിത്സതേടി. സംഭവവുമായി […]


