എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ ഹൃദയാഘാതം, മഞ്ചേരി സ്വദേശി ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ: വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേ മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി. മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശി അബ്‌ദുൽ റഹ്മാൻ പൂഴിക്കുത്താണ് നിര്യാതനായത്. ഉച്ചക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് തിരിക്കുന്നതിനായി എയർപോർട്ടിലേക്ക് പോകുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയും തുടർന്ന് ഷറഫിയയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും ജിവൻ രക്ഷിക്കാനായില്ല. അനന്തര നടപടി ക്രമങ്ങൾക്കായി ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് കൂടെയുണ്ട്.  

ഇന്നോവ, മാഷാ അള്ള’, പിവി അൻവറിന്‍റെ മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളോട് പ്രതികരിച്ച് കെകെ രമ.

വടകര: നിലമ്പൂർ എം എൽ എ പിവി അൻവർ മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി വടകര എം എൽ എയും ആർ എം പി നേതാവുമായ കെ കെ രമ രംഗത്ത്. ‘ഇന്നോവ, മാഷാ അള്ള’ എന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രമ രംഗത്തെത്തിയത്. ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ഓർമ്മപ്പെടുത്തലാണ് രമ നടത്തിയിരിക്കുന്നതെന്ന കമന്‍റുകളുമായി നിരവധി പേരും പിന്നാലെ രംഗത്തെത്തിയിട്ടുണ്ട്. അൻവറിനെ തേടിയും ഇന്നോവ എത്തുമോയെന്നാണ് കണ്ടറിയേണ്ടതെന്നും ചിലർ കുറിച്ചിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രി പിണറായി […]

ഒരു റിയാസിനു വേണ്ടി മാത്രമാണോ കമ്യൂണിസ്റ്റ് പാര്‍ട്ടി, ഞാന്‍ അറിഞ്ഞത് തുറന്നു പറഞ്ഞാല്‍ സഖാക്കള്‍ കയറി എകെജി സെന്റര്‍ പൊളിക്കും’; ആഞ്ഞടിച്ച് അന്‍വര്‍.

സിപിഎമ്മില്‍ അഭിപ്രായം പറയുന്നവരെ അടിച്ചൊതുക്കുന്ന സംസ്‌കാരമാണ് നിലനില്‍ക്കുന്നതെന്നും മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കു പോലും മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ സാഹചര്യമില്ലെന്നും തുറന്നടിച്ച് പിവി അന്‍വര്‍ എംഎല്‍എ. പാര്‍ട്ടി നേതാക്കള്‍ക്കു പോലും മുഖ്യമന്ത്രി അപ്രാപ്യനാണെന്നും നൊട്ടോറിയസ് ക്രിമിനല്‍ എഡിജിപി എം ആര്‍ അജിത് കുമാറിന്റെയും വാറോല സംഘത്തിന്റെയും കാട്ടുകള്ളന്‍ പി ശശിയുടെയും സ്വാധീന വലയത്തിലാണ് മുഖ്യമന്ത്രിയെന്നും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സാധാരണക്കാര്‍ക്കു വേണ്ടി നിലനില്‍ക്കുന്നതായിരുന്നു എന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്‌കാരമെന്നും എന്നാല്‍ ഇന്നത്തെ സിപിഎം അതില്‍ നിന്നു വ്യതിചലിക്കുകയാണെന്നും അന്‍വര്‍ ആരോപിച്ചു. […]

മുഖ്യമന്ത്രി ചതിച്ചു, പിണറായി എന്ന സൂര്യൻ കെട്ടുപോയി, പാർട്ടിയിൽ അടിമത്തം’; യുദ്ധപ്രഖ്യാപനവുമായി അൻവർ.

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ച് പി വി അന്‍വര്‍ എംഎല്‍എ. പിണറായി വിജയനെ കണ്ടത് അച്ഛന്‍റെ സ്ഥാനത്താണ് എന്നിട്ടും അദ്ദേഹം എന്നെ ചതിച്ചെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. പിണറായി വിജയന്‍ എന്ന സൂര്യൻ കെട്ടുപോയി. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്കായി. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് വഹിക്കാനുള്ള അര്‍ഹത ഇല്ലെന്നും അന്‍വര്‍ ആഞ്ഞടിച്ചു. പാർട്ടിയിൽ അടിമത്തമാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തുന്നു. അഞ്ച് മിനിട്ട് നേരമേ മുഖ്യമന്ത്രിയുമായി സംസാരിച്ചുള്ളൂ. ഉള്ള് തുറന്ന് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. എന്നാല്‍, നിസഹായാവസ്ഥയാണ് […]

ബാഗേജ് പരിധി: പ്രവാസികളുടെ പ്രതിഷേധത്തിന് മുന്നിൽ തീരുമാനം പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

അബുദാബി: എയർ ഇന്ത്യ എക്സ്പ്രസ് യുഎഇ-ഇന്ത്യ സെക്ടറിൽ വെട്ടിക്കുറച്ച സൗജന്യ ബാഗേജ് പരിധി പ്രവാസികളുടെ വൻ പ്രതിഷേധത്തെ തുടർന്ന് പുനഃസ്ഥാപിച്ചു. ഇന്ന് അർധരാത്രി 12നു ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉടമകൾക്ക് 30 കിലോ ബാഗേജ് കൊണ്ടുപോകാം. നേരത്തെ 20 കിലോയാക്കിയാണ് കുറച്ചിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് ബാഗേജ് പരിധി 30ൽനിന്ന് 20 കിലോയാക്കി കുറച്ചിരുന്നത്. എല്ലാ സമയത്തും നിറയെ യാത്രക്കാരുള്ള ഏറ്റവും ലാഭകരമായ യുഎഇ-ഇന്ത്യ  സെക്ടറിലെ യാത്രക്കാരെ പിഴിയുന്ന എയർലൈൻ […]

മുഖ്യമന്ത്രിയെ പാർട്ടി തിരുത്തിയില്ല, പിണറായി പറയുന്നത് അജിത് കുമാറിന്റെ തിരക്കഥ; ഇനി പ്രതീക്ഷ കോടതിയിലെന്നും പി.വി അൻവർ

മലപ്പുറം: മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പിവി അൻവര്‍ എംഎല്‍എ. പരസ്യപ്രസ്താവന പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശം ലംഘിച്ചുകൊണ്ട് നിലമ്പൂര്‍ ഗസ്റ്റ് ഹൗസിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിവി അൻവര്‍ തുറന്നടിച്ചത്. കേരളത്തിലെ പൊതുസമൂഹത്തിന് മുന്നിൽ ഇങ്ങനെ രണ്ടാമതും പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് പൊതുപ്രസ്താവനകള്‍ താത്കാലികമായി അവസാനിപ്പിച്ചതായിരുന്നുവെന്ന് പിവി അൻവര്‍ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷമെ പ്രതികരിക്കുകയുള്ളുവെന്ന് പറഞ്ഞിരുന്നത്. പാര്‍ട്ടിയുടെ അഭ്യര്‍ത്ഥനയിൽ പറഞ്ഞത് ആരോപണങ്ങളിൽ അന്വേഷണം ഉണ്ടാകുമെന്നമാണ് പറഞ്ഞത്. എന്നാല്‍, കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നത്. മരം മുറിയുമായി ബന്ധപ്പെട്ട് […]

അർജുന്റെ മൃതദേഹം സർക്കാർ ചെലവിൽ നാട്ടിൽ എത്തിക്കും; മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി: അർജുന്റെ മൃതദേഹം സർക്കാർ ചെലവിൽ നാട്ടിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഡിഎൻ എ പരിശോധനയുടെ ഫലം വന്നതിന് ശേഷം അർജുന്റേതെങ്കിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യങ്ങളിൽ ഒന്നായിരുന്നു ഷിരൂരിലേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നിരവധി പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കുമൊടുവിൽ 71 ദിവസത്തിനിപ്പുറം ആ ദൗത്യം അവസാനിക്കുമ്പോൾ അർജുന്റെ കുടുംബത്തെ ചേർത്തുപിടിക്കേണ്ട സമയമായിരിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ‘‘അര്‍ജുന്‍ എവിടെയെന്ന് കുടുംബം നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു. […]

പാസ്പോർട്ട് മാതൃകയിൽ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെട്ടാൽ മാത്രം ആധാറിന് അം​ഗീകാരം നൽകിയാൽ മതിയെന്ന് തീരുമാനം

തിരുവനന്തപുരം: 18 വയസ്സ് പൂർത്തിയായവർ പുതിയ ആധാർ കാർഡിനായി അപേക്ഷിക്കുമ്പോൾ പാസ്പോർട്ട് മാതൃകയിൽ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെട്ടാൽ മാത്രം അം​ഗീകാരം നൽകിയാൽ മതിയെന്ന് തീരുമാനം. ആധാർ അപേക്ഷകനെ നേരിൽക്കണ്ട് ഉദ്യോദ​ഗസ്ഥന് ബോധ്യപ്പെട്ടാൽ മാത്രമേ ആധാർ അനുവദിക്കൂ. വില്ലേജ് ഓഫിസറാണ് അന്വേഷണത്തിന് എത്തുക. വ്യാജ ആധാർ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് പുതിയ പരിഷ്കാരം. മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതിനായി അപേക്ഷകർ പ്രത്യേകമായി ഫീസ് നൽകേണ്ടചില്ല. എറണാകുളം, തൃശൂർ ജില്ലകളിൽ വില്ലേജ് ഓഫിസർക്ക് പകരം അതത് തദ്ദേശ […]

ക്യാബിനുള്ളിലെ ചളിയിൽ മകന്റെ കളിവണ്ടിയും; ചളിയിലമർന്ന കണ്ണീർ കാഴ്ചകൾ …

ഷിരൂർ: 72 ദിവസം നീണ്ട കാത്തിരിപ്പിനൊടുവിൽ ഷിരൂരിലെ ഗംഗാവലി പുഴയിൽ നിന്ന് അർജുന്റെ ലോറി കരക്കെത്തിച്ചപ്പോൾ ബാക്കിയായത് ചില കണ്ണീർക്കാഴ്ചകൾ. ലോറിയിൽ നിന്ന് അർജുൻ യാത്രയിൽ ഉപയോഗിച്ച വസ്തുക്കൾ കണ്ടെടുത്തു. അർജുന്റെ ബാഗ്, രണ്ട് ഫോണുകൾ, പാചകത്തിനുപയോഗിക്കുന്ന കുക്കർ ഉൾപ്പെടെയുള്ള പാത്രങ്ങൾ, വാച്ച്, ചെരിപ്പുകൾ എന്നിവയാണ് കണ്ടെടുത്തത്. മകന്റെ കളിപ്പാട്ടവുമുണ്ടായിരുന്നു അർജുന്റെ ലോറിയിൽ. ഈ കളിപ്പാട്ടം ലോറിയില്‍ കാബിന് മുന്നില്‍ വെച്ചാണ് അര്‍ജുന്‍ യാത്ര ചെയ്തിരുന്നത്. മകന് വേണ്ടി അര്‍ജുന്‍ വാങ്ങി നല്‍കിയതായിരുന്നു ഇതെന്ന് അനിയന്‍ അഭിജിത്ത് […]

അർജ്ജുനിന്റെ വസ്ത്രം തിരിച്ചറിഞ്ഞു : കാബിനകത്ത് കൂടുതൽ അസ്ഥികൾ ..!

ഷിരൂർ: ഷിരൂരിൽ ഗംഗാവലിപ്പുഴയിൽ നിന്ന് അർജുന്റെ ലോറി കരയ്ക്ക് കയറ്റി. ക്യാബിനുള്ളിൽ കൂടുതൽ അസ്ഥികളുണ്ടെന്നാണ് വിവരം. ലോറിക്കകത്ത് നിന്ന് ഇവ പൂർണമായും ശേഖരിക്കും. അതിനിടെ ലോറിയുടെ കാബിനുള്ളിൽ നിന്ന് കിട്ടിയ ഷർട്ടും ബനിയനും അടക്കം അർജുൻ ഉപയോഗിച്ചിരുന്നതാണെന്ന് സഹോദരൻ തിരിച്ചറിഞ്ഞു. ഡിഎൻഎ ഫലം കിട്ടിയാലുടൻ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങും. അർജുൻ ഉപയോഗിച്ച വസ്തുക്കൾ മുഴുവൻ ലോറിയിൽ നിന്ന് തിരികെ വീട്ടിലേക്ക് കൊണ്ടുവരണമെന്നാണ് ഭാര്യ ഷിരൂരിലുള്ള സഹോദരനോട് ആവശ്യപ്പെട്ടത്. ഷിരൂരിൽ നിന്ന് അർജുന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് […]