ഒക്ടോബർ അഞ്ചിന് ശേഷം രാജ്യത്ത് പെട്രോൾ ഡീസൽ വില കുറക്കാം: സിഎൽഎസ്എ

ഒക്ടോബർ അഞ്ചിന് ശേഷം രാജ്യത്ത് പെട്രോൾ ഡീസൽ വില കുറച്ചേക്കാമെന്ന് വിദേശ നിക്ഷേപ സ്ഥാപനമായ സിഎൽഎസ്എയുടെ വിലയിരുത്തൽ. ക്രൂഡ് ഓയിൽ വില കുറയുന്നതും നവംബറിൽ മഹാരാഷ്ട്രയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും വില കുറയ്ക്കാനുള്ള കാരണമായി വിലയിരുത്തുന്നു. നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം ഒക്ടോബർ മധ്യത്തോടെ പ്രതീക്ഷിക്കുന്നതിനാൽ ഒക്ടോബർ അഞ്ചിന് ശേഷം വില കുറയ്ക്കാനുള്ള സാധ്യതയാണ് സിഎൽഎസ്എ കാണുന്നത്. ബിജെപിക്കും സഖ്യ കക്ഷികൾക്കും നിർണായകമായ മഹാരാഷ്ട്രയിൽ ജനപ്രീയമായ തീരുമാനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തൽ. 2023 സെപ്റ്റംബർ മുതൽ മാർച്ച് 2024 വരെ […]

കുടുംബത്തെയും ജെൻസനെയും നഷ്ടപ്പെട്ട ശ്രുതിക്ക് തണലൊരുങ്ങുന്നു

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വയനാട് പൊന്നടയിൽ വീട് ഒരുങ്ങുന്നു. തൃശൂർ , ചാലക്കുടി സ്വദേശികളാണ് ശ്രുതിക്ക് വീട് നിർമ്മിച്ചു നൽകുന്നത്. പതിനൊന്നര സെൻ്റ് ഭൂമിയിൽ 1500 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമ്മിക്കുന്നത്. ഇന്ന് 11 മണിക്ക് വീടിന്റെ തറക്കല്ലിടൽ ചടങ്ങ് നടക്കും. നേരത്തെ, വ്യവസായി ബോബി ചെമ്മണ്ണൂർ നല്‍കുന്ന പത്ത് ലക്ഷം രൂപ വീട് വെക്കാനായി എംഎല്‍എ ടി സിദ്ദിഖ് കൈമാറിയിരുന്നു. ശ്രുതിക്ക് ജോലി ലഭ്യമാക്കുന്നതിനായി സർക്കാർ […]

അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്ന് മുതൽ;കാണാതായ രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരും

ബാംഗ്ലൂർ : ഷിരൂരിൽ നിന്ന് അർജുന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. ഡിഎൻഎ പരിശോധനയ്ക്കായി സാംപിളുകള്‍ ഇന്നുതന്നെ ശേഖരിക്കും. ഇതിന്‍റെ ഫലം രണ്ടുദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. എത്രയും വേഗം നടപടികള്‍ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ ഭരണകൂടം ഇന്നലെതന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം, അർജുൻ ഓടിച്ചിരുന്ന ലോറി പൂര്‍ണമായി കരയിലെത്തിക്കാനുള്ള ശ്രമം രാവിലെ എട്ടിന് ആരംഭിക്കും. ഇന്നലെ ക്രെയിൻ ഉപയോഗിച്ച് കരകയറ്റാൻ ശ്രമിച്ചെങ്കിലും വടം പൊട്ടിയതോടെ ഇത് അവസാനിപ്പിക്കുകയായിരുന്നു. കാണാതായ മറ്റ് രണ്ട് പേർക്കായുളള തെരച്ചിൽ തുടരുമെന്നും അധികൃതർ […]

മുൻ എംഎൽഎ കെ പി കുഞ്ഞികണ്ണൻ അന്തരിച്ചു

കാസര്‍കോട്: ഉദുമ മുൻ എംഎൽഎയും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന കെ പി കുഞ്ഞികണ്ണൻ അന്തരിച്ചു.75 വയസ്സായിരുന്നു. അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കവെയാണ് അന്ത്യം. ‌സെപ്റ്റംബർ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണന്‍ സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിക്കണ്ണന്‍ കണ്ണൂരിൽ ചികിത്സയിലായിരുന്നു. രണ്ടു ദിവസം മുന്നേയാണ് ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയത്. 1987 ലാണ് നിയമസഭയില്‍ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചത് കുഞ്ഞിക്കണ്ണന്‍ മത്സരിച്ചത്. കെ കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ കുഞ്ഞിക്കണ്ണനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കാസര്‍കോട് […]

ഗവണ്‍മെന്റ് ഹോസ്റ്റലുകളിലും ആശുപത്രികളിലും നിരവധി ഒഴിവുകള്‍; പരീക്ഷയെഴുതാതെ ജോലി നേടാന്‍ അവസരം.

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പെരുമ്ബടപ്പ്, പെരിന്തല്മണ്ണ, മഞ്ചേരി, പരപ്പനങ്ങാടി, വണ്ടൂര് പ്രീമെട്രിക് ഹോസ്റ്റലുകളില് വിദ്യാര്ത്ഥികളുടെ രാത്രികാല പഠനത്തിനായി മേല്നോട്ടം വഹിക്കുന്നതിന് റസിഡന്റ് ട്യൂട്ടര്മാരെ നിയമിക്കുന്നു. താല്ക്കാലികാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: ബിരുദവും ബിഎഡുമുള്ള പട്ടികജാതി വിഭാഗത്തില്പ്പെട്ട ഉദ്യോഗാര്ത്ഥികള്ക്ക് അപേക്ഷിക്കാം. ശമ്ബളം: 12000 രൂപ പ്രതിമാസം. പെണ്കുട്ടികള്ക്കുള്ള മഞ്ചേരി പെരുമ്ബടപ്പ് വണ്ടൂര് പ്രീമെട്രിക് ഹോസ്റ്റലുകളില് വനിതകള്ക്കാണ് അവസരം. ഉദ്യോഗാര്ത്ഥികള് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള് സഹിതം സെപ്റ്റംബര് 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് മലപ്പുറം ജില്ലാ പട്ടികജാതി വികസന […]

ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകും; മന്ത്രി കെ ബി ഗണേഷ്‌കുമാർ

ഡ്രൈവിങ് ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. നിലവിലെ കാർഡ് ലൈസൻസിനു പകരം ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ ഡിജിറ്റൽ ലൈസൻസിനെ ക്രമീകരിക്കും. ലൈസൻസിൽ ക്യൂആർ കോഡ് സൗകര്യം ഏർപ്പെടുത്തുമെന്നും ലൈസൻസ് പാസാകുന്ന വ്യക്തിയ്ക്ക് ക്യൂ ആർ കോഡും ഫോട്ടോയും അടക്കം വെച്ച് ഡിജിറ്റലാക്കി ഫോണിൽ സൂക്ഷിക്കാവുന്ന രീതിയിലായിരിക്കും ലൈസൻസിൻ്റെ ഡിജിറ്റലൈസേഷനെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 13 സ്ഥലങ്ങളിൽ കൂടി കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുമെന്നും എല്ലാ […]

ഡിഎൻഎ പരിശോധനയില്ല : അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും

ഷിരൂർ : അർജുൻ ലോറിയിൽ കിടന്നുറങ്ങുന്നത് കണ്ടുവെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയില്ലാതെവിട്ട് നൽകാൻ കാർവാർ ജില്ലാ ഭരണ കൂടത്തിന്റെ തീരുമാനം. 72 ദിവസങ്ങൾക്ക് ശേഷമാണ് നദിക്കടിയിലെ ലോറിയിലെ ക്യാബിനിൽ നിന്നും അർജുന്റെ മൃതദേഹം പുറത്തെടുത്തത്. ഡിഎൻ എ സാമ്പിൾ എടുത്ത ശേഷം മൃതദേഹം വിട്ട് നൽകാനാണ് തീരുമാനം. ഇതുവഴി കടന്നുപോയ ലോറി ഡ്രൈവറാണ് അർജുന്റെ ലോറി സ്ഥലത്തുണ്ടായിരുന്നുവെന്നും ലോറിയിലെ ക്യാബിനിൽ കിടന്നുറങ്ങുന്നത് കണ്ടുവെന്നും സ്ഥിരീകരിച്ചത്. ഈ സാക്ഷി മൊഴി അടിസ്ഥാനമാക്കിയാണ് ഡിഎൻഎ […]

തിളച്ച പാൽ ദേഹത്തേക്ക് മറിഞ്ഞ് ഒരു വയസുകാരന് ദാരുണാന്ത്യം

താമരശ്ശേരി: ദേഹത്ത് തിളച്ച പാൽ മറിഞ്ഞ് പൊളളലേറ്റ് താമരശ്ശേരിയിൽ ഒരു വയസുകാരന് ദാരുണാന്ത്യം. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ താമസിക്കുന്ന നസീബ്-ജസ്‌ന ദമ്പതികളുടെ മകൻ അസ്ലൻ അബ്ദു‌ള്ളയാണ് പൊള്ളലേറ്റ് ചികിത്സയിലിക്കെ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ച പാല് മറിഞ്ഞത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു മരണം. സഹോദരങ്ങൾ നേഹ നസീബ്, അംദാൻ അബ്ദുള്ള, അൽഹാൻ അബദുള്ള.

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, വരും മണിക്കൂറിൽ 11 ജില്ലയിൽ മഴ സാധ്യത, 2 ജില്ലയിൽ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്തെ 11 ജില്ലകളിൽ വരും മണിക്കൂറിൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രാത്രി 8 മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിരിക്കുന്നത്. അതേസമയം ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കര്‍ണാടക സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം വിജയിച്ചെന്ന് സിദ്ധരാമയ്യ; കടപ്പെട്ടിരിക്കുന്നുവെന്ന് കെ സി വേണുഗോപാല്

ഷിരൂര്‍: ഗംഗാവലിപ്പുഴയിലെ തിരച്ചിലില്‍ അര്‍ജുന്റെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദൗത്യം വിജയിച്ചുവെന്നും ദൗത്യം ലക്ഷ്യത്തിലെത്തിക്കാനായതില്‍ സംതൃപ്തിയുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. കെ സി വേണുഗോപാലും എം കെ രാഘവന്‍ എം പിയും തിരച്ചില്‍ തുടരാന്‍ ആവശ്യപ്പെട്ടിരുന്നു. കര്‍ണാടക സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് വിജയിച്ചതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കര്‍ണാടക മുഖ്യമന്ത്രിയോട് നന്ദി പറയുന്നുവെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. കാലാവസ്ഥ പ്രതികൂലമായിട്ടും പിന്‍മാറാത്ത കര്‍ണാടക സര്‍ക്കാരിനോട് കേരളം കടപ്പെട്ടിരിക്കുന്നുവെന്നും 71 ദിവസത്തെ പ്രയത്‌നത്തിനൊടുവിലാണ് ലക്ഷ്യം […]