സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വര്‍ധന

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവെന്ന് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍. കഴിഞ്ഞ രണ്ടര വര്‍ഷത്തെ കണക്കെടുത്താല്‍ 48,899 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2019 മുതല്‍ 2021 ഡിസംബര്‍ വരെ മൂന്ന് വര്‍ഷം ആകെ 43,151 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ആറുമാസം ബാക്കിനില്‍ക്കെ 5748 കേസുകളുടെ വര്‍ധനവ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ 2019 മുതല്‍ 2024 ജൂലൈ വരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ യഥാക്രമം.. 2019 – 14,293, 2020 – 12,659, 2021-16,199, 2022 […]

ഹജ്ജ് 2025- സെപ്തംബർ 23 വരെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് കവര്‍ നമ്പര്‍ അനുവദിച്ചു.കവര്‍ നമ്പര്‍ ലഭിക്കാത്തവര്‍ ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം.

ഹജ്ജ് 2025ന് സെപ്തംബര്‍ 23 വരെ ഓണ്‍ലെന്‍ അപേക്ഷ സമര്‍പ്പിച്ച സ്വീകാര്യയോഗ്യമായ എല്ലാ അപേക്ഷകര്‍ക്കും കവര്‍ നമ്പറുകള്‍ അനുവദിച്ചു. മുഖ്യ അപേക്ഷകന്റെ അപേക്ഷയില്‍ രേഖപ്പെടുത്തിയ മൊബൈല്‍ നമ്പറിലേക്ക് എസ്.എം.എസ്. ആയും ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ അപേക്ഷകരുടെ യൂസര്‍ ഐ.ഡിയും പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തും പാസ്‌പോര്‍ട്ട് നമ്പര്‍ എന്‍ട്രി ചെയ്തും കവര്‍ നമ്പര്‍ പരിശോധിക്കാവുന്നതാണ്. കവര്‍ നമ്പറിന് മുന്നില്‍ 65+ വയസ്സ് വിഭാത്തിന് KLR എന്നും ലേഡീസ് വിതൗട്ട് മെഹറത്തിന് KLWM എന്നും ജനറല്‍ കാറ്റഗറിക്ക് KLF […]

കേരളത്തിലെ ആദ്യ RDF ഉദ്ഘാടനം മലപ്പുറം ജില്ലാ കളക്ടർ നിർവഹിച്ചു 

മലപ്പുറം: കേരളത്തിൽ എല്ലായിടങ്ങളിലും സങ്കേതിക മികവുള്ള മാലിന്യ സംസ്കരണ പ്ലാൻ്റുകൾ അനിവാര്യമാണെന്ന് മലപ്പുറം ജില്ലാ കലക്ടർ വി.ആർ വിനോദ് IAS അഭിപ്രായപ്പെട്ടു. ഗ്രീൻവോർമസ് സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ ആർ.ഡി.എഫ് പ്ലാൻ്റ് മഞ്ചേരിയിലെ എളങ്കൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൈവറ്റ് പബ്ലിക് സംരംഭങ്ങളുടെ സംയോജിത പ്രവർത്തനം നമ്മുടെ നാടിന്റെ മാലിന്യ സംസ്കരണ പ്രവർത്തനത്തിന്റെ നിലവാരം ഉയര്ത്തുമെന്നും കൃത്യമായ മാലിന്യ സംസ്കരണത്തിന് ഇത്തരം ശാസ്ത്രീയമായ മാലിന്യ സംസ്കരണരീതികളുള്ള പ്ലാന്റുകൾ അനിവാര്യമാണെന്നും കലക്ടർ കൂട്ടിച്ചേർത്തു. മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളിൽ നിന്ന് […]

ഒടുവിൽ ടെലിഗ്രാം വഴങ്ങി; നിയമവിരുദ്ധ ഉള്ളടക്കം കൈമാറുന്നവർക്ക് ഇനി പിടിവീഴും

നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി സംശയിക്കുന്ന ഫോൺ നമ്പറുകളും ഐപി അഡ്രസുകളും പോലുള്ള ഉപയോക്തൃ വിവരങ്ങൾ നിയമസംവിധാനങ്ങളുമായി പങ്കുവെയ്ക്കുമെന്ന പ്രഖ്യാപനവുമായി ടെലിഗ്രാം സിഇഒ പവൽ ദുറോവ്. ടെലിഗ്രാം പ്ലാറ്റ്‌ഫോമിൽ നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ മാസം ഫ്രഞ്ച് അധികൃതർ ദുറോവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നയമാറ്റത്തെക്കുറിച്ച് വ്യക്തമാക്കി ദുറോവ് രംഗത്ത് വന്നിരിക്കുന്നത്. ഈ മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്നതിനായി ടെലിഗ്രാം അതിൻ്റെ സേവന നിബന്ധനകൾ അപ്ഡേറ്റ് ചെയ്തതായി ദുറോവ് വെളിപ്പെടുത്തി. ടെലിഗ്രാമിൻ്റെ സെർച്ച് ഫീച്ചർ […]

റെയിൽ പാളത്തിന്റെ ഇരുമ്പ് മോഷ്ടിച്ച് കടത്താൻ ശ്രമം; ചേലേമ്പ്ര സ്വദേശികളായ രണ്ടു പേർ അറസ്‌റ്റിൽ

ഫറോക്ക്: റെയിൽ പാളത്തിൻ്റെ ഇരുമ്പ് കഷണം മോഷ്ടിച്ചു ബൈക്കിൽ കടത്തുകയായിരുന്ന രണ്ടു പേരെ പൊലീസിന്റെ രാത്രി പട്രോളിങ് സംഘം പിടികൂടി. ചേലേമ്പ്ര പുല്ലിപ്പറമ്പ് മമ്പേക്കാട്ട് വിജേഷ്(31), ഇടിമൂഴിക്കൽ ചേലുപ്പാടം സെൽവൻ(41) എന്നിവരാണ് പിടിയിലായത്. പ്രതികളെ റെയിൽവേ പൊലീസിനു കൈമാറി. പട്രോളിങ് നടത്തുകയായിരുന്ന ഫറോക്ക് ‌സ്റ്റേഷൻ സിപിഒമാരായ കെ.അതുൽ, പി.ജിബിൻ എന്നിവർ ഇന്നലെ പുലർച്ചെ കോട്ടക്കടവ് വച്ചാണ് സംശയാസ്‌പദമായ സാഹചര്യത്തിൽ ഇവരെ കണ്ടത്. പൊലീസ് കൈ കാണിച്ചപ്പോൾ സംഘം ബൈക്ക് നിർത്താതെ കടന്നു. ഇതോടെ ബൈക്കിൽ പിന്തുടർന്നു തടഞ്ഞ് […]

മലപ്പുറത്ത് കസ്റ്റംസിന്റെ വമ്പൻ സിഗരറ്റുവേട്ട

കൊച്ചി: മലപ്പുറം കേന്ദ്രീകരിച്ച് കൊച്ചി കസ്റ്റംസ് പ്രിവന്റീവിന്റെ വമ്പൻ വിദേശ സിഗരറ്റുവേട്ട. കാക്കഞ്ചേരിയിലെ ’ഡെറിവെറി’ വെയർഹൗസിൽ നടന്ന റെയ്ഡിൽ 12.88 ലക്ഷം വിദേശ സിഗരറ്റുകളാണ് പിടിച്ചെടുത്ത്. ഇന്ത്യൻ വിപണിയിൽ 1.67 കോടി രൂപ വിലമതിക്കുന്നതാണിത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. വെയർഹൗസിനുള്ളിൽ 33 പാഴ്‌സൽ ബോക്‌സുകളിലായിരുന്നു സിഗരറ്റുകൾ സൂക്ഷിച്ചിരുന്നത്. ഇന്ത്യൻ വിപണിയിൽ വിൽക്കാനുള്ള നിയമപരമായ മുന്നറിയിപ്പുകളൊന്നും സിഗരറ്റ് പായ്ക്കറ്റുകളിലില്ലായിരുന്നു. ഡൽഹി, ഗുജറാത്ത്, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ഈ സിഗരറ്റുകൾ എത്തിച്ചിരിക്കുന്നത്. വിവിധ തുറമുഖങ്ങൾ വഴിയാകാം […]

അബ്ദുൾ റഹീമിന്റെ മോചനം ഒക്ടേക്ടോബർ പത്തിനകം ഉണ്ടാകുമെന്നു സൂചന

കോഴിക്കോട്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുദുൾ റഹീമിൻ്റെ മോചനം ഒക്ടേക്ടോബർ പത്തിനകം ഉണ്ടാകുമെന്നു സൂചന. ജയിലിൽനിന്നു പുറത്തിറങ്ങി നാട്ടിലേക്കു വരാനുള്ള ഔട്ട്പാസ് ലഭിക്കുന്നതോടെ റഹീമിനു നാട്ടിലെത്താൻ കഴിയും. ഔട്ട്പാസിനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്ന് റഹീമിന്റെ മോചനത്തിനുവേണ്ടി സൗദിയിൽ പ്രവർത്തിക്കുന്ന കമ്മിറ്റിയുടെ ഭാരവാഹികൾ അറിയിച്ചു. റഹീമിനെ ജയിലിൽനിന്നു വിട്ടയച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിട്ട് ഒരു മാസത്തിലേറെയായി. എന്നാൽ, ജയിലിൽനിന്നു പുറത്തിറക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടില്ല. ഇതു പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. രണ്ടാഴ്‌ചകൂടി സമയമെടുക്കുമെന്നാണു വിവരം. […]

പീഡനക്കേസിൽ നടൻ ഇടവേള ബാബു അറസ്റ്റിൽ

കൊച്ചി: പീഡനക്കേസിൽ നടൻ ഇടവേള ബാബു അറസ്റ്റിൽ. കൊച്ചിയിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനക്ക് വിധേയനാക്കിയ ശേഷം നടനെ വിട്ടയക്കും. ‘അമ്മ’യിൽ അംഗത്വം വാഗ്ദ‌ാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. അതേസമയം ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിനെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഹൈക്കോടതി മുൻകൂർ ജാമ്യഹരജി തളളിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചിട്ടും സിദ്ദിഖിനെക്കുറിച്ച് വിവരമില്ല. ലുക്ക് […]

വേർപാട്

വലിയോറ : മുതലമാട് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് വി .കെ മമ്മു ഹാജി മരണപ്പെട്ടു കബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് മുതലമാട് ജുമാ മസ്ജിദിൽ

മഞ്ചേരിയിൽ ഇന്ന് സൂപ്പർ ക്ലാസിക്കോ, മലപ്പുറം എഫ്.സി-കണ്ണൂർ വാരിയേഴ്സ്

മലപ്പുറം- ആരാധകരുടെ പ്രിയ മൈതാനമായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഇന്ന് സൂപ്പർ ക്ലാസിക്കോ. മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ നാലാം റൗണ്ട് മത്സരത്തിൽ മലപ്പുറം എഫ്സി കണ്ണൂർ വാരിയേഴ്സുമായി മാറ്റുരയ്ക്കും. കിക്കോഫ് രാത്രി 7.30 ന്. കേരള ഫുട്ബോളിലെ പരമ്പരാഗത ശക്തികളായ മലപ്പുറവും കണ്ണൂരും ഏറെ നിർണായകമായ മത്സരത്തിനാണ് ഇന്ന് ബൂട്ടുമുറുക്കുന്നത്.