മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിപ്പിച്ചുകൊന്ന കേസിന്റെ വിചാരണ ഡിസംബർ രണ്ട് മുതൽ

തി​രു​വ​ന​ന്ത​പു​രം: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ ​എം ​ബ​ഷീ​റി​നെ കാറിടിപ്പിച്ചുകൊന്ന കേ​സി​ൻറെ വി​ചാ​ര​ണ ഡി​സം​ബ​ർ ര​ണ്ടിന് തുടങ്ങും. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഡിസംബർ 18വ​രെയാണ് വിചാരണ നടക്കുക. 2019 ആഗ​സ്ത് മൂ​ന്നി​ന് പുലർച്ചെ ഒ​ന്നി​നാ​ണ് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നും സു​ഹൃ​ത്ത് വ​ഫ​യും സ​ഞ്ച​രി​ച്ച കാ​ർ ഇ​ടി​ച്ചു ബ​ഷീ​ർ കൊ​ല്ല​പ്പെ​ട്ട​ത്. ശ്രീറാം വെങ്കട്ടരാമനായിരുന്നു സംഭവസമയം കാറോടിച്ചിരുന്നതെന്നും ഈ സമയം ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. 100 സാ​ക്ഷി​ക​ളാണ് കേ​സിലുള്ളത്. ഇതിൽ […]

ഷിരൂരിൽ അർജുനായുള്ള തെരച്ചിൽ ഇന്നും തുടരും; ഉത്തര കന്നഡ ജില്ലയിൽ റെഡ് അലർട്ട്

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായുള്ള മൂന്നാംഘട്ട തെരച്ചിൽ ആറാം ദിവസവും തുടരും. ഇന്നും ഉത്തര കന്നഡ ജില്ലയിൽ റെഡ് അലർട്ടാണ്. കനത്ത മഴ പെയ്താൽ ഡ്രഡ്ജിംഗ് താത്കാലികമായി നിർത്തും. ഇന്നലെയും റെഡ് അലർട്ടായിരുന്നുവെങ്കിലും രാവിലെ മാത്രമാണ് മഴ പെയ്തത് എന്നതിനാൽ ഡ്രഡ്ജിംഗ് നടന്നിരുന്നു ഇന്നലത്തെ തെരച്ചിലിലും നേരത്തെ പുഴയിൽ വീണ ടാങ്കറിന്റെ ഭാഗങ്ങൾ അല്ലാതെ അർജുന്റെ ലോറിയുടെ ഒരു ഭാഗവും കണ്ടെത്തിയിരുന്നില്ല. നേരത്തെ ഡ്രോൺ റഡാർ സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ റിട്ട. […]

തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം; റിപ്പോർട്ട് പരിശോധിച്ച് മുഖ്യമന്ത്രി, അന്വേഷണത്തിൽ ഇന്ന് തീരുമാനം

തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ സർക്കാർ വിശദമായ അന്വേഷണം പ്രഖ്യാപിക്കുമോയെന്ന് ഇന്നറിയാം. ഡിജിപിക്ക് കൈമാറിയ എഡിജിപിയുടെ റിപ്പോർട്ടും, എഡിജിപിക്കെതിരായ കുറിപ്പും മുഖ്യമന്ത്രി ഇന്നലെ പരിശോധിച്ചിരുന്നു. എഡിജിപിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഡിജിപിയുടെ കുറിപ്പിലുള്ളത്. ഇതുംകൂടി പരിഗണിച്ചാകും സർക്കാർ നീക്കം. പൂരം അലങ്കോലപ്പെട്ടതിന് പിന്നിൽ തിരുവമ്പാടി ദേവസ്വത്തിൻ്റെ സംശയാസ്പദ നീക്കമുണ്ടായെന്നാണ് എഡിജിപിയുടെ കണ്ടെത്തൽ. വിശദമായ അന്വേഷണമാണ് സിപിഐയും കോണ്‍ഗ്രസും ആവശ്യപ്പെടുന്നത്. ഗൂഡാലോചന പുറത്തുവരാൻ വിശദമായ അന്വേഷണം ഡിജിപിയും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ ജുഡീഷ്യൽ അന്വേഷണമോ ക്രൈം ബ്രാഞ്ച് അന്വേഷണമോ സർക്കാറിന് പ്രഖ്യാപിക്കേണ്ടിവരുന്ന […]

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ധനസഹായം വിതരണം ചെയ്‌തു 2 കോടി 52 ലക്ഷം രൂപ വിതരണം ചെയ്‌തു

കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ എന്നീ സ്ഥലങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരന്തത്തിനിരയായ വ്യാപാരികൾക്കും തൊഴിലാളികൾക്കും സംഘടനാ ധനസഹായ വിതര ണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ കൈനാട്ടിയി ലെ ജില്ലാ വ്യാപാര ഭവനിൽ വച്ച് നടത്തി. ദുരന്തത്തിൽ മരണപ്പെട്ട വ്യാപാരികളുടെ അവകാശികൾക്കും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ അവകാശികൾ ക്കും ഇപ്പോൾ ചികിത്സയിൽ കഴിയുന്നവർക്കും ആണ് സഹായ വിതരണം നടത്തിയത് മരണപ്പെട്ട വ്യാപാരികളുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ തോതിൽസഹായ ധനം നൽകി. മരണപ്പെട്ട തൊഴിലാളികളുടെ […]

വയനാട്ടിൽ യു.ഡി.എഫിൽ ഭിന്നത : ജില്ലാ യുഡിഎഫ് കൺവീനർ രാജിവച്ചു

കൽപ്പറ്റ : വയനാട് യുഡിഎഫ് കൺവീനർ കെ.കെ.വിശ്വനാഥൻ രാജിവച്ചു. ‍ഡിസിസി പ്രസിഡന്റ് എല്ലാ പരിപാടികൾക്കും വിലങ്ങുതടിയായി നിൽക്കുന്നുവെന്നാരോപിച്ചാണ് രാജി. ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ശേഷമായിരുന്നു രാജി. യുഡിഎഫ് മെമ്പർമാരെ പോലും ഫോണിൽ വിളിക്കാൻ അനുവാദമില്ലെന്നും ഡിസിസി പ്രസിഡന്റ് ഉപജാപക സംഘവുമായിട്ടാണ് പ്രവർത്തിക്കുന്നതെന്നും രാജിവച്ചെന്ന് അറിയിച്ചു പുറത്തിറക്കിയ കുറിപ്പിൽ ആരോപിക്കുന്നു. ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടക്കുന്നത് ഗ്രൂപ്പ് പ്രവർത്തനമാണ്. കെപിസിസിയുടെ മാനദണ്ഡങ്ങൾ മുഴുവൻ കാറ്റിൽപ്പറത്തിയാണ് പുനഃസംഘടന നടത്തുന്നത്. പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ടവരെ ഒഴിവാക്കി പഴയ ഡിഐസിക്കാരെയും എ […]

മെക് സെവൻ ഹെൽത്ത് ക്ലബ് ഒതുക്കുങ്ങൽ യൂണിറ്റ് ട്രയൽ റൺ ഞായറാഴ്ച

കോട്ടക്കൽ : മെക് സെവൻ ഹെൽത്ത് ക്ലബ് ഒതുക്കുങ്ങൽ യൂണിറ്റ് ട്രയൽ റൺ ഞായറാഴ്ച (29/09/2024) തുടക്കം കുറിക്കും. ഒതുക്കുങ്ങൽ ഗവൺമെന്റ് ഹൈസ്കൂൾ ഗ്രൗണ്ടിൽ രാവിലെ 6:00 മണി മുതൽ 6:30 വരെ ആയിരിക്കും പരിപാടി. സ്ത്രീകൾക്കും ഹെൽത്ത് ക്ലബിന്റെ ഭാഗമായി ഇതിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താത്പര്യമുള്ളവർ പേര്, സ്ഥലം, മൊബൈൽ നമ്പർ എന്നിവ സഹിതം ഗ്രൂപ്പിൽ ടൈപ്പ് ചെയ്ത് അയച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതോടൊപ്പം മെക് സെവൻ ഹെൽത്ത് ക്ലബ് ഒതുക്കുങ്ങൽ ആരംഭിക്കുന്ന വിവരം നിങ്ങളുടെ […]

വിറക് ശേഖരിച്ച് കൊണ്ടിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച് മോഷ്ടാവ് കടന്നു കളഞ്ഞു

ഒഴൂർ : പറമ്പില്‍ വിറക് ശേഖരിച്ച് കൊണ്ടിരുന്ന സ്ത്രീയുടെ നാലര പവന്റെ മാല പൊട്ടിച്ച് മോഷ്ടാവ് കടന്നു കളഞ്ഞുഒഴൂർ തലക്കടുത്തൂർ സ്വദേശിനിയായ സ്ത്രീയുടെ മാലയാണ് കവർന്നത്. പുതിയ വീട് പണിയുന്ന കരിങ്കപ്പാറ പരപ്പാറപ്പുറത്ത് പറമ്പിലെ വിറക് ശേഖരിച്ചു കൊണ്ടിരിക്കെബൈക്കിൽ എത്തിയ മോഷ്ടാവ് ഞെടിയിടയിൽ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം താനൂർ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

തൃശൂർ മാജിക് കാലിക്കറ്റ് എം സിയെ തുരത്തി

അവിശ്വസനീയ തിരിച്ചുവരവ് കണ്ട മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ നാലാം റൗണ്ട് മത്സരത്തിൽ തൃശൂർ മാജിക് എഫ്സി 2-2 ന് കാലിക്കറ്റ് എഫ്സിയെ സമനിലയിൽ തളച്ചു. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൻ്റെ രണ്ടാം പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. രണ്ടു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു തൃശൂർ ടീമിൻ്റെ തിരിച്ചു വരവ്. മുഹമ്മദ് റിയാസ്, പി എം ബ്രിട്ടോ കാലിക്കറ്റ് എഫ്സിക്കായും ബ്രസീൽ താരങ്ങളായ ഫിലോ, ലൂക്കാസ് സിൽവ എന്നിവർ തൃശൂർ ടീമിനായും സ്കോർ […]

വേർപാട്

വേങ്ങര : ചേറൂർ സ്വദേശിയും പൗരപ്രമുഖനും ജീവകാരുണ്യ പ്രവർത്തകനും വേങ്ങര ചുക്കാൻ ടവർ ഉടമയും, ചുക്കാൻ പരേതനായ കുഞ്ഞിമുഹമ്മദാജി ( വല്ല്യാപ്പു ) എന്ന വരുടെ മകൻ ചുക്കാൻ മൊയ്തീൻകുട്ടി എന്ന (കുഞ്ഞു ) അൽപ്പം മുമ്പ് മരണപ്പെട്ടു. ഖബറടക്കം നാളെ (25/09/24) രാവിലെ 9 മണിക്ക് ചേറൂർ  വലിയ ജുമുഹത്ത് പള്ളിയിൽ

അൽഐനിൽ നിന്ന് അവധിക്കു നാട്ടിലെത്തിയ പൊന്നാനി സ്വദേശിനി മരിച്ചു.

യുഎഇയിലെ അൽഐനിൽ നിന്ന് അവധിക്കു നാട്ടിലെത്തിയ പൊന്നാനി സ്വദേശിനി മരിച്ചു. കാവിലപ്പടി പിലാക്കൽ അബ്ദുൽ ഖാദറിന്റെ ഭാര്യ പൊന്നാനി ചന്തപ്പടി സ്വദേശിനി രേഷ്മ എന്ന അസ്മയാണ് (44) മരിച്ചത്. ലുലു റീജനൽ ഓഫീസ് സെക്രട്ടറിയായ ഭർത്താവ് അബ്ദുൽ ഖാദറിനൊപ്പം 20 വർഷമായി അൽ ഐനിൽ താമസിച്ചു വരികയായിരുന്നു അസ്മ.ഉംറ തീർഥാടനം കഴിഞ്ഞ് കുടുംബ സമേതം നാട്ടിലെത്തിയതിന് ശേഷം അസുഖ ബാധിതയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകൻ: അബ്ദുൽ ബാസിത്:(ഈജിപ്ത് – അൽ നഹ്ദ യൂനിവേഴ്സിറ്റി എം ബി ബി […]