പോപ്പുലർ ന്യൂസ് 5-ാം വാർഷികാഘോഷം ജനകീയ ഉത്സവമായി

വേങ്ങര : പോപ്പുലർ ന്യൂസ് അഞ്ചാം വാർഷികാഘോഷം വേങ്ങര വ്യാപാരഭവനിൽ സ്പാർക്സ് 2024 എന്ന പേരിൽ പ്രൗഢമായി ആഘോഷിച്ചു. പഴയകാല കലാകാരൻമാരുടെ ചിത്ര പ്രദർശനവും വിവിധ പ്രദേശങ്ങളിലെ പോപ്പുലർ ന്യൂസ് റിപ്പോർട്ടർമാർക്കുള്ള ഐഡി കാർഡ് വിതരണവും നടത്തിക്കൊണ്ട് ഞായറാഴ്ച (27/10/2024) രാവിലെ 11:00 മണിമുതൽ ആരംഭിച്ചു. എം.പി ഹംസ, ഹംസ പൂഴിത്തറ, അസ്ജാൻ, സനീഫ്, നാസർ കൊളക്കാട്ടിൽ, ബ്രഷ് മാൻ മുഹമ്മദലി എന്നിവരുടെ സാന്നിധ്യത്തിൽ മാനുകുട്ടി (ദീപ്തി ഫോട്ടോഗ്രാഫർ) ഉദ്ഘാടന കർമ്മം നിർവഹിച്ചു. വിവിധ ദേശങ്ങളിൽ നിന്നായി […]

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം; തിരുവമ്പാടി സ്വദേശിയായ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

മലപ്പുറം : ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് എംവിഡി സസ്‌പെന്‍ഡ് ചെയ്തു. പൊന്നാനി ഡിപ്പോയിലെ ഡ്രൈവര്‍ കോഴിക്കോട് തിരുവമ്പാടി സ്വദേശി അബ്ദുല്‍ അസീസിന്റെ(45) ലൈസന്‍സാണ് പൊന്നാനി എംവിഡി സസ്‌പെന്‍ഡ് ചെയ്തത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവിങ്ങിനിടെ അബ്ദുല്‍ അസീസ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തു വന്നിരുന്നു. ചൊവ്വാഴ്ച് വൈകിട്ട് തിരുരില്‍നിന്ന് പൊന്നാനിയിലേക്കു വരുന്നതിനിടെയാണ് അബ്ദുല്‍ അസീസ് ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്. ഡ്രൈവര്‍ അശ്രദ്ധമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ യാത്രക്കാര്‍ മൊബൈല്‍ […]

കരിപ്പൂർ വിമാനത്താവളത്തിലെ വ്യാജ ബോംബ് ഭീഷണിയിൽ ആദ്യ അറസ്റ്റ്

കൊണ്ടോട്ടി കരിപ്പൂരിൽ നിന്നുള്ള വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസ് (26) നെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കരിപ്പൂർ -അബുദാബി വിമാനത്തിന് നേരെയായിരുന്നു ഇയാൾ വ്യാജ ബോംബ് ഭീഷണി ഉയർത്തിയത്. കരിപ്പൂർ വിമാനത്താവളത്തിലെ നിരവധി വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണികൾ ഉണ്ടായിരുന്നു. അതിലെ ആദ്യ കേസിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ 29 നാണ് ഇയാൾ വ്യാജ ബോംബ് ഭീഷണി […]

മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്ബയിൻ ; 68 ഹരിത ടൂറിസം കേന്ദ്രങ്ങളുടെ പ്രഖ്യാപനം നവംബര്‍ 1ന്

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്ബയിനിലൂടെ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ മുഖം മാറ്റാനൊരുങ്ങി സർക്കാർ.സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 68 വിനോദ സഞ്ചാര കേന്ദ്രങ്ങളെ നവംബർ 1 ന് ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കും. ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയവയുടെ നേതൃത്വത്തില്‍ മാലിന്യസംസ്കരണം, പ്ലാസ്റ്റിക് നിരോധനം നടപ്പാക്കല്‍, ബദല്‍ സംവിധാനങ്ങള്‍ ഒരുക്കല്‍, വൃത്തിയുള്ള ടോയ്ലറ്റ് സംവിധാനങ്ങള്‍ തുടങ്ങിയ ശുചിത്വ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ഹരിത ടൂറിസം കേന്ദ്രങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. വാടിക (കോട്ട മൈതാനം, പാലക്കാട്) […]

ഒന്നിച്ച് യാത്ര പോയി, പിന്നാലെ പനി: സഹോദരങ്ങൾ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

കോഴിക്കോട് : മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങൾ മരിച്ചു. തളിപ്പറമ്പ് മന്നയ്ക്ക് സമീപം ഹിദായത്ത് നഗർ റഷീദാസിൽ എം.സാഹിർ (40), അനുജൻ അൻവർ (36) എന്നിവരാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരുടേയും വിയോ​ഗം. സാഹിർ ഇന്നലെയും അൻവർ ഇന്നുമാണ് മരിച്ചത്. ഇവരുടെ ബന്ധുക്കളും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. സാഹിർ ഹിദായത്ത് നഗറിലും അനുജൻ അൻവർ ഇരിക്കൂറിലുമാണ് താമസിക്കുന്നത്. അടുത്തിടെ ഇരു കുടുംബങ്ങളും ഒന്നിച്ച് യാത്ര പോയിരുന്നു. പിന്നാലെ പനി ബാധിക്കുകയായിരുന്നു. അസുഖം മൂർച്ഛിച്ചതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. […]

ദീപാവലി മധുരത്തിൽ മായം, പരിശോധനയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്

ദീപാവലി ആഘോഷങ്ങളിൽ മായം കലർത്തി മധുരം നൽകേണ്ട, ഭക്ഷ്യസുരക്ഷ വകുപ്പിന്റെ കുരുക്ക് വീഴും. വിൽപ്പനയ്ക്കെത്തുന്ന മിഠായികളിൽ മായം കലർത്തുന്നെന്ന പരാതികളെ തുടർന്നാണ് കർശന പരിശോധനയുമായി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് രംഗത്തെത്തിയത്. ദീപാവലിയ്ക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മിഠായികൾക്ക് പുറമെ ജില്ലയിലെ ബേക്കറികൾ,​ വീടുകൾ എന്നിവിടങ്ങളിൽ നിന്നും മിഠായികൾ വിൽപ്പനയ്ക്ക് എത്തിക്കാറുണ്ട്. പുറമെ നിന്നുള്ള മിഠായികളെക്കാൾ കുറഞ്ഞ നിരക്കിലാണ് ഇവ വിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്. 13 സർക്കിളുകളിലായി 5 സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന. ശേഖരിച്ച സാമ്പിളുകൾ […]

സമസ്‌ത ആദർശ മഹാ സമ്മേളനം ഇന്ന്

എടവണ്ണപ്പാറ : സമസ്ത‌ കോ-ഓഡിനേഷൻ കമ്മിറ്റി എടവണ്ണപ്പാറ മേഖല സംഘടിപ്പിക്കുന്ന സമസ്ത ആദർശ വിശദീകരണ സമ്മേളനം ഇന്ന് വൈകുന്നേരം 6:30 ന് എടവണ്ണപ്പാറ റഷീദിയ്യ അറബിക് കോളേജിന് സമീപം കണ്ണിയത്ത് ഉസ്താദ് നഗറിൽ നടക്കുമെന്ന് സംഘാടകർ എടവണ്ണപ്പാറ പ്രസ് ക്ലബ്ബിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കണ്ണിയത്ത് ഉസ്താദ് മഖാം സിയാറത്തിനു ശേഷം മജ്ലിസുന്നൂർ ആത്മീയ സദസ്സോടെ ആദർശ മഹാ സമ്മേളനത്തിന് തുടക്കമിടും. പ്രസ്തുത സമ്മേളനത്തിൽ കെ.എ. റഹ്‌മാൻ ഫൈസി കാവനൂർ, അബ്ദുസമദ് പൂക്കോട്ടൂർ, നാസർ ഫൈസി […]

ഹജ്ജ് 2025: ഒന്നാം ഗഡു പണമടക്കുന്നതിനുള്ള തീയ്യതി നവംബർ 11 വരെ നീട്ടി

ഒരാൾക്ക് 1,30,300 രൂപയാണ് ആദ്യ ​ഗഡുവായി അടയ്ക്കേണ്ടത് മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം ഈ വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു പണമടക്കുന്നതിനുള്ള തീയ്യതി നവംബർ 11 വരെ നീട്ടി. ഒരാൾക്ക് 1,30,300 രൂപയാണ് ആദ്യ ​ഗഡുവായി അടയ്ക്കേണ്ടത്. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ-ഇൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കേണ്ടതാണ്. പണമടച്ച സ്ലിപ്പും […]

നിലമ്പൂർ KSRTC ഡിപ്പോയിൽ കയറി സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചു

നിലമ്പൂർകെ.എസ്.ആർ.ടി.സിഡിപ്പോയിൽ കയറി സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചു.ഇന്ന് ഉച്ചക്ക് 1.50 തോടെയാണ് സംഭവം. മദ്യപിച്ച ശേഷം കെ.എസ്.ആർ.ടി സി.യുടെ പണി തീരാത്ത കോംപ്ലക്സ് കെട്ടിടത്തിൽ നിന്നും ഡിപ്പോയിലേക്ക് എത്തിയ ഇയാൾ ഡിപ്പോയിലെ പഴയ എ.ടി.എം കൗണ്ടറിന് നേരെ കല്ലെറിയുന്നത് കണ്ട് ഭക്ഷണം കഴിക്കുകയായിരുന്ന ഹാസിർ തടയാൻ ശ്രമിച്ചപ്പോൾ ഇയാൾ അടിക്കുകയായിരുന്നു കണ്ണിന്റെ ഭാഗത്ത് പരിക്ക് പറ്റിയ ഇയാൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചിക്ൽസ തേടി. സംഭവം നടക്കുന്ന സമയത്ത് പോലീസിനെ വിളി വിളിച്ചെങ്കിലും സ്റ്റേഷനിൽ വണ്ടിയില്ലന്ന് പറയുകയായിരുന്നു തന്നെ […]

വേർപാട്

വേങ്ങര : പറപ്പൂർ ഇരിങ്ങല്ലൂർ കനറാ ബാങ്കിന് സമീപം പരേതനായ തച്ചപറമ്പൻ കുഞ്ഞിമുഹമ്മദ് (ചക്കാല) എന്നവരുടെ മകനും ഹംസ, പൂച്ചി, ലത്തീഫ് എന്നിവരുടെ സഹോദരനുമായ തച്ചപറമ്പൻ മുഹമ്മദ് എന്നവർ തിരുപൂരിൽ വെച്ച് മരണപ്പെട്ടു. പരേതന്റെ മയ്യത്ത് നമസ്കാരം രാവിലെ 10 മണിക്ക് അരീകുളം ജുമാമസ്ജിദിൽ