മയക്കുമരുന്ന് കേസുകളിൽ വേഗം ചാർജ് ഷീറ്റ്, രാത്രികാല പൊലീസ് പട്രോളിങ് ശക്തിപ്പെടുത്തും; നിര്‍ദേശം നൽകി ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കൊല്ലം ജൂൺ മുതലുള്ള മൂന്നു മാസത്തെ കുറ്റകൃത്യങ്ങളുടെയും തുടർനടപടികളുടെയും അവലോകനം പൊലീസ് ആസ്ഥാനത്ത് നടന്നു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ അധ്യക്ഷതയിലായിരുന്നു അവലോകനം. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി ചാർജ് ഷീറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചു. സ്കൂൾ, കോളേജ് അധികൃതരുമായി സംസാരിച്ച് മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജനമൈത്രി പൊലീസിനെ ചുമതലപ്പെടുത്തണം. കുറ്റവാളികളെ അമർച്ച ചെയ്യുന്നതിന് എറണാകുളം ജില്ലയിൽ നടപ്പാക്കിയ […]

കേരളത്തിന് പ്രളയ സഹായം: 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

തിരുവനന്തപുരം: കേരളത്തിന് പ്രളയം ധനസഹായം അനുവദിച്ച് കേന്ദ്ര സർക്കാർ. 145.60 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. കേരളത്തിന് സഹായം അനുവദിക്കുന്നില്ലെന്ന വിമർശനങ്ങൾക്കിടയാണ് പ്രഖ്യാപനം. സംസ്ഥാന ദുരന്ത നിവാരണത്തിനായുള്ള കേന്ദ്ര വിഹിതമാണ് അനുവദിച്ചത്. കേരളം ആവശ്യപ്പെട്ട അധിക സഹായത്തിന് തീരുമാനമില്ല. 5858.60 കോടി രൂപയാണ് 14 സംസ്ഥാനങ്ങൾക്കായി ആകെ അനുവദിച്ചത്. ഇതിൽ മഹാരാഷ്ട്രയ്ക്ക് 1492 കോടി രൂപയാണ് അനുവദിച്ചത്. രാജ്യത്തെ തന്നെ നടുക്കിയ വയനാട് ദുരന്തത്തിൽ വിശദമായ നിവേദനം കേരളം സമർപ്പിച്ചിരുന്നു. വയനാടിനായി അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്ന് കാട്ടിയുള്ള […]

ഇസ്രായേലിനു നേരെ 500ലധികം മിസൈലുകൾ അയച്ച് ഇറാൻ.

തെൽ അവീവ്: ഇസ്രായേലിനു നേരെ 500ലധികം മിസൈലുകൾ അയച്ച് ഇറാൻ. ജറുസലേമിൽ ഇസ്രായേൽ സുരക്ഷാ മന്ത്രിസഭായോ​ഗം ചേരുകയാണ്. ആക്രമണത്തിന് പിന്നാലെ ഇസ്രായേലിൽ വിമാനത്താവളങ്ങൾ അടച്ചു. ജനങ്ങളെ ഇസ്രായേൽ ബങ്കറുകളിലേക്ക് മാറ്റി. ഇസ്രായേൽ തിരിച്ചടിച്ചാൽ കൂടുതൽ ശക്തമായ ആക്രമണമുണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കി. ഹിസ്ബുല്ല തലവൻ ഹസ്സൻ നസ്റുള്ളയുടെ കൊലപാതകത്തിനുള്ള തിരിച്ചടിയാണ് ആക്രമണമെന്ന് ഇറാൻ റെവലൂഷണറി ​ഗാർഡ് വ്യക്തമാക്കി. മിസൈലുകൾ പൂർണമായും എത്തിക്കഴിഞ്ഞിട്ടില്ലെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. അറിയിപ്പ് ലഭിക്കുന്നത് വരെ സുരക്ഷിതസ്ഥാനങ്ങളിൽ തുടരാൻ ജനങ്ങൾക്ക് നിർ​ദേശം നൽകി. ഈ […]

അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

പറപ്പൂർപഞ്ചായത്ത് എട്ടാം വാർഡ്മുസ്ലിം ലീഗ് നേതാവും വാർഡ്‌മെമ്പറു മായിരുന്ന എ എ മുഹമ്മദ്‌ കുട്ടി സാഹിബിന്റെ ഒന്നാം അനുസ്മരണ സദ്സ്സ് സംഘടിപ്പിച്ചു മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തകസമതിഅംഗം ബഹു :കെ എം കോയാമു ഉത്ഘാടനം നിർവഹിച്ചു തൊമ്മങ്ങാടൻ മുഹമ്മദ്‌ മാസ്റ്റർ അദ്യക്ഷതവഹിച്ചു സിദ്ദീഖ് മുസ്‌ലിയാർ എ പി ഹമീദ്. ഹാശിഖ് കുഴിപ്പുറം. ഹസ്സൻകുട്ടി തൊമ്മൻകാടൻ. അലി തെക്കെതിൽ എന്നിവർ അനുസ്മരണ പ്രഭാഷണങൾ നടത്തി മൂസ വലിയപാറക്കൽ സ്വാഗതവും മുസ്തഫ എ ടി നന്ദിയും പറഞ്ഞു

എ ആർ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി എക്സികൃൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു

എ.ആർ നഗർ :തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി എ ആർ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ക്യാമ്പ് ‘എക്സിക്യൂട്ടിവ് മിഷൻ 2025 എന്ന പേരിൽ കുന്നുംപുറം ദാറുഫിഫാ ഹാളിൽ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻ്റ് ഹംസതെങ്ങിലാൻ അധ്യക്ഷത വഹിച്ചു. കെ.പി സി സി സെക്രട്ടറി കെ.പി അബ്ദുൽ മജീദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.പി സി സി മെമ്പർ പറമ്പർ റഷീദ് മുഖ്യപ്രഭാഷണം നടത്തി. എകെ അബ്ദുറഹിമാൻ മിഷൻ 2025 ക്ലാസെടുത്തു. കെ. സി അബ്ദുറഹിമാൻ , കരീം […]

വെൽഫയർ പാർട്ടി പ്രതിഷേധിച്ചു

വേങ്ങര : മലപ്പുറം തീവ്രവാദത്തിന്റെ കേന്ദ്രമാണെന്നും കരിപ്പൂരിൽ പിടിച്ചെടുക്കുന്ന സ്വർണവും ഹവാല പണവും രാജ്യദ്രോഹ പ്രവർത്തനത്തിന് ഉപയോഗിക്കുകയാണെന്നുമുള്ള മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ സംഘപരിവാരത്തിനെ പ്രീണിപ്പിക്കാനാണെന്നും മലപ്പുറം ജനതയെ മുഴുവൻ അപമാനിക്കുന്നതാണെന്നും, പ്രസ്താവന പിൻവലിച്ചു മുഖ്യമന്ത്രി മലപ്പുറം ജനതയോട് മാപ്പ് പറയണമെന്നും വെൽഫയർ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ്‌ കെ എം ഹമീദ് മാസ്റ്റർ പ്രസ്താവിച്ചു. കേരള സർക്കാർ – ആർ. എസ്. എസ് – പോലീസ് അവിശുദ്ധ ബാന്ധവത്തിനെതിരെ വേങ്ങര പഞ്ചായത്ത്‌ വെൽഫയർ പാർട്ടി, വേങ്ങര ടൗണിൽ സംഘടിപ്പിച്ച […]

ശുചീകരണ പ്രവർത്തനങ്ങൾക്ക് നാസ്ക് കുറ്റൂർ ക്ലബ്ബിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചു

  വേങ്ങര: മാലിന്യ മുക്തനവകേരളം & സ്വച്ഛത ഹി സേവ എന്നീ പദ്ധതികളുടെ ആഭിമുഖ്യത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പരിധിയിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് നാസ്ക് കുറ്റൂർ ക്ലബ്ബിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസൽ ഉദ്ഘാടനം ചെയ്യുകയും വാർഡ് മെമ്പർ ഉമ്മർ കോയ മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. NYK വേങ്ങര ബ്ലോക്ക്‌ കോർഡിനേറ്റർമാരായ മുഹമ്മദ്‌ അസ്‌ലം, രഞ്ജിത്ത് ചെറായി,ക്ലബ്ബ് പ്രസിഡന്റ്, സെക്രട്ടറി മറ്റു ക്ലബ് ഭാരവാഹികളും ഈ കർമ്മ പദ്ധതിയിൽ പങ്കാളികളായി. മുപ്പതോളം […]

മുജാഹിദ്ആദർശ സമ്മേളനംസ്വാഗതസംഘംരൂപീകരിച്ചു

വേങ്ങര : ഡിസംമ്പർ 15 ന് വേങ്ങരയിൽ നടക്കുന്ന മുജാഹിദ് ആദർശ സമ്മേളനത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു 15 വകുപ്പുകളിലായി 250 അംഗങ്ങളുള്ള സ്വാഗത സംഘം വൈവിധ്യമാർന്ന പ്രചാരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകി പൊതു പ്രഭാഷണങ്ങൾ അയൽക്കൂട്ടം ഗൃഹ സന്ദർശനം വനിതാ സമ്മേളനം വിദ്യാർത്ഥി സമ്മേളനം ഖുർആൻ പഠിതാക്കളുടെ സംഗമം എക്സിബിഷൻ പഠന ക്യാമ്പ് പ്രവർത്തക സംഗമം സ്ട്രീറ്റ് ദഅവ തുടങ്ങി 15 ഇന പരിപാടികളാണ് ആദർശ സമ്മേളനത്തിന്റെ ഭാഗമായി നടക്കുക സമാപന സമ്മേളനത്തിൽ ബഹുമാന്യ […]

തിരു നബി ജീവിതം ദർശനം എന്ന പ്രമേയത്തിൽ എസ് വൈ എസ് മാട്ടിൽ ബസാർ യൂണിറ്റിന് കീഴിൽ സ്നേഹ സംഗമം നടത്തി

വേങ്ങര : തിരു നബി ജീവിതം ദർശനം എന്ന പ്രമേയത്തിൽ എസ് വൈ എസ് മാട്ടിൽ ബസാർ യൂണിറ്റിന് കീഴിൽ സ്നേഹ സംഗമം നടത്തി സൽമാൻ ഹുമൈദിയുടെ ആധ്യക്ഷതയിൽ സോൺ സെക്രട്ടറി എകെ അഫ്സൽ വിഷയാവതരണം നടത്തി. മുസ്‌ലിം യൂത്ത് മണ്ഡലം സെക്രട്ടറി എകെ നാസർ,യൂത്ത് കോണ്ഗ്രസ് മണ്ഡലം സെക്രട്ടറി കെകെ ശാക്കിർ, സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം സി രവി, മുസ്‌ലിം ജമാഅത് സർകിൾ പ്രസിഡന്റ്‌ എംഎ സമദ്, കെ മൂസ ഹിശാമി,എൻടി മുസ്തഫ പ്രസംഗിച്ചു

കലോൽസവത്തിന് തുടക്കം

തിരൂരങ്ങാടി : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കലോൽസവം ‘യൂഫോറിയ’ തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര പിന്നണി പാട്ടുകാരൻ ശരത് ശങ്കർ മുഖ്യാതിഥിയായി. പി.ടി.എ  പ്രസിഡൻറ് ഇ. അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ പി ബാവ, വാർഡ് കൗൺസിലർ സി.പി. സുഹറാബി, എസ്.എം.സി ചെയർമാൻ അബ്ദുറഹീം പൂക്കത്ത്, പ്രിൻസിപ്പൽ ലിജാ ജെയിംസ്,  ഹെഡ്മിസ്ട്രസ് ടി.വി. വസന്തകുമാരി എന്നിവർ ആശംസകൾ നേർന്നു. ഡോ. […]

  • 1
  • 2