വയനാട് വന്യജീവി സങ്കേതം ഇക്കോം ടൂറിസം സഫാരി പുനരാരംഭിച്ചു

വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോം ടൂറിസം സഫാരി പുനരാരംഭിച്ചു. രാവിലെ എഴ് മുതല്‍ പത്ത് വരെയും ഉച്ചക്ക് ശേഷം 3 മുതല്‍ വൈകിട്ട് 5 വരെയുമുള്ള കാനന സഫാരിയാണ് തുടങ്ങുന്നത്. സഫാരിക്കുള്ള ടിക്കറ്റുകള്‍ അതത് കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാകും. ഒക്‌ടോബര്‍ 7 മുതല്‍ wayanadwildlifesanctuary.com വെബ്‌സൈറ്റ് വഴി ബുക്കിംഗ് നടത്താം. ഫോണ്‍ മുത്തങ്ങ: 9947271015 തോല്‍പ്പെട്ടി: 7907543321

കാത്തിരുന്ന മാറ്റം, വിഡിയോ കോളില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ക്കായി വിഡിയോ കോളിങ് ഫീച്ചറില്‍ പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. വിഡിയോ കോളിങ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് രണ്ട് പുതിയ ഫീച്ചറുകളാണ് വാട്‌സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. വിഡിയോ കോളുകളില്‍ ഫില്‍ട്ടര്‍, ബാഗ്രൗണ്ട്‌ ഫീച്ചറുകളാണ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുക. വിഡിയോ കോളില്‍ പശ്ചാത്തലം മാറ്റാനുള്ള ഫീച്ചര്‍ ഉപയോക്തകള്‍ക്ക് കൂടുതല്‍ സ്വകാര്യത സൂക്ഷിക്കാന്‍ സഹായിക്കും. ചുറ്റുപാടുകളെ ഒരു കോഫി ഷോപ്പോ, അല്ലെങ്കില്‍ ഒരു സ്വീകരണ മുറിയില്‍ ഇരുന്ന് സംസാരിക്കുന്ന തരത്തിലും മാറ്റാന്‍ സാധിക്കും. ഉപയോക്താക്കള്‍ക്ക് 10 ഫില്‍ട്ടറുകളും പശ്ചാത്തലങ്ങളും തെരഞ്ഞെടുക്കാം. ഉപയോക്താക്കള്‍ക്ക് അവരുടെ മുഖത്തിന് […]

താനൊരു തെറ്റും ചെയ്തിട്ടില്ല; ഫണ്ട് പിരിവും നടത്തിയിട്ടില്ല; തെറ്റാണെങ്കിൽ നാട്ടുകാർക്ക് കല്ലെറിഞ്ഞ് കൊല്ലാമെന്നും മനാഫ്

കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ പേരിൽ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്ന് ലോറിയുടമ മനാഫ്. ഒരിക്കലും താനത് ചെയ്യില്ലെന്നും തെറ്റ് ചെയ്തെന്ന് ബോധ്യപ്പെട്ടാൽ നാട്ടുകാർക്ക് തന്നെ കല്ലെറിഞ്ഞ് കൊല്ലാമെന്നും മനാഫ് പറഞ്ഞു. മനാഫ് വൈകാരികതയെ മുതലെടുത്തുവെന്ന് കാണിച്ച് അർജുന്റെ വീട്ടുകാർ മാധ്യമപ്രവർത്തകരെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് മനാഫിന്റെ പ്രതികരണം. യൂട്യൂബ് തുടങ്ങിയതിൽ തെറ്റൊന്നും കാണുന്നില്ല. വ്യാജമായതൊന്നും യൂട്യൂബിലൂടെ പ്രചരിപ്പിച്ചിട്ടില്ല. എത്ര ക്രൂശിച്ചാലും ഞാൻ ചെയ്തത് നിലനിൽക്കുമെന്നും താൻ വാങ്ങുന്ന ലോറിക്ക് അർജുൻ എന്ന് തന്നെ പേരിടുമെന്നും മനാഫ് […]

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് നാളെ മുതല

മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷന് കാർഡിലെ അംഗങ്ങളുടെ ഇകെവൈസി മസ്റ്ററിങ് നാളെ (ഒക്ടോബർ 3) മുതൽ 8 വരെ നടക്കും. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ഉള്ളവർക്കാണ് മസ്റ്ററിംഗ് നടക്കുക. കാർഡിൽ പേരുള്ളവരെല്ലാം റേഷന് കടകളിലെത്തി ഇ-പോസ് യന്ത്രത്തിൽ വിരൽ പതിച്ച്‌ മസ്റ്ററിംഗ് നടത്തണം. അതേസമയം ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ഇ-പോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ച്‌ റേഷൻ വാങ്ങിയവർ മസ്റ്റർ ചെയ്യേണ്ടതില്ലെന്നും ഭക്ഷ്യ വകുപ്പ് അറിയിച്ചു. ഫെബ്രുവരിയിലും മാർച്ചിലും മസ്റ്ററിംഗ് നടത്തിയവരും […]

എയ്ഡഡ് സ്ഥാപന മേധാവികൾക്ക് നേരിട്ട് ശമ്പളം മാറാനുള്ള അധികാരം റദ്ദാക്കി

തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ, കോളജ് അധ്യാപകരുടെ ശമ്പള ബില്ലുകൾ ഹെഡ് മാസ്റ്റർ/ പ്രിൻസിപ്പൽമാർക്ക് ട്രഷറികളിൽ നേരിട്ട് സമർപ്പിച്ച് മാറാനുള്ള അധികാരം റദ്ദാക്കി ധനവകുപ്പിന്‍റെ ഉത്തരവ്. പകരം പഴയരീതിയിൽ അംഗീകാര അതോറിറ്റിയുടെ (വിദ്യാഭ്യാസ ഓഫിസർമാർ) ഡിജിറ്റൽ മേലൊപ്പ് വാങ്ങിയ ശേഷമേ ഒക്ടോബർ മുതൽ ബില്ലുകൾ സമർപ്പിക്കാൻ പാടുള്ളൂവെന്നും ഉത്തരവിൽ നിർദേശമുണ്ട്. ഇതോടെ പ്രൈമറി സ്കൂളുകളിലെ ശമ്പളം മാറാൻ ബില്ലുകൾ എ.ഇ.ഒക്കും ഹൈസ്കൂളുകളിലേതിന് ഡി.ഇ.ഒക്കും ഹയർസെക്കൻഡറികളിലേതിന് ആർ.ഡി.ഡിമാർക്കും ഹെഡ് മാസ്റ്റർ/ പ്രിൻസിപ്പൽമാർ സമർപ്പിക്കണം. എയ്ഡഡ് കോളജുകളിലെ ശമ്പള ബിൽ മാറാൻ […]

പി.വി അൻവറിൻ്റെ പാർട്ടിയിലേക്കില്ല, ഇടതുപക്ഷത്തോടൊപ്പം ശക്തമായി നിൽക്കും’; കെ.ടി ജലീൽ

വിവാദ ആരോപണങ്ങൾ ഉന്നയിച്ച് സിപിഐഎമ്മിനെ പ്രതിസന്ധിയിലാക്കിയ പി.വി.അൻവറിനൊപ്പമില്ലെന്ന് കെ.ടി.ജലീൽ. പി.വി അൻവറിൻ്റെ പാർട്ടിയിലേയ്ക്കില്ലെന്നും ഇടതുപക്ഷത്തോടൊപ്പം ശക്തമായി നിൽക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയോടൊ മുന്നണിയോടൊ നന്ദികേട് കാണിക്കില്ലെന്നും കെ.ടി.ജലീൽ വ്യക്തമാക്കി. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാർട്ടിയേയോ തള്ളിപറയില്ല. അങ്ങനെ വന്നാൽ ഒരു വിഭാഗം സംശയത്തിൻ്റെ നിഴലിൽ നിർത്തപ്പെടും. അത് കേരളത്തെ വലിയ വർഗീയ ധ്രുവീകരണത്തിലേക്ക് നയിക്കും. അങ്ങനെ ഒരു പാതകം ഉണ്ടായിക്കൂടായെന്നും ജലീൽ പറഞ്ഞു. അൻവറുമായുള്ള സൗഹൃദം നിലനിൽക്കും, എന്നാൽ രാഷ്ട്രീയമായി വിയോജിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു […]

അമ്മയിൽ തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകില്ല; കൂടുതൽ താരങ്ങൾ കുടുങ്ങാൻ സാധ്യത

താര സംഘടന അമ്മയിൽ തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകില്ല. ഹേമ കമ്മറ്റി റിപ്പോർട്ടിലെ 20 പേർക്ക് എതിരായ മൊഴികളിൽ കേസ് എടുത്താൽ കൂടുതൽ താരങ്ങൾ കുടുങ്ങിയേക്കും എന്ന ആശങ്കയിലാണ് തീരുമാനം. നടന്മാർക്കെതിരായി ലൈംഗികപീഡന പരാതി നൽകിയ ആലുവ സ്വദേശിയായ നടിക്കെതിരെ എടുത്ത പോക്സോ കേസ് ചെന്നൈ ക്രൈം ബ്രാഞ്ചിനു കൈമാറും. ഹേമ കമ്മിറ്റിക്ക് മുന്നിലുള്ള 20 ൽ അധികം മൊഴികൾ ഗുരുതര സ്വഭാവത്തിലുള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഈ മൊഴികളിൽ, തെരഞ്ഞെടുക്കപ്പെടുന്നവർക്കെതിരെയും ആരോപണം ഉണ്ടാകുമോ എന്ന ആശങ്കയുണ്ട്. ഇതാണ് […]

വിവാദങ്ങൾ കത്തി നിൽക്കെ പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ‘യുവാക്കൾ വരും’

തിരുവനന്തപുരം: സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ അടക്കമുള്ള പുതിയ ടീം വരും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പാർട്ടിക്ക് സ്ഥാനാർത്ഥികളുണ്ടാവുമെന്നും മതേതരത്തിൽ ഊന്നി ദളിത്, പിന്നോക്കക്കാരെയും കൂട്ടി ചേർത്ത് ആയിരിക്കും പുതിയ പാർട്ടിയെന്നും അൻവർ പറഞ്ഞു. ഹിന്ദുവായ ഒരാൾ പാർട്ടി വിട്ടാൽ സംഘി, മുസ്ലീം വിട്ടാൽ ജമാ അത്തെ ഇസ്ലാമി, ക്രിസംഘി ഇതൊക്കെ […]

എയർബാഗ് തുറക്കപ്പെടുന്നത് ചിന്തിക്കാൻ പറ്റുന്നതിലും വേഗത്തിൽ, കുട്ടികളെ മുൻസീറ്റില്‍ ഇരുത്തരുത്’

കോഴിക്കോട്:-കഴിഞ്ഞ ദിവസമാണ് മലപ്പുറം പടപ്പറമ്പില്‍ കാറിലെ എയര്‍ബാഗ് മുഖത്തമര്‍ന്ന് അമ്മയുടെ മടിയിലിരുന്ന രണ്ടുവയസ്സുകാരി മരിച്ചത്. കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലായിരുന്നു എയര്‍ബാഗ് മുഖത്തടിച്ച് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം സംഭവിച്ചത്. കാറില്‍ കുട്ടികളുമായി യാത്രചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട പല മുന്‍കരുതലുകളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ഒരിക്കല്‍കൂടി ഓര്‍മിപ്പിക്കുന്നതാണ് ഈ സംഭവം. ഇനിയും ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ കുട്ടികളുമായുള്ള കാര്‍ യാത്രയില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. മലപ്പുറത്തെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ യാത്രകളില്‍ കുട്ടികളുടെ സുരക്ഷ എങ്ങനെ ഉറപ്പുവരുത്താമെന്നും എങ്ങനെ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാമെന്നും പറയുകയാണ് ഐക്യരാഷ്ട്രസഭ […]

കൊളപ്പുറത്ത് കോൺഗ്രസ് കമ്മിറ്റി ഗാന്ധിസ്മൃതി സംഘമം സംഘടിപ്പിച്ചു 

അബ്ദുറഹ്മാൻ നഗർ മണ്ഡലം 22-ാം ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി യും കൊളപ്പുറം ടൗൺ കോൺഗ്രസ്‌ യും സംയുക്തമായി നടത്തിയ ഗാന്ധി സ്മൃതി യിൽ ടൗൺ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ഉബൈദ് വെട്ടിയാടൻ ആദ്യക്ഷനായി മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ഹംസ തെങ്ങിലാൻ ഉദ്ഘാടനം ചെയ്തു ബൂത്ത്‌ പ്രസിഡന്റ്‌ ഫൈസൽ കാരാടൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വാർഡ്‌ മെമ്പർ ശൈലജ പുനത്തിൽ ബാങ്ക് ഡയരക്ടർ സുഹ്‌റ. മണ്ഡലം സെക്രട്ടറി അബൂബക്കർ k k . ബഷീർ പുള്ളിശ്ശേരി ഷഫീക് കരിയാടൻ […]