വയനാട് ദുരന്തബാധിതർക്ക് പുനഃരധിവാസം; ടൗണ്‍ഷിപ്പിന് രണ്ട് സ്ഥലങ്ങള്‍ കണ്ടെത്തി, രണ്ട് ഘട്ടങ്ങളായി നടക്കും

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതർക്കായി ടൗണ്‍ഷിപ്പിന് രണ്ട് സ്ഥലങ്ങള്‍ കണ്ടെത്തി. പുനരധിവാസം രണ്ട് ഘട്ടങ്ങളായി നടപ്പാക്കാനും സർക്കാർ തീരുമാനിച്ചു. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റ്, കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയിലെ എല്‍ൽസ്റ്റൺ‍ എസ്‌റ്റേറ്റ് എന്നിവയാണ് പുനരിധിവാസത്തിനായി കണ്ടെത്തിയത്‌. രണ്ടു സ്ഥലങ്ങളിലും മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കും. ഈ സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായും കാലതാമസമില്ലാത്ത നടപടികൾ ആരംഭിക്കുന്നതിനായും 2005-ലെ ദുരന്തനിവാരണ നിയമമാണ് സർക്കാർ വിനിയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ ഒന്നാം ഘട്ടത്തിലും, വാസയോഗ്യമല്ലാതായി തീര്‍ന്ന സ്ഥലങ്ങളുള്ളവരെ രണ്ടാം […]

നിയമസഭയിൽ പി വി അൻവറിന്റെ സ്ഥാനം ഇനി പ്രതിപക്ഷനിരയിൽ

നിയമസഭയിൽ പി വി അൻവറിൻ്റെ ഇരിപ്പിടം ഇനി പ്രതിപക്ഷത്തിനൊപ്പം. സിപിഐഎം പാർലമെന്ററി കാര്യ സെക്രട്ടറി ടി പി രാമകൃഷ്ണന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫിന്റെ അടുത്താണ് ഇനി പി വി അൻവറിന്റെ സ്ഥാനം.

ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം : വയനാട് ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ രണ്ടുപേരും നഷ്ടമായ കുട്ടികള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മാതാപിതാക്കള്‍ രണ്ടുപേരും നഷ്ടപ്പെട്ട ആറു കുട്ടികളുണ്ട്. മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട എട്ടു പേരുമുണ്ട്. വനിതാ ശിശു വികസന വകുപ്പാണ് സഹായം കുടുംബങ്ങള്‍ക്ക് നല്‍കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നു […]

ജയിലുകളിൽ ജാതി വിവേചനം പാടില്ലെന്ന് സുപ്രീം കോടതി; ജയിൽചട്ടം 3 മാസത്തിനുള്ളിൽ പരിഷ്കരിക്കാനും നിർദേശം

ജയിലുകളിൽ ജാതി വിവേചനം പാടില്ലെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്. എല്ലാം സംസ്ഥാനങ്ങളിലെയും ജയിൽ ചട്ടം മൂന്ന് മാസത്തിനുള്ളിൽ പരിഷ്ക്കരിക്കണമെന്നാണ് നിർദ്ദേശം. ജാതി അടിസ്ഥാനത്തിൽ ജയിലുകളിൽ ഇത്തരം വിവേചനങ്ങൾ ഒരു കാരണവശാലും അംഗീകരിക്കില്ല. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ സംസ്ഥാനസർക്കാരുകളാകും ഉത്തരവാദിയെന്നും കോടതി വ്യക്തമാക്കി. ജയിലുകളിലെ ശൂചീകരണം അടക്കം ജോലികൾ ജാതിയുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കാനാകില്ലെന്നും കോടതി ഉത്തരവിട്ടു.  

ആരോപണം പിന്‍വലിക്കണം; പി വി അന്‍വറിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് പി ശശി

മലപ്പുറം : പി വി അന്‍വറിന് എതിരെ നിയമ നടപടിക്കൊരുങ്ങി മുഖ്യമന്ത്രിയുടെ പൊളിക്കല്‍ സെക്രട്ടറി പി ശശി. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പി വി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ചു. അഡ്വ കെ വിശ്വന്‍ മുഖേനയാണ് നോട്ടിസ് അയച്ചത്. അന്‍വറിന്റെ പതിനാറ് ആരോപണങ്ങളിലാണ് നോട്ടിസ് അയച്ചത്. ആരോപണങ്ങള്‍ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ സിവില്‍ ക്രിമിനല്‍ നടപടി എടുക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സുജിത്ത് ദാസുമായി ബന്ധപ്പെടുത്തി സ്വര്‍ണം പൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതിലാണ് പി ശശി നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. […]

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യവാരം തിരുവനന്തപുരത്ത് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ ഡിസംബര്‍ മൂന്നു മുതല്‍ ഏഴു വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. നാഷണല്‍ അച്ചീവ്‌മെന്റ് എക്‌സാം ഡിസംബര്‍ നാലിന് നടക്കുന്ന സാഹചര്യത്തിലാണ് തീയതി മാറ്റിയത്. ഇതനുസരിച്ച് സ്‌കൂള്‍,ഉപജില്ല,ജില്ലാതല മത്സരങ്ങളും മാറ്റും. സ്‌കൂള്‍തല മത്സരങ്ങള്‍ ഒക്ടോബര്‍ 15-നകവും ഉപജില്ലാതല മത്സരങ്ങള്‍ നവംബര്‍ 10-നകവും ജില്ലാതല മത്സരങ്ങള്‍ ഡിസംബര്‍മൂന്നിനകവും പൂര്‍ത്തിയാക്കും. സ്‌കൂള്‍ ക്യാമ്പസുകള്‍ മാലിന്യ മുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതിനായി […]

ഹജ്ജ് നറുക്കെടുപ്പ് മാറ്റിവെച്ചു

ഇന്ന് നടത്താൻ ഉദ്ദേശിച്ചിരുന്ന ഹജ്ജ് നറുക്കെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി ഹജ്ജ് കമ്മിറ്റി അറിയിച്ചു. അടുത്ത ആഴ്ചയിലെ മറ്റൊരു ദിവസം നറുക്കെടുപ്പ് നടക്കുന്നതാണ്. തിയ്യതി പിന്നീട് അറിയിക്കും.

മൂർഖനെ തുറന്നുവിടാൻ ബാഗ് തുറന്നപ്പോൾ കടിയേറ്റു..ചികിത്സയിലായിരുന്ന ‘സർപ്പ’ വൊളന്‍റിയർ മരിച്ചു 

തിരുവനന്തപുരം: മൂർഖനെ തുറന്നു വിടുന്നതിനിടെ കടിയേറ്റ വൊളന്‍റിയർ മരിച്ചു. കിള്ളിപ്പാലം സ്വദേശി ഷിബുവിനെ കഴിഞ്ഞ ദിവസമാണ് അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം.ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ഷിബുവും സഹപ്രവർത്തകനും പിടിച്ച അണലി, മൂർഖൻ ഉൾപ്പെടെയുള്ള പാമ്പുകളുമായി പരുത്തിപ്പള്ളി റേഞ്ച് ഓഫീസിൽ എത്തി. ഇവിടത്തെ ആർ ആർ ടി സംഘത്തിനൊപ്പം പൊന്മുടിയിലെത്തി പാമ്പിനെ തുറന്നുവിടാനായി ബാഗ് തുറന്നപ്പോഴാണ് അപ്രതീക്ഷിതമായി ഷിബുവിന് മൂർഖന്‍റെ കടിയേറ്റത്. ഷിബുവിന്‍റെ കൈയിൽ ആണ് […]