പുറത്തൂർ പടിഞ്ഞാറെക്കര ബൈക്ക് അപകടം; ഒരാൾ കൂടി മരണപ്പെട്ടു

പുറത്തൂർ: കൂട്ടായി കോതപറബ് മൂസന്റെപുരക്കൽ മനാഫിന്റെ മകൻ അസ്നാസ് മരണപ്പെട്ടത്. അസ്നാസും കൂട്ടുകാരനും വരുന്ന ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ച് പണ്ടാഴി ആനപ്പടി സ്വദേശിയായ ഹനീഫ ഇന്നലെ മരണപ്പെട്ടിരുന്നു. അസ്നാസിനെയും കൂട്ടുകാരനെയും ഇന്നലെ അപകടം നടന്ന ഉടൻ തന്നെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്ന് കോട്ടക്കൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ ആണ് ഉള്ളത്.  

ട്രെയിന് കല്ലെറിയുന്നതും പാളത്തില്‍ കോണ്‍ക്രീറ്റ് സ്ലാബ് വെക്കുന്നതുമൊക്കെ പതിവാകുന്നു; ജനങ്ങള്‍ക്ക് ബോധവല്‍ക്കരണവുമായി റെയില്‍വേ, പിടിക്കപ്പെട്ടാല്‍ ജാമ്യം പോലും കിട്ടില്ല

പണ്ട് ട്രെയിന്‍ കടന്നു പോകുമ്പോള്‍ പാളത്തില്‍ നാണയം വച്ച ശേഷം ട്രെയിന്‍ അതില്‍ കയറുന്നതു നോക്കിനിന്ന ബാല്യകാലമായിരിക്കും പലരുടേതും. എന്നാല്‍, ഇന്നു പാളത്തില്‍ വയ്ക്കുന്ന ചെറിയ നാണയത്തുട്ടകള്‍ പോലും അനേകം യാത്രക്കാരുടെ ജീവന് ഭീഷണി ഉണ്ടാക്കുന്നതാണെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ, ഒരു കൂട്ടരാകട്ടെ പാളത്തില്‍ വയ്ക്കുന്നത് കോണ്‍ക്രീറ്റ് സ്ലാബുകളും കരിങ്കല്ലുമൊക്കെയാണ്. ഇത്തരത്തില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ നടത്തുന്ന സംഭവങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ഓടുന്ന ട്രെയിന് നേരെ കല്ലെറിയുന്നതും യാത്രക്കാര്‍ക്കു പരുക്കു പറ്റുന്നതും പതിവാണ്. കേരളത്തിലും ഇതെല്ലാം […]

പരപ്പനങ്ങാടി റോഡിൽ കിസാൻ കേന്ദ്രത്തിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു

പരപ്പനങ്ങാടി : റോഡിൽ കിസാൻ കേന്ദ്രത്തിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചിരിക്കുന്നത് അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ ചെമ്മാട് എക്സ്ചേഞ്ച് റോഡ് സ്വദേശിയെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക് വേണ്ടി തിരുരങ്ങാടി MKH ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുകയും ചെയ്തെങ്കിലും. ചെമ്മാട് എക്സ്ചേഞ്ച് റോഡ് സ്വദേശി സിപി നാസർ മരണപ്പെട്ടു.

പ്രവാസികൾക്ക് വോട്ടവകാശം, മലപ്പുറം-കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15-ാം ജില്ല’; നയം പ്രഖ്യാപിച്ച് അൻവർ

മലപ്പുറം : മഞ്ചേരിയിലെ പൊതുസമ്മേളനത്തിൽ ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള എന്ന പുതിയ സംഘടനയുടെ നയം പ്രഖ്യാപിച്ച് പിവി അൻവർ എംഎൽഎ. ജനാധിപത്യ സോഷ്യലിസ്റ്റ് നയത്തിലൂന്നിയാകും ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള എന്ന സംഘടന പ്രവർത്തിക്കുക. പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കാനും ജാതി സെൻസസ് നടത്താനായും പോരാട്ടം നടത്തും. രാഷ്ട്രത്തിന്റെ ഐക്യമാണ് സംഘടനയുടെ ലക്ഷ്യം. മലബാറിനോടുളള അവഗണനയ്ക്ക് എതിരെ പോരാടും. മലപ്പുറം കോഴിക്കോട് ജില്ലകൾ വിഭജിച്ച് പതിനഞ്ചാമത്തെ ജില്ല രൂപികരിക്കണമെന്ന ആവശ്യത്തിനായി പോരാടും. വിദ്യാഭ്യാസ മേഖലയിലും മാറ്റം വേണം. […]

സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത; ശമ്പളമോ ടിക്കറ്റോ സർവീസ് മണിയോ ലഭിക്കാത്തവർക്ക് ആശ്വാസമായി പുതിയ ഇൻഷൂറൻസ് പദ്ധതി പ്രാബല്യത്തിൽ

റിയാദ് : സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികളുടെ വിവിധ അവകാശങ്ങൾ കവർ ചെയ്യുന്നതിനുള്ള “ഇൻഷുറൻസ് പ്രൊഡ്ക്റ്റ്” എന്ന പുതിയ ഇൻഷൂറൻസ് പദ്ധതി ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികൾക്ക് തൊഴിലുടമ എന്തെങ്കിലും വീഴ്ച വരുത്തിയാൽ അവരുടെ അവകാശങ്ങൾ കവർ ചെയ്യലാണ് ലക്ഷ്യം. ഒരു പ്രവാസിക്ക് പരമാവധി 18,500 റിയാൽ വരെയുള്ള പരിരക്ഷ ലഭ്യമാക്കുന്നു എന്നുള്ളതാണ് പുതിയ ഇൻഷുറൻസ് ഉൽപ്പന്നത്തിൻ്റെ പ്രത്യേകത. വേതനങ്ങൾക്കും സർവീസ് മണിക്കും 17,500 റിയാൽ വരെയും തൊഴിലാളിയുടെ റിട്ടേൺ ടിക്കറ്റിനു […]

ഇടവപ്പാതിയും തുലാവർഷവും പരസ്പരം കണ്ടുമുട്ടുന്ന അപൂർവ പ്രതിഭാസമാണ് കേരളത്തെ കാത്തിരിക്കുന്നത്

ഇടവപ്പാതിയും തുലാവർഷവും പരസ്പരം കണ്ടുമുട്ടുന്ന അപൂർവ പ്രതിഭാസമാണ് കേരളത്തെ കാത്തിരിക്കുന്നത്. ഇന്ത്യയുടെ ബഹുഭൂരിഭാഗം പ്രദേശങ്ങളില്‍ നിന്നും ഇടവപ്പാതി എന്ന തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ പിൻവാങ്ങിയിട്ടും, കേരളത്തിന്‍റെ ആകാശത്തുനിന്ന് ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല ഒക്ടോബർ മുതല്‍ ഡിസംബർ വരെ നീളുന്ന തുലാവർഷം, അഥവാ വടക്കുകിഴക്കൻ മണ്‍സൂണ്‍, ഒരാഴ്ച കഴിഞ്ഞാല്‍ ഇങ്ങെത്തുകയും ചെയ്യും. ശരാശരിയിലും മഴ കുറഞ്ഞ ഇടവപ്പാതിക്കു ശേഷം, പതിവിലേറെ മഴ പെയ്യുന്ന തുലാവർഷമാണ് നേരത്തേ തന്നെ കാലാവസ്ഥാ ഗവേഷകർ പ്രവചിച്ചിരുന്നത്. രണ്ടു കാലവർഷങ്ങള്‍ ഇടകലരുന്ന അപൂർവതയ്ക്കു പിന്നാലെ, വർഷാവസാനം കേരളത്തിനു […]

എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി

തിരുവനന്തപുരം ∙ എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി. ഇതു സംബന്ധിച്ച തീരുമാനത്തിനായി മുഖ്യമന്ത്രി രാത്രി സെക്രട്ടേറിയറ്റിലെത്തി. നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് നിർ‌ണായക തീരുമാനം. അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് ഇന്നലെയാണ് കൈമാറിയത്. എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കം റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ആർഎസ്എസ് നേതാക്കളെ കണ്ടതിനെ കുറിച്ചുളള എഡിജിപിയുടെ വിശദീകരണം ഡിജിപി തളളിയിരുന്നു.   പി.വി. അൻവർ ആരോപിച്ച റിദാൻ, മാമി കേസുകളിൽ പൊലീസിന് അന്വേഷണ വീഴ്ചയുണ്ടായെന്നായിരുന്നു […]

ഒരു ബോട്ടിലിന് 40 രൂപ, കേരളം മാത്രമല്ല ലക്ഷ്യം; 9 മാസം കേടാകില്ല; ടെണ്ടർ കോക്കനട്ട് വാട്ടർ പുറത്തിറക്കി മിൽമ

തിരുവനന്തപുരം: കേരളത്തിന്‍റെ ക്ഷീരമേഖലയില്‍ ശ്രദ്ധേയ മുന്നേറ്റം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷീരമേഖലയുടെ ഉന്നമനത്തിന് മില്‍മ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷീരസംഘങ്ങള്‍ക്കായുള്ള ഏകീകൃത സംവിധാനമായ ക്ഷീരശ്രീ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇതിനോടനുബന്ധിച്ച് മില്‍മയുടെ പുതിയ ഉത്പന്നങ്ങളായ കാഷ്യു വിറ്റ പൗഡര്‍, ടെണ്ടര്‍ കോക്കനട്ട് വാട്ടര്‍ എന്നിവയുടെ വിപണനോദ്ഘാടനവും ക്ഷീരവികസന വകുപ്പിന്‍റെ പ്രചരണ വീഡിയോ പ്രകാശനവും ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിച്ചു. കാഷ്യു വിറ്റ പൗഡര്‍ വി കെ പ്രശാന്ത് […]

പ്രവാസി യാത്രക്കാർ ബാഗിൽ നിന്ന് നിർബന്ധമായും ഇവ ഒഴിവാക്കണം; പുതിയ നിർദേശവുമായി എമിറേറ്റ്സ് എയർലെെൻസ്

ദുബായ്: വിമാന യാത്രക്കാർക്ക് പുതിയ നിർദേശവുമായി എമിറേറ്റ്സ് എയർലെെൻസ്. ദുബായിലേക്കും തിരിച്ചുമുള്ള വിമാനങ്ങളിൽ പേജർ, വാക്കി ടോക്കി എന്നിവ നിരോധിച്ചു. ഇവ ചെക് ഇൻ ബാഗേജിലും കാബിൻ ലഗേജിലും കൊണ്ടുപോകാൻ പാടില്ല. എല്ലാ സെക്ടറുകളിലെയും വിമാനങ്ങളിൽ നിരോധനം ബാധകമാണ്. ഇവ ബാഗിൽ കണ്ടെത്തിയാൽ പിടിച്ചെടുക്കുമെന്നും അധികൃതർ അറിയിച്ചു. ലെബനനിലെ പേജർ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് വിലക്ക്. ബെയ്റൂട്ട് വിമാനത്താവളത്തിൽ നിന്ന് യാത്പ പുറപ്പെടുന്നവർക്ക് ഖത്തർ എയർവേസ് സമാന നിർദേശം നൽകിയിരുന്നു. യാത്രക്കാരുടെ കെെവശമോ ഹാൻഡ് ലഗേജിലോ കാർഗോയിലോ ഈ […]

ജലീലിന്റെ കളി പാണക്കാട് തങ്ങളോട് വേണ്ട; രൂക്ഷ വിമര്‍ശനവുമായി ഇടി മുഹമ്മദ് ബഷീർ 

മലപ്പുറം: സ്വര്‍ണ കള്ളക്കടത്തിനെതിരേ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണമെന്ന കെ.ടി ജലീൽ എം.എൽ.എയുടെ പ്രസ്താവനയ്‌ക്കെതിരേ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള കെ.ടി ജലീലിന്റെ ശ്രമമാണിതെന്നും കളി പാണക്കാട് തങ്ങളോട് വേണ്ടെന്നും ഇ.ടി പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്തിന്റെ ഇടപാടുകരെ മുഴുവന്‍ തന്റെ അധികാരസ്ഥാനത്തിരുത്തി പോലീസ് മേധാവിത്വത്തെ തന്നെ മാറ്റിമറിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ കെ.ടി ജലീല്‍ നടത്തിയ പ്രസ്താവന വളരെ ഹീനമായിപ്പോയി. കളി പാണക്കാട് തങ്ങളോട് വേണ്ട എന്നാണ് […]

  • 1
  • 2