പത്ത് വച്ചാൽ നൂറ്, നൂറ് വച്ചാൽ ആയിരം; വാഗ്ദാനങ്ങൾ പലതായിരിക്കും, തട്ടിപ്പുകളിൽ വീഴാതെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി പൊലീസ്..!

വർധിച്ചുവരുന്ന പണമിരട്ടിപ്പ്, മണി ചെയിൻ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. ടെലിഗ്രാം, വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ഇത്തരം തട്ടിപ്പുകളിൽ വീഴാതെ സൂക്ഷിക്കണമെന്നും അഥവാ, പണം നഷ്ടമായാൽ ആദ്യത്തെ ഒരു മണിക്കൂറിൽ തന്നെ പരാതി നൽകിയാൽ പണം തിരിച്ചുലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പൊലീസ്. ‘പത്ത് വച്ചാൽ നൂറ്, നൂറ് വച്ചാൽ ആയിരം, ആയിരം വച്ചാൽ പതിനായിരം… അങ്ങനെ വാഗ്ദാനങ്ങൾ പലതായിരിക്കും. പെട്ടെന്ന് പണം സമ്പാദിക്കാമെന്നു കരുതി ടെലിഗ്രാം, വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ഇത്തരം തട്ടിപ്പുകളിൽ വീഴാതെ സൂക്ഷിക്കുക. സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ […]

തിരൂർ പുറത്തൂർ പടിഞ്ഞാറേക്കര ആനപ്പടിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പുറത്തൂർ വൈറ്റ് ഗാർഡ് പ്രവർത്തകൻ മരണപ്പെട്ടു

പുറത്തൂർ: പടിഞ്ഞാറേക്കര ആനപ്പടിയിൽ മഗ്‌രിബ് നമസ്കാരം കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോകും വഴി മറ്റൊരു മോട്ടോർസൈക്കിൾ വന്നിടിച്ച് പണ്ടാഴി ആനപ്പടി സ്വദേശി കുപ്പന്റെ പുരക്കൽ ഹനീഫ (47) മരണപ്പെട്ടു. മത്സ്യവിൽപ്പന തൊഴിലാളിയാണ് സജീവ മുസ്ലിം ലീഗ് പ്രവർത്തകനും വൈറ്റ് ഗാർഡ് അംഗവുമായ ഹനീഫ നാല് പെൺകുട്ടികളുടെ പിതാവുമാണ്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

  • 1
  • 2