ഒരൊറ്റ മെസേജ് അയച്ചു, പിന്നെ എല്ലാം പെട്ടെന്ന്, നല്ലൊരു കമ്പനിയിലെ ജോലി പോയി, ഒപ്പം യുവാവിനെതിരെ കേസും

ബംഗളൂരു: സോഷ്യല്‍ മീഡിയയില്‍ ആളാരെന്ന് വെളിപ്പെടുത്തിയും അല്ലാതെയും പലര്‍ക്കും നേരെ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. അത്തരമൊരു സംഭവത്തില്‍ യുവാവിന് ജോലി വരെ നഷ്ടപ്പെട്ട സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. സോഷ്യല്‍ മീഡിയയിലെ ഒരേയൊരു കമന്റ് ഇത്രയും വലിയ പൊല്ലാപ്പാകുമെന്ന് ഒരിക്കലും ഈ യുവാവ് കരുതിക്കാണില്ല. പക്ഷെ മാതൃകാപരമായ ഒരു സംഭവമാണ് സോഷ്യല്‍ മീഡിയ ഇടപെടലില്‍ സാധ്യമായിരിക്കുന്നത്. താങ്കളുടെ ഭാര്യയോട് നന്നായി വസ്ത്രം ധരിക്കാൻ പറയണം, അല്ലെങ്കില്‍ ഞാൻ അവള്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തും എന്നായിരുന്നു […]

രാജ്യത്തെ ദേശീയപാതകള്‍ അടിമുടി മാറുന്നു; വരാന്‍ പോകുന്നത് വമ്പന്‍ മാറ്റങ്ങൾ

ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയപാതകളില്‍ വമ്പന്‍ മാറ്റത്തിന് കളമൊരുങ്ങുന്നു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ഹംസഫര്‍ പദ്ധതിയുടെ ഭാഗമായി മുഖം മിനുക്കാന്‍ ഒരുങ്ങുകയാണ് ദേശീയപാതകള്‍. ദേശീയ പാതകള്‍ കൂടുതല്‍ ഉപയോക്തൃ സൗഹൃദമാക്കുക, എല്ലാവര്‍ക്കും സുഗമമായി സുരക്ഷിതമായി ഹൈവേകള്‍ ഉപയോഗിക്കാന്‍ സാധിക്കുക തുടങ്ങിയവ ഉറപ്പാക്കുകയാണ് നയത്തിന്റെ ഉദ്ദേശം. ഹംസഫര്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് ദേശീയപാതകളുടെ മുഖംമിനുക്കല്‍ മാത്രമല്ല മറിച്ച് മൊത്തം ശൃംഖലയുടെ നവീകരണമാണ്. പദ്ധതിയുടെ ഭാഗമായി കൃത്യമായ ഇടവേളകളില്‍ ദേശീയ പാതകളില്‍ ശുചിത്വമുള്ള ടോയ്ലെറ്റുകള്‍ സ്ഥാപിക്കും. ഇവ നന്നായി പരിപാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്നതാണ് […]

ജില്ലയിൽ റേഷൻ മസ്റ്ററിങ് ഇനിയും ‌പൂർത്തിയാക്കാതെ 4,28,937 പേർ

മലപ്പുറം : അന്ത്യോദയ (എഎവൈ), മുൻഗണനാ വിഭാഗം (പിഎച്ച്എച്ച്) റേഷൻ ഗുണഭോക്താക്കളുടെ മസ്‌റ്ററിങ് ജില്ലയിൽ ഇനിയും പൂർത്തിയാക്കാനുള്ളത് 4,28,937 പേർ. ജില്ലയിൽ ബുധനാഴ്ച വൈകിട്ട് നാലോടെ 79.16 ശതമാനം പേർ മസ്‌റ്ററിങ് നടത്തി. 77.85 ശതമാനം പേരുടെ മസ്‌റ്ററിങ്ങാണു സർക്കാർ ആദ്യം സമയപരിധി നിശ്ചയിച്ച 8ന് രാത്രി വരെ പൂർത്തിയായത്.78.27 ശതമാനം മാത്രം മസ്റ്ററിങ് നടന്ന കാസർകോട് ജില്ലയാണ് ഏറ്റവും പിന്നിൽ. അതിനു തൊട്ടടുത്തു നിൽക്കുന്നത് മലപ്പുറം ജില്ലയാണ്. ജില്ലയിൽ 7 താലൂക്ക് സപ്ലൈ ഓഫിസുകൾക്കു കീഴിൽ […]

ഉരുള്‍പൊട്ടല്‍: പഠന റിപ്പോര്‍ട്ട് പ്രകാരം 110 ഹെക്ടറിലെ കൃഷി ഭൂമി പൂര്‍ണമായി നശിച്ചുവെന്ന് മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം : വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ കൃഷി വകുപ്പ് നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം 110 ഹെക്ടറിലെ കൃഷി ഭൂമി പൂർണമായി നശിച്ചുവെന്ന് മന്ത്രി പി.പ്രസാദ്. ഫെയര്‍ വാല്യൂ കണക്കു പ്രകാരം 52.80 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും ടി.ഐ. മധുസൂദനന്‍, പി. നന്ദകുമാര്‍, തോ ട്ടത്തില്‍ രവീന്ദ്രന്‍, കാനത്തില്‍ ജമീല എന്നിവർക്ക് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കി. നഷ്ടപ്പെട്ട കൃഷി ഭൂമിയിലെ കൃഷി ഉള്‍പ്പെ ടെ 165 ഹെക്ടറിലെ കൃഷി നശിച്ചതായും ഇതിലൂടെ 11.30 കോടി […]

വയനാട് തുരങ്കപാത പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്

അടിവാരം : വയനാട് തുരങ്കപാത പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. ചൂരൽമല ഉരുൾപൊട്ടലിനു ശേഷവും ഫിനാൻഷ്യൽ ബിഡ് തുറന്നു. ടണൽ പാതയുടെ പ്രവർത്തി രണ്ട് പാക്കേജുകളിലായി ടെൻഡർ ചെയ്തു. പദ്ധതിക്കായി 2043 കോടിയുടെ ഭരണാനുമതി നേരത്തെ നൽകിയിരുന്നു. ആകെ ഏറ്റെടുക്കേണ്ടതിന്റെ 90% ഭൂമിയും വയനാട്, കോഴിക്കോട് ജില്ലകളിലായി ഏറ്റെടുത്തു. പാരിസ്ഥിതിക അനുമതിക്കുള്ള അപേക്ഷ സ്റ്റേറ്റ് ലെവൽ എക്സ്പേർട്ട് കമ്മിറ്റിയുടെ പരിഗണനയി‌ലാണെന്നും മന്ത്രി ആർ. ബിന്ദു നിയമസഭയിൽ അറിയിച്ചു. ലിന്റോ ജോസഫ് എംഎല്‍എ നല്‍കിയ സബ്മിഷന് പൊതുമരാമത്ത് വകുപ്പ് […]

ഹജ്ജ് 2025: തിരഞ്ഞെടുക്കപ്പെട്ടവർ ഒക്ടോബർ 23നകം രേഖകൾ സമർപ്പിക്കണം

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം 2025 വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ അഡ്വാൻസ് തുകയും, പ്രോസസിംഗ് ചാർജ്ജും ഉൾപ്പെടെ ആദ്യഗഡു തുകയായി ഒരാൾക്ക് 1,30,300 രൂപ വീതം ഓൺലൈനായോ അല്ലെങ്കിൽ ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ നിന്നും ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ-ഇൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ പണമടച്ച് അതിന്റെ സ്ലിപ്പും അനുബന്ധ രേഖകളും 2024 ഒക്ടോബർ 23നകം സംസ്ഥാന […]

ഗൂഗിൾ മാപ്പ് അയച്ചു കൊടുത്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കുറ്റിപ്പുറം : മരിക്കാൻപോകുന്നതിന്റെ മുൻപ് സുഹൃത്തിന് ഗൂഗിൾ മാപ്പ് അയച്ചു കൊടുത്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിന് സമീപം താമസിക്കുന്ന പടന്ന വളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (30) ആണ് ആത്മഹത്യ ചെയ്തത്. കുറ്റിപ്പുറം – തിരൂർ റോഡരികിൽ സ്ഥിതി ചെയ്യുന്ന ബാർ ഹോ ട്ടലിന് പിറകുവശത്തെ കുറ്റിക്കാടിനുള്ളിലെ മര ക്കൊമ്പിലാണ് രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേര ത്തോടെയാണ് സംഭ വം. ആത്മഹത്യ ചെയ്യു ന്നതിന് മുൻപ് സുഹൃത്തി […]

റംബൂട്ടാൻ തൊണ്ടയില്‍ കുടുങ്ങി 5 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

തിരുവനന്തപുരം: കല്ലമ്ബലത്ത് റംബൂട്ടാൻ തൊണ്ടയില്‍ കുടുങ്ങി അഞ്ചുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കരവാരം തോട്ടയ്ക്കാടു മംഗ്ലാവില്‍ വീട്ടില്‍ അനേഷ് സുധാകരന്റെ മകൻ ആദവാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു ദാരുണ സംഭവം. വീട്ടില്‍ പൂജവയ്ക്കുന്നതിനായി വച്ചിരുന്ന പഴങ്ങളില്‍ നിന്നും വല്യച്ഛന്റെ കുട്ടികള്‍ റംബൂട്ടന്റെ തൊലികളഞ്ഞ് കുഞ്ഞിന് കഴിക്കാനായി വായില്‍ വച്ചു കൊടുക്കുകയായിരുന്നു. കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അമ്മ റംബൂട്ടാൻ തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥത പ്രകടിപ്പിക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. ഉടൻ തന്നെ മാതാവും ബന്ധുക്കളും ചേർന്ന് […]

സ്‌കൂള്‍ ടൂറുകള്‍ അടുത്തുവരുന്നു, ഉറപ്പാക്കേണ്ടത് സുരക്ഷ; കുട്ടികളുടെ വിനോദയാത്ര കുട്ടിക്കളിയല്ല

തിരുവനന്തപുരം :  വിദ്യാലയങ്ങളില്‍ പഠന-വിനോദയാത്രകളുടെ ആലോചനായോഗങ്ങള്‍ തുടങ്ങി. ടൂറിസ്റ്റ് ബസുകാരെ എല്‍പ്പിക്കുന്നതില്‍ തൊട്ട് തിരിച്ചെത്തുന്നതു വരെയുള്ള കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇവന്റ് മാനേജ്മെന്റുകള്‍ ഒരുപാടുണ്ട്. ഇവര്‍ ഇളവുകള്‍ പ്രഖ്യാപിച്ചും തുക കുറച്ചും പാക്കേജുകളുമായി മുന്നോട്ടു വരികയാണ്. ഇതിനിടയില്‍ സ്‌കൂള്‍ അധികൃതര്‍ മറന്നു പോകുന്നുണ്ട് വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിനെ. അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാരെ മാത്രമേ ഏല്‍പ്പിക്കാവൂ എന്നാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. രണ്ടുവര്‍ഷം മുന്‍പ് നടന്ന വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ അതുവരെ നിലനിന്നിരുന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതുക്കുകയായിരുന്നു. അംഗീകാരമുണ്ടോയെന്നൊന്നും നോക്കാതെ, വിനോദ […]

പതിനഞ്ചുകാരൻ തൂങ്ങി മരിച്ചനിലയിൽ

തെന്നല: പതിനഞ്ചുകാരൻ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. തെന്നല ആലുങ്ങൽ സ്വദേശി മുജീബ് റഹ്മാനിൻ്റെ മകൻ മുഹമ്മദ് ശാമിലാണ് മരണപ്പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ പ്രവേശിപ്പിച്ചു.