മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍
ന്യൂഡൽഹി: മദ്രസകളുടെ പ്രവർത്തനത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ രേഖപ്പെടുത്തി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (NCPCR). വിദ്യാഭ്യാസ അവകാശ നിയമം അനുസരിക്കുന്നില്ലെങ്കിൽ അവയ്‌ക്കുള്ള സംസ്ഥാന ധനസഹായം നിർത്താനും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ‘വിശ്വാസത്തിൻ്റെ സംരക്ഷകരോ അവകാശങ്ങളെ അടിച്ചമർത്തുന്നവരോ?’ എന്ന തലക്കെട്ടിലുള്ള ഏറ്റവും പുതിയ റിപ്പോർട്ടിലാണ് എൻസിപിസിആർ രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്. 2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിൻ്റെ (RTE) പരിധിക്ക് പുറത്ത് പ്രവർത്തിക്കുന്ന മതസ്ഥാപനങ്ങൾ പ്രതികൂലമായ പ്രത്യാഘാതമുണ്ടാക്കി. മദ്രസകളെ ആർടിഇ നിയമത്തിൽ നിന്ന് ഒഴിവാക്കിയത് ഈ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് ഗുണമേന്മയുള്ള […]