ഭാര്യ മരിച്ചിട്ട് 10 വർഷം, സ്വന്തമായി വാഹനവുമില്ല, സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴ, എം വി ഡി ക്കെതിരെ പരാതി
മലപ്പുറം: പത്ത് വര്‍ഷം മുമ്പ് മരിച്ച ഭാര്യയുടെ പേരില്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ അടക്കാന്‍ നോട്ടീസ് വന്നതായി പരാതി. മലപ്പുറം പാണ്ടികശാല സ്വദേശി പള്ളിയാലില്‍ മൂസ ഹാജിയാണ് പരാതിയുമായി രംഗത്ത് എത്തിയത്. കഴിഞ്ഞ ദിവസമാണ് കോട്ടക്കല്‍ പറമ്പിലങ്ങാടിയിലുള്ള ആര്‍.ടി.ഒ ഓഫീസില്‍ നിന്ന് തപാല്‍ വഴി പിഴ അടക്കാനുള്ള നോട്ടീസ് വന്നത്. കഴിഞ്ഞ മാസം ഇരുപത്തിഒൻപതാം തിയതി കോഴിക്കോട് നടക്കാവില്‍ വെച്ച് KL10 AL1858 എന്ന വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ഇല്ലാതെ സഞ്ചരിച്ചു എന്നാണ് നോട്ടീസിൽ ഉള്ളത്. […]