ആധാരങ്ങള്‍ സംസ്ഥാനത്തെ ഏത് സബ് രജിസ്ട്രാര്‍ ഓഫീസിലും രജിസ്റ്റര്‍ ചെയ്യുന്നതിന് നിയമഭേദഗതി ആവശ്യമാണ് – മന്ത്രി.

തിരുവനന്തപുരം : ആധാരങ്ങള്‍ സംസ്ഥാനത്തെ ഏത് സബ് രജിസ്ട്രാർ ഓഫീസിലും രജിസ്റ്റർ ചെയ്യുന്നതിന് 1908 ലെ രജിസ്ട്രേഷൻ നിയമത്തില്‍ ഭേദഗതി ആവശ്യമാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. നിയമ ഭേദഗതി നിലവില്‍ വന്ന ശേഷവും ആവശ്യമായ സോഫ്റ്റ്‌വെയർ സംവിധാനം പ്രവർത്തനക്ഷമമാകുന്ന മുറക്ക് നടപ്പിലാക്കുമെന്നും എം.എം. മണി, കെ. ബാബു, എം മുകേഷ്, പി.വി. ശ്രീനിജിൻ എന്നിവർക്ക് നിയമസഭയില്‍ മന്ത്രി രേഖാമൂലം മറുപടി നല്‍കി. നിലവില്‍ ഒരു ജില്ലക്ക് അകത്തുള്ള ഏതു സബ് രജിസ്ട്രാർ ഓഫീസിലും പൊതുജനങ്ങളുടെ സൗകര്യമനുസരിച്ച്‌ ആ […]

മദ്റസകൾക്കെതിരായബാലാവകാശകമ്മീഷൻ ഉത്തരവ് നഗ്‌നമായ ഭരണഘടനാ ലംഘനം: കേരളമുസ്ലിംജമാഅത്ത്

കോഴിക്കോട് : രാജ്യത്തെ മദ്റസകൾ അടച്ച്പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയിലും മത സ്വാതന്ത്ര്യത്തിന്മേലുമുള്ള നഗ്‌നമായകടന്നാക്രമണമാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കാബിനറ്റ് പ്രസ്താവനയിൽ പറഞ്ഞു. കേരളമുൾപ്പെടെയുള്ള ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലും തീർത്തും സ്വതന്ത്രമായി സർക്കാറിന്റെ യാതൊരുവിധ സാമ്പത്തിക സഹായവുമില്ലാതെയാണ് ആയിരക്കണക്കിന് മദ്റസകൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഇത് നാടിന്റെ സൗഹാർദത്തിനും ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും ഏറെ സംഭാവനകൾ നൽകുന്ന മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളാണ്. എന്നാൽ, ചരിത്രപരമായ കാരണങ്ങളാൽ വിദ്യാഭ്യാസ പരമായി ഏറെ പിന്നാക്കം നിൽക്കുന്ന […]

നാടുകാണി ചുരത്തിൽ ലോറി മറിഞ്ഞ് അപകടം

മലപ്പുറം : വാഴിക്കടവ് നാടുകാണി ചുരത്തിൽ താഴെ നാടുകാണി എന്ന സ്ഥലത്ത് ലോറി മറിഞ്ഞ് അപകടം ആളപായം ഇല്ല എന്നാണ് അറിവായത്. അര മണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു. രാത്രി 7:30ഓടെ ആണ് അപകടം

യുഎഇ: തൊഴില്‍ മന്ത്രാലയം സേവനങ്ങള്‍ക്ക് പുതിയ നിബന്ധന; അറിയാം വിശദമായി

ദുബായ്: തൊഴില്‍ മന്ത്രാലയം സേവനങ്ങള്‍ക്ക് പുതിയ നിബന്ധനയുമായി യുഎഇ. ഒക്ടോബര്‍ 18 മുതല്‍ രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും യുഎഇ പാസ് മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലുമായി ബന്ധപ്പെട്ട എല്ലാ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും യുഎഇ പാസ് ലോഗിന്‍ ചെയ്യേണ്ടി വരും. യുഎഇയിലെ സര്‍ക്കാര്‍ സേവനങ്ങളായ ഡ്രൈവിങ് ലൈന്‍സിന് അപേക്ഷിക്കുന്നത് മുതല്‍ വൈദ്യുതി ബില്‍ അടയ്ക്കുന്നത് വരെ എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളും യുഎഇ പാസ് […]

ഇനി വീഡിയോ കാൾ പൊളിക്കും.പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്

പൂത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്‌ആപ്പ്. ഇത്തവണ വീഡിയോ കോളിലാണ് അപ്‌ഡേറ്റ് കൊണ്ടുവന്നിരിക്കുന്നത്. വീഡിയോ കോളുകളില്‍ ഫില്‍ട്ടറുകള്‍, പശ്ചാത്തലം മാറ്റുന്നതടക്കമുള്ള അപ്ഡേറ്റുകള്‍ തുടങ്ങിയവ വാടസ്‌ആപ്പ് കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ ലോ ലൈറ്റ് മോഡ് ഫീച്ചറാണ് പുതുതായി എത്തുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ വെളിച്ചം കുറഞ്ഞ് ഇടങ്ങളില്‍ നിന്ന് വാട്സ്‌ആപ്പ് കോള്‍ ചെയ്യുമ്ബോള്‍ വീഡിയോ ക്വാളിറ്റി മെച്ചപ്പെടുത്തുകയാണ് ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്. ഫീച്ചര്‍ ഓണാക്കുമ്ബോള്‍ ഫ്രെയിമിന്റെ മൊത്തത്തിലുള്ള തെളിച്ചം കൂടും. വീഡിയോ കോളില്‍ മുകളില്‍ വലത് വശത്ത് ‘ബള്‍ബ്’ ലോഗോ കാണാം. ഇതില്‍ ടാപ്പ് […]

വേങ്ങര പി.പി.ടി.എം.ആർട്ട്സ്‌ ആന്റ്‌ സയൻസ്‌ കോളജ്‌ ബി.കോം(സി.എ) രണ്ടാം വർഷ വിദ്യാർത്ഥി മുഹമ്മദ് ജാസിം ബൈക്ക് അപകടത്തിൽ മരണപ്പെട്ടു

  അമ്പലക്കണ്ടി കുഴിമ്പാട്ടിൽ മുഹമ്മദ്‌ ജസീം(19) ഇന്നലെ രാത്രിയുണ്ടായ ബൈക്കപകടത്തിൽ മരണപ്പെട്ടു.മുത്താലത്തിനടുത്ത വട്ടോളിപ്പറമ്പിൽ വെച്ചാണ്‌ ദാരുണമായ അപകടം സംഭവിച്ചത്‌.സഹോദരനോടൊപ്പം കോഴിക്കോട്‌ ലുലു മാൾ സന്ദർശിച്ച്‌ തിരിച്ച്‌ വരുമ്പോഴായിരുന്നു അപകടം.വേങ്ങര പി.പി.ടി.എം.ആർട്ട്സ്‌ ആന്റ്‌ സയൻസ്‌ കോളജ്‌ ബി.കോം(സി.എ) രണ്ടാം വർഷ വിദ്യാർത്ഥിയാണ്‌.സഹോദരൻ മുഹമ്മദ്‌ ജിൻഷാദ് പരിക്കുകളോടെ കോഴിക്കോട്‌ മിംസ്‌ ആശുപത്രിയിൽ ചികിൽസയിലാണ്‌.പരിക്ക്‌ ഗുരുതരമല്ല. പരേതനായ കുഴിമ്പാട്ടിൽ അബ്ദുല്ലയുടെ മകനും മലപ്പുറം വേങ്ങര ടി.എഫ്‌.സി ഫ്രൂട്ട്സ്‌ ഉടമയും സജീവ മുസ്‌ലിം ലീഗ്‌ പ്രവർത്തകനുമായ കുഴിമ്പാട്ടിൽ ചേക്കു-ശമീറ ദമ്പതികളുടെ മകനാണ്‌.ഫാത്വിമ ജുമാന,ജിൻസിയ […]