ശബരിമല തീർഥാടകർക്കും ജീവനക്കാർക്കും 5 ലക്ഷം രൂപയുടെ ഇൻഷുറൻസ്

തിരുവനന്തപുരം: ശബരിമല തീർഥാടകർക്കും ജീവനക്കാർക്കും അഞ്ചുലക്ഷം രൂപ  അപകട ഇൻഷുറൻസ്‌ ഏർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വംബോർഡ്‌. വെർച്വൽ ക്യൂ സംവിധാനംവഴി ബുക്ക്‌ ചെയ്യുന്ന തീർഥാടകർക്കും സ്ഥിരം, താൽക്കാലിക ജീവനക്കാർക്കുമാണ്‌ ഇൻഷുറൻസ്‌ പരിരക്ഷ ലഭിക്കുക. ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ടയിലും ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും അപകടത്തിൽപ്പെട്ട്‌ മരിക്കുന്ന തീർഥാടകരുടെയും ജീവനക്കാരുടെയും ആശ്രിതർക്ക്‌ ഇൻഷുറൻസ്‌ തുക ലഭിക്കും. എല്ലാ സംസ്ഥാനത്തുനിന്നുള്ളവർക്കും ഇൻഷുറൻസ്‌ പരിരക്ഷ ലഭിക്കും. തീർഥാടനം കഴിഞ്ഞ്‌ മടങ്ങുന്നവർക്കും ഈ നാലുജില്ലകളിലുമുണ്ടാകുന്ന അപകടമരണത്തിന്‌ പരിരക്ഷ കിട്ടും. പ്രീമിയംതുക പൂർണമായും ദേവസ്വം ബോർഡാണ്‌ […]

പോപ്പുലര്‍ ഫ്രണ്ടിന്റെ 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; പണം സൂക്ഷിച്ചത് 12 സംസ്ഥാനങ്ങളിലെ ബാങ്കുകളിൽ 

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 56 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. വിവിധ ട്രസ്റ്റുകള്‍, കമ്പനികള്‍, വ്യക്തികള്‍ എന്നിവരുടെ സ്ഥാവര, ജംഗമ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കേരളം, കര്‍ണാടക, തമിഴ്‌നാട്, രാജസ്ഥാന്‍, ബംഗാള്‍, മണിപ്പൂര്‍ അടക്കം 12 സംസ്ഥാനങ്ങളിലെ 29 ഒന്‍പതോളം ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുള്ള പണമാണ് കണ്ടുകെട്ടിയത്. ഇവയില്‍ കൂടുതല്‍ കേരളത്തില്‍ നിന്നാണ്. ഹവാലയിലൂടെയും, സംഭാവനയിലൂടെയും ലഭിച്ച പണം ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്ന് ഇഡി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളാണ് പണത്തിന്റെ പ്രധാന സ്രോതസെന്നും, മഞ്ചേരിയിലെ സത്യസരണി മതപരിവര്‍ത്തന […]

ഇനി ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ട് ഒന്നും ചെയ്യാനാകാതെ രോഷമടക്കി പോകേണ്ട; നിയമ ലംഘനങ്ങൾ തത്സമയം നിങ്ങൾക്കും റിപ്പോർട്ട് ചെയ്യാം

കോഴിക്കോട്: കണ്‍മുന്നില്‍ നടക്കുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ട് രോഷംകൊള്ളുന്നതിനുപകരം അവ നിയമത്തിനുമുന്നിലെത്തിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. കേന്ദ്ര ഗതാഗതമന്ത്രാലയം എന്‍.ഐ.സി.യുടെ സഹായത്താല്‍ നവീകരിച്ച മൊബൈല്‍ ആപ്‌ളിക്കേഷന്‍വഴിയാണ് പൊതുജനങ്ങള്‍ക്ക് നിയമലംഘനം റിപ്പോര്‍ട്ടുചെയ്യാന്‍ അവസരമൊരുങ്ങുന്നത്. രാജ്യത്താദ്യമായി ഈ ആപ്പ് കേരളമാണ് നടപ്പാക്കുന്നത്. മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ വെള്ളിയാഴ്ച ഉദ്ഘാടനംചെയ്യും. ഗതാഗതനിയമലംഘനങ്ങള്‍ ഫോട്ടോയിലൂടെയും വീഡിയോയിലൂടെയും റിപ്പോര്‍ട്ടുചെയ്യാം. ദൃശ്യങ്ങള്‍ക്കൊപ്പം ജി.പി.എസ്. വിവരങ്ങള്‍കൂടി മൊബൈലില്‍നിന്ന് ഉള്‍പ്പെടുത്തിയാകും അപ്ലോഡ് ചെയ്യപ്പെടുക. എവിടെനിന്ന്, ഏതുസമയം ചിത്രീകരിച്ചുവെന്നത് ശാസ്ത്രീയമായി ഇതുവഴി വ്യക്തമാകും. പ്‌ളേ സ്റ്റോര്‍വഴി മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന […]

പ്രിയങ്ക 23ന് വയനാട്ടില്‍; പത്രിക സമര്‍പ്പിക്കും; പത്ത് ദിവസം പര്യടനം

വയനാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചരണം മുറുകുന്നതിനിടെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി 23ന് വയനാട്ടിലെത്തും. മണ്ഡലത്തിലെത്തി പത്രിക സമര്‍പ്പിക്കുന്ന പ്രിയങ്ക23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം നടത്തുകയും ചെയ്യും. നിലവില്‍ രണ്ടാം ഘട്ട പ്രചരണത്തിലേക്ക് കടക്കുകയാണ് യുഡിഎഫ്. പഞ്ചായത്ത് തല കൺവെൻഷനുകൾ തുടക്കമിട്ടിട്ടുണ്ട്. അഞ്ചു ലക്ഷം ഭൂരിപക്ഷം മുന്നിൽ കണ്ടാണ് പ്രവർത്തനം. പ്രിയങ്ക കൂടി എത്തുന്നതോടെ റോഡ് ഷോകളും ആരംഭിക്കും. 23 മുതല്‍‌ പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പ്രചാരണം നടത്തും അതേസമയം, എൽഡിഎഫ് സ്ഥാനാർഥിയെ കൂടി പ്രഖ്യാപിച്ചതോടെ […]

യഹ്യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്

ഇസ്രായേല്‍ ആക്രമണത്തില്‍ തങ്ങളുടെ മേധാവി യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. ഫലസ്തീനു വേണ്ടി അവസാനനിമിഷം വരെ യഹ്യ സിന്‍വാര്‍ പോരാടിയെന്നും ഹമാസ് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിച്ച് ഗസയില്‍ നിന്ന് ഇസ്രായേല്‍ സേന പൂര്‍ണമായും പിന്‍വാങ്ങാതെ തങ്ങള്‍ ബന്ദികളാക്കിയവരെ വിട്ടയയ്ക്കില്ലെന്നു ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഖലീല്‍ ഹയ്യ പറഞ്ഞു. കഴിഞ്ഞദിവസമാണ് സിന്‍വാര്‍ കൊല്ലപ്പെട്ടത്. സിന്‍വാറിന്റേതെന്നു കരുതുന്ന മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ഇസ്രായേല്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് മൃതദേഹത്തിന്റെ ഡിഎന്‍എ സാംപിള്‍ പരിശോധിക്കുകയും കൊല്ലപ്പെട്ടത് സിന്‍വാര്‍ തന്നെയാണെന്ന് ഇസ്രയേല്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. […]

ഉപതിരഞ്ഞെടുപ്പ്: പാലക്കാട്ടെയും ചേലക്കരയിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്

ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള ഇടത് സ്ഥാനാര്‍ഥികളെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രഖ്യാപിച്ചു. ഡോ. പി സരിന്‍ ആണ് പാലക്കാട്ട് ഇടതുമുന്നണി പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി. ചേലക്കര മണ്ഡലത്തിലെ യു ആര്‍ പ്രദീപ് ആണ് മല്‍സരിക്കുകയെന്ന് എം വി ഗോവിന്ദന്‍ അറിയിച്ചു. രണ്ട് മണ്ഡലങ്ങളിലും കൃത്യമായ രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിച്ച് ജയിക്കാനാകുമെന്ന് എം വി ഗോവിന്ദന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫില്‍ പടയില്‍ തന്നെ പട ആരംഭിച്ചതായാണ് മനസിലാക്കുന്നത്. സിപിഐഎം ഏകകണ്ഠമായാണ് […]

മറിഞ്ഞ കാറിൽ 22 ചാക്ക് നിരോധിത പുകയിലഉത്പന്നങ്ങൾ കണ്ടെത്തി

ചെർപ്പുളശ്ശേരി : ഒറ്റപ്പാലം റോഡിലെ പത്താംമൈലിൽ മറിഞ്ഞ കാറിൽനിന്നും 22 ചാക്ക് നിരോധിത പുകയിലയുത്പന്നങ്ങൾ കണ്ടെത്തി. കാർ മറിഞ്ഞയുടൻ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. പത്താംമൈൽ വളവിന് സമീപത്തെ താഴ്ചയിലേക്കാണ്‌ കാർ മറിഞ്ഞത്. മറിഞ്ഞ കാറിൽനിന്നും ഡ്രൈവർ ഓടി രക്ഷപ്പെടുന്നതുകണ്ട് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ചാക്കുകണക്കിന് പുകയിലയുത്പന്നങ്ങൾ കണ്ടെത്തിയത്. തുടർന്ന് ചെർപ്പുളശ്ശേരി പോലീസ് എത്തി കാർ കസ്റ്റഡിയിലെടുത്തു. നിരോധിത പുകയിലയുത്പന്നങ്ങളുടെ 18,000 പാക്കറ്റുകൾ അടങ്ങിയ 22 ചാക്കുകളാണ് കാറിലുണ്ടായിരുന്നതെന്നും കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും എസ്.ഐ. […]

വയനാട്ടില്‍ മൈക്കിലൂടെ ബാങ്ക് വിളിക്കുന്നതിന് വിലക്ക്; ആരാധനാലയങ്ങള്‍ക്ക് പോലീസിന്റെ നോട്ടീസ്

വയനാട്ടിലെ വിവിധ പള്ളികളിൽ മൈക്കിലൂടെ ബാങ്ക് വിളിക്കുന്നതിന് വിലക്കേർപ്പെടുത്തി വയനാട് കോറോം മുതൽ വെള്ളമുണ്ട വരെയുള്ള വിവിധ പള്ളികളിൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്. മീത്തൽ തരുവണയിലെ മസ്‌ജിദിലും വെള്ളമുണ്ട സലഫി മസ്‌ജിദിലും വെള്ളമുണ്ട പോലീസ് സ്റ്റേഷൻ എസ്എച്ച്‌ഒയുടെ പേരിലാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്. ഹൈക്കോടതി ഉത്തരവ് പ്രകാരം നിരോധിച്ച കോളാമ്പി മൈക്കുകൾ ആണ് പള്ളിയിൽ ഉപയോഗിക്കുന്നതെന്നും പ്രസ്ത മൈക്കുകൾ നോട്ടീസ് കൈപ്പറ്റി എത്രയും പെട്ടെന്ന് എടുത്തു മാറ്റേണ്ടതാണെന്നും നോട്ടീസിൽ പറയുന്നു. അല്ലാത്ത പക്ഷം ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമുള്ള നിയമനടപടി സ്വീകരിക്കുന്നതാണെന്ന […]

ട്വൻ്റി ഫോർ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരണപ്പെട്ടു

ട്വൻ്റി ഫോർ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് പന്തലാംപാടം മേരിമാതാ ഹയർ സെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ മുഹമ്മദ് റോഷൻ, മുഹമ്മദ് ഇസ്ലാം എന്നിവർ മരണപ്പെട്ടു. വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത നീലിപ്പാറ ക്വാറിക്ക് മുന്നിൽ വച്ച് ഇന്ന് (18/10/2024- വെള്ളിയാഴ്ച) ഉച്ചക്ക് ഒന്നരയോടു കൂടിയാണ് അപകടം സംഭവിച്ചത്. വാണിയംപാറ പള്ളിയിൽ ജുമാ നിസ്ക്കാരത്തിന് ശേഷം റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന വിദ്യാർത്ഥികളെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ […]

സഊദി എയർലൈൻസ് കരിപ്പൂർ സർവ്വീസ് ഡിസംബർ ആദ്യ വാരത്തിൽ ആരംഭിക്കും.

മലപ്പുറം:വർഷങ്ങൾക്ക് മുൻപ് കരിപ്പൂർ വിമാനത്താ വളത്തിൽ നിന്ന് സർവീസ് അവസാനിപ്പിച്ച സഊദി എ യർലൈൻസ് വീണ്ടും തിരിച്ചെത്തുന്നു. സഊദി എയർലൈൻസിന്റെ ഉന്നത ഉദ്യോഗസ്ഥ സംഘവുമായി എയർപോർട്ട് അഡ്വൈസറി കമ്മിറ്റി ചെയർമാൻ ഇ.ടി.മുഹമ്മദ് ബഷീർ എം.പി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഡിസം ബർ ആദ്യ വാരത്തിൽ റിയാ ദിലേക്കുള്ള സർവീസ് ആരംഭിക്കുമെന്ന് സഊദി എയർ ലൈൻസിന്റെ ഇന്ത്യ, ബംഗ്ലദേശ്, നേപ്പാൾ റീജനൽ ഓപ്പറേഷൻ മാനേജർ ആദിൽ മാ ജിദ് അൽഇനാദ് അറിയിച്ചു. 160 ഇക്കണോമി, 20 ബി സിനസ് […]