നശാ മുക്ത് ഭാരത്: ശില്പശാല സംഘടിപ്പിച്ചു.
മലപ്പുറം:ലഹരി മുക്ത ഭാരതം പദ്ധതിയുടെ (നശാ മുക്ത് ഭാരത് അഭിയാന്‍) ഭാഗമായി മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും നേതൃത്വത്തില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ശില്പശാല സംഘടിപ്പിച്ചു. തുടര്‍ മാസങ്ങളില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ശില്പശാല ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ഷാബിര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ് സ്വാഗതം […]


