മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള നാളെ (ഒക്ടോ. 21) മുതൽ കാലിക്കറ്റ് സർവ്വകലാശാല സ്റ്റേഡിയത്തിൽ

തേഞ്ഞിപ്പലം:മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള നാളെ (ഒക്ടോ. 21) മുതൽ 23 വരെ കാലിക്കറ്റ് സർവ്വകലാശാല സ്റ്റേഡിയത്തിൽ നടക്കും. 17 ഉപജില്ലകളിൽ നിന്നായി 5000ത്തോളം കായിക താരങ്ങളാണ് മേളയിൽ മാറ്റുരക്കുന്നത്. ജൂനിയർ തലം മുതൽ സീനിയർ തലം വരെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ വിവിധ ഇനങ്ങളിൽ മത്സരം ഉണ്ടാകും. കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികമേളയിൽ രണ്ടാം സ്ഥാനം നേടിയ മലപ്പുറം ജില്ല ഇക്കുറി ഒന്നാം സ്ഥാനം നേടാനുള്ള തയ്യാറെടുപ്പിലാണ്. 21ന് രാവിലെ 9 മണിക്ക് ജില്ലാ […]

താമരശ്ശേരിയിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി

താമരശ്ശേരി: ചുങ്കം ടൗൺ മസ്ജിദിന് മുന്നിലെ അംമ് ല സൂപ്പർ മാർക്കറ്റ് ഉടമ പുത്തൻവീട്ടിൽ അസീസ് (64) നെ യാണ് താമരശ്ശേരി ചുങ്കത്തെ സ്ഥാപനത്തിന്റെ മകളിലെ ഓഫീസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതൽ അസീസിനെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിലിലായിരുന്നു, ഇന്നു പുലർച്ചെയാണ് കടയുടെ മുകളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വെൽഫെയർ പോയൻ്റ് ഉദ്ഘാടനം ചെയ്തു.

വേങ്ങര : വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത് വെൽഫെയർ പോയൻ്റ് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ബഷീർ പുല്ലമ്പലവൻ അധ്യക്ഷത വഹിച്ചു. കോഡിനേറ്റർ പി.പി. കുഞ്ഞാലി മാസ്റ്റർ വെൽഫെയർ പോയൻ്റ് സംവിധാനം വിശദീകരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കെ.വി. ഹമീദ് മാസ്റ്റർ, പാർട്ടി ഊരകം പഞ്ചായത് പ്രസിഡൻ്റ് സി. മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി സി. കുട്ടിമോൻ സ്വാഗതവും എം.പി. അലവി നന്ദിയും പറഞ്ഞു

മലപ്പുറത്ത് കെ.എസ്.ആർ.ടി.സി ബസിൽ നിന്നും ഒരു കോടി രൂപയുടെ സ്വർണ്ണം കവർന്നു.

മലപ്പുറം:മലപ്പുറത്ത് കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് സ്വർണം നഷ്ടമായെന്ന് പരാതി. തൃശൂരിലെ സ്വർണ വ്യാപാരിയുടെ പക്കലുണ്ടായിരുന്ന ഒരുകോടിയിലധികം രൂപയുടെ സ്വർണമാണ് ബസ് യാത്രക്കിടെ കവർന്നതായി പരാതി. മലപ്പുറം തിരൂരിലെ ജ്വല്ലറിയിൽ കാണിക്കാനായി കൊണ്ട് വന്ന 1512 ഗ്രാം സ്വർണമാണ് കവർന്നത്. ഇന്നലെ (ശനി) രാത്രി പത്തുമണിയോടെയാണ് സംഭവം. കുറ്റിപ്പുറത്ത് നിന്ന് നെടുങ്കണ്ടത്തേക്കുള്ള യാത്രക്കിടെയാണ് സ്വർണം നഷ്ടമായത്. ബസ് മലപ്പുറം എടപ്പാളിൽ എത്തിയപ്പോൾ ബസിൽ തൂക്കിയിട്ടിരുന്ന ബാഗ് കാണാതാവുകയായിരുന്നു. തൃശൂർ സ്വദേശി ഗിരിയാണ് പരാതിക്കാരൻ. ചങ്ങരംങ്കുളം പൊലീസ് സംഭവത്തിൽ അന്വേഷണം […]

തിരൂരങ്ങാടിയിലെ കുടിവെള്ള പ്രശ്നം അസി: എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി ചർച്ച നടത്തി

തിരൂരങ്ങാടി : തിരൂരങ്ങാടിയിലെ കുടിവെള്ള പ്രശനത്തിന് അടിയന്തരമായി ശാശ്വത പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ചന്തപ്പടി, എവിഎം കോളനി, ഈസ്റ്റ് ബസാർ, കെ സി റോഡ് , ടി സി റോഡ്, കെഎസ്ഇബിസി ലിങ്ക് റോഡ് എന്നീ ഭാഗങ്ങളിൽ സ്ഥിരമായി വെള്ളം ലഭിക്കാറില്ല എന്ന് പൊതുജനങ്ങളുടെ മാസ് പെറ്റീഷനുമായി തിരൂരങ്ങാടി താലൂക്ക് കൺസൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി കേരള വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ അജുമലിന്ന് പരാതി നൽകുകയും കുടിവെള്ളം ലഭിക്കാത്തതിന്റെ ബുദ്ധിമുട്ടുകളും സർക്കാറിന്റെ ഭാഗത്തുനിന്നും […]

വയനാട് പാർലെമെൻ്റ് ഇലക്ഷൻ പ്രചരണാർത്ഥം കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ് വയനാട് ജില്ലാ കമ്മിറ്റിയുടെ അധിക ചുമതല എഐസിസി പി പി ആലിപ്പുവിന് നൽകി-

പ്രിയങ്കാ ഗാന്ധി മൽത്സരിക്കുന്ന വയനാട് പാർലിമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി KPCC മൈനോറിറ്റി കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ അധിക ചുമതല പി പി ആലിപ്പുവിന് എഐസിസി കമ്മിറ്റി വീതിച്ചു നൽകി, മലപ്പുറം ജില്ലയിൽ അദ്ദേഹത്തിൻ്റെ പ്രവർത്തന മികവ് കണക്കിലെടുത്താണ് എ ഐ സി സി ഇങ്ങെനെയെരു തീരുമാനത്തിലെത്തിയത്. ഈ മാസം 23-ാം തിയതി രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വയനാട്ടിലെത്തി ഇലക്ഷൻ പ്രചരണത്തിന് തുടക്കമാവും, ഏഴ് ദിവസം നീണ്ട് നിൽക്കുന്ന റോഡ് ഷോ […]