മലപ്പുറം ജില്ലയിൽ ഒന്നേകാൽ ലക്ഷത്തിലേറെപ്പേർ വാഹന ആർ.സി.ക്കായി കാത്തിരിക്കുന്നു

പെരിന്തൽമണ്ണ: മാസങ്ങളായി വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റി (ആർ.സി.)നായി ജില്ലയിൽ കാത്തിരിക്കുന്നത് ഒന്നേകാൽ ലക്ഷത്തിലേറെപ്പേർ. വാഹനങ്ങളുടെ കൊടുക്കൽ വാങ്ങലും കൈമാറ്റവുമടക്കം പ്രതിസന്ധിയിലായതോടെ ഇവയുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്നവരും വലിയ പ്രയാസത്തിലായി. ജൂൺ, ജൂലായ് മാസങ്ങളിൽ അനുവദിച്ചവർക്കാണ് ഇപ്പോൾ അച്ചടിച്ച ആർ.സി. തപാലിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. നാലുമാസത്തിനുള്ളിൽ ജില്ലയിലെ സബ് ആർ.ടി. ഓഫീസുകളായ മലപ്പുറം (27,500), തിരൂർ (23,000), തിരൂരങ്ങാടി (12,000), പൊന്നാനി (19,000), പെരിന്തൽമണ്ണ (21,500), നിലമ്പൂർ (19,500), കൊണ്ടോട്ടി (9,000) എന്നിവയിലായി 1.31 ലക്ഷം അപേക്ഷകർക്കാണ് ആർ.സി. നൽകാനുള്ളത്. […]

ഈ വര്‍ഷം മുതല എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് സമ്പ്രദായം

എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വർധിപ്പിക്കാനും വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താനും ഓരോ വിഷയത്തിനും ജയിക്കാൻ മിനിമം മാർക്ക് സമ്പ്രദായം (സബ്ജെക്‌ട് മിനിമം) നടപ്പിലാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഈ വർഷം മുതല്‍ എട്ടാം ക്ലാസില്‍ സബ്ജക്‌ട് മിനിമം നടപ്പാക്കും. നിലവിലെ ഓള്‍ പ്രൊമോഷൻ രീതിയില്‍ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും വിഷയത്തില്‍ വിദ്യാർഥിക്ക് മാർക്ക് കുറഞ്ഞാല്‍ രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷ എഴുതാനാകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷം ഒൻപതാം ക്ലാസിലും മിനിമം മാർക്ക് നടപ്പാക്കും. നേരത്തെ […]

അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിലെ 13.76 കോടിയുടെ പ്രവൃത്തികൾ ഡിസംബറിൽ പൂർത്തിയാകും

പെരിന്തൽമണ്ണ: ജില്ലയിലെ വിവിധ റെയിൽവേ സ്‌റ്റേഷനുകളിൽ അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തിയുള്ള നവീകരണ പ്രവൃത്തികൾ ഡിസംബർ 31ന് അകം പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി റെയിൽവേ. ജില്ലയിലെ 5 സ്‌റ്റേഷനുകളിലാണ് പദ്ധതിയിലുൾപ്പെടുത്തി നവീകരണം. അങ്ങാടിപ്പുറത്ത് 13.76 കോടി രൂപയുടെ പ്രവൃത്തികളാണ് നടക്കുന്നത്. ഇവയുടെ 83 ശതമാനം പൂർത്തിയായി. കുറ്റിപ്പുറത്ത് 9.02 കോടിയുടെ നിർമാണ പ്രവൃത്തികളിൽ 90 ശതമാനം പൂർത്തിയായി. ഇവ രണ്ടും നവംബർ മുപ്പതോടെ മുഴുവൻ പ്രവൃത്തിയും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തിരൂരിൽ 17.82 കോടി രൂപയുടെ പ്രവൃത്തികൾ നടക്കുന്നുണ്ട്. ഇവിടെ 72 […]

പെരിന്തൽമണ്ണയിൽ ഐറിസ് സ്‌കാനര്‍ ഉപയോഗിച്ച് മസ്റ്ററിംഗ് ചെയ്യാന്‍ ഇന്ന് അവസരം

പെരിന്തൽമണ്ണ: താലൂക്കിലെ അന്ത്യോദയ അന്നയോജന (എഎവൈ), മുൻഗണന (പിഎച്ച്എച്ച്) വിഭാഗങ്ങളിലെ റേഷൻ കാർഡുകളിൽ ഉൾപ്പെട്ട അംഗങ്ങളിൽ റേഷൻ മസ്‌റ്ററിങ്ങിൽ ഇ പോസ് മെഷീനിലെ സ്‌കാനറിൽ വിരൽ പതിയാത്തത് മൂലം മസ്‌റ്ററിങ് നടത്താൻ സാധിക്കാതെ വന്ന ചെറിയ കുട്ടികൾ, പ്രായമായവർ തുടങ്ങിയവർക്കായി ഐറിസ് സ്‌കാനറിന്റെ സേവനത്തോടെ ഇന്ന് (24-10-24 വ്യാഴം) മസ്‌റ്ററിങ് ക്യാംപ് നടത്തും. രാവിലെ 10 മുതൽ വൈകിട്ട് 3 വരെ സിവിൽ സ്‌റ്റേഷനിലെ താലൂക്ക് സപ്ലൈ ഓഫിസിലാണ് ക്യാംപ്.  

രാത്രി വീട്ടിൽനിന്നു കാണാതായ 13 വയസ്സുകാരി ഊട്ടിയിൽ; ഇൻസ്റ്റ​ഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച 18കാരനൊപ്പം പോലീസ് പിടികൂടി

മാഹി: ഇൻസ്റ്റ​ഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചയാളുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി നാടുവിട്ടു. പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ രാത്രി വീട്ടിൽനിന്നു കാണാതായ 13 വയസ്സുകാരിയാണ് സുഹൃത്തി​ന്റെയൊപ്പം പോയത്. പോലീസി​ന്റെ തിരച്ചിലിൽ ഇരുവരെയും ഊട്ടിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന 18കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ മാതാവ് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചൊക്ലി മേനപ്രത്തെ മുഹമ്മദ് ബിനിനെയും (18) പെൺകുട്ടിയെയും കണ്ടെത്തിയത്. ഇവരെ സഹായിച്ച സനീദ് നെ നേരത്തേ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു.  

വയനാട് ഉപതെരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദേശ പത്രിക നൽകും

വയനാട് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദേശ പത്രിക നൽകും. രാവിലെ പതിനൊന്ന് മണിക്ക് റോഡ് ഷോ ആയാണ് പത്രിക സമർപ്പിക്കുക. പത്രികാ സമർപ്പണത്തിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് എത്തും പത്രിക സമർപ്പിക്കുന്നതിനായി കോൺഗ്രസ് നേതാക്കളുടെ നീണ്ട നിര തന്നെ വയനാട്ടിൽ എത്തുന്നുണ്ട്. കൽപ്പറ്റ നഗരത്തിൽ റോഡ് ഷോയോടെയാണ് പത്രിക സമർപ്പണം. പത്ത് ദിവസം പ്രചാരണത്തിന്റെ ഭാ​ഗമായി പ്രിയങ്ക വയനാട്ടിലുണ്ടാകും. കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തിൽ […]