ഒന്നിച്ച് യാത്ര പോയി, പിന്നാലെ പനി: സഹോദരങ്ങൾ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
കോഴിക്കോട് : മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങൾ മരിച്ചു. തളിപ്പറമ്പ് മന്നയ്ക്ക് സമീപം ഹിദായത്ത് നഗർ റഷീദാസിൽ എം.സാഹിർ (40), അനുജൻ അൻവർ (36) എന്നിവരാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരുടേയും വിയോഗം. സാഹിർ ഇന്നലെയും അൻവർ ഇന്നുമാണ് മരിച്ചത്. ഇവരുടെ ബന്ധുക്കളും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. സാഹിർ ഹിദായത്ത് നഗറിലും അനുജൻ അൻവർ ഇരിക്കൂറിലുമാണ് താമസിക്കുന്നത്. അടുത്തിടെ ഇരു കുടുംബങ്ങളും ഒന്നിച്ച് യാത്ര പോയിരുന്നു. പിന്നാലെ പനി ബാധിക്കുകയായിരുന്നു. അസുഖം മൂർച്ഛിച്ചതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. […]