പോപ്പുലർ ന്യൂസ് 5-ാം വാർഷികാഘോഷം ജനകീയ ഉത്സവമായി

വേങ്ങര : പോപ്പുലർ ന്യൂസ് അഞ്ചാം വാർഷികാഘോഷം വേങ്ങര വ്യാപാരഭവനിൽ സ്പാർക്സ് 2024 എന്ന പേരിൽ പ്രൗഢമായി ആഘോഷിച്ചു. പഴയകാല കലാകാരൻമാരുടെ ചിത്ര പ്രദർശനവും വിവിധ പ്രദേശങ്ങളിലെ പോപ്പുലർ ന്യൂസ് റിപ്പോർട്ടർമാർക്കുള്ള ഐഡി കാർഡ് വിതരണവും നടത്തിക്കൊണ്ട് ഞായറാഴ്ച (27/10/2024) രാവിലെ 11:00 മണിമുതൽ ആരംഭിച്ചു. എം.പി ഹംസ, ഹംസ പൂഴിത്തറ, അസ്ജാൻ, സനീഫ്, നാസർ കൊളക്കാട്ടിൽ, ബ്രഷ് മാൻ മുഹമ്മദലി എന്നിവരുടെ സാന്നിധ്യത്തിൽ മാനുകുട്ടി (ദീപ്തി ഫോട്ടോഗ്രാഫർ) ഉദ്ഘാടന കർമ്മം നിർവഹിച്ചു. വിവിധ ദേശങ്ങളിൽ നിന്നായി […]

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം; തിരുവമ്പാടി സ്വദേശിയായ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

മലപ്പുറം : ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് എംവിഡി സസ്‌പെന്‍ഡ് ചെയ്തു. പൊന്നാനി ഡിപ്പോയിലെ ഡ്രൈവര്‍ കോഴിക്കോട് തിരുവമ്പാടി സ്വദേശി അബ്ദുല്‍ അസീസിന്റെ(45) ലൈസന്‍സാണ് പൊന്നാനി എംവിഡി സസ്‌പെന്‍ഡ് ചെയ്തത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവിങ്ങിനിടെ അബ്ദുല്‍ അസീസ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തു വന്നിരുന്നു. ചൊവ്വാഴ്ച് വൈകിട്ട് തിരുരില്‍നിന്ന് പൊന്നാനിയിലേക്കു വരുന്നതിനിടെയാണ് അബ്ദുല്‍ അസീസ് ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്. ഡ്രൈവര്‍ അശ്രദ്ധമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ യാത്രക്കാര്‍ മൊബൈല്‍ […]

കരിപ്പൂർ വിമാനത്താവളത്തിലെ വ്യാജ ബോംബ് ഭീഷണിയിൽ ആദ്യ അറസ്റ്റ്

കൊണ്ടോട്ടി കരിപ്പൂരിൽ നിന്നുള്ള വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസ് (26) നെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കരിപ്പൂർ -അബുദാബി വിമാനത്തിന് നേരെയായിരുന്നു ഇയാൾ വ്യാജ ബോംബ് ഭീഷണി ഉയർത്തിയത്. കരിപ്പൂർ വിമാനത്താവളത്തിലെ നിരവധി വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണികൾ ഉണ്ടായിരുന്നു. അതിലെ ആദ്യ കേസിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ 29 നാണ് ഇയാൾ വ്യാജ ബോംബ് ഭീഷണി […]

മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്ബയിൻ ; 68 ഹരിത ടൂറിസം കേന്ദ്രങ്ങളുടെ പ്രഖ്യാപനം നവംബര്‍ 1ന്

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്ബയിനിലൂടെ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ മുഖം മാറ്റാനൊരുങ്ങി സർക്കാർ.സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 68 വിനോദ സഞ്ചാര കേന്ദ്രങ്ങളെ നവംബർ 1 ന് ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കും. ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയവയുടെ നേതൃത്വത്തില്‍ മാലിന്യസംസ്കരണം, പ്ലാസ്റ്റിക് നിരോധനം നടപ്പാക്കല്‍, ബദല്‍ സംവിധാനങ്ങള്‍ ഒരുക്കല്‍, വൃത്തിയുള്ള ടോയ്ലറ്റ് സംവിധാനങ്ങള്‍ തുടങ്ങിയ ശുചിത്വ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ഹരിത ടൂറിസം കേന്ദ്രങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. വാടിക (കോട്ട മൈതാനം, പാലക്കാട്) […]