ഡി. വൈ. എഫ്. ഐ. വേങ്ങര മേഖല തല മെമ്പർഷിപ്പ് ഉദ്ഘാടനം.

വേങ്ങര : ഡി. വൈ എഫ്. ഐ വേങ്ങര തല മെമ്പർഷിപ്പ് മുൻ സംസ്ഥാന ത്രോ ബോൾ പ്ലെയർ നമിഷക്ക് നൽകികൊണ്ട് മേഖല പ്രസിഡൻറ് സ.സനൽ കൂരിയാട് ഉദ്ഘാടനം നിർവ്വഹിച്ചു. മേഖല സെക്രട്ടറി സമദ് കുറുക്കൻ,മേഖല ജോയിൻ്റ് സെക്രട്ടറി അജ്മൽ എന്നിവർ പങ്കെടുത്തു.

ടൗൺ മുസ്ലിം ലീഗ് കമ്മറ്റിയുടെ കീഴിൽ മർക്കസ്-ഇ-മില്ലത്ത് എന്ന പേരിൽ പുതിയ കേന്ദ്രം രൂപം കൊണ്ടു

വേങ്ങര: ചിനക്കൽ പ്രദേശത്ത് ജീവകാരുണ്യ ജനസേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ടൗൺ മുസ്ലിം ലീഗ് കമ്മറ്റിയുടെ കീഴിൽ മർക്കസ്-ഇ-മില്ലത്ത് എന്ന പേരിൽ പുതിയ കേന്ദ്രം ഒക്ടോബർ16 ന് ബുധനാഴ്ച ബഹു: പാണക്കാട് മുഈനലി തങ്ങൾ നാടിന് സമർപ്പിച്ചു. ചടങ്ങിൽ സഹോദരൻ മുനീറിന് വേണ്ടി സ്വരൂപിച്ച ചികിത്സാ സഹായം, ജനകീയ കമ്മറ്റി ഭാരവാഹികൾക്ക് കൈമാറി. കെ. ടി കുഞ്ഞാലസ്സൻ കുട്ടി ഹാജി, പി. ഹംസ ഹാജി, ടി.വി ഇഖ്ബാൽ, അസീസ് പറങ്ങോടത്ത്, കല്ലൻ അബ്ദുറഹ്മാൻ, സാദിഖ് കൊടിയാട്, എം. ഹാരിസ്, […]

തിരൂരങ്ങാടിയിലെ പൊതു കിണർ മാലിന്യ പ്രശ്നം പരിഹരീക്കണം എ എ പി

തിരുരങ്ങാടി : തിരുരങ്ങാടി ടൗണിലുള്ള പൊതുജനങ്ങളും അന്യസംസ്ഥാന തൊഴിലാളികളും വ്യാപാര സ്ഥാപനങ്ങളിലും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വളരെ പഴക്കമുള്ള സാധാരണക്കാരായ പൊതു ജനങ്ങളുടെ ആശ്രയമായ പൊതു കിണർ നിറ വിത്യസവും രുചി വ്യത്യാസവും അനുഭവപെടുന്നതായി പരാതി. കിണർ ഉപയോഗിക്കുന്നവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ വെള്ളം പരിശോധിക്കുകയും വെള്ളത്തിൽ മാലിന്യം കലരുന്നു എന്ന് പ്രാഥമിക പരിശോധനയിൽ കണ്ടത്തിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിരവധി ആളുകൾ ഉപയോഗിക്കുന്ന വെള്ളത്തിൻറെ തുടർ പരിശോധന നടത്തി കിണറിലേക്ക് ഒഴുകുന്ന മാലിന്യം എവിടെ […]

തിരൂരങ്ങാടിയിൽ 19 കാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു; കൊലപ്പെടുത്താൻ ശ്രമം, പ്രതികൾ ഒളിവിൽ

മലപ്പുറം : ജില്ലയിലെ തിരൂരങ്ങാടിയിൽ 19 കാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതികൾ ഒളിവിലാണ്. കഴിഞ്ഞ മാസം 23-ാം തീയതി നടന്ന സംഭവമാണ് കേസിനാസ്പദമായത്. പ്രതി, തിരൂരങ്ങാടി താഴേച്ചിന സ്വദേശിയായ തടത്തിൽ കരീം എന്ന കൊടുംകുറ്റവാളി, 23 ന് രാവിലെ അയാളുടെ അനിയൻ അലിമോൻ തടത്തിൽ എന്നയാളുമായി ചേർന്ന് താഴെ ചിന സ്വദേശിയായ അൻസിൽ എന്ന19കാരനെ തിരൂരങ്ങാടി തട്ടാൻ്റിടവഴിയിൽ വെച്ച് ക്രൂരമായി മർദ്ദിക്കുകയും വകവരുത്താനുള്ള ഉദ്ദേശത്തോടെ കൈകാലുകൾ ബന്ധിച്ച് വാഹനത്തിൽ കയറ്റി […]

അബ്ദുൾ നാസർ മദനിയെ വെന്റിലേറ്ററിൽ നിന്ന് മുറിയിലേക്ക് മാറ്റി; ആരോഗ്യനിലയിൽ പുരോഗതി

കൊച്ചി : പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യനിലയിൽ പുരോഗതി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിൽ കഴിയുന്ന മദനിയെ വെന്റിലേറ്ററിൽ നിന്ന് മുറിയിലേക്ക് മാറ്റി. ഡയാലിസിസ് ചികിത്സ തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരൾ രോഗത്തിനൊപ്പം ന്യൂറോ സംബന്ധമായ പ്രശ്നങ്ങൾ അലട്ടിയതാണ് മദനിയുടെ ആരോഗ്യ നില മോശമാക്കിയത്.

മീൻപിടുത്ത ബോട്ട് മുങ്ങി; ഒരാള്‍ മരിച്ചു: പരപ്പനങ്ങാടി സ്വദേശി കോയമോൻ ആണ് മരിച്ചത്

നീലേശ്വരം: നീലേശ്വരം അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. പരപ്പനങ്ങാടി സ്വദേശി കോയമോൻ ആണ് മരിച്ചത്. മുനീര്‍ എന്നയാളെ കാണാതായി. ഇയാള്‍ക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബോട്ടിലുണ്ടായിരുന്ന മറ്റു 34 പേര്‍ നീന്തി രക്ഷപ്പെട്ടു. നീന്തി രക്ഷപ്പെട്ടവരെ കോസ്റ്റ്ഗാര്‍ഡും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് കരയിലെത്തിക്കുകയായിരുന്നു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയായിരുന്നു. പടന്ന സ്വദേശിയുടെ ഇന്ത്യന്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ആദ്യഘട്ടത്തിൽ കോസ്റ്റ്ഗാര്‍ഡിനും രക്ഷാപ്രവർത്തകര്‍ക്കും രൂക്ഷമായ കടലേറ്റം കാരണം ബോട്ടിന് അടുത്തെത്താനാകാത്തതും വെല്ലുവിളിയായിരുന്നു. മലപ്പുറം […]

സൗദിവല്‍ക്കരണം പാലിച്ചില്ല: ഇന്‍ഷുറന്‍സ് കമ്പനിക്ക് വിലക്ക്

ജിദ്ദ : ഇന്‍ഷുറന്‍സ് ഉല്‍പന്നങ്ങളുടെ സെയില്‍സ് മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കാത്തതിന് അല്‍യെമാമ ഇന്‍ഷുറന്‍സ് കമ്പനിക്ക് ഇന്‍ഷുറന്‍സ് അതോറിറ്റി താല്‍ക്കാലിക പ്രവര്‍ത്തന വിലക്കേര്‍പ്പെടുത്തി. അതേസമയം, വാലിഡായ ഇൻഷുറൻസുകളിൽനിന്നുള്ള ക്ലെയിമുകൾ നൽകുന്നതിൽനിന്നുള്ള ബാധ്യത കമ്പനികളിലുണ്ടാകും. ഉപയോക്താക്കളുടെ താല്‍പര്യങ്ങളെ ബാധിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും കമ്പനി സ്വീകരിക്കണമെന്നും ഇന്‍ഷുറന്‍സ് അതോറിറ്റി പറഞ്ഞു. പദവി ശരിയാക്കി വ്യവസ്ഥകളും മാനദണ്ഡങ്ങളും പൂര്‍ണമായും കമ്പനി പാലിച്ചതായി സ്ഥിരീകരിക്കുന്നതു വരെ കമ്പനിക്ക് ബാധകമാക്കിയ താല്‍ക്കാലിക വിലക്ക് എടുത്തുകളയില്ല. കമ്പനിയില്‍ നിന്ന് അവകാശങ്ങള്‍ ലഭിക്കാനുള്ള എല്ലാവരും ഈ വിഷയത്തില്‍ […]

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

പാലക്കാട്: പാലക്കാട് നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്‌റുടെ ചേംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ഉപതിരഞ്ഞെടുപ്പ് വരണാധികാരി പാലക്കാട് ആര്‍.ഡി.ഒ എസ്.ശ്രീജിത്ത്, ഉപവരണാധികാരി ആര്‍.ഡി.ഒ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ബിന്ദു ജബ്ബാര്‍ എന്നിവര്‍ ആയിരിക്കുമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.എസ്.ചിത്ര യോഗത്തില്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വകുപ്പ്തല പരിപാടികളില്‍ പങ്കെടുക്കുന്നതിന് ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും പെരുമാറ്റചട്ടം പ്രകാരം നിയന്ത്രണങ്ങളുണ്ടെന്നും പെരുമാറ്റചട്ടം ജില്ലയൊട്ടാകെ ബാധകമാണെന്നും ജില്ലാ […]

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിംഗില്‍ മാറ്റം: പ്രതിദിനം 70000 തീര്‍ത്ഥാടകര്‍ക്ക് ബുക്ക് ചെയ്യാം

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിംഗില്‍ മാറ്റം. പ്രതിദിനം വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യാന്‍ കഴിയുന്നത് 70000 തീര്‍ത്ഥാടകര്‍ക്ക്. നേരത്തെ 80000 ആയിരുന്നു വെര്‍ച്വല്‍ ക്യൂ വഴി നിശ്ചയിച്ചിരുന്നത്. സ്‌പോട്ട് ബുക്കിംഗ് ഏര്‍പ്പെടുത്തുന്നതിനാണ് പുതിയ ക്രമീകരണം. തിരക്ക് വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് വെര്‍ച്ച്വല്‍ ക്യൂ എണ്ണം മാറ്റണമോ എന്ന് ആലോചിക്കും. കഴിഞ്ഞതവണത്തെ തിരക്ക് മൂലമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതികരിച്ചു. പ്രവേശനം പ്രതിദിനം 70000 പേര്‍ക്ക് നിജപ്പെടുത്തി. 70,000 പേര്‍ക്കുള്ള പ്രവേശനം […]

വ്യാജ ബോംബ്‌ ഭീഷണി; താറുമാറായി വിമാന സർവീസുകൾ 48 മണിക്കൂറിനിടെ ഭീഷണി സന്ദേശം ലഭിച്ചത് 12 വിമാനങ്ങള്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ വിമാനങ്ങള്‍ക്ക് വീണ്ടും ബോംബ് ഭീഷണി. ബംഗളൂരുവിലേക്ക് പോകുന്ന ആകാശ എയര്‍ വിമാനത്തിനും ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിനുമാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇതോടെ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ബോംബ് ഭീഷണി ലഭിക്കുന്ന വിമാനങ്ങളുടെ എണ്ണം 12 ആയി. ആകാശ എയറിന്റെ ക്യുപി 1335 വിമാനത്തില്‍ 3 ശിശുക്കളും ഏഴ് ജീവനക്കാരും ഉള്‍പ്പെടെ 177 പേരാണ് ഉണ്ടായിരുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേത്തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ആകാശ എയര്‍ വക്താവ് പറഞ്ഞു. […]