കെ ഇ ടി പ്രവർത്തകന്റെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി

കുറുവ : ദേശത്തെ ഒരു വീട്ടിൽ വൈകിട്ട് (15/10/2024)ചൊവ്വ 4.30നോട് അടുത്ത് പാചകവാതക സിലിണ്ടറിന് തീ പിടിക്കുകയും ,പരിഭ്രാന്തരായ വീട്ടുകാർ കെ ഇ ടി എമർജൻസി ടീം കണ്ണൂർ ജില്ലാ പ്രസിഡന്റ് സഫ്‌വാനെ വിവരം അറിയിക്കുകയും അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവാകുകയും ചെയ്തു.KET എമർജൻസി ടീം അംഗം സഫ്‌വാൻ എന്ന പ്രവർത്തകന്റെ ഇടപെടലിന്റെ ഭാഗമായി രക്ഷിക്കാനായത് ചില ജീവനുകൾ മാത്രമല്ല അവരുടെ സ്വപ്നങ്ങൾ കൂടി ആണ്.  

കുറ്റൂർക്കാർ ദുബൈ – ഓണോത്സവ് 2024 സംഘടിപ്പിച്ചു

യുഎഇയിലെ തെക്കൻ കുറ്റൂർ പ്രവാസികൾ കുറ്റൂർക്കാർ@ദുബൈ – ഓണോത്സവ് 2024 ആവേശകരമായി സംഘടിപ്പിച്ചു. UAE ലുള്ള കുറ്റൂരിലെ വിവിധ എമിരേറ്റുകളിൽ നിന്നും കുറ്റൂർകാരായ നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു. കുറ്റൂരിലെ കുടുംബങ്ങളെയും കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ഓണാഘോഷത്തിന്റെ ഭാഗമായി മ്യൂസിക് ചെയർ ലെമൺ സ്പൂൺ തുടങ്ങിയ മത്സര പരിപാടികളും സംഘടിപ്പിച്ചു. ആണുങ്ങളുടെ ലെമൺ സ്പൂൺ ഇനത്തിൽ ഒന്നാം സ്ഥാനം നേടിയ ഇല്യാസ് തയ്യിലിനു CP ഇല്യാസും . മ്യൂസിക്ചെയർ ഇനത്തിൽ വിജയിയായ സലാം TP ക്ക് OK […]

സ്വീകരണം സംഘടിപ്പിച്ചു

ദുബൈ : ഹൃസ്വ സന്ദർശനാർത്ഥം UAE യിലെത്തിയ കോട്ടക്കൽ മുനിസിപ്പൽ മുസ്ലിംലീഗ് പ്രസിഡണ്ട് കെ കെ നാസർ സാഹിബിന് കോട്ടക്കൽ മുനിസിപ്പൽ കെ.എം.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ “പ്രസിഡണ്ടിനോടപ്പം” എന്ന പേരിൽ സ്വീകരണം സംഘടിപ്പിച്ചു നിരവധി ആളുകൾ പങ്കെടുത്ത ചടങ്ങിൽ കോട്ടക്കൽ മുനിസിപ്പൽ പ്രദേശത്തെ ഒട്ടേറെ വികസന കാര്യങ്ങളും കോട്ടക്കൽ മുനിസിപ്പൽ മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങളും ചർച്ച ചെയ്തു. ദുബൈ ഖിസൈസ് സ്പോർട്സ് സ്റ്റാർ റാസ്‌റ്റോറന്റിൽ വെച്ച് നടന്ന പ്രോഗ്രം ജില്ലാ പ്രസിഡന്റ് സിദ്ധീഖ് കാലൊടി ഉത്ഘാടനം ചെയ്തു, […]

വയനാട്ടിൽ പ്രിയങ്ക ഗാന്ധി, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര രമ്യ ഹരിദാസ്; യുഡിഎഫ് സ്ഥാനാർത്ഥികളായി

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 13 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസുമാണ് സ്ഥാനാർ‍ത്ഥികൾ. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നൽകിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രമാണ് നല്‍കിയത്. വയനാട്ടിൽ നേരത്തെ തന്നെ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നു.

യുവതിയെയും കുഞ്ഞിനെയും കാണാതായി

ചെമ്മാട് : ഈ ഫോട്ടോയിൽ കാണുന്ന പറമ്പിൽപീടിക പൂക്കാടൻ വീട്ടിൽ കുഞ്ഞു മരക്കാരുടെ മകളും തിരൂരങ്ങാടി ഗുണ്ടൂക്കാരൻ ജാഫറിന്റെ ഭാര്യയുമായ ഹാജറ (26), റിസാൻ (മൂന്ന്) എന്നിവരെ ഇന്നലെ  ഉച്ചയ്ക്ക് 1.15 മുതൽ ഇവർ താമസിക്കുന്ന ഭർത്താവിന്റെ ചെമ്മാട് ഉള്ള വീട്ടിൽ നിന്ന് കാണാതായി. കണ്ടുകിട്ടുന്നവർ 9037 043 654 എന്ന നമ്പറിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക

ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി രാമനാട്ടുകര നഗരം; അടിയന്തര നടപടി വേണമെന്നു ആവശ്യം

രാമനാട്ടുകര : ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതിനാൽ നഗരത്തിൽ പതിവായ ഗതാഗത സ്തംഭനത്തിന് പരിഹാരം നീളുന്നു. രാവിലെയും വൈകിട്ടും നഗരത്തിലൂടെ കടന്നുപോകാൻ പറ്റാത്ത സ്ഥിതിയായി. ശാസ്ത്രീയമായ പരിഷ്കാരം നടപ്പാക്കാത്തതിനാൽ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണു നഗരം. വൈകിട്ട് 3 മുതൽ നഗരത്തിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. മുന്നൊരുക്കം നടത്താതെ പെട്ടെന്നു വാഹനങ്ങൾ വഴി തിരിച്ചു വിട്ടതാണ് ഗതാഗതം താറുമാറാക്കിയത്. ദേശീയപാതയിലെ സർവീസ് റോഡ് പുനർ നിർമാണത്തിനും നിസരി ജംക്‌ഷനിലെ ഓട പൂർത്തീകരണത്തിനുമായി കഴിഞ്ഞ 26 മുതലാണ് ഗതാഗത […]

സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ആശ്വാസം; വൈദ്യുതി സേവനങ്ങള്‍ക്ക് ജി.എസ്.ടി. ഒഴിവാക്കി വിജ്ഞാപനമിറക്കി ധനമന്ത്രാലയം

സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്ന നടപടിയുമായി ധനമന്ത്രാലയം. സംസ്ഥാനത്തെ വൈദ്യുതി സേവനങ്ങള്‍ക്കുള്ള ജി.എസ്.ടി ഒഴിവാക്കി ധനമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. വിജ്ഞാപനപ്രകാരം അടുത്ത ബില്‍ മുതല്‍ ജി.എസ്.ടി. ഒഴിവാക്കും. മാത്രമല്ല വൈദ്യുതി കണക്ഷനുള്ള അപേക്ഷാഫീസില്‍ ഉള്‍പ്പെടെ ജി.എസ്.ടി. കുറയും. കേരളത്തില്‍ വീടുകളിലെ സാധാരണ ത്രീഫെയ്‌സ് കണക്ഷന് രണ്ടുമാസത്തെ ബില്ലില്‍ നല്‍കേണ്ടത് 30 രൂപയാണ്. ഇതിനിപ്പോള്‍ 18 ശതമാനം ജി.എസ്.ടിയായി 5.40 രൂപ ഈടാക്കുന്നുണ്ട്. നിലവില്‍ സംസ്ഥാനത്ത് മീറ്റര്‍വാടക, മീറ്ററും ലൈനുകളും മാറ്റുന്നത്, വൈദ്യുതി കണക്ഷനുള്ള അപേക്ഷ, ഡ്യൂപ്ലിക്കേറ്റ് […]

സുരക്ഷയൊന്നും ഇവിടെ ബാധകമല്ല, ദുരന്തം കൈയ്യെത്തും ദൂരത്ത് ; ചെറുമുക്ക് ആമ്പല്‍ പാടത്ത് സഞ്ചാരികളുടെ ജീവന്‍ പണയം വെച്ച് തോണിയാത്ര

തിരൂരങ്ങാടി : തിരൂരങ്ങാടി നന്നമ്പ്ര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന ചെറുമുക്ക്, ചെമ്മാട് വെഞ്ചാലി പാടത്ത് ആമ്പൽപ്പൂ കാണാൻ എത്തുന്ന ടൂറിസ്റ്റുകൾക്ക് അനധികൃതമായി ഫൈബർ തോണിയും ഇറക്കി കാണികളെ വെച്ച് ജീവൻ പണയം വെച്ചുള്ള യാത്ര നടത്തുന്നതിനെതിരെ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾ റൈറ്റ് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി അറഫാത്ത് എംസി പാറപ്പുറം , അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി തദ്ദേശസ്വയംഭരണ സെക്രട്ടറിമാർക്കും നിവേദനം നൽകുന്നുണ്ട്. സുരക്ഷിത യാത്രക്കായി […]

തൂണേരി ഷിബിൻ വധക്കേസ്: മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

കൊച്ചി: തൂണേരി ഷിബിൻ വധക്കേസില്‍ മുസ്‌ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡിവൈഎഫ്‌ഐ പ്രവർത്തകനായ 19 വയസുകാരൻ ഷിബിനെ വടകരയിലെ തൂണേരിയില്‍ വച്ച്‌ കൊലപ്പെടുത്തിയ കേസിലാണ് വിധി. ഒന്ന് മുതല്‍ നാല് വരെ പ്രതികള്‍ക്കും 15, 16 പ്രതികള്‍ക്കുമാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ ഷിബിൻ്റെ മാതാപിതാക്കള്‍ക്ക് പ്രതികള്‍ നല്‍കാനും കോടതി വിധിച്ചു. കേസിലെ ഒന്നാം പ്രതി തെയ്യമ്ബാടി ഇസ്മയില്‍, രണ്ടാം പ്രതി തെയ്യമ്ബാടി മുനീർ, നാലാം […]

ആരുടെ സഹായവും കാത്തുനിൽക്കാതെ ശിഹാബ് ജീവിതത്തിൽ നിന്നും വിടവാങ്ങി

താനൂർ : പനങ്ങാട്ടൂർ സ്വദേശി നന്നാട്ട് അനീഫയുടെ മകൻ ശിഹാബ് (29) മരണത്തിന് കീഴടങ്ങി. കഴിഞ്ഞ അഞ്ചുമാസത്തോളമായി യുഎഇ അൽ ഐൻ ഹോസ്പിറ്റലിൽ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ശിഹാബിനെ ദിവസങ്ങൾക്കു മുമ്പാണ് നാട്ടിലെത്തിച്ചു കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് സന്നദ്ധ പ്രവർത്തകരുടെയും റെസ്ക്യൂ ടീമിന്റെയും പോലീസിന്റെയും സഹായത്താൽ ആംബുലൻസിൽ മൂന്ന് മണിക്കൂർ കൊണ്ടായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. തുടർ ചികിത്സ നടന്നു കൊണ്ടിരിക്കെ ഇന്ന് രാവിലെയാണ് […]