ഏറനാട് സീറ്റ് 25 ലക്ഷം രൂപയ്ക്ക് മുസ്‌ലിം ലീഗിന് സിപിഐ വിറ്റെന്ന് അൻവർ; 2 തവണ സീറ്റ് വിറ്റെന്നും ആരോപണം

ആലപ്പുഴ: സിപിഐക്കെതിരെ ഗുരുതര ആരോപണമുയർത്തി പി.വി അൻവർ. ഏറനാട്ടിൽ 25 ലക്ഷം രൂപ വാങ്ങി സീറ്റ് സിപിഐ നേതൃത്വം മുസ്‌ലിം ലീഗ് വിറ്റുവെന്നും രണ്ട് തവണ സീറ്റ് കച്ചവടം നടത്തിയെന്നും അൻവർ ആരോപിച്ചു. ഏറനാട്ടിൽ സിപിഐക്കെതിരെ മത്സരിച്ചത് സിപിഎം ആവശ്യപ്പെട്ടത് കൊണ്ടാണെന്നും മണ്ഡലത്തിൽ തന്നെ സ്ഥാനാർത്ഥിയാക്കാമെന്ന എൽഡിഎഫ് ധാരണയിൽ നിന്ന് സിപിഐ അവസാന നിമിഷം പിന്മാറിയെന്നും അദ്ദേഹം ആരോപിച്ചു. വെളിയം ഭാർഗവനെ സ്വാധീനിച്ചാണ് മുസ്‌ലിം ലീഗ് തൻ്റെ സ്ഥാനാർത്ഥിത്വം അട്ടിമറിച്ചതെന്ന് അദ്ദേഹം വിമർശിച്ചു. സിപിഐ കൈക്കൂലി വാങ്ങി […]

സ്കൂളിൽ നിന്ന് വിനോദയാത്ര പോകുന്നതിന് വീട്ടുകാർ വിസമ്മതിച്ചു ; മനോവിഷമത്തിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു

തിരുന്നാവായ : കാരത്തൂർ സ്വദേശി പരുത്തികുന്ന് റഫീഖിൻ്റെ മകൾ ഫഹ്മിദ ഫഹ്മിയാണ് മരിച്ചത്. പതിനാറ് വയസായിരുന്നു. തിരൂർ ബി.പി അങ്ങാടി ഗേൾസ് ഹയർ സെക്കഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. സഹപാഠികൾക്കൊപ്പം സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്നതിന് താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതിന് മാതാപിതാക്കൾ വിസമ്മതം അറിയിച്ചിരുന്നതായാണ് വിവരം. ശനിയാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഫഹ്മിദ ഫഹ്മിയെ രാവിലെ കിടപ്പു മുറിയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ടൂറിന് പോകാൻ പറ്റാത്തതിൻ്റെ മനോവിഷമത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്തതാകാമെന്നാണ് […]

വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് ഏകകണ്ഠമായി പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം :മുണ്ടെക്കൈ – ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് ഏകകണ്ഠമായി പ്രമേയം പാസാക്കി നിയമസഭ. മുണ്ടക്കെ – ചൂരല്‍മല ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് വേഗം കൂട്ടണമെന്നും കേന്ദ്രസഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്ത പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയാണ് ഒറ്റക്കെട്ടായി പ്രമേയം പാസാക്കുന്നതില്‍ കലാശിച്ചത്. ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ ആദ്യം കാണിച്ച താല്‍പര്യം സര്‍ക്കാരിന് ഇപ്പോഴില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്നതിനായി കുറ്റമറ്റ സംവിധാനം ഒരുക്കണമെന്നും പ്രതിപക്ഷം ആവശ്യപെട്ടു. നിത്യ ചെലവിനും ചികിത്സക്കും പോലും പണമില്ലാതെ […]

നേരത്തെ നിശ്ചയിച്ചിരുന്ന തീയതിയിൽ മാറ്റം; അഭിഭാഷകനെ അറിയിച്ചു, റഹീം കേസിൽ കോടതി സിറ്റിങ് ഒക്ടോബർ 21ന്

റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിെൻറ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഒക്ടോബർ 21 (തിങ്കളാഴ്ച)യിലേക്ക് മാറ്റി. റഹീമിന്‍റെ അഭിഭാഷകൻ ഒസാമ അൽ അമ്പറിനാണ് കോടതി ഇത് സംബന്ധിച്ച സന്ദേശം അയച്ചത്. നേരത്തെ കോടതി ഒക്ടോബർ 17 (വ്യാഴാഴ്ച) ആയിരുന്നു സിറ്റിങ്ങിനായി നിശ്ചയിച്ചിരുന്നത്. പുതിയ സാഹചര്യം വിലയിരുത്താൻ റിയാദിലെ റഹീം സഹായ സമിതി അടിയന്തിര സ്റ്റിയറിങ് കമ്മറ്റി ചേരുകയും റഹീമിന്‍റെ അഭിഭാഷകനുമായി സംസാരിക്കുകയും ചെയ്തതായും മോചന ഹര്‍ജിയില്‍ തിങ്കളാഴ്ച അനുകൂലമായ […]

ഇന്ന് പുലർച്ച മുതൽ മുന്നറിയിപ്പ്, കേരള തീരത്ത് റെഡ് അലർട്ട് ; ബീച്ചുകളിലേക്ക് പോകരുതെന്ന്

തിരുവനന്തപുരം: കേരളാ തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇന്ന് പുലർച്ച മുതലാണ് മുന്നറിയിപ്പ്. രണ്ട് മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ബീച്ചുകളിലേകുള്ള യാത്രയും കടലിൽ ഇറങ്ങുന്നതും ഒഴിവാക്കണം. കേരള തീരത്ത് ഇന്ന് (15/10/2024) പുലർച്ചെ 5.30 മുതൽ 16/10/2024 രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന […]

ഹലാല്‍ ലേബലുള്ള മാംസം കയറ്റുമതി ചെയ്യല്‍ ; നിബന്ധനകള്‍ ഏര്‍പ്പെടുത്തി

ചിലയിനം മാംസങ്ങള്‍ കയറ്റുമതി ചെയ്യാൻ ഇനി സ്വകാര്യ ഏജൻസികളുടെ ഹലാല്‍ സർട്ടിഫിക്കറ്റ് മാത്രം പോര, പകരം കേന്ദ്രസർക്കാർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഉത്തരവിറങ്ങി. ഇസ്ലാം മതനിബന്ധനകള്‍ പാലിക്കുന്നുണ്ടെന്നതിന്റെ ലേബലാണ് ഹലാല്‍ ലേബല്‍. വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ക്വാളിറ്റി കൗണ്‍സില്‍ ഒഫ് ഇന്ത്യയാണ് (ക്യുസിഐ) സർട്ടിഫിക്കറ്റ് നല്‍കുന്നത്. ഈ മാസം 16 മുതല്‍ ഈ നിബന്ധന ബാധകമാകും. നിലവില്‍ ഹലാല്‍ സർട്ടിഫിക്കറ്റ് സ്വകാര്യ ഏജൻസികളാണ് നല്‍കുന്നത്. ചെന്നൈ ആസ്ഥാനമായ ഹലാല്‍ ഇന്ത്യ ലിമിറ്റഡ്, ഡല്‍ഹിയിലെ ജമീയത്ത് ഉലമ […]

ഇൻസ്റ്റഗ്രാം വഴി പരിചയം; യുവാവിനെ കാണാൻ പതിനഞ്ചുകാരി വിജയവാഡയില്‍, പീഡനം: 21കാരൻ അറസ്റ്റിൽ

തിരുവനന്തപുരം : കോലഞ്ചേരിയില്‍ നിന്നും കാണാതായ പതിനഞ്ചുകാരിയെ വിജയവാഡയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ വെസ്റ്റ് ചമ്ബാരൻ സ്വദേശി ചന്ദൻ കുമാറിനെ (21) പുത്തൻകുരിശ് പൊലീസ് പിടികൂടി. പെണ്‍കുട്ടിയെ കഴിഞ്ഞ നാലാം തീയതി മുതല്‍ കാണാനില്ലെന്ന് കാണിച്ച്‌ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ വിജയവാഡയില്‍ നിന്ന് കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ വിജയവാഡയില്‍ നിന്നുമാണ് യുവാവിനൊപ്പം കണ്ടെത്തിയത്. […]

മലപ്പുറം  യുവതിയെ പിന്തുടർന്ന് വീട്ടിൽക്കയറി സ്വർണം കവർന്ന യുവാവ് പിടിയിൽ

കൊണ്ടോട്ടി: യുവതിയെ പിന്തുടർന്ന് വീട്ടിലെത്തി ഒമ്പത് പവൻ സ്വർണം മോഷ്ടിച്ച യുവാവ് പിടിയിൽ. പരതക്കാട് മുതുപറമ്പ് വെട്ടിച്ചാലിൽ കെ.വി. മുഹമ്മദ് ഫവാസ് (24) ആണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്‌ച വൈകീട്ട് സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന പുളിക്കൽ സ്വദേശി മനീഷ പർവീണിനെ ബൈക്കിൽ പിന്തുടർന്നാണ് ഫവാസ് വീട്ടിലെത്തിയത്. യുവതിയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന് രക്ഷപ്പെടുകയായിരുന്നു. കൊണ്ടോട്ടി പോലീസ് അന്വേഷണം നടത്തുന്നതിനിടെ മറ്റൊരു മോഷണക്കേസിൽ കോടഞ്ചേരി പോലീസ് ഫവാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളിൽ ബൈക്ക് കണ്ടെത്തിയാണ് ഫവാസിനെ തിരിച്ചറിഞ്ഞത്.

മദ്യലഹരിയിൽ കാറോടിച്ച് സ്കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ചു: നടൻ ബൈജുവിനെതിരെ കേസ്

തിരുവനന്തപുരം: മദ്യലഹരിയിൽ അമിതവേ​ഗത്തിൽ കാറോടിച്ച് സ്കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ നടൻ ബൈജുവിനെതിരെ കേസ്. സംഭവത്തിൽ സ്കൂട്ടർ തകരുകയും യാത്രക്കാരന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി വെള്ളയമ്പലം ജം​ഗ്ഷനിലായിരുന്നു സംഭവം. ഞായറാഴ്ച രാത്രി പതിനൊന്നേ മുക്കാലോടെയാണ് വെള്ളയമ്പലത്തുവെച്ച് ബൈജുവിന്റെ കാർ സ്കൂട്ടർ യാത്രികനെ ഇടിച്ച് അപകടമുണ്ടായത്. ശാസ്തമം​ഗലം ഭാ​ഗത്തുനിന്നാണ് ബൈജു വന്നത്. കവടിയാർ ഭാ​ഗത്തുനിന്നാണ് സ്കൂട്ടർ യാത്രക്കാരൻ വന്നത്. പോലീസ് ഹെഡ്ക്വാർട്ടേഴ്സിന്റെ ഭാ​ഗത്തേക്ക് പോകേണ്ടിയിരുന്ന ബൈജു തന്റെ വാഹനം തിരിക്കാൻ തുടങ്ങിയപ്പോഴാണ് ഇവിടെ റോഡ് നിർമാണത്തിനുവേണ്ടി തടസം […]

ആധാരങ്ങള്‍ സംസ്ഥാനത്തെ ഏത് സബ് രജിസ്ട്രാര്‍ ഓഫീസിലും രജിസ്റ്റര്‍ ചെയ്യുന്നതിന് നിയമഭേദഗതി ആവശ്യമാണ് – മന്ത്രി.

തിരുവനന്തപുരം : ആധാരങ്ങള്‍ സംസ്ഥാനത്തെ ഏത് സബ് രജിസ്ട്രാർ ഓഫീസിലും രജിസ്റ്റർ ചെയ്യുന്നതിന് 1908 ലെ രജിസ്ട്രേഷൻ നിയമത്തില്‍ ഭേദഗതി ആവശ്യമാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. നിയമ ഭേദഗതി നിലവില്‍ വന്ന ശേഷവും ആവശ്യമായ സോഫ്റ്റ്‌വെയർ സംവിധാനം പ്രവർത്തനക്ഷമമാകുന്ന മുറക്ക് നടപ്പിലാക്കുമെന്നും എം.എം. മണി, കെ. ബാബു, എം മുകേഷ്, പി.വി. ശ്രീനിജിൻ എന്നിവർക്ക് നിയമസഭയില്‍ മന്ത്രി രേഖാമൂലം മറുപടി നല്‍കി. നിലവില്‍ ഒരു ജില്ലക്ക് അകത്തുള്ള ഏതു സബ് രജിസ്ട്രാർ ഓഫീസിലും പൊതുജനങ്ങളുടെ സൗകര്യമനുസരിച്ച്‌ ആ […]