മദ്റസകൾക്കെതിരായബാലാവകാശകമ്മീഷൻ ഉത്തരവ് നഗ്‌നമായ ഭരണഘടനാ ലംഘനം: കേരളമുസ്ലിംജമാഅത്ത്

കോഴിക്കോട് : രാജ്യത്തെ മദ്റസകൾ അടച്ച്പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയിലും മത സ്വാതന്ത്ര്യത്തിന്മേലുമുള്ള നഗ്‌നമായകടന്നാക്രമണമാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കാബിനറ്റ് പ്രസ്താവനയിൽ പറഞ്ഞു. കേരളമുൾപ്പെടെയുള്ള ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലും തീർത്തും സ്വതന്ത്രമായി സർക്കാറിന്റെ യാതൊരുവിധ സാമ്പത്തിക സഹായവുമില്ലാതെയാണ് ആയിരക്കണക്കിന് മദ്റസകൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഇത് നാടിന്റെ സൗഹാർദത്തിനും ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും ഏറെ സംഭാവനകൾ നൽകുന്ന മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളാണ്. എന്നാൽ, ചരിത്രപരമായ കാരണങ്ങളാൽ വിദ്യാഭ്യാസ പരമായി ഏറെ പിന്നാക്കം നിൽക്കുന്ന […]

നാടുകാണി ചുരത്തിൽ ലോറി മറിഞ്ഞ് അപകടം

മലപ്പുറം : വാഴിക്കടവ് നാടുകാണി ചുരത്തിൽ താഴെ നാടുകാണി എന്ന സ്ഥലത്ത് ലോറി മറിഞ്ഞ് അപകടം ആളപായം ഇല്ല എന്നാണ് അറിവായത്. അര മണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു. രാത്രി 7:30ഓടെ ആണ് അപകടം

യുഎഇ: തൊഴില്‍ മന്ത്രാലയം സേവനങ്ങള്‍ക്ക് പുതിയ നിബന്ധന; അറിയാം വിശദമായി

ദുബായ്: തൊഴില്‍ മന്ത്രാലയം സേവനങ്ങള്‍ക്ക് പുതിയ നിബന്ധനയുമായി യുഎഇ. ഒക്ടോബര്‍ 18 മുതല്‍ രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും യുഎഇ പാസ് മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലുമായി ബന്ധപ്പെട്ട എല്ലാ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും യുഎഇ പാസ് ലോഗിന്‍ ചെയ്യേണ്ടി വരും. യുഎഇയിലെ സര്‍ക്കാര്‍ സേവനങ്ങളായ ഡ്രൈവിങ് ലൈന്‍സിന് അപേക്ഷിക്കുന്നത് മുതല്‍ വൈദ്യുതി ബില്‍ അടയ്ക്കുന്നത് വരെ എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളും യുഎഇ പാസ് […]

ഇനി വീഡിയോ കാൾ പൊളിക്കും.പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്

പൂത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്‌ആപ്പ്. ഇത്തവണ വീഡിയോ കോളിലാണ് അപ്‌ഡേറ്റ് കൊണ്ടുവന്നിരിക്കുന്നത്. വീഡിയോ കോളുകളില്‍ ഫില്‍ട്ടറുകള്‍, പശ്ചാത്തലം മാറ്റുന്നതടക്കമുള്ള അപ്ഡേറ്റുകള്‍ തുടങ്ങിയവ വാടസ്‌ആപ്പ് കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ ലോ ലൈറ്റ് മോഡ് ഫീച്ചറാണ് പുതുതായി എത്തുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ വെളിച്ചം കുറഞ്ഞ് ഇടങ്ങളില്‍ നിന്ന് വാട്സ്‌ആപ്പ് കോള്‍ ചെയ്യുമ്ബോള്‍ വീഡിയോ ക്വാളിറ്റി മെച്ചപ്പെടുത്തുകയാണ് ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്. ഫീച്ചര്‍ ഓണാക്കുമ്ബോള്‍ ഫ്രെയിമിന്റെ മൊത്തത്തിലുള്ള തെളിച്ചം കൂടും. വീഡിയോ കോളില്‍ മുകളില്‍ വലത് വശത്ത് ‘ബള്‍ബ്’ ലോഗോ കാണാം. ഇതില്‍ ടാപ്പ് […]

വേങ്ങര പി.പി.ടി.എം.ആർട്ട്സ്‌ ആന്റ്‌ സയൻസ്‌ കോളജ്‌ ബി.കോം(സി.എ) രണ്ടാം വർഷ വിദ്യാർത്ഥി മുഹമ്മദ് ജാസിം ബൈക്ക് അപകടത്തിൽ മരണപ്പെട്ടു

  അമ്പലക്കണ്ടി കുഴിമ്പാട്ടിൽ മുഹമ്മദ്‌ ജസീം(19) ഇന്നലെ രാത്രിയുണ്ടായ ബൈക്കപകടത്തിൽ മരണപ്പെട്ടു.മുത്താലത്തിനടുത്ത വട്ടോളിപ്പറമ്പിൽ വെച്ചാണ്‌ ദാരുണമായ അപകടം സംഭവിച്ചത്‌.സഹോദരനോടൊപ്പം കോഴിക്കോട്‌ ലുലു മാൾ സന്ദർശിച്ച്‌ തിരിച്ച്‌ വരുമ്പോഴായിരുന്നു അപകടം.വേങ്ങര പി.പി.ടി.എം.ആർട്ട്സ്‌ ആന്റ്‌ സയൻസ്‌ കോളജ്‌ ബി.കോം(സി.എ) രണ്ടാം വർഷ വിദ്യാർത്ഥിയാണ്‌.സഹോദരൻ മുഹമ്മദ്‌ ജിൻഷാദ് പരിക്കുകളോടെ കോഴിക്കോട്‌ മിംസ്‌ ആശുപത്രിയിൽ ചികിൽസയിലാണ്‌.പരിക്ക്‌ ഗുരുതരമല്ല. പരേതനായ കുഴിമ്പാട്ടിൽ അബ്ദുല്ലയുടെ മകനും മലപ്പുറം വേങ്ങര ടി.എഫ്‌.സി ഫ്രൂട്ട്സ്‌ ഉടമയും സജീവ മുസ്‌ലിം ലീഗ്‌ പ്രവർത്തകനുമായ കുഴിമ്പാട്ടിൽ ചേക്കു-ശമീറ ദമ്പതികളുടെ മകനാണ്‌.ഫാത്വിമ ജുമാന,ജിൻസിയ […]

മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍

ന്യൂഡൽഹി: മദ്രസകളുടെ പ്രവർത്തനത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ രേഖപ്പെടുത്തി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (NCPCR). വിദ്യാഭ്യാസ അവകാശ നിയമം അനുസരിക്കുന്നില്ലെങ്കിൽ അവയ്‌ക്കുള്ള സംസ്ഥാന ധനസഹായം നിർത്താനും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ‘വിശ്വാസത്തിൻ്റെ സംരക്ഷകരോ അവകാശങ്ങളെ അടിച്ചമർത്തുന്നവരോ?’ എന്ന തലക്കെട്ടിലുള്ള ഏറ്റവും പുതിയ റിപ്പോർട്ടിലാണ് എൻസിപിസിആർ രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്. 2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിൻ്റെ (RTE) പരിധിക്ക് പുറത്ത് പ്രവർത്തിക്കുന്ന മതസ്ഥാപനങ്ങൾ പ്രതികൂലമായ പ്രത്യാഘാതമുണ്ടാക്കി. മദ്രസകളെ ആർടിഇ നിയമത്തിൽ നിന്ന് ഒഴിവാക്കിയത് ഈ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് ഗുണമേന്മയുള്ള […]

സ്കൂളധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് ത്രിതല സംവിധാനം വരുന്നു, യോഗ്യത നിശ്ചയിക്കാൻ പരീക്ഷയും

ദേശീയ വിദ്യാഭ്യാസനയത്തിന്റെ തുടർച്ചയാണ് ഈ നടപടികൾ. മൂന്നുതലങ്ങളിലാണ് ഇനിമുതൽ സ്കൂളധ്യാപകരുണ്ടാവുക. പ്രൊഫിഷ്യന്റ് ടീച്ചർ എന്നതായിരിക്കും നിയമനത്തിന്റെ ആദ്യപടി. അഡ്വാൻസ്ഡ്, എക്സ്‌പേർട്ട് എന്നിവയാണ് അടുത്ത രണ്ടുഘട്ടങ്ങൾ. ഇവിടേക്കുള്ള നിയമനം സ്കോറുകളുടെ അടിസ്ഥാനത്തിലായിരിക്കും. ഇത്തരം സ്കോറുകൾക്ക് പരീക്ഷ, അഭിമുഖം തുടങ്ങിയവ ഏർപ്പെടുത്തും. എത്രവർഷം കഴിയുമ്പോഴാണ് ഓരോഘട്ടത്തിലേക്കും അപേക്ഷിക്കാൻ യോഗ്യതയെന്നത് തീരുമാനമായിട്ടില്ല. കേന്ദ്രസർക്കാരിനു കീഴിലുള്ള 75 സ്കൂളുകളിൽ മാതൃകാപദ്ധതിയായി ഇത് നടപ്പാക്കിയിട്ടുമുണ്ട്. അധ്യാപകരെ ആർജിതകഴിവുകളുടെ അടിസ്ഥാനത്തിൽ അംഗീകരിക്കുകയെന്നതാണ് പ്രധാനലക്ഷ്യം. നിയമിക്കപ്പെടുന്ന അതേതസ്തികയിൽ വിരമിക്കുന്നസ്ഥിതിയും ഇതോടെ അവസാനിക്കും.നാഷണൽ പ്രൊഫഷണൽ സ്റ്റാൻഡേഡ് ഫോർ ടീച്ചേഴ്‌സ് […]

ചൂരൽമല ദുരന്തം: 101 ആധാര പതിപ്പുകൾ സൗജന്യമായി നൽകി

തിരുവനന്തപുരം: ചൂരൽമല ദുരന്തത്തിൽ ഭൂമിയുടെ രേഖകൾ നഷ്ടപ്പെട്ടവർക്ക് നിലവിൽ 101 ആധാര പതിപ്പുകൾ സൗജന്യമായി നൽകിയെന്ന് മന്ത്രി കെ. രാജൻ. രേഖകൾ ലഭ്യമാക്കുന്നതിനായി രജിസ്ട്രേഷൻ വകുപ്പ് മുഖേന നോഡൽ ഓഫീസറെ നിയമിക്കുകയും സംബന്ധമായി ദുരിതബാധിതരുടെ പരാതികൾ കേൾക്കുന്നതിന് ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദുരിതബാധിതരായ മുഴുവ പേർക്കും നഷ്ടപ്പെട്ട റവന്യൂ ഭൂരേഖകൾ ലഭ്യമാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിച്ചുവെന്നും എ.പി. അനിൽകുമാറിനെ നിയമസഭയിൽ മന്ത്രി രേഖാമൂലം അറിയിച്ചു.

കേരളത്തിൽ ഉയരുന്നത് 30 സ്വകാര്യ വ്യവസായ പാർക്കുകൾ, സന്തോഷം പങ്കുവച്ച് വ്യവസായ മന്ത്രി പി രാജീവ്

കൊച്ചി: സ്വകാര്യ വ്യവസായ പാർക്കുകൾ സ്ഥാപിച്ചുകൊണ്ട് സംസ്ഥാന സമ്പദ് വ്യവസ്ഥക്ക് പുത്തൻ ഉണർവ്വ് നൽകുക എന്ന പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പിലാകുന്നുവെന്ന സന്തോഷം പങ്കുവച്ച് വ്യവസായ മന്ത്രി പി രാജീവ് രംഗത്ത്. രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് കേരളത്തിൽ 30 സ്വകാര്യ വ്യവസായ പാർക്കുകൾ യാഥാർഥ്യമാകുന്നുവെന്നാണ് മന്ത്രി വിവരിച്ചത്. ഇതിൽ അഞ്ചോളം സ്വകാര്യവ്യവസായ പാർക്കുകൾ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞെന്നും ബാക്കിയുള്ളവയുടെ നിർമാണം പുരോഗമിക്കുകയാണെന്നും രാജീവ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടികാട്ടി.

മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയെ വെടിവെച്ച് കൊന്നു

മുംബൈ: എൻസിപി അജിത് പവാർ വിഭാഗം നേതാവും മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിയെ വെടിവെച്ച് കൊന്നു. മഹാരാഷ്ട്രയിലെ ബാന്ദ്ര ഈസ്റ്റ് മണ്ഡലത്തിലെ എംഎൽഎയാണ് ബാബ സിദ്ദിഖി. ‌കോൺഗ്രസിൽനിന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സിദ്ദിഖി എൻസിപി അജിത്പവാർ വിഭാഗത്തിൽ ചേർന്നത്. ബോളിവുഡിൽ വലിയ സ്വാധീനമുള്ള രാഷ്ട്രീയ നേതാവ് കൂടിയാണ് സിദ്ദിഖി.