മുക്കത്തെ പതിനാലുകാരി ഇറങ്ങിപ്പോയത് സഹോദരന്റെ സുഹൃത്തിനൊപ്പം; കണ്ടെത്തിയത് കോയമ്പത്തൂരിൽ നിന്നും; ചോദ്യം ചെയ്യലിൽ തെളിഞ്ഞത് മറ്റൊരു പീഡന വിവരം; ബഷീറിനെ പിടികൂടി പോലീസ്

പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തിരുവമ്പാടി സ്വദേശി ബഷീറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വിദ്യാര്‍ത്ഥിനി മൊഴി നൽകിയിരുന്നു. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. കാണാതായ കുട്ടിയെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തിയിരുന്നു. കേസിൽ മൊഴിയെടുക്കവെയാണ് പീഡനവിവരം അറിയുന്നത്. കുട്ടിയെ കൊണ്ടുപോയ ഇടുക്കി പീരുമേട് സ്വദേശി അജയ്‌യെ (24) അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. ഒരാഴ്ച മുന്‍പ് ഡാന്‍സ് ക്ലാസിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. വീട്ടില്‍ ഉപയോഗിച്ചിരുന്ന ഫോണുമായാണ് വീടുവിട്ടിറങ്ങിയത്. […]

ക്ലാസും മാസും ചേര്‍ന്ന സഞ്ജുവിന്റെ സെഞ്ച്വറി ! സൂര്യ-ഹാര്‍ദിക് വക വെടിക്കെട്ട്; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് റെക്കോഡ്

ഹൈദരാബാദ്: സഞ്ജു സാംസണിന്റെ (47 പന്തില്‍ 11) ക്ലാസും മാസും ചേര്‍ന്ന സെഞ്ചുറി, സൂര്യകുമാര്‍ യാദവിന്റെ (35 പന്തില്‍ 75) തകര്‍പ്പന്‍ ബാറ്റിംഗ്. എല്ലാംകൂടി ചേര്‍ന്നപ്പോള്‍ ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യില്‍ ഇന്ത്യ അടിച്ചെടുത്തത് ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 297 റണ്‍സ്. ഐസിസി മുഴുവന്‍ മെമ്പര്‍ഷിപ്പുള്ള രാജ്യങ്ങളെടുക്കുമ്പോള്‍ ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസ് […]

ഉയരത്തില്‍ ബുര്‍ജ് ഖലീഫയെ കീഴടക്കാന്‍ ജിദ്ദ ടവർ; ഉയരം ഒരു കിലോമീറ്ററിലധികം, നിർമാണം അന്തിമ ഘട്ടങ്ങളിലേക്ക്

ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ദുബായിലെ ബുര്‍ജ് ഖലീഫയുടെ റെക്കോർഡ് മറികടക്കാൻ ഒരുങ്ങുകയാണ് സൗദിയിലെ ജിദ്ദ ടവർ. ജിദ്ദ നഗരത്തില്‍ ഉയരുന്ന ‘ജിദ്ദ ടവര്‍’ ബുര്‍ജ് ഖലീഫയെ ഉയരത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായി മാറാൻ ഇനി അധികനാളില്ല. 830 മീറ്ററില്‍ 163 നിലകളിലായിട്ടാണ് ബുര്‍ജ് ഖലീഫ പണിതിരിക്കുന്നത്. എന്നാൽ ജിദ്ദ ടവറിന്റെ ഉയരം ആയിരം മീറ്റര്‍ ആണ്. ദുബായിലെ ബുര്‍ജ് ഖലീഫയെക്കാള്‍ 170 മീറ്റര്‍ അധികം വരും. […]

പച്ചക്കറി പരിശോധനയ്ക്കുള്ള ലാബ് സ്ഥാപിക്കണം

മലപ്പുറം: വിഷമുള്ള പച്ചക്കറികൾ പരിശോധിക്കാനുള്ള ലാബ് സൗകര്യങ്ങൾ സർക്കാർ ചെലവിൽ മലപ്പുറത്ത് ഒരുക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് ഫോറം ജില്ലാ കമ്മിറ്റി പാണക്കാട് സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. ‘നല്ല കൃഷി നല്ല ഭക്ഷണം നല്ല ആരോഗ്യം’ എന്ന പേരിലുള്ള സെമിനാറിൽ ജില്ലാ പ്രസിഡന്റ് നാസർ ഒതുക്കുങ്ങൽ അധ്യക്ഷനായി. റിട്ട. പ്രിൻസിപ്പൽ കൃഷി ഓഫീസർ എ. അബ്ദുൽബാരി വിഷയം അവതരിപ്പിച്ചു. അഷറഫ് മുനമ്പത്ത്, കെ. ബോസ്, ചന്ദ്രൻ മറ്റത്തൂർ, ഹസ്സൻ ഇരുമ്പുഴി, കെ. കുഞ്ഞിമുതു, ഷബ്ന മുണ്ടുപറമ്പ്, ബാബു […]

റോഡില്‍ പൊലീസിന്റെ ഗുണ്ടായിസം; മലപ്പുറത്തേക്കും കാസര്‍കോട്ടേക്കും മോശം ഉദ്യോഗസ്ഥരെ അയക്കുന്നു:പി വി അന്‍വർ

കാസര്‍കോട്: പൊലീസ് പിടിച്ചെടുത്ത ഓട്ടോ വിട്ടുകിട്ടാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ഡ്രൈവര്‍ അബ്ദുള്‍ സത്താറിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. അബ്ദുള്‍ സത്താറിന്റെ മകന്‍ ഷെയ്ഖ് അബ്ദുള്‍ ഷാനിസ് കാസര്‍കോട് റെസ്റ്റ് ഹൗസിലെത്തി. ഓട്ടോ തൊഴിലാളികളുമായും എംഎല്‍എ കൂടിക്കാഴ്ച നടത്തി. പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അബ്ദുള്‍ സത്താര്‍ ജീവനൊടുക്കിയത്. തുടര്‍ന്ന് എസ്‌ഐ അനൂപിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് അബ്ദുള്‍ സത്താറിന്റെ കുടുംബത്തിന്റെ ആവശ്യം. […]

ഭാര്യ മരിച്ചിട്ട് 10 വർഷം, സ്വന്തമായി വാഹനവുമില്ല, സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴ, എം വി ഡി ക്കെതിരെ പരാതി

മലപ്പുറം: പത്ത് വര്‍ഷം മുമ്പ് മരിച്ച ഭാര്യയുടെ പേരില്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ അടക്കാന്‍ നോട്ടീസ് വന്നതായി പരാതി. മലപ്പുറം പാണ്ടികശാല സ്വദേശി പള്ളിയാലില്‍ മൂസ ഹാജിയാണ് പരാതിയുമായി രംഗത്ത് എത്തിയത്. കഴിഞ്ഞ ദിവസമാണ് കോട്ടക്കല്‍ പറമ്പിലങ്ങാടിയിലുള്ള ആര്‍.ടി.ഒ ഓഫീസില്‍ നിന്ന് തപാല്‍ വഴി പിഴ അടക്കാനുള്ള നോട്ടീസ് വന്നത്. കഴിഞ്ഞ മാസം ഇരുപത്തിഒൻപതാം തിയതി കോഴിക്കോട് നടക്കാവില്‍ വെച്ച് KL10 AL1858 എന്ന വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ഇല്ലാതെ സഞ്ചരിച്ചു എന്നാണ് നോട്ടീസിൽ ഉള്ളത്. […]

ഒരൊറ്റ മെസേജ് അയച്ചു, പിന്നെ എല്ലാം പെട്ടെന്ന്, നല്ലൊരു കമ്പനിയിലെ ജോലി പോയി, ഒപ്പം യുവാവിനെതിരെ കേസും

ബംഗളൂരു: സോഷ്യല്‍ മീഡിയയില്‍ ആളാരെന്ന് വെളിപ്പെടുത്തിയും അല്ലാതെയും പലര്‍ക്കും നേരെ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. അത്തരമൊരു സംഭവത്തില്‍ യുവാവിന് ജോലി വരെ നഷ്ടപ്പെട്ട സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. സോഷ്യല്‍ മീഡിയയിലെ ഒരേയൊരു കമന്റ് ഇത്രയും വലിയ പൊല്ലാപ്പാകുമെന്ന് ഒരിക്കലും ഈ യുവാവ് കരുതിക്കാണില്ല. പക്ഷെ മാതൃകാപരമായ ഒരു സംഭവമാണ് സോഷ്യല്‍ മീഡിയ ഇടപെടലില്‍ സാധ്യമായിരിക്കുന്നത്. താങ്കളുടെ ഭാര്യയോട് നന്നായി വസ്ത്രം ധരിക്കാൻ പറയണം, അല്ലെങ്കില്‍ ഞാൻ അവള്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തും എന്നായിരുന്നു […]

രാജ്യത്തെ ദേശീയപാതകള്‍ അടിമുടി മാറുന്നു; വരാന്‍ പോകുന്നത് വമ്പന്‍ മാറ്റങ്ങൾ

ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയപാതകളില്‍ വമ്പന്‍ മാറ്റത്തിന് കളമൊരുങ്ങുന്നു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ഹംസഫര്‍ പദ്ധതിയുടെ ഭാഗമായി മുഖം മിനുക്കാന്‍ ഒരുങ്ങുകയാണ് ദേശീയപാതകള്‍. ദേശീയ പാതകള്‍ കൂടുതല്‍ ഉപയോക്തൃ സൗഹൃദമാക്കുക, എല്ലാവര്‍ക്കും സുഗമമായി സുരക്ഷിതമായി ഹൈവേകള്‍ ഉപയോഗിക്കാന്‍ സാധിക്കുക തുടങ്ങിയവ ഉറപ്പാക്കുകയാണ് നയത്തിന്റെ ഉദ്ദേശം. ഹംസഫര്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് ദേശീയപാതകളുടെ മുഖംമിനുക്കല്‍ മാത്രമല്ല മറിച്ച് മൊത്തം ശൃംഖലയുടെ നവീകരണമാണ്. പദ്ധതിയുടെ ഭാഗമായി കൃത്യമായ ഇടവേളകളില്‍ ദേശീയ പാതകളില്‍ ശുചിത്വമുള്ള ടോയ്ലെറ്റുകള്‍ സ്ഥാപിക്കും. ഇവ നന്നായി പരിപാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്നതാണ് […]

ജില്ലയിൽ റേഷൻ മസ്റ്ററിങ് ഇനിയും ‌പൂർത്തിയാക്കാതെ 4,28,937 പേർ

മലപ്പുറം : അന്ത്യോദയ (എഎവൈ), മുൻഗണനാ വിഭാഗം (പിഎച്ച്എച്ച്) റേഷൻ ഗുണഭോക്താക്കളുടെ മസ്‌റ്ററിങ് ജില്ലയിൽ ഇനിയും പൂർത്തിയാക്കാനുള്ളത് 4,28,937 പേർ. ജില്ലയിൽ ബുധനാഴ്ച വൈകിട്ട് നാലോടെ 79.16 ശതമാനം പേർ മസ്‌റ്ററിങ് നടത്തി. 77.85 ശതമാനം പേരുടെ മസ്‌റ്ററിങ്ങാണു സർക്കാർ ആദ്യം സമയപരിധി നിശ്ചയിച്ച 8ന് രാത്രി വരെ പൂർത്തിയായത്.78.27 ശതമാനം മാത്രം മസ്റ്ററിങ് നടന്ന കാസർകോട് ജില്ലയാണ് ഏറ്റവും പിന്നിൽ. അതിനു തൊട്ടടുത്തു നിൽക്കുന്നത് മലപ്പുറം ജില്ലയാണ്. ജില്ലയിൽ 7 താലൂക്ക് സപ്ലൈ ഓഫിസുകൾക്കു കീഴിൽ […]

ഉരുള്‍പൊട്ടല്‍: പഠന റിപ്പോര്‍ട്ട് പ്രകാരം 110 ഹെക്ടറിലെ കൃഷി ഭൂമി പൂര്‍ണമായി നശിച്ചുവെന്ന് മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം : വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ കൃഷി വകുപ്പ് നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം 110 ഹെക്ടറിലെ കൃഷി ഭൂമി പൂർണമായി നശിച്ചുവെന്ന് മന്ത്രി പി.പ്രസാദ്. ഫെയര്‍ വാല്യൂ കണക്കു പ്രകാരം 52.80 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും ടി.ഐ. മധുസൂദനന്‍, പി. നന്ദകുമാര്‍, തോ ട്ടത്തില്‍ രവീന്ദ്രന്‍, കാനത്തില്‍ ജമീല എന്നിവർക്ക് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കി. നഷ്ടപ്പെട്ട കൃഷി ഭൂമിയിലെ കൃഷി ഉള്‍പ്പെ ടെ 165 ഹെക്ടറിലെ കൃഷി നശിച്ചതായും ഇതിലൂടെ 11.30 കോടി […]