വയനാട് തുരങ്കപാത പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്

അടിവാരം : വയനാട് തുരങ്കപാത പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. ചൂരൽമല ഉരുൾപൊട്ടലിനു ശേഷവും ഫിനാൻഷ്യൽ ബിഡ് തുറന്നു. ടണൽ പാതയുടെ പ്രവർത്തി രണ്ട് പാക്കേജുകളിലായി ടെൻഡർ ചെയ്തു. പദ്ധതിക്കായി 2043 കോടിയുടെ ഭരണാനുമതി നേരത്തെ നൽകിയിരുന്നു. ആകെ ഏറ്റെടുക്കേണ്ടതിന്റെ 90% ഭൂമിയും വയനാട്, കോഴിക്കോട് ജില്ലകളിലായി ഏറ്റെടുത്തു. പാരിസ്ഥിതിക അനുമതിക്കുള്ള അപേക്ഷ സ്റ്റേറ്റ് ലെവൽ എക്സ്പേർട്ട് കമ്മിറ്റിയുടെ പരിഗണനയി‌ലാണെന്നും മന്ത്രി ആർ. ബിന്ദു നിയമസഭയിൽ അറിയിച്ചു. ലിന്റോ ജോസഫ് എംഎല്‍എ നല്‍കിയ സബ്മിഷന് പൊതുമരാമത്ത് വകുപ്പ് […]

ഹജ്ജ് 2025: തിരഞ്ഞെടുക്കപ്പെട്ടവർ ഒക്ടോബർ 23നകം രേഖകൾ സമർപ്പിക്കണം

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം 2025 വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ അഡ്വാൻസ് തുകയും, പ്രോസസിംഗ് ചാർജ്ജും ഉൾപ്പെടെ ആദ്യഗഡു തുകയായി ഒരാൾക്ക് 1,30,300 രൂപ വീതം ഓൺലൈനായോ അല്ലെങ്കിൽ ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ നിന്നും ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ-ഇൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ പണമടച്ച് അതിന്റെ സ്ലിപ്പും അനുബന്ധ രേഖകളും 2024 ഒക്ടോബർ 23നകം സംസ്ഥാന […]

ഗൂഗിൾ മാപ്പ് അയച്ചു കൊടുത്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കുറ്റിപ്പുറം : മരിക്കാൻപോകുന്നതിന്റെ മുൻപ് സുഹൃത്തിന് ഗൂഗിൾ മാപ്പ് അയച്ചു കൊടുത്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിന് സമീപം താമസിക്കുന്ന പടന്ന വളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (30) ആണ് ആത്മഹത്യ ചെയ്തത്. കുറ്റിപ്പുറം – തിരൂർ റോഡരികിൽ സ്ഥിതി ചെയ്യുന്ന ബാർ ഹോ ട്ടലിന് പിറകുവശത്തെ കുറ്റിക്കാടിനുള്ളിലെ മര ക്കൊമ്പിലാണ് രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേര ത്തോടെയാണ് സംഭ വം. ആത്മഹത്യ ചെയ്യു ന്നതിന് മുൻപ് സുഹൃത്തി […]

റംബൂട്ടാൻ തൊണ്ടയില്‍ കുടുങ്ങി 5 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

തിരുവനന്തപുരം: കല്ലമ്ബലത്ത് റംബൂട്ടാൻ തൊണ്ടയില്‍ കുടുങ്ങി അഞ്ചുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കരവാരം തോട്ടയ്ക്കാടു മംഗ്ലാവില്‍ വീട്ടില്‍ അനേഷ് സുധാകരന്റെ മകൻ ആദവാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു ദാരുണ സംഭവം. വീട്ടില്‍ പൂജവയ്ക്കുന്നതിനായി വച്ചിരുന്ന പഴങ്ങളില്‍ നിന്നും വല്യച്ഛന്റെ കുട്ടികള്‍ റംബൂട്ടന്റെ തൊലികളഞ്ഞ് കുഞ്ഞിന് കഴിക്കാനായി വായില്‍ വച്ചു കൊടുക്കുകയായിരുന്നു. കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അമ്മ റംബൂട്ടാൻ തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥത പ്രകടിപ്പിക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. ഉടൻ തന്നെ മാതാവും ബന്ധുക്കളും ചേർന്ന് […]

സ്‌കൂള്‍ ടൂറുകള്‍ അടുത്തുവരുന്നു, ഉറപ്പാക്കേണ്ടത് സുരക്ഷ; കുട്ടികളുടെ വിനോദയാത്ര കുട്ടിക്കളിയല്ല

തിരുവനന്തപുരം :  വിദ്യാലയങ്ങളില്‍ പഠന-വിനോദയാത്രകളുടെ ആലോചനായോഗങ്ങള്‍ തുടങ്ങി. ടൂറിസ്റ്റ് ബസുകാരെ എല്‍പ്പിക്കുന്നതില്‍ തൊട്ട് തിരിച്ചെത്തുന്നതു വരെയുള്ള കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇവന്റ് മാനേജ്മെന്റുകള്‍ ഒരുപാടുണ്ട്. ഇവര്‍ ഇളവുകള്‍ പ്രഖ്യാപിച്ചും തുക കുറച്ചും പാക്കേജുകളുമായി മുന്നോട്ടു വരികയാണ്. ഇതിനിടയില്‍ സ്‌കൂള്‍ അധികൃതര്‍ മറന്നു പോകുന്നുണ്ട് വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിനെ. അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാരെ മാത്രമേ ഏല്‍പ്പിക്കാവൂ എന്നാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. രണ്ടുവര്‍ഷം മുന്‍പ് നടന്ന വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ അതുവരെ നിലനിന്നിരുന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതുക്കുകയായിരുന്നു. അംഗീകാരമുണ്ടോയെന്നൊന്നും നോക്കാതെ, വിനോദ […]

പതിനഞ്ചുകാരൻ തൂങ്ങി മരിച്ചനിലയിൽ

തെന്നല: പതിനഞ്ചുകാരൻ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. തെന്നല ആലുങ്ങൽ സ്വദേശി മുജീബ് റഹ്മാനിൻ്റെ മകൻ മുഹമ്മദ് ശാമിലാണ് മരണപ്പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ പ്രവേശിപ്പിച്ചു.

ലഹരിക്കേസ്: പ്രയാഗ മാര്‍ട്ടിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ട് നടി പ്രയാഗ മാർട്ടിനെ ചോദ്യം ചെയ്തു. ഓംപ്രകാശുമായി യാതൊരു ബന്ധമില്ലെന്നും അദ്ദേഹത്തെ കണ്ടതായി ഓർക്കുന്നില്ലെന്നും പ്രയാഗ മാധ്യമങ്ങളോട് പറഞ്ഞു. ഹോട്ടലില്‍ എത്തിയത് സുഹൃത്തുക്കളെ കാണാനാണെന്നും വാർത്ത കണ്ടപ്പോഴാണ് ഓം പ്രകാശ് ആരാണെന്ന് മനസ്സിലാക്കുന്നതെന്നും അവർ പറഞ്ഞു. അവിടെ പാർട്ടി ഒന്നും ഉണ്ടായിരുന്നില്ലെന്നും പ്രയാഗ വ്യക്തമാക്കി. പൊലീസ് ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട് എന്നും പ്രയാഗ പറഞ്ഞു. വീണ്ടും ഹാജരാകണമെന്ന് തല്‍ക്കാലം പോലീസ് ആവശ്യപ്പെട്ടിട്ടില്ല എന്നും നടി […]

ഇന്ന് റേഷൻ കടകള്‍ പ്രവര്‍ത്തിക്കില്ല

കഴിഞ്ഞ ഒരു മാസക്കാലം മുൻഗണനാ കാർഡുകളുടെ മസ്റ്ററിംഗ് നടപടികളുമായി റേഷൻകട ലൈസൻസികള്‍ സഹകരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഇന്നത്തെ (ഒക്ടോബർ 11) പൊതു അവധി റേഷൻ കടകള്‍ക്കും ബാധകമായിരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍ അറിയിച്ചു. റേഷകടകളുടെ അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ച ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, മഹാനവമി പ്രമാണിച്ച്‌ സംസ്ഥാനത്തെ സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും ഇന്ന്അ വധി പ്രഖ്യാപിച്ചിരുന്നു. സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. സജിത് ബാബു […]

ഇതിഹാസത്തിന് വിട; രത്തൻ‌ ടാറ്റ ഇനി ഓർമ, വർളിയിൽ പാഴ്സി ആചാര പ്രകാരം ചടങ്ങുകൾ

മുംബൈ : ഇന്ത്യന്‍ വ്യവസായ രംഗത്തെ ഇതിഹാസം രത്തന്‍ ടാറ്റയ്ക്കു വിട നൽകി രാജ്യം. വർളിയിലെ ഡോ. ഇ. മോസസ് റോഡിലുള്ള വര്‍ളി പൊതുശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയാണ് രത്തൻ ടാറ്റയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. പാഴ്സി ആചാര പ്രകാരമായിരുന്നു ചടങ്ങുകൾ. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കേന്ദ്രമന്ത്രിമാരടക്കമുള്ള രാഷ്ട്രീയ പ്രമുഖർക്കുമാണ് സംസ്കാര ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ , മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ , ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ്, പിയൂഷ് ഗോയൽ […]

മത്സര ഓട്ടമല്ല, ജീവിക്കാനുള്ള നെട്ടോട്ടം’- ബസ് ജീവനക്കാർക്കും ചിലത് പറയാനുണ്ട്!

കോഴിക്കോട് :  വെള്ളം കുടിക്കാനോ മൂത്രമൊഴിക്കാനോ സമയം കിട്ടില്ല… ഒരു മിനിട്ട് വൈകിയാൽ ട്രിപ്പ് നഷ്ടമാകും. ട്രിപ്പില്ലെങ്കിൽ ശമ്പളവും ഇല്ല”… 32 വർഷമായി വേളൂർ വെസ്റ്റ്- കോഴിക്കോട് റൂട്ടിൽ കണ്ടക്ടറായി ജീവിതം നീക്കുന്ന വേളൂർ സ്വദേശി ദിവാകരൻ ദിവസവും പുലർച്ചെ 4.30ന് ബസിൽ കയറും. വൈകിട്ടത്തെ ചായ ഒഴിച്ചാൽ പിന്നീടുള്ള ഭക്ഷണമൊക്കെ വീട്ടിൽ തന്നെ. രാത്രി 8.10നു ട്രിപ്പ് അവസാനിപ്പിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ അന്നത്തെ കൂലിയായ 1,100 രൂപ കൈയിലുണ്ടാകും. ട്രിപ്പ് കുറഞ്ഞാൽ കൈയിലുണ്ടാകുന്ന തുകയും കുറയും. […]