കോടീശ്വരനെ കണ്ടെത്തി; ഇത്തവണയും അതിര്‍ത്തി കടന്ന് ഓണം ബംപര്‍; 25 കോടി കര്‍ണാടക സ്വദേശിക്ക്`

കര്‍ണാടക സ്വദേശിയായ അല്‍ത്താഫിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കല്‍പ്പറ്റ: തിരുവോണം ബംപറില്‍ 25 കോടി ഒന്നാം സമ്മാനം അടിച്ച ഭാഗ്യ ശാലിയെ കണ്ടെത്തി. കര്‍ണാടക പാണ്ഡ്യപുര സ്വദേശിയായ അല്‍ത്താഫിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ തവണ തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ നാല്‍വര്‍ സംഘത്തിനായിരുന്നു ബംപര്‍ അടിച്ചത്. കഴിഞ്ഞ മാസം ബത്തേരിയില്‍ നിന്നാണ് ടിക്കറ്റ് എടുത്തതെന്ന് അല്‍ത്താഫ് പറഞ്ഞു. ദൈവം കാത്തെന്നായിരുന്നു അല്‍ത്താഫിന്റെ ആദ്യപ്രതികരണം. സ്വന്തമായി ഒരു വീടീല്ല. വാടകയ്ക്ക് താമസിക്കുന്ന ഈ വീട് സ്വന്തമാക്കണമെന്നാണ് ആഗ്രഹം. അതിനു […]

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

ദില്ലി: പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാനുമായ രത്തൻ ടാറ്റ (86) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ 2012 വരെ ടാറ്റാ ​ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു. 2000-ല്‍ പത്മഭൂഷണും 2008-ല്‍ പത്മവിഭൂഷണും രത്തന്‍ ടാറ്റയ്ക്ക് ലഭിച്ചിട്ടുണ്ട്. തന്റെ വരുമാനത്തിന്റെ 60-65ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്ത രത്തന്‍ ടാറ്റ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസ്നേഹികളില്‍ ഒരാളു കൂടിയായിരുന്നു.

സംസ്ഥാനത്തേക്ക് ലഹരിയുടെ ഒഴുക്ക് കൂടി; കേസുകളും അറസ്റ്റും കൂടുതൽ കേരളത്തിൽ, 28,426 കേസുകൾ

കൊച്ചി : പരിശോധനകൾ കർശനമാക്കുമ്പോഴും സംസ്ഥാനത്ത് ലഹരി ഇടപാടുകളിൽ വർധന. 2016 മുതൽ 2022 വരെയുള്ള കണക്കുകളിൽ ലഹരിക്കേസുകളിൽ 360 ശതമാനം വർധനയാണ് കേരളത്തിൽ ഉണ്ടായത്. 2021-ൽ 25,000-ത്തോളം പേരാണ് ലഹരിക്കേസിൽ അറസ്റ്റിലായതെങ്കിൽ 2022-ൽ അത് 27,545 ആയി. 2022-ൽ രാജ്യത്തെ മൊത്തം എൻ.ഡി.പി.എസ്. അറസ്റ്റുകളുടെ 29.4 ശതമാനവും കേരളത്തിലായിരുന്നു. 2023-ൽ അറസ്റ്റിലായവരുടെ എണ്ണം 30,000 കടക്കുകയും ചെയ്തിട്ടുണ്ട്. അതിർത്തി കടന്നുള്ള ലഹരിക്കടത്ത് കൂടിയതോടെയാണ് കേരളം ലഹരിമാഫിയയുടെ പിടിയിലമർന്നത്. കോളേജ് വിദ്യാർഥികൾ, യുവതീ യുവാക്കൾ, സിനിമ, ഐ.ടി. […]

നടൻ ടി.പി. മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

നടൻ ടി.പി. മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. വർഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്നു. ‘അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന ടി. പി. മാധവൻ അറുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയൽ സംവിധായകൻ പ്രസാദ്, മാധവനെ ഗാന്ധിഭവനിൽ എത്തിക്കുന്നത്. ഗാന്ധിഭവനിൽ എത്തിയ ശേഷം ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം […]

കത്ത് യുദ്ധം മുറുകുന്നു; മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി രൂക്ഷമായ ഭാഷയിൽ ഗവർണറുടെ കത്ത്, അക്കമിട്ട് വിശദീകരിച്ച് മുഖ്യമന്ത്രിയുടെ മാസ് മറുപടി

തിരുവനന്തപുരം: രൂക്ഷമായ ഭാഷയിൽ കത്തയച്ച ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി. വിവിധ ആരോപണങ്ങളിൽ സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ചു കൊണ്ടാണ് ഗവർണക്ക് മുഖ്യമന്ത്രി മറുപടി നൽകിയത്. ഫോൺ ചോർത്തൽ ആരോപണത്തിൽ സർക്കാർ അന്വേഷണം നടത്തി വരികയാണെന്നും പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ അടക്കം സർക്കാർ പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കി. മലപ്പുറം പരാമർശത്തിൽ ഗവർണർ രൂക്ഷമായ ഭാഷയിലയച്ച കത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അൻവറിനെതിരായ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുകയാണ്. ടെലഫോൺ സംഭാഷണങ്ങൾ ചോർത്തുന്നില്ല എന്ന് ഉറപ്പുവരുത്തുന്നുണ്ട്. […]

ഈ സന്ദേശം ആർക്കും ലഭിക്കാം, 25 രൂപ നൽകി അപ്ഡേറ്റ് ചെയ്യാമെന്ന് പറയും; വിശ്വസിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ്

തിരുവനന്തപുരം: പാഴ്‌സൽ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാൽ വകുപ്പിന്‍റെ പേരിൽ വ്യാജസന്ദേശം. സാമൂഹിക മാധ്യമങ്ങൾ, എസ് എം എസ് എന്നിവ വഴിയാണ് ഇത്തരം സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. “നിങ്ങളുടെ പാഴ്‌സൽ വെയർഹൗസിൽ എത്തിയിട്ടുണ്ട്. പാഴ്‌സൽ നിങ്ങളിലെത്തിക്കാൻ രണ്ടുതവണ ശ്രമിച്ചു. എന്നാൽ വിലാസം തെറ്റായതിനാൽ പാഴ്‌സൽ കൈമാറാനായില്ല. അതിനാൽ 12 മണിക്കൂറിനകം വിലാസം അപ്ഡേറ്റ് ചെയ്‌തില്ലെങ്കിൽ പാഴ്സൽ തിരിച്ചയയ്ക്കേണ്ടി വരും. വിലാസം അപ്ഡേറ്റ് ചെയ്യാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക” എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റൽ വകുപ്പിന്‍റെ […]

തനിക്കും കുടുംബത്തിനുമെതിരായ വിദ്വേഷ പ്രചാരണത്തിൽ പൊലീസ് നടപടിയെടുത്തില്ല; മുഖ്യമന്ത്രിക്ക് മനാഫിന്റെ പരാതി

കോഴിക്കോട്: തനിക്കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമത്തിൽ നടക്കുന്ന വിദ്വേഷ പ്രചരണത്തിൽ നടപടി ആവശ്യപ്പെട്ട് ലോറി ഉടമ മനാഫ് മുഖ്യമന്ത്രിക്ക് പരാതി. തനിക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചരണത്തിൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മനാഫ് പരാതി നൽകിയത്. ഒക്ടോബർ 2ന് പരാതി നൽകിയിട്ടും ഇതുവരെ കേസെടുത്തില്ലെന്ന് മനാഫ് പരാതിയിൽ ആരോപിക്കുന്നുണ്ട്. മതസ്പർധ വളർത്തുന്ന പ്രചരണം ‌കാരണം താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും മനാഫ് പറയുന്നുണ്ട്.

കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബെല്‍റ്റ്, ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റും നിര്‍ബന്ധം, പാലിച്ചില്ലെങ്കില്‍ പിഴ

ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കുന്നു. നാല് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റും നിര്‍ബന്ധമാക്കും. നാല് വയസു മുതല്‍ 14 വയസുവരെ 135 സെന്റീമീറ്റര്‍ ഉയരത്തില്‍ താഴെയുള്ള കുട്ടികള്‍ ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യനില്‍ സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ച് ഇരിക്കണമെന്ന നിബന്ധനയും കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. കുട്ടികളെ മാതാപിതാക്കളുമായി ചേര്‍ത്തുവയ്ക്കുന്ന സുരക്ഷാ ബെല്‍റ്റ് ഉപയോഗിക്കുന്നതും നല്ലതാണ്. മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ കുട്ടികള്‍ ഉറങ്ങുന്ന സാഹചര്യം ഉള്ളതിനാലാണ് ഈ നിര്‍ദേശം. കുട്ടികള്‍ക്ക് […]

കൊടിഞ്ഞി ഫൈസൽ വധം; സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ. കുമാരൻകുട്ടിയെ നിയമിക്കുന്നതിൽ എതി‍‍‍ർപ്പില്ല: സർക്കാർ

തിരൂരങ്ങാടി : ഫൈസൽ വധക്കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി അഡ്വ.കുമാരൻ കുട്ടിയെ നൽകാമെന്ന് സമ്മതം അറിയിച്ച് സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ടി.പി വധക്കേസിൽ പ്രതികൾക്കെതിരെ ഹജറായ അഡ്വ.കുമാരൻ കുട്ടിയെ കൊടിഞ്ഞി ഫൈസൽ വധക്കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറാക്കാനാകില്ലെന്ന നിലപാടിലായിരുന്നു സർക്കാർ. മാസങ്ങൾ നീണ്ട കാത്തിരിപ്പിനും നിയമ പോരാട്ടിത്തിനും പിന്നാലെ നീതിനിഷേധത്തിനെതിരെ എസ്.ഡി.പി.ഐ, മുസ്ലീം യൂത്ത് ലീഗ്, വെൽഫെയർ പാർട്ടി,സോളിഡാരിറ്റി അടക്കം തെരുവിലേക്കും സമരം വ്യാപിച്ചതോടെയാണ് സർക്കാർ ഇപ്പോൾ സമ്മതം അറിയിച്ചത്. ഹൈക്കോടതിയിലെ സീനിയർ […]

ടൗണുകള്‍ കേന്ദ്രീകരിച്ച്‌ രാത്രിയില്‍ ബൈക്ക്‌ മോഷണം; മൂന്നു പേർ പിടിയിൽ 

പെരിന്തൽമണ്ണ: മലപ്പുറം ജില്ലയില്‍ ടൗണുകളും പരിസരങ്ങളും കേന്ദ്രീകരിച്ച്‌ രാത്രികളില്‍ ബൈക്കുകള്‍ മോഷണം നടത്തിയ കേസുകളില്‍ മൂന്നു പേര്‍ പെരിന്തല്‍മണ്ണ പോലീസിന്‍റെ പിടിയില്‍. വേങ്ങര ഊരകം സ്വദേശികളായ പന്നിയത്ത്‌ പറമ്പ് വീട്ടില്‍ ഷംനാഫ്‌ (18), കുറ്റിപ്പുറം വീട്ടില്‍ ഷാജി കൈലാസ്‌ (19), താഴത്തുവീട്ടില്‍ അബുതാഹിര്‍ (19) എന്നിവരെയാണ്‌ പെരിന്തല്‍മണ്ണ സി.ഐ. സുമേഷ്‌ സുധാകരന്‍, എസ്‌.ഐ. ഷിജോ സി. തങ്കച്ചന്‍ എന്നിവരടങ്ങുന്ന സംഘം അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ 27ന്‌ രാത്രിയില്‍ പെരിന്തല്‍മണ്ണ ടൗണില്‍ മൂസക്കുട്ടി ബസ്‌ സ്‌റ്റാന്‍ഡിനു സമീപത്തുള്ള കെട്ടിടത്തില്‍ […]